
മോഹൻലാൽ ആലപിച്ച മലൈക്കോട്ടൈ വാലിബനിലെ ‘റാക്ക്’ ഗാനം എത്തി
ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ‘റാക്ക്’ ഗാനം റിലീസായി. മോഹൻലാൽ ആലപിച്ച ചിത്രത്തിലെ ഗാനത്തെക്കുറിച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്തും ഗാനരചയിതാവുമായ പി. എസ്. റഫീഖ് പറഞ്ഞത് ഇപ്രകാരണമാണ്. ‘റാക്ക് സോങ് യാത്രികരുടെ രാത്രി വിശ്രമ കേന്ദ്രത്തിലെ ഒരു ഗാനമാണ്. ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ലാലേട്ടന്റെ ശബ്ദത്തിൽ പുറത്തു വരുന്നു എന്നുള്ളതാണ്. വളരെ ചടുലമായിട്ടും ഭംഗി ആയിട്ടുമാണ് അദ്ദേഹം അത് ആലപിച്ചിട്ടുള്ളത്. വാലിബനിലെ എല്ലാ പാട്ടുകളും ഒരു പോലെ ഇഷ്ടമാണെങ്കിലും ചില ഗാനങ്ങൾ…