‘സൂര്യ അത് നിരസിച്ചപ്പോൾ ഒരുപാട് വിഷമം തോന്നി; പക്ഷേ, ആ സിനിമ ഞാന്‍ പൂര്‍ത്തിയാക്കി’; ഗൗതം മേനോൻ

ഗൗതം മേനോന്റെ സംവിധാനത്തില്‍ 2013ല്‍ പ്രഖ്യാപിച്ച ചിത്രമാണ് ധ്രുവ നച്ചത്തിരം. സൂര്യയെ നായകനാക്കി ചെയ്യാന്‍ ഉദ്ദേശിച്ച ചിത്രം പിന്നീട് ചിയാന്‍ വിക്രമിലേക്ക് എത്തുകയായിരുന്നു. 2017ല്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ചിത്രം റിലീസ് ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാവുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഒരഭിമുഖത്തിൽ ​ഗൗതം വാസുദേവ് മേനോൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ‘ധ്രുവ നച്ചത്തിരം ചെയ്യുന്നതിന് സൂര്യ രണ്ടാമതൊന്ന് ആലോചിക്കില്ല എന്നാണ് ഞാൻ കരുതിയിരുന്നത്. കാരണം കാക്ക കാക്ക, വാരണം ആയിരം എന്നീ…

Read More

തെലുഗു സിനിമാ നിര്‍മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

തെലുഗു സിനിമയിലെ നിര്‍മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ‘പുഷ്പ 2: ദി റൂള്‍’ സിനിമയുടെ നിര്‍മാതാക്കളായ നവീന്‍ യെര്‍നേനി, യാലമഞ്ചിലി രവി ശങ്കര്‍, അടുത്തിടെ റിലീസായ ‘ഗെയിംചെയ്ഞ്ചര്‍’ സിനിമയുടെ നിര്‍മാതാവ് ദില്‍ രാജു എന്നിവരുടെ വീടുകളിലാണ് ചൊവ്വാഴ്ച റെയ്ഡ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. നിര്‍മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഓഫീസിലും ഉള്‍പ്പെടെ ഹൈദരാബാദിലെ എട്ട് കേന്ദ്രങ്ങളിലായിരുന്നു ആദായനികുതി വകുപ്പിന്റെ പരിശോധന. ദില്‍ രാജുവിന്റെ മകള്‍ ഹന്‍ഷിത റെഡ്ഡി, സഹോദരന്‍ സിരിഷ് എന്നിവരുടെ വീടുകളിലും…

Read More

‘ഞാന്‍ വിദേശത്താണെന്നും മറ്റ് ജോലികള്‍ ചെയ്യുന്നുവെന്നും കഥ പരന്നു, അഭിനയമല്ലാതെ മറ്റൊരു ജോലിയും ചെയ്തിട്ടില്ല’: ബോബന്‍ ആലുംമൂടന്‍

മലയാളികള്‍ക്ക് സുപരിചിതനാണ് ബോബന്‍ ആലുംമൂടന്‍. പ്രായം നമ്മില്‍ മോഹം നല്‍കി എന്ന പാട്ടും അത് പാടിയഭിനയിക്കുന്ന സുന്ദരനായ ചെറുപ്പക്കാരനേയും മലയാളി ഒരിക്കലും മറക്കില്ല. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ നിറം എന്ന സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും മറ്റും സംസാരിക്കുകയാണ് ബോബന്‍ ആലുംമൂടന്‍. ”നിര്‍മ്മാതാവ് രാധാകൃഷ്ണന്‍ ചേട്ടന്‍ വഴിയാണ് നിറത്തില്‍ അവസരം ലഭിച്ചത്. അദ്ദേഹം പറഞ്ഞതനുസരിച്ച് ചിത്രത്തിന്റെ പൂജയുടെ അന്ന് സംവിധായകന്‍ കമല്‍സാറിനെ ചെന്നു കണ്ടു. അദ്ദേഹത്തിന് എന്നെ ഇഷ്ടമായി. കഥ പറഞ്ഞു തന്നു. ശാലിനിയുമായുള്ള കോമ്പിനേഷന്‍ ആണ്…

Read More

‘കാസ്റ്റിം​ഗിൽ ഭൂരിഭാ​ഗവും മമ്മൂട്ടിയുടെ നിർദ്ദേശമായിരുന്നു, ​അര മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടെന്ന് മനസിലായി’; ​ഗൗതം മേനോൻ

മമ്മൂട്ടി-​ഗൗതം മേനോൻ കൂട്ടുകെട്ടിൽ വരുന്ന സിനിമയാണ് ഡൊമിനിക് ആന്റ് ലേഡീസ് പഴ്സ്. തമിഴിലെ ഹിറ്റ് സംവിധായകൻ മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷയേറെയാണ്. ജനുവരി 23 ന് റിലീസ് ചെയ്യുന്ന ചിത്രം മമ്മൂട്ടി കമ്പനിയാണ് നിർമ്മിച്ചത്. ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് സിനിമയുണ്ടായതിന് പിന്നിലെ കഥ പങ്കുവെക്കുകയാണ് ​ഗൗതം മേനോൻ. മഞ്ജു വാര്യരെ വെച്ച് സിനിമ ചെയ്യാനിരുന്ന താൻ പിന്നീട് ആ പ്രൊജക്ടിന് പകരം ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് ചെയ്യുകയായിരുന്നെന്ന് ​ഗൗതം…

Read More

‘ബോഡിബിൽഡിംഗ് ചെയ്യുന്ന നടൻമാർക്ക് അഭിനയിക്കാൻ അറിയില്ലെന്ന തെറ്റായധാരണ; ആ കാരണം കൊണ്ട് പല സിനിമകളും നഷ്ടമായി’: റിയാസ് ഖാൻ

ബോഡിബിൽഡിംഗ് ചെയ്യുന്ന നടൻമാർക്ക് അഭിനയിക്കാൻ അറിയില്ലെന്ന തെറ്റായധാരണ തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്ത് നിലനിന്നിരുന്നതായി നടൻ റിയാസ് ഖാൻ. താൻ ബോഡിബിൽഡിംഗ് ചെയ്തതുകൊണ്ട് പല വേഷങ്ങളും കിട്ടാതെ പോയിട്ടുണ്ടെന്നും നടൻ പറഞ്ഞു. ഹിറ്റ് ചിത്രമായ മാ‌ർക്കോ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെക്കുറിച്ചും റിയാസ് ഖാൻ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. ‘മാർക്കോയിൽ ഞാനും ഉണ്ണിമുകുന്ദനുമായുളള കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നു. എന്നാൽ ചിത്രം റിലീസ് ചെയ്തപ്പോൾ അതൊന്നും ഉണ്ടായിരുന്നില്ല. അത് സംവിധായകന്റെ തീരുമാനമാണ്. ഞാൻ…

Read More

ഞാൻ വിചാരിച്ചത് ഇവർ മിണ്ടില്ല, ഭയങ്കര ജാഡയായിരിക്കും എന്നാണ്; തന്റെ റോൾ മോഡലാണ് ജയ ബാധുരി‌യെന്ന് മല്ലിക സുകുമാരൻ

താര ദമ്പതികളാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. അമിതാഭ് ബച്ചൻ ഇന്നും അഭിനയ രം​ഗത്ത് സജീവമായി തുടരുമ്പോൾ ജയ ബച്ചൻ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ നൽകുന്നു. ജനങ്ങൾക്കിടയിൽ രണ്ട് പേർക്കും രണ്ട് ഇമേജാണ്. വലിയ ദേഷ്യക്കാരിയാണ് ജയ ബച്ചനെന്ന് വിമർശകർ പറയുന്നു. പൊതുവിടങ്ങളിൽ ജയ ബച്ചൻ ദേഷ്യപ്പെട്ട ഒന്നിലേറെ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അതേസമയം സഹപ്രവർത്തകർക്ക് ജയ ബച്ചനെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. ഇപ്പോഴിതാ ജയ ബച്ചനും അമിതാഭ് ബച്ചനുമൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് നടി മല്ലിക സുകുമാരൻ. ഐഎഫ്എഫ്കെ ഉദ്ഘാടന…

Read More

‘സിനിമ കണ്ടിറങ്ങിയത് അഭിമാനത്തോടെ’; രേഖാചിത്രം കണ്ട് രാഹുൽ മാങ്കൂട്ടത്തിൽ

ആസിഫ് അലി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം രേഖാചിത്രത്തിന്‍റെ റിവ്യൂവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ രേഖാചിത്രം അത്ഭുതവും ആശ്ചര്യവുമാണ് സമ്മാനിച്ചതെന്ന രാഹുല്‍ പറയുന്നു. മനസ്സിനോട് ചേർന്നു നിൽക്കുന്ന സുഹൃത്ത് എന്നതിനപ്പുറത്തേക്ക് പുതിയ കാലത്ത്  മലയാള സിനിമയെ മുന്നോട്ടു നയിക്കുന്ന സംവിധായകനാണ് ജോഫിൻ ചാക്കോ എന്നും അദ്ദേഹം പറ‍ഞ്ഞു.  രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വാക്കുകള്‍ രേഖചിത്രം എന്ന  സിനിമ കാണാൻ തീയറ്ററിൽ പോയത് മുൻവിധിയോടു കൂടി തന്നെയാണ്.അടുത്ത സുഹൃത്തായ ജോഫിന്റെ സിനിമ കാണുക അവനോട്‌…

Read More

നീ ഇത് ചെയ്യണം എന്ന് അച്ഛനുൾപ്പെടെ പറഞ്ഞു; ജയലളിതയുടെ ബയോപിക്കിനെക്കുറിച്ച് നിത്യ

മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിത്യ മേനോന് ആരാധകരുണ്ട്. ഒരു ഭാഷയിലും സജീവമായി നിത്യ സിനിമ ചെയ്യാറില്ല. കുറച്ച് സിനിമകൾ കഴിഞ്ഞ് ഇടവേളയെടുക്കുന്നതാണ് നിത്യയുടെ രീതി. കരിയറിൽ വലിയ ഉയർച്ചയുണ്ടായ സമയമായിരുന്നു ഓകെ കൺമണി ഉൾപ്പെടെയുള്ള സിനിമകൾ പുറത്തിറങ്ങിയ വർഷങ്ങൾ. എന്നാൽ അന്നും കുറച്ച് നാൾ നടി കരിയറിൽ നിന്നും മാറി നിന്നു. കരിയറിൽ നിത്യക്ക് നഷ്ടപ്പെട്ട റോളുകളുണ്ട്. കീർത്തി സുരേഷ് നായികയായ മഹാനടി എന്ന സിനിമയിലേക്ക് ആദ്യം പരി​ഗണിച്ചത് നിത്യയെയായിരുന്നു. എന്നാൽ പിന്നീട് ഈ റോൾ കീർത്തിയിലേക്ക്…

Read More

സില്ലിയായ കാരണത്തിനാണ് വഴക്ക്; സെറ്റിലെ കങ്കണയിങ്ങനെ; വിശാഖ് നായർ പറയുന്നു

കങ്കണ റണൗത്തിന്റെ എമർജൻസി എന്ന ചിത്രം തിയറ്ററിൽ പ്രദർശനം തുടരുകയാണ്. അന്തരിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ​ഗാന്ധിയെയാണ് കങ്കണ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അടിയന്തരാവസ്ഥാക്കാലവും ഇന്ദിരാ​ഗാന്ധിയുടെ ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം. കങ്കണ തന്നെയാണ് എമർജൻസി സംവിധാനം ചെയ്തതും നിർമ്മിച്ചതും. ഇന്ദിരാ​ഗാന്ധിയുടെ മകൻ സഞ്ജയ് ​ഗാന്ധിയുടെ വേഷം ചെയ്യുന്നത് മലയാളി നടൻ വിശാഖ് നായരാണ്. വിശാഖിന്റെ പെർഫോമൻസിനും കെെയടി ലഭിക്കുന്നുണ്ട്. നേരത്തെ കങ്കണ നായികയായെത്തിയ തേജസ് എന്ന സിനിമയിലും വിശാഖ് അഭിനയിച്ചിട്ടുണ്ട്. കങ്കണയ്ക്കൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് വിശാഖ് നായരിപ്പോൾ. ക്ലബ്…

Read More

മോഹന്‍ലാലിന്റെ കാലില്‍ വീഴുന്ന രംഗമായിരുന്നു, ഷോട്ട് തീര്‍ന്നിട്ടും അച്ചായന്‍ എഴുന്നേറ്റില്ല; ബോബന്‍ ആലുംമൂടന്‍

കാലമിത്രയായിട്ടും മലയാളികള്‍ക്ക് ബോബന്‍ ആലുംമൂടന്‍ ഇന്നും ആ കോളേജ് കുമാരന്‍ പ്രകാശ് മാത്യുവാണ്. സിനിമയേക്കാള്‍ കൂടുതല്‍ ബോബനെ സ്വീകരിച്ചത് സീരിയലുകളാണ്. നായകനായും വില്ലനായുമെല്ലാം അദ്ദേഹം സീരിയല്‍ ലോകത്ത് തിളങ്ങി. തന്റെ വ്യത്യസ്തമായ സംസാര ശൈലി കൊണ്ടും ശരീരഭാഷകൊണ്ടുമെല്ലാം മലയാളികളുടെ മനസില്‍ ഇടം നേടിയ നടനായിരുന്നു ആലുംമൂടന്‍. കാസര്‍ഗോഡ് കാദര്‍ഭായ് പോലുള്ള ഐക്കോണിക് കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസില്‍ ഒരിക്കലും മായാത്തൊരു ഇടം അദ്ദേഹം നേടിയിട്ടുണ്ട്. 1992 ലായിരുന്നു അപ്രതീക്ഷിതമായി അദ്ദേഹം മരണപ്പെടുന്നത്. അഭിനയിച്ചു കൊണ്ടിരിക്കെയായിരുന്നു മരണം…

Read More