
‘ഗ്ർർർ’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
സൂപ്പർഹിറ്റ് ചിത്രമായ ‘ഇസ്ര’യ്ക്കു ശേഷം ജയ് കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഗ്ർർർ…’-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ സിനിഹോളിക്സ് ആണ്. ഇസ്രയ്ക്കു ശേഷമുള്ള സംവിധായകന്റെ ചിത്രം എന്നതിനാൽ പ്രേക്ഷകർക്ക് ചിത്രത്തിനുള്ള പ്രതീക്ഷ വലുതാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റർ കണ്ടതോടെ ചിത്രത്തിന്റെ കഥാപശ്ചാത്തലവും ചുറ്റുപാടും എന്താകും…