ഇവൻറുകൾക്കു പോകുമ്പോൾ ഞാൻ എന്തിന് ഹണി റോസിനെ അനുകരിക്കണം: സാധിക

യുവനടി സാധിക വേണുഗോപാൽ തുറന്നുപറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മൈൽസ്റ്റോൺ മേക്കേർസിലെ ചർച്ചയിലാണ് നടി തൻറെ അനുഭവങ്ങളും അഭിപ്രായങ്ങളും തുറന്നുപറഞ്ഞത്. നേരത്തെ നൽകിയ അഭിമുഖത്തിൽ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. ‘അഡ്ജസ്റ്റ്‌മെൻറ്’ ചെയ്യാത്തതുകൊണ്ടു തനിക്കു അവസരങ്ങൾ ഇല്ലാതായെന്നാണ് താരം വെളിപ്പെടുത്തിയത്. ഇവൻറുകൾക്ക് പോകുമ്പോൾ എന്തുകൊണ്ട് ഹണി റോസിനെപ്പോലെ വരാത്തതെന്നാണു ചോദ്യം. ഞാനെന്തിനാണ് ഹണിയെ പോലെയാകണമെന്ന് താരം ചോദിച്ചു. ഹണി റോസിനെ അനുകരിച്ച് വേറെ പലരും പോകുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ വരുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത…

Read More

പരാജയപ്പെട്ട സിനിമയുടെ നിർമാതാക്കളെക്കുറിച്ച് ചിന്തിക്കാറുണ്ട്: പ്രഭാസ്

ഈശ്വർ എന്ന സിനിമയിലൂടെയാണ് ഇന്ത്യൻ വെള്ളിത്തിരയിലെ പൊൻതിളക്കമുള്ള നായകൻ പ്രഭാസ് തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ആറടി പൊക്കവും കനലുപോലുള്ള കണ്ണുമുള്ള പ്രഭാസ് വളരെ പെട്ടെന്നുതന്നെ ടോളിവുഡിന്റെ ‘ലവ് ബോയ്’ എന്ന സ്ഥാനം പിടിച്ചെടുത്തു. വർഷം, രാഘവേന്ദ്ര, അടവിരാമുഡു, ചക്രം തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസ് മുന്നേറി. രാജമൗലി സംവിധാനം ചെയ്ത ഛത്രപതി പ്രഭാസിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. അതിനു ശേഷം പുറത്തിറങ്ങിയ മിർച്ചി എന്ന സിനിമയിലൂടെ പ്രഭാസ് തരംഗമായി മാറി. ഛത്രപതിയെന്ന സൂപ്പർഹിറ്റിനു ശേഷമാണ് രാജമൗലിയും…

Read More

നേരിന്റെ റിലീസ് തടയില്ല; മോഹൻലാലിനും ജീത്തു ജോസഫിനും കോടതിയുടെ നോട്ടീസ്

മോഹൻലാൽ കേന്ദ്ര കഥാപാത്രമാകുന്ന സിനിമ നേരിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയുടെ നോട്ടീസ്. സംവിധായകൻ ജീത്തു ജോസഫും മോഹൻലാലും വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. സിനിമയുടെ റിലീസ് തടയണമെന്ന ഹർജിക്കാരന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കഥാകൃത്ത് ദീപക് ഉണ്ണി നൽകിയ ഹർജിയിയിൽ നാളെ ഹൈക്കോടതി വാദം കേൾക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് നടപടി. സംവിധായകൻ ജീത്തു ജോസഫും സഹ തിരക്കഥാകൃത്തും അഭിനേത്രിയുമായ അഡ്വ. ശാന്തിപ്രിയയും ചേർന്ന് സ്‌ക്രിപ്റ്റ് മോഷ്ടിച്ചുവെന്നാണ് ഹർജിക്കാരന്റെ ആരോപണം. തന്റെ…

Read More

ലൈഫ് ഓഫ് ജോ എന്ന ചിത്രത്തിന്‍റെ പൂജ കഴിഞ്ഞു

നടന്‍ അലന്‍സിയാരുടെ സാന്നിധ്യത്തില്‍ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ജെ പി ആര്‍ ഫിലിംസിന്റെ ബാനറില്‍ ജോബി ജോസഫ് നിര്‍മ്മിച്ച് എപി ശ്യാം ലെനിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈഫ് ഓഫ് ജോ. ഡി ഓ പി മധു മടശ്ശേരി നിര്‍വഹിക്കുന്നു. ചെറായി കുഴുപ്പിള്ളി ഇന്ദ്രിയ സാന്‍ഡ്‌സ് റിസോര്‍ട്ടില്‍ വച്ചാണ് പൂജ കര്‍മ്മം നടന്നത്. ചടങ്ങില്‍ ഭദ്രദീപം തെളിയിച്ചത് നടന്‍ അലന്‍സിയര്‍ ആണ്. മുന്‍മന്ത്രി ശര്‍മ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. പെട്ടിലാമ്പട്ര, ബാച്ചിലേഴ്‌സ് എന്നീ ചിത്രങ്ങള്‍ക്കു…

Read More

ഭൂമിയിലുമല്ല, ആകാശത്തുമല്ല; താൻ പറന്നുനടന്നെന്ന് അഭയ ഹിരൺമയി

ഗായിക അഭ‍യ ഹിരൺമയി എന്നും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. അതു പലപ്പോഴും സ്വകാര്യജീവിതവുമായി ബന്ധപ്പെട്ടാണ്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ജീവിതവും പിന്നീടുള്ള വേർപിരിയലും സോഷ്യൽ മീഡിയ വലിയ ആഘോഷമാക്കിയിരുന്നു. മറ്റുള്ളവരുടെ വീഴ്ച ആഘോഷിക്കുന്ന നവമാധ്യമങ്ങൾക്ക് കിട്ടിയ ലോട്ടറി ആയിരുന്നു ആ സംഭവങ്ങൾ. ഇപ്പോൾ വാലിബനിലെ പാട്ടുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അഭയ. ഏ​ക​ദേ​ശം ഒ​രു​വ​ർ​ഷം മു​ന്പ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ പ്ര​ശാ​ന്ത് പി​ള്ളയോടൊപ്പം ഒ​രു പാ​ട്ട് ചെയ്തു. എ​നി​ക്കി​ഷ്ട​മു​ള്ള സം​ഗീ​ത​സം​വി​ധാ​യ​ക​നാ​ണ് പ്ര​ശാ​ന്ത്. അ​ങ്ങ​നെ പാ​ട്ടു​പാ​ടാ​ൻ ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്തു​പോ​യി….

Read More

ദുബായിലെ ആളുകൾ ഉറക്കം എഴുന്നേൽക്കണമെങ്കിൽ ഞാൻ വേണമെന്ന് നൈല ഉഷ; അവിടുത്തെ കോഴിയാണല്ലേ എന്ന് വിജയരാഘവൻ

ജോജു ജോർജ്ജ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത ‘ആന്റണി’ മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. പൊറിഞ്ചുമറിയം ജോസിന് ശേഷം ജോഷിയും ജോജുവും ഒരുമിക്കുന്ന ആന്റണി മാസ് ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെട്ടതാണ്. ജോജുവും കല്യാണിയും അച്ഛനും മകളുമായി എത്തുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, നൈല ഉഷ, ആശ ശരത്ത് തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടുള്ള അഭിമുഖത്തിൽ നൈല ഉഷ പറയുന്ന കാര്യത്തിന് വിജയരാഘവൻ കൊടുക്കുന്ന തഗ്ഗ്…

Read More

ജനം ചിരിക്കാൻ ഇഷ്ടപ്പെടുന്നു, ചിരിപ്പിക്കുന്നവരെ ആർക്കാണ് ഇഷ്ടമല്ലാത്തത്: സുരാജ് വെഞ്ഞാറമൂട്

ചിരിപ്പിക്കുന്നവർ ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവരാണെന്ന് സുരാജ് വെഞ്ഞാറമൂട്. നായകനോ, വില്ലനോ അല്ലെങ്കിൽ മറ്റ് ആർക്ക് കിട്ടുന്നതിനേക്കാളും കൂടുതൽ ഇഷ്ടം, സ്വീകാര്യത കോമഡി ആർട്ടിസ്റ്റുകൾക്ക് ലഭിക്കാറുണ്ട്. ഒരാളെ പൊട്ടിച്ചിരിപ്പിക്കുക, രസിപ്പിക്കുക എന്നതു നിസാര കാര്യമല്ല. സിനിമയിൽ മാത്രമല്ല, സീരിയലുകളിലാണെങ്കിലും നാടകത്തിലാണെങ്കിലും കോമഡി ആർട്ടിസ്റ്റുകളോട് ആളുകൾക്ക് എന്നും ഒരിഷ്ടം കൂടുതലുണ്ട്. സിനിമയിലെ കോമഡി രംഗങ്ങൾക്കു മാറ്റം സംഭവിച്ചിട്ടുണ്ട്. തൊട്ടുമുമ്പത്തെ തലമുറയിലെ സിനികളിൽ നിന്നു വ്യത്യസ്തമാണ് സമകാലിക സിനിമ ഹാസ്യം കൈകാര്യം ചെയ്യുന്നത്. മുൻ തലമുറയിലെ അടൂർ ഭാസി, എസ്.പി. പിള്ള,…

Read More

പുതുമുഖങ്ങൾ ഒന്നിക്കുന്ന ആക്ഷൻ സൈക്കോ ത്രില്ലർ ‘മുറിവ്’ ; ആദ്യ ഗാനം റിലീസ്സായി

വേ ടു ഫിലിംസ് എന്റർടൈൻമെന്റ്, ബിയോണ്ട് സിനിമാ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിൽ കെ.ഷെമീർ രചനയും സംവിധാനവും നിർവ്വഹിച്ച് പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘മുറിവ്’.ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തു. യൂനസിയോ സംഗീതം പകർന്നിരിക്കുന്ന ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് ഗുഡ്‌വിൽ എന്റർടൈൻമെന്റ്സ് സ്വന്തമാക്കിയിരുന്നു. സുഹൈൽ സുൽത്താന്റെ മനോഹരമായ വരികൾ സിത്താര കൃഷ്ണകുമാർ, ശ്രീജിഷ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. മാസ് ചിത്രങ്ങളുടെ സംവിധായകൻ അജയ് വാസുദേവ്, തിരക്കഥാകൃത്തും നിർമ്മാതാവുമായ നിഷാദ് കോയ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നിരവധി പുതുമുഖങ്ങൾക്കൊപ്പം ചിത്രത്തിൽ ഷാറൂഖ്…

Read More

‘രാസ്ത’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിൻറെ ഭാഗമായ അലു എൻറർടൈൻമെൻറ്‌സിൻറെ ബാനറിൽ ലിനു ശ്രീനിവാസ് നിർമിച്ച് അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ‘രാസ്ത’എന്ന ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. സർജാനോ ഖാലിദ്, അനഘ നാരായണൻ , ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി.ജി. രവി തുടങ്ങിയ പ്രശസ്ത താരങ്ങൾക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അൽ റവാഹി , ഫഖ്റിയ ഖാമിസ് അൽ അജ്മി, ഷമ്മ സൈദ് അൽ ബർക്കി എന്നിവരും ഒമാനിൽ നിന്നുള്ള മറ്റു നിരവധി…

Read More

സ്റ്റേ നീങ്ങി: ‘പൊറാട്ട് നാടകം’ തീയറ്ററുകളിലേക്ക്

സൈജു കുറുപ്പ് നായകനായി അഭിനയിച്ച ‘പൊറാട്ട്നാടകം’ എന്ന സിനിമയ്ക്ക് എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ഏർപ്പെടുത്തിയ സ്റ്റേ നീങ്ങി. പകർപ്പവകാശലംഘനത്തിന്റെ പേരിൽ സിനിമയ്ക്കെതിരെ വന്ന ആരോപണങ്ങൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ കോടതിയിൽ നിഷേധിച്ചിരുന്നു. ഇരു വിഭാഗത്തിന്റേയും വാദങ്ങൾ കേട്ട എറണാകുളം അഡീഷണൽ ജില്ലാ കോടതി(നമ്പർ 1) ഉപാധികളോടെ ‘പൊറാട്ട്നാടക’ത്തിന്റെ സ്റ്റേ നീക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. സിനിമയുടെ റിലീസിന് ശേഷം ആരോപണം ഉന്നയിച്ച വ്യക്തികൾക്ക് യാഥാർത്ഥ്യം ബോധ്യമാകുമെന്നും, ആരോപണം തെറ്റായിരുന്നുവെന്ന് തെളിയിക്കപ്പെട്ടാൽ ഹർജിക്കാർക്കെതിരെ മാനനഷ്ടമുൾപ്പെടെയുള്ള…

Read More