
കൊച്ചുകുട്ടിക്ക് തോന്നിയ കൊതിയെക്കുറിച്ചാണ് അച്ഛൻ പറഞ്ഞത്; ദിയ കൃഷ്ണ
നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിനെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച മകൾ ദിയ കൃഷ്ണ. കുട്ടികാലത്ത് വീട്ടിലെ പണിക്കാർക്ക് മണ്ണിൽ കുഴി കുത്തി കഞ്ഞി ഒഴിച്ച് കൊടുത്തിരുന്നതിനെക്കുറിച്ചുള്ള പരാമർശത്തിന് പിന്നാലെയാണ് കൃഷ്ണകുമാറിനെതിരെ വിമർശനങ്ങൾ ഉയർന്നത്. കൊച്ചു കുട്ടിയായിരുന്നപ്പോൾ അച്ഛന് തോന്നിയ കൊതിയാണ് വീഡിയോയിൽ പറഞ്ഞതെന്ന് ദിയ കൃഷ്ണ പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ദിയയുടെ പ്രതികരണം. തന്റെ ഫോളോവേഴ്‌സിന് വേണ്ടിയാണ് വീഡിയോയെന്നും ഹേറ്റേഴ്‌സ് കാണേണ്ടതില്ലെന്നുമുള്ള ക്യാപ്ഷനോടെയാണ് ദിയ വീഡിയോ പങ്കുവെച്ചത്. തനിക്കെതിരെ ഉയർന്ന വിമർശനങ്ങളിലും ദിയ വീഡിയോയിൽ മറുപടി…