‘മാസ്, ആ​ര്‍​ട്ട് എ​ന്നൊ​ക്കെ നോ​ക്കാ​തെ ചെ​യ്യും; ത​മി​ഴി​ലെ ആ​ദ്യ​പ​ട​ത്തി​ല്‍ എ​നി​ക്ക് അ​ടി​യാ​ള്‍ വേ​ഷ​മായിരുന്നു’: നരേൻ

ക്ലാസ്മേറ്റ്സ്, അച്ചുവിന്‍റെ അമ്മ, റോബിൻ ഹുഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ താരമാണ് നരേൻ. അച്ചുവിന്‍റെ അമ്മയ്ക്കു ശേഷം മീരാ ജാസ്മിനൊപ്പം ഒന്നിക്കുന്ന ക്വീൻ എലിസബത്താണ് താരത്തിന്‍റെ പുതിയ ചിത്രം. മലയാളത്തിൽ മാത്രമല്ല, തമിഴിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. തന്‍റെ അഭിപ്രായങ്ങൽ തുറന്നു പറയുന്നതിൽ താരം മടികാണിക്കാറില്ല. എ​നി​ക്കു മ​ന​സി​ല്‍ റി​ലേ​റ്റ് ചെ​യ്യാ​ന്‍ പ​റ്റു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്യും. എ​ന്നേ​ക്കാ​ളും ഇ​ന്‍റ​ലി​ജ​ന്‍റോ ന​ന്മ​യു​ള്ള​തോ ആ​യ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ പ്ര​ചോ​ദ​ന​മാ​ണ്. ത​മി​ഴി​ലെ ആ​ദ്യ​പ​ട​ത്തി​ല്‍ എ​നി​ക്ക് അ​ടി​യാ​ള്‍ വേ​ഷ​മാ​യിരുന്നു. അ​തി​ലെ തി​രു…

Read More

ഷോ​ട്ടി​നി​ടെ കാ​ണു​മ്പോ​ള്‍ മോഹൻലാൽ ചിരിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു: നന്ദു പറയുന്നു

മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ സ​ര്‍​വ​ക​ലാ​ശാ​ല എ​ന്ന സി​നി​മ​യി​ലൂടെയാണ് നന്ദു ചലച്ചിത്രലോകത്ത് എത്തുന്നത്. ഏ​റ്റ​വും ഒ​ടു​വി​ല്‍ അ​ഭി​ന​യി​ച്ച​തും മോ​ഹ​ന്‍​ലാ​ല്‍ ചി​ത്ര​ത്തി​ല്‍​ത​ന്നെ. നേ​രി​ല്‍ വ​ള​രെ ചെ​റി​യൊ​രു വേ​ഷ​ത്തി​ലാ​ണ് എ​ത്തു​ന്ന​ത്. കൈ​ക്കൂ​ലി മേ​ടി​ച്ചു കാ​ലു​മാ​റു​ന്ന ഒ​രു പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​ടെ ക​ഥാ​പാ​ത്രം. തന്‍റെ ആദ്യ ചിത്രത്തിൽ മോഹൻലാലുമായുള്ള അനുഭവം തുറന്നുപറയുകയാണ് താരം. സ​ര്‍​വ​ക​ലാ​ശാ​ല എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ അ​തി​ലെ നാ​യ​ക​ന്‍ മോ​ഹ​ന്‍​ലാ​ലു​മാ​യി മു​ന്‍​പ​രി​ച​യം ഒ​ന്നു​മി​ല്ലാ​യി​രു​ന്നു. ആ ​സി​നി​മ​യു​ടെ സെ​റ്റി​ല്‍ വ​ച്ചാ​ണ് ആ​ദ്യ​മാ​യി കാ​ണു​ന്ന​തും പ​രി​ച​യ​പ്പെ​ടു​ന്ന​തും. അ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ റേ​ഞ്ചും സൗ​ഹൃ​ദ​വ​ല​യ​വും വേ​റെ, ന​മ്മു​ടേ​ത് മ​റ്റൊ​ന്ന്….

Read More

മണിരത്‌നം കമൽ ഹാസൻ ചിത്രം തഗ് ലൈഫിൽ ഐശ്വര്യാ ലക്ഷ്മിയും

പൊന്നിയിൻ സെൽവന് ശേഷം ഐശ്വര്യാ ലക്ഷ്മി മണിരത്‌നം സംവിധാനം ചെയ്യുന്ന കമൽ ഹാസൻ ചിത്രം തഗ് ലൈഫിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രൊഡക്ഷൻ ടീമിന്റെ ഒഫീഷ്യൽ അന്നൗൻസ്മെന്റിനു ശേഷം ഐശ്വര്യാ ലക്ഷ്മി ട്വിറ്ററിൽ കുറിച്ചത് ഇപ്രകാരമാണ് “വീണ്ടും എന്റെ ഗുരുവിനൊപ്പം, എന്നെ ഇവിടെ എത്തിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. ഞങ്ങളുടെ രംഗരായ ശക്തിവേൽ നായ്ക്കറെ കാണാനും തഗ് ലൈഫ് ടീമിനൊപ്പം ചേരാനും കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്”. കമൽ ഹാസനോടൊപ്പം ദുൽഖർ സൽമാൻ, ജോജു ജോർജ് ,ജയം രവി,…

Read More

മഹാകവി കുമാരനാശാന്റെ ജീവിതകഥയായ ഗ്രാമവൃക്ഷത്തിലെ കുയിൽ; ജനുവരി 16ന് തിയേറ്ററിൽ

കുമാരനാശാന്റെ ജീവിതവും കവിതയും പ്രണയവും ദാമ്പത്യവും എല്ലാം ഇഴചേർന്ന കെ പി കുമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്രാമ വൃക്ഷത്തിലെ കുയിൽ. സിനിമരംഗത്തെ പരമോന്നത ബഹുമതിയായ ജേസി ഡാനിയൽ അവാർഡിന് അർഹനായ സംവിധായകൻ കെ പി കുമാരൻ കുമാരനാശാന്റെ നൂറാം ചരമ വാർഷികത്തോടനുബന്ധിച്ച് ജനുവരി 16, 17,18 തീയതികളിലാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ആകുന്നത്. ഫാർ സൈറ്റ് മീഡിയയുടെ ബാനറിൽ നിർമ്മിക്കുന്നു. ആശാന്റെ പഴയകാല കവിതയും പ്രണയവും എല്ലാം ഗദ്യമായും പദ്യമായും ആസ്വദിച്ച പ്രേക്ഷകർക്ക് ഒരു നവ്യ…

Read More

ഉച്ചയ്ക്ക് രണ്ടുമണിക്ക് അത്താഴം, വൃത്തിഹീനമായ ശൗചാലയം ഉപയോഗിക്കാൻ ശീലിച്ചു, ; ജയില്‍വാസത്തെക്കുറിച്ച് നടി റിയ ചക്രബര്‍ത്തി

ജയില്‍വാസത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് നടി റിയ ചക്രബര്‍ത്തി. നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ നാളുകളാണ് ചേതന്‍ ഭഗതിന്റെ ചാറ്റ് ഷോയില്‍ നടി ഓര്‍ത്തെടുത്തത്. അറസ്റ്റിലായത് കോവിഡ് കാലത്തായതിനാല്‍ 14 ദിവസം ജയിലില്‍ ഏകാന്ത തടവില്‍ കഴിയേണ്ടിവന്നെന്നാണ് റിയ ചക്രബര്‍ത്തി ചാറ്റ് ഷോയില്‍ പറഞ്ഞത്. വിശപ്പും ക്ഷീണവുംകാരണം തനിക്ക് എന്താണോ കഴിക്കാന്‍ നല്‍കിയത്, അതെല്ലാം കഴിച്ചു. റൊട്ടിയും കാപ്‌സിക്കവുമായിരുന്നു ജയിലിലെ മെനുവെന്നും നടി വെളിപ്പെടുത്തി. ജയിലിലെ ഭക്ഷണസമയത്തില്‍ ഇപ്പോഴും…

Read More

സംഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു

പ്രശസ്‌ത സംഗീത സംവിധായകൻ കെ.ജെ ജോയ് അന്തരിച്ചു. തിങ്കളാഴ്‌ച പുലർച്ചെ 2.30ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. 77 വയസായിരുന്നു. തൃശൂർ ജില്ലയിലെ നെല്ലിക്കുന്നിൽ 1946 ജൂൺ 14നായിരുന്നു അദ്ദേഹത്തിന്റെ ജനനം. 200 ഓളം ചിത്രങ്ങളിൽ സംഗീത സംവിധാനം നിർവഹിച്ചു.വിവിധ സംഗീത സംവിധായകർക്കായി 500ലധികം ചിത്രങ്ങളിൽ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്.1975ൽ പുറത്തിറങ്ങിയ “ലൗ ലെറ്റർ” എന്ന ചിത്രത്തിനാണ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചത്. ഏറെ ഹിറ്റായ ‘എൻ സ്വരം പൂവിടും ഗാനമേ’ എന്ന ഗാനമടക്കം അദ്ദേഹം ചിട്ടപ്പെടുത്തി. കീബോർഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ…

Read More

‘ആണിന്റെ കാലും പെണ്ണിന്റെ കാലും തമ്മിൽ എന്താണ് വ്യത്യാസം?’; സയനോര ഫിലിപ്പ്

ഗായിക എന്നതിലുപരി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് സയനോര. താരത്തിനെ പലരും വിമർശിച്ചിക്കുന്നത് വസ്ത്രധാരണത്തിന്റെ പേരിലാണ്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിനെതിരെ രൂക്ഷവിമർശനം സയനോരയ്ക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഇഷ്ടമുള്ളത് പോലെ ജീവിക്കുകയാണ് ഇനി തന്റെ ലക്ഷ്യമെന്നാണ് ഗായികയിപ്പോൾ പറയുന്നത്. അടുത്തിടെ മഴ നനയുന്നൊരു വീഡിയെ ഗായിക പോസ്റ്റ് ചെയ്തിരുന്നു. അതിനെ പറ്റി വനിത ഓൺലൈനിന് നൽകിയ പ്രതികരണത്തിലൂടെ തന്റെ നിലപാടുകളും ഗായിക വ്യക്തമാക്കിയിരിക്കുകയാണ്. മഴയൊക്കെ പെയ്യുമ്പോഴുള്ള എന്റെ സന്തോഷം കണ്ടാൽ ആളുകൾ കരുതും എനിക്ക്…

Read More

‘നിങ്ങളുടെ രാഷ്ട്രീയം എന്റെ മേലേക്ക് ഇടണ്ട’; ജൂഡ് ആന്റണിയും കാണികളും തമ്മിൽ വാക്കേറ്റം

കേരള ലിറ്ററേച്ചൽ വേദിയിൽ സംവിധായകൻ ജൂഡ് ആന്റണിയും കാണികളും തമ്മിൽ വാക്കേറ്റം. 2018 സിനിമയിൽ മുഖ്യമന്ത്രിയുടെയും സർക്കാർ സംവിധാനങ്ങളുടെയും പങ്കിനെ അവഗണിച്ചതിനെ കുറിച്ചായിരുന്നു തർക്കം. കാണികൾ ജൂഡ് ആന്റണിയെ നോക്കി കൂവുകയും ചെയ്തു. ഈ സെക്ഷനിൽ താൻ ഇതിനുള്ള ഉത്തരം നൽകിയതാണെന്നും ചോദ്യം ചോദിച്ചയാൾക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്നും ജൂഡ് ആരോപിച്ചു. ‘നിങ്ങളുടെ രാഷ്ട്രീയം എന്റെ മേലേക്ക് ഇടണ്ട. അത് കയ്യിൽ വച്ചാൽ മതി. ഇത്രയും നേരം സംസാരിച്ചത് മനസിലാകാഞ്ഞിട്ടല്ല. മുഖ്യമന്ത്രിയെ ഞാൻ അപമാനിച്ചിട്ടില്ല. കേരളത്തിന്റെ ഒരുമയെ…

Read More

പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞ പ്രഭാ അത്രെ അന്തരിച്ചു

പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞയും പദ്മ പുരസ്കാര ജേതാവുമായ പ്രഭാ അത്രെ (92) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ 5.30ന് പുണെയിലെ വീട്ടിൽവച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കിരാന ഖരാനയെ പ്രതിനിധീകരിച്ച അവരെ കേന്ദ്രസർക്കാർ പദ്മശ്രീ, പദ്മഭൂഷൻ, പദ്മവിഭൂഷൻ എന്നീ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. ഹൃദയാഘാതം അനുഭവപ്പെട്ടതിനെത്തുടർന്ന് അടുത്തുള്ള കോത്രുഡ് മേഖലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്ത ബന്ധുക്കളിൽ ചിലർ വിദേശത്താണ്. അവരെത്തിയശേഷമേ സംസ്കാരം…

Read More

കല്യാണം കഴിക്കാൻ ഭയങ്കര ഇഷ്ടമാണ്, വിവാഹ ശേഷം അഭിനയിക്കും പക്ഷെ…; സ്വാസിക

ചതുരം എന്ന സിനിമയിലൂടെ കരിയർ ഗ്രാഫ് മാറിയ സ്വാസികയ്ക്ക് സിനിമാ രംഗത്ത് തിരക്കേറുകയാണ്. നെക്സ്റ്റ് ഡോർ ഗേൾ ഇമേജിൽ അറിയപ്പെട്ട സ്വാസിക ചതുരത്തിൽ അതീവ ഗ്ലാമറസയായാണ് എത്തിയത്. ചതുരത്തിലെ സ്വാസികയുടെ പ്രകടനം നിരൂപക പ്രശംസയും നേടി. സോഷ്യൽ മീഡിയയിൽ സ്വാസിക അടുത്ത കാലത്ത് ചർച്ചയായത് അഭിമുഖങ്ങളിലെ പരാമർശങ്ങൾ കാരണമാണ്. സിനിമാ രംഗത്തെ സ്ത്രീ സുരക്ഷയെക്കുറിച്ച് സ്വാസിക പങ്കുവെച്ച അഭിപ്രായങ്ങൾ വിമർശിക്കപ്പെട്ടു. നടിയുടെ വാദങ്ങൾ സ്ത്രീ വിരുദ്ധമാണെന്നായിരുന്നു വിമർശനം. എന്റെ അഭിപ്രായത്തിൽ നിന്നും പിന്നോട്ട് പോകാൻ സ്വാസിക തയ്യാറായില്ല….

Read More