ജനം ചിരിക്കാൻ ഇഷ്ടപ്പെടുന്നു, ചിരിപ്പിക്കുന്നവരെ ആർക്കാണ് ഇഷ്ടമല്ലാത്തത്: സുരാജ് വെഞ്ഞാറമൂട്

ചിരിപ്പിക്കുന്നവർ ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവരാണെന്ന് സുരാജ് വെഞ്ഞാറമൂട്. നായകനോ, വില്ലനോ അല്ലെങ്കിൽ മറ്റ് ആർക്ക് കിട്ടുന്നതിനേക്കാളും കൂടുതൽ ഇഷ്ടം, സ്വീകാര്യത കോമഡി ആർട്ടിസ്റ്റുകൾക്ക് ലഭിക്കാറുണ്ട്. ഒരാളെ പൊട്ടിച്ചിരിപ്പിക്കുക, രസിപ്പിക്കുക എന്നതു നിസാര കാര്യമല്ല. സിനിമയിൽ മാത്രമല്ല, സീരിയലുകളിലാണെങ്കിലും നാടകത്തിലാണെങ്കിലും കോമഡി ആർട്ടിസ്റ്റുകളോട് ആളുകൾക്ക് എന്നും ഒരിഷ്ടം കൂടുതലുണ്ട്. സിനിമയിലെ കോമഡി രംഗങ്ങൾക്കു മാറ്റം സംഭവിച്ചിട്ടുണ്ട്. തൊട്ടുമുമ്പത്തെ തലമുറയിലെ സിനികളിൽ നിന്നു വ്യത്യസ്തമാണ് സമകാലിക സിനിമ ഹാസ്യം കൈകാര്യം ചെയ്യുന്നത്. മുൻ തലമുറയിലെ അടൂർ ഭാസി, എസ്.പി. പിള്ള,…

Read More

പുതുമുഖങ്ങൾ ഒന്നിക്കുന്ന ആക്ഷൻ സൈക്കോ ത്രില്ലർ ‘മുറിവ്’ ; ആദ്യ ഗാനം റിലീസ്സായി

വേ ടു ഫിലിംസ് എന്റർടൈൻമെന്റ്, ബിയോണ്ട് സിനിമാ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിൽ കെ.ഷെമീർ രചനയും സംവിധാനവും നിർവ്വഹിച്ച് പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘മുറിവ്’.ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തു. യൂനസിയോ സംഗീതം പകർന്നിരിക്കുന്ന ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് ഗുഡ്‌വിൽ എന്റർടൈൻമെന്റ്സ് സ്വന്തമാക്കിയിരുന്നു. സുഹൈൽ സുൽത്താന്റെ മനോഹരമായ വരികൾ സിത്താര കൃഷ്ണകുമാർ, ശ്രീജിഷ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. മാസ് ചിത്രങ്ങളുടെ സംവിധായകൻ അജയ് വാസുദേവ്, തിരക്കഥാകൃത്തും നിർമ്മാതാവുമായ നിഷാദ് കോയ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നിരവധി പുതുമുഖങ്ങൾക്കൊപ്പം ചിത്രത്തിൽ ഷാറൂഖ്…

Read More

‘രാസ്ത’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിൻറെ ഭാഗമായ അലു എൻറർടൈൻമെൻറ്‌സിൻറെ ബാനറിൽ ലിനു ശ്രീനിവാസ് നിർമിച്ച് അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ‘രാസ്ത’എന്ന ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. സർജാനോ ഖാലിദ്, അനഘ നാരായണൻ , ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി.ജി. രവി തുടങ്ങിയ പ്രശസ്ത താരങ്ങൾക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അൽ റവാഹി , ഫഖ്റിയ ഖാമിസ് അൽ അജ്മി, ഷമ്മ സൈദ് അൽ ബർക്കി എന്നിവരും ഒമാനിൽ നിന്നുള്ള മറ്റു നിരവധി…

Read More

സ്റ്റേ നീങ്ങി: ‘പൊറാട്ട് നാടകം’ തീയറ്ററുകളിലേക്ക്

സൈജു കുറുപ്പ് നായകനായി അഭിനയിച്ച ‘പൊറാട്ട്നാടകം’ എന്ന സിനിമയ്ക്ക് എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ഏർപ്പെടുത്തിയ സ്റ്റേ നീങ്ങി. പകർപ്പവകാശലംഘനത്തിന്റെ പേരിൽ സിനിമയ്ക്കെതിരെ വന്ന ആരോപണങ്ങൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ കോടതിയിൽ നിഷേധിച്ചിരുന്നു. ഇരു വിഭാഗത്തിന്റേയും വാദങ്ങൾ കേട്ട എറണാകുളം അഡീഷണൽ ജില്ലാ കോടതി(നമ്പർ 1) ഉപാധികളോടെ ‘പൊറാട്ട്നാടക’ത്തിന്റെ സ്റ്റേ നീക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. സിനിമയുടെ റിലീസിന് ശേഷം ആരോപണം ഉന്നയിച്ച വ്യക്തികൾക്ക് യാഥാർത്ഥ്യം ബോധ്യമാകുമെന്നും, ആരോപണം തെറ്റായിരുന്നുവെന്ന് തെളിയിക്കപ്പെട്ടാൽ ഹർജിക്കാർക്കെതിരെ മാനനഷ്ടമുൾപ്പെടെയുള്ള…

Read More

“അയ്യർ ഇൻ അറേബ്യ”; വീഡിയോ ഗാനം പുറത്തിറങ്ങി

മുകേഷ്, ഉർവ്വശി,ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എംഎനിഷാദ്തിരക്കഥയെഴുതിസംവിധാനം ചെയ്യുന്ന “അയ്യർ ഇൻ അറേബ്യ “എന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം റിലീസായി. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ,…

Read More

‘മക്കളുണ്ടായിട്ടും ഇങ്ങനെയാണെങ്കിൽ റിലേഷൻഷിപ്പിന്റെ കാര്യം പറയേണ്ടല്ലോ’; മേതിൽ ദേവിക

നൃത്ത രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത കലാകാരിയാണ് മേതിൽ ദേവിക. നിരവധി പരീക്ഷണങ്ങളും നർത്തകിയെന്ന നിലയിൽ മേതിൽ ദേവിക നടത്തി. കഴിഞ്ഞ ദിവസമാണ് കേൾവി ശക്തിയില്ലാത്തവർക്ക് നൃത്തമാസ്വദിക്കാൻ വേണ്ടി മേതിൽ ക്രോസ് ഓവർ എന്ന പേരിൽ മോഹിനിയാട്ടം ഡോക്യുമെന്ററി തയ്യാറാക്കിയ വാർത്ത പുറത്ത് വന്നത്. സിനിമാ രംഗത്തെ ലൈം ലൈറ്റ് ഇല്ലാതെ നൃത്തത്തിലൂടെ മാത്രം ജനശ്രദ്ധയും മാധ്യമശ്രദ്ധയും നേടാൻ മേതിൽ ദേവികയ്ക്ക് കഴിഞ്ഞു. നടൻ മുകേഷുമായുള്ള മേതിൽ ദേവികയുടെ വിവാഹവും വേർപിരിയലും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു….

Read More

എട്ടുവർഷത്തോളം മദ്യം ജീവിതത്തിൽ വലിയ കാര്യമായിരുന്നു; ശ്രുതി ഹാസൻ

തനിക്കുണ്ടായിരുന്ന മദ്യപാന ശീലത്തേക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് ശ്രുതി ഹാസൻ  ഇപ്പോൾ. ഒരു ദേശീയ മാധ്യമത്തോടായിരുന്നു ശ്രുതിയുടെ വെളിപ്പെടുത്തൽ. എട്ടുവർഷം മദ്യത്തിനടിമയായിരുന്നെന്നാണ് ശ്രുതി വെളിപ്പെടുത്തിയത്. നിങ്ങൾ മദ്യപിക്കാത്തപ്പോൾ പാർട്ടി സാഹചര്യങ്ങളിൽ ആളുകളെ സഹിക്കാൻ പ്രയാസമാണെന്നും അവർ പറഞ്ഞു. തനിക്ക് ഖേദമോ, ഹാംങ്ഓവറോ ഇല്ല. ശാന്തമായിരിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് ജീവിതത്തിലെ ഒരു ഘട്ടമായിരിക്കാം. അല്ലെങ്കിൽ നിങ്ങളുടെ ജീവിതകാലം മുഴുവൻ ഇത് ചെയ്യാൻ നിങ്ങൾ ആഗ്രഹിച്ചേക്കാമെന്നും ശ്രുതി ഹാസൻ പറഞ്ഞു. മദ്യപിക്കുമായിരുന്നെങ്കിലും താൻ ഒരിക്കലും മയക്കുമരുന്നിന് അടിമയായിരുന്നില്ലെന്നും എന്നാൽ തന്റെ അടുത്ത…

Read More

സുരേഷ് ഗോപിയുടെ 257 മത്തെ ചിത്രത്തിന് തുടക്കം; ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രം

സുരേഷ് ഗോപി, സൂരജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് ​​മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പൂജ, സ്വിച്ചോൺ കർമം, ഇടപ്പള്ളി ശ്രീ അഞ്ചുമന ദേവീ ക്ഷേത്രത്തിൽ നടന്നു. സുരാജ് വെഞ്ഞാറമ്മൂട് ഭദ്രദീപത്തിലെ ആദ്യ തിരി തെളിയിച്ചു. സംവിധായകൻ നിഥിൻ രൺജി പണിക്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ബാദുഷ, സെവൻ ആർട്ട്സ് മോഹൻ, ഷിബു ജി. സുശീലൻ, ആൽവിൻ ആന്‍റണി തുടങ്ങിയവർ തിരി തെളിച്ചു. സംവിധായകൻ എം. പത്മകുമാർ സ്വിച്ച്ഓൺ…

Read More

രഞ്ജിത്തിനോട് മാനസികനില പരിശോധിക്കണമെന്ന് സംവിധായകൻ വിനയൻ

ചലച്ചിത്ര അക്കാഡമി ചെയർമാർ രഞ്ജിത്തുമായുള്ള വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. സംവിധായകൻ വിനയനും ഈ വിഷയത്തിൽ പ്രതികരിച്ചു. എൻറെ ആരോപണം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രഞ്ജിത്തിനെ സംരക്ഷിക്കുന്നു എന്നുള്ളതാണെന്ന് വിനയൻ. അതുകൊണ്ടാണ് കയറൂരിവിട്ടത് പോലെ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. ഡോ. ബിജു ആള് കയറാത്ത സിനിമയുടെ സംവിധായകനാണെന്ന് രഞ്ജിത്ത് പറയുമ്പോൾ എനിക്ക് ചോദിക്കാനുള്ളത് സാംസ്‌കാരിക വകുപ്പ് മന്ത്രിയോടാണ്. രഞ്ജിത്തിനോട് ചോദിക്കാനില്ല. അയാൾ മറുപടി പറയില്ല. അരവിന്ദനെപോലെ അടൂർ ഗോപാലകൃഷ്ണനെ പോലെ ഷാജി എൻ. കരുണിനെ പോലെ നൂറു ദിവസമൊന്നും…

Read More

നടന്‍ പ്രകാശ് രാജിന്റെ വാക്കുകളോട് പ്രതികരിച്ച് ഹരീഷ് പേരടി

നടന്‍ പ്രകാശ് രാജിന്റെ വാക്കുകളോട് പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. കേരളം ദൈവത്തെ രാഷ്ട്രീയത്തില്‍നിന്ന് മാറ്റി നിര്‍ത്തുന്നുവെന്ന നടന്‍ പ്രകാശ് പറഞ്ഞു.  രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. ഉദ്ഘാടന വേദിയില്‍ താങ്കളുടെ തൊട്ടടുത്ത് ഇരുന്നത് ഒരു ഇടതുപക്ഷ അക്കാദമിക്ക് ആള്‍ദൈവമാണെന്നും അതുകൊണ്ട് ഫാസിസത്തിനെതിരെ സംസാരിക്കാന്‍ ആള്‍ദൈവങ്ങള്‍ വിളിക്കുമ്പോള്‍ ഇനിയും ഓടിവരിക എന്നും ഹരീഷ് പേരടി പറയുന്നു ഹരീഷ് പേരടിയുടെ കുറിപ്പ് കേരളം ദൈവങ്ങളെ മാറ്റി നിര്‍ത്തി രാഷ്ട്രീയം പറയുന്നു എന്ന താങ്കളുടെ പ്രസ്താവന സത്യവിരുദ്ധമാണ്.. ആ…

Read More