വിക്രാന്തിനെ വാനോളം പുകഴ്ത്തി കങ്കണ

നടൻ വിക്രാന്ത് മാസി അതിശയിപ്പിക്കുന്ന പ്രകടനമാണ് ട്വൽത്ത് ഫെയിലിൽ നടത്തിയതെന്ന് കങ്കണ. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു നടിയുടെ പ്രശംസ. ഇര്‍ഫാന്‍ ഖാന്‍ അവശേഷിപ്പിച്ച ശൂന്യത ഒരുപക്ഷേ വിക്രാന്ത് നികത്തിയേക്കാമെന്നും നടന്റെ കഴിവിന് അഭിവാദ്യങ്ങളെന്നും കങ്കണ കുറിക്കുന്നു.  സ്കൂളിൽ ഹിന്ദി മീഡിയത്തിൽ പഠിച്ച ആളാണ് ഞാനും. റിസർവേഷനുകൾ ഒന്നുമില്ലാതെ എൻട്രി ടെസ്റ്റുകളിൽ പങ്കെടുക്കുമായിരുന്നുവെന്നും കങ്കണ കുറിക്കുന്നു. സിനിമ കണ്ട് ഒത്തിരി കരഞ്ഞെന്നും കങ്കണ പറയുന്നു. അതേസമയം, ഒരിക്കൽ വിക്രാന്തിനെ പാറ്റയെന്ന് വിളിച്ച് കളിയാക്കിയ ആളാണ് കങ്കണ. ഈ അവസരത്തിൽ…

Read More

“പേപ്പട്ടി”; ടീസർ റിലീസായി

ശിവ ദാമോദർ,അക്ഷര നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലീം ബാബ, കഥ ആക്ഷൻ, കൊറിയോഗ്രാഫി എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന “പേപ്പട്ടി” എന്ന് ചിത്രത്തിന്റെ ടീസർ റിലീസായി. സുധീർ കരമന,സുനിൽ സുഖദ, സ്ഫടികം ജോർജ്ജ്, ബാലാജി,ജയൻ ചേർത്തല, സംവിധായകൻ സിദ്ദിഖ്, ഡോക്ടർ രജിത് കുമാർ,സാജു കൊടിയൻ,ജുബിൽ രാജ്,ചിങ്കീസ് ഖാൻ, നെൽസൺ ശൂരനാട്, ജിവാനിയോസ് പുല്ലൻ, ഹരിഗോവിന്ദ് ചെന്നൈ, ജോജൻ കാഞ്ഞാണി, രമേശ് കുറുമശ്ശേരി, ഷാനവാസ്,സക്കീർ നെടുംപള്ളി,എൻ എം ബാദുഷ, അഷ്റഫ് പിലാക്കൽ, ജോൺസൺ മാപ്പിള, സീനത്ത്, നീനാ…

Read More

ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു

 ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും(51) അദ്ദേഹത്തിൻ്റെ രണ്ട് പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ച സ്വകാര്യവിമാനം ടേക്ക്ഓഫിന് തൊട്ടുപിന്നാലെ കരീബിയൻ കടലിൽ പതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വിമാനത്തിന്റെ പെെലറ്റ് റോബർട്ട് ഷാസും അപകടത്തിൽ മരിച്ചതായാണ് വിവരം. ഒലിവറിന്റെ മക്കളായ മെഡിറ്റ (10), അനിക് (12) എന്നിവരാണ് വ്യാഴാഴ്ച നടന്ന അപകടത്തിൽ മരണപ്പെട്ടത്. അപകടം നടന്നയുടനെ മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡും സ്ഥലത്ത് എത്തിയെങ്കിലും വിമാനത്തിലുണ്ടായിരുന്ന ആരുടേയും ജീവൻ രക്ഷിക്കാനായില്ല. അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു ക്രിസ്റ്റ്യൻ ഒലിവറും കുടുംബവും. അറുപതിലേറെ…

Read More

സുജാതയുടെ ദേശീയ അവാര്‍ഡ് ബാഹ്യഇടപെടലിലൂടെ അട്ടിമറിച്ചു: സിബി മലയില്‍

പരദേശി’ സിനിമയിലെ ‘തട്ടം പിടിച്ചു വലിക്കല്ലേ…’ എന്ന ഗാനത്തിന് ഗായിക സുജാതയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കാൻ ജൂറി തീരുമാനിച്ചെങ്കിലും ബാഹ്യഇടപെടലിലൂടെ വിധിനിര്‍ണയം അട്ടിമറിച്ചെന്ന് സംവിധായകൻ സിബി മലയില്‍. സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിന്റെ സംഭാവനകള്‍ മുൻനിര്‍ത്തി സുഹൃത്തുകള്‍ സംഘടിപ്പിച്ച ‘പി.ടി. കലയും കാലവും’ എന്ന പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. “ഛായാഗ്രാഹകൻ സണ്ണി ജോസഫും ഞാനുമാണ് ആ ജൂറിയിലുണ്ടായിരുന്ന മലയാളികള്‍. പരദേശിക്ക് സംവിധായകൻ, ചമയം, ഗാനരചന, ഗായിക എന്നിവയ്ക്ക് എന്തായാലും അവാര്‍ഡ് കിട്ടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുകയും അതിനായി ശക്തമായി വാദിക്കുകയും…

Read More

ഹൊറർ ത്രില്ലർ ‘തയ്യൽ മെഷീൻ’; ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസായി

കിച്ചു ടെല്ലസ്, ഗായത്രി സുരേഷ്, ശ്രുതി ജയൻ, പ്രേം നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി.എസ് വിനയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ തയ്യൽ മെഷീൻ’. ഹൊറർ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം ഗോപ്സ് എൻ്റർടെയിൻമെൻ്റസിൻ്റെ ബാനറിൽ ഗോപിക ഗോപ്സ് ആണ് നിർമ്മിക്കുന്നത്. ബീബു സാർഗിയാണ് സഹനിർമ്മാതാവ്. രാകേഷ് കൃഷ്ണൻ ജി തിരക്കഥയൊരുക്കിയ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഷാഫി കോറോത്ത് നിർവഹിക്കുന്നു. തിരുവനന്തപുരം, തട്ടേക്കാട്, കുട്ടമ്പുഴ, കോതമംഗലം എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കും….

Read More

ശ്വേതാ മേനോൻ പ്രധാന കഥാപാത്രമാവുന്ന സസ്പെൻസ് ത്രില്ലർ ”നിയ്യതി CC1/2024 ”; ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

ശ്വേത മേനോനെ കേന്ദ്രകഥാപാത്രമാക്കി സോൾ മീഡിയ സിനിമാസിൻ്റെ ബാനറിൽ നവാഗതനായ അരുൺ ദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ‘നിയ്യതി CC1/2024’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ശ്വേത മേനോൻ ഒരു മനുഷ്യവകാശ പ്രവർത്തകയുടെ റോളിൽ ആണ് എത്തുന്നത്. പുതുമുഖങ്ങളായ ലാവണ്യ ചന്ദ്രൻ, പവിത്ര വിജയൻ എന്നിവരാണ് ചിത്രത്തിൽ നായികമാരാവുന്നത്. ഫെബ്രുവരി ആദ്യ വാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ കുമളി, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളാണ്. സസ്പെൻസ് ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ…

Read More

‘രാസ്ത’; ജനുവരി 5ന് തിയേറ്ററുകളിലേക്കെത്തും

 മലയാള സിനിമാ പ്രേക്ഷകർക്ക് മികവുറ്റ സിനിമകൾ സമ്മാനിച്ച സംവിധായകൻ അനീഷ് അൻവറിന്റെ പുതിയ ചിത്രം രാസ്ത ജനുവരി 5 ന് തിയേറ്ററുകളിലേക്കെത്തും. റിലീസിനു മുന്നോടിയായി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ സംഘടിപ്പിച്ച പ്രീ ലോഞ്ച് ഇവെന്റിൽ ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും സിനിമാ രംഗത്തെ പ്രഗത്ഭരും പങ്കെടുത്തു. സർജാനോ ഖാലിദ്, അനീഷ് അൻവർ. അനഘ നാരായണൻ, സുധീഷ്, ഇർഷാദ്, വിജയ് ബാബു, അഭിലാഷ് പിള്ള , വിഷ്ണുശങ്കർ, പൊന്നമ്മബാബുആശ അരവിന്ദ്, ഷിബു ജി സുശീലൻ ലിയോ തദേവൂസ്സ് , സൂരജ്…

Read More

വൈറല്‍ ആയിട്ടും പെണ്ണ് കിട്ടുന്നില്ലെന്ന് സന്തോഷ് വർക്കി; ചൈനയില്‍ നല്ല സുന്ദരികളായ റോബോട്ടുകളെ കിട്ടുമെന്ന് സോഷ്യൽമീഡിയ

നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് വൈറലായതോടെ സോഷ്യൽ മീഡിയയിൽ ആറാട്ടണ്ണൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന താരമാണ് സന്തോഷ് വർക്കി. താൻ ഇത്രയും വലിയ വൈറല്‍ ആയിട്ടും ഗേള്‍ ഫ്രണ്ടിനെ ലഭിച്ചില്ലെന്നും തൊപ്പിക്കും ഷൈൻ ടോം ചാക്കോയ്ക്കും പെണ്ണിനെ കിട്ടിയെന്നു സന്തോഷ് വര്‍ക്കി പറയുന്നു. ആറ് മാസം നടി നിത്യ മേനോന്റെ പുറകെ നടന്നിട്ട് ഗുണമൊന്നും ഉണ്ടായില്ലെന്നുമുള്ള പരാതിയിലാണ് സന്തോഷ്. ‘ഞാൻ ഇത്ര വൈറല്‍ ആയിട്ടും എനിക്കിതുവരെ ഒരു ഗേള്‍ ഫ്രണ്ട് ആയിട്ടില്ല. തൊപ്പിക്ക്…

Read More

അസിസ്റ്റൻറ് ഡയറക്ടർമാരായി ഒരിക്കലും സ്ത്രീകളെ വയ്ക്കാറില്ല; കാരണം വെളിപ്പെടുത്തി ജൂഡ് ആൻറണി ജോസഫ്

ന്യൂജെൻ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജൂഡ് ആൻറണി ജോസഫ്. സംവിധായകൻ മാത്രമല്ല, മികച്ച നടൻ കൂടിയാണ് ജൂഡ്. സോഷ്യൽ മീഡിയകളിൽ മികച്ച ഇടപെടലുകൾ സംവിധായകൻ നടത്താറുമുണ്ട്. ഇപ്പോൾ തൻറെ സിനിമകളിൽ കൂടെ ജോലി ചെയ്യുന്ന സ്ത്രീകളെക്കുറിച്ചു പറഞ്ഞത് ഏവരും ശ്രദ്ധിച്ചു. സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ഇടപെടലിന് സമൂഹം സ്പേസ് കൊടുക്കുന്നുണ്ടോ എന്നതു വലിയ പ്രശ്‌നാണെന്ന് ജൂഡ് ആൻറണി ജോസഫ്. സ്‌കൂൾ കാലം മുതൽ പെൺകുട്ടികളെയും ആൺകുട്ടികളെയും വെവേറെ ഇരുത്തുന്ന, സംസാരിക്കുന്നതു പോലും വിലക്കുന്ന സ്‌കൂളുകൾ നമ്മുടെ നാട്ടിൽ…

Read More

തെറ്റിദ്ധരിക്കപ്പെട്ടൊരു പയ്യനാണ് ഷെയ്ൻ നിഗം; അയാളുടെ പ്രശ്‌നം അതാണ്: ഇടവേള ബാബു പറയുന്നു

ഒട്ടും അപരിചിതനല്ലാത്ത താരമാണ് ഇടവേള ബാബു. സമീപകാലത്ത് മലയാള സിനിമയിലുണ്ടായ വിവാദങ്ങളെയെല്ലാം നല്ല രീതിയിൽ അവസാനിപ്പിക്കാൻ മുന്നിൽ ഉണ്ടായിരുന്നത് ഇടവേള ബാബു അടുത്തിടെ ഇടവേള ബാബു നടത്തിയ ശ്രദ്ധേയ ഇടപെടലുകളിൽ ഒന്നായിരുന്നു നടൻ ഷെയ്ൻ നിഗമിന് നിർമ്മാതകളുടെ സംഘടന ഏർപ്പെടുത്തിയ വിലക്ക് പിൻവലിപ്പിക്കാൻ മുൻകൈ എടുത്തത്. ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിക്കുകയാണ് ഇടവേള ബാബു. കാൻ ചാനൽ മീഡിയക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നടൻ മനസുതുറന്നത്. ‘ഷെയ്നിനോടുള്ള അടുപ്പം അഭിയോടുള്ള അടുപ്പമാണ്. ആ കുടുംബത്തോടുള്ള അടുപ്പമാണ്. വളരെ തെറ്റിദ്ധരിക്കപ്പെട്ടൊരു…

Read More