ചലച്ചിത്ര നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു

ചലച്ചിത്ര നിർമാതാവ് നോബിൾ ജോസ് (44) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നു പുലർച്ചെ 2.45നു കൊച്ചിയിൽ ആയിരുന്നു അന്ത്യം.  അനൂപ് മോനോനും മിയയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച എന്റെ മെഴുതിരി അത്താഴങ്ങൾ, വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ കൃഷ്ണൻകുട്ടി പണിതുടങ്ങി തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ, ദിലീഷ് പോത്തൻ എന്നിവർ അഭിനയിച്ച ‘ശലമോൻ’ എന്ന ചിത്രവും നിർമിച്ചിട്ടുണ്ട്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കണ്ടനാട് ഇൻഫന്റ് ജീസസ് പള്ളിയിൽ. മരുതുംകുഴിയിൽ എം.എ.ജോസഫിന്റെ മകനാണ്.

Read More

ഷക്കീല അടിച്ചപ്പോഴാണ് തിരിച്ചടിച്ചത്; വിശദീകരണവുമായി വളർത്തുമകൾ

നടി ഷക്കീലയെ ആക്രമിച്ചെന്ന പരാതിയിൽ വിശദീകരണവുമായി വളർത്തുമകൾ ശീതൾ. തന്നെ ഷക്കീല അടിച്ചപ്പോൾ തിരിച്ചടിക്കുകയായിരുന്നെന്നാണു ശീതളിന്റെ വിശദീകരണം. ഷക്കീല ദിവസവും മദ്യപിക്കുമെന്നും മദ്യപിച്ചാൽ തന്നെ അടിക്കാറുണ്ടെന്നും ശീതൾ പറഞ്ഞു. കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം ഷക്കീല വളരെ മോശമായി സംസാരിക്കുകയും അടിക്കുകയും ചെയ്തു.  പൊലീസിൽ വ്യാജ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രശ്‌നം സംസാരിച്ചു തീർക്കാനും ക്ഷമ പറയാനുമുള്ള പൊലീസ് നിർദേശം അനുസരിച്ച് പ്രശ്‌നം തീർത്തു. എന്നാൽ ഷക്കീല വീണ്ടും പരാതി നൽകിയതിനാൽ താനും കേസ് നൽകിയിട്ടുണ്ടെന്ന്…

Read More

ആരെയും ഉപദേശിക്കാനും നേരയാക്കാനും കഴിയില്ല, അബീക്ക ആഗ്രഹിച്ചിടത്താണ് മകൻ നിൽക്കുന്നത്; കോട്ടയം നസീർ

സിനിമയിൽ ഇപ്പോഴാണ് നല്ല നല്ല വേഷങ്ങൾ കിട്ടുന്നതെന്ന് പറയുകയാണ് നടൻ കോട്ടയം നസീർ. സിനിമയിൽ എത്തപ്പെടുന്നതും, നിലനിൽക്കുന്നതും എത്രത്തോളം ബുദ്ധിമുട്ടുള്ളതാണെന്ന് അനുഭവത്തിൽ നിന്നറിയാം. അതൊന്നും ഇല്ലാതെ എളുപ്പത്തിൽ കിട്ടുമ്പോൾ ആണ് സിനിമയുടെ വില മനസ്സിലാക്കാൻ കഴിയാതെ പോകുന്നതെന്ന് പറയുകയാണ് താരം. അതേ സമയം മിമിക്രി ലോകത്ത് തനിക്കേറ്റവും കടപ്പാടുള്ളത് അബിയുമായിട്ടാണെന്നും താരം കൂട്ടിച്ചേർത്തു. മൂവി വേൾഡ് ഓൺലൈന് നൽകിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു കോട്ടയം നസീർ. മിമിക്രിയിൽ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന് കടപ്പാട് ഒരുപാട് ആളുകളോട് പറയാനുണ്ട്. മിമിക്രി…

Read More

സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണം: ഒരാൾ അറസ്റ്റിൽ

ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം സ്വദേശിയായ ഉണ്ണിക്കൃഷ്ണനാണ് അറസ്റ്റിലായത്. പൂജപ്പുര പോലീസിന്റെയാണ് നടപടി. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും, രാമമന്ത്രം ജപിക്കണമെന്നുമുള്ള കെ. എസ് ചിത്രയുടെ പ്രതികരണത്തിന് ശേഷം നിരവധി ആളുകൾ അവർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സൂരജ് സന്തോഷും അക്കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു. കെ. എസ്. ചിത്രയെ പോലുള്ള കപട മുഖങ്ങൾ ഇനിയും അഴിഞ്ഞുവീഴാനുണ്ട് എന്നാണ് ഗായകൻ സൂരജ് സന്തോഷ് പറഞ്ഞത്. ഇതോടെ സൈബർ ആക്രമണങ്ങൾ സൂരജിനുനേരെയും…

Read More

‘അത്ര മാത്രം എന്നെ ലാൽ മനസിലാക്കി, മമ്മൂക്കയുടെയടുത്ത് എന്തെങ്കിലും ആവശ്യവുമായി പോയാൽ’; മേജർ രവി

മോഹൻലാൽ-മേജർ രവി കൂട്ടുകെട്ടിൽ ഒരുപിടി ഹിറ്റ് സിനിമകൾ പ്രേക്ഷകർക്ക് മുമ്പിലെത്തിയിട്ടുണ്ട്. മോഹൻലാലുമായി മേജർ രവിക്ക് സൗഹൃദവുമുണ്ട്. മിക്ക അഭിമുഖങ്ങളിലും മോഹൻലാലിനെക്കുറിച്ച് മേജർ രവി വാചാലനകാറുണ്ട്. അതേസമയം മമ്മൂട്ടിയെക്കുറിച്ച് മേജർ രവി അധികം സംസാരിച്ച് കേട്ടിട്ടില്ല. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് മേജർ രവി. കൗമുദി മൂവിസിലാണ് പ്രതികരണം. പട്ടാളത്തിലിരിക്കുന്ന സമയത്ത് തന്നെ മമ്മൂക്കയുമായി പരിചയപ്പെട്ടു. പെരുന്നാളിന്റെ സമയത്ത് പോയിക്കഴിഞ്ഞാൽ ചേച്ചി നമ്മളെ ട്രീറ്റ് ചെയ്യുന്നത് കാണുന്നത് ഒരു ട്രീറ്റാണ്. എല്ലാവരെയും ഇരുത്തി ബിരിയാണി കഴിപ്പിക്കും. മമ്മൂക്ക…

Read More

നടി ഷക്കീലയെ വളർത്തുമകൾ മർദ്ദിച്ചതായി പരാതി; കേസെടുത്ത് പൊലീസ്

നടി ഷക്കീലയെ വളർത്തുമകൾ മർദ്ദിച്ചതായി പരാതി. സംഭവത്തിൽ വളർത്തുമകളായ ശീതളിനെതിരെ പൊലീസ് കേസെടുത്തു. ഷക്കീലയുടെ അഭിഭാഷകയ്ക്കും മർദ്ദനമേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് സംഭവം. കോയമ്പേട് പൊലീസ് സ്റ്റേഷനിൽ അഭിഭാഷക സൗന്ദര്യയാണ് പരാതി നൽകിയത്. ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലാണ് ഷക്കീല താമസിക്കുന്നത്. ഇവിടെവച്ച് നടിയും വളർത്തുമകൾ ശീതളും തമ്മിൽ തർക്കമുണ്ടാവുകയും പിന്നീടത് മർദ്ദനത്തിലേയ്ക്ക് കടക്കുകയുമായിരുന്നു. ഷക്കീലയെ വളർത്തുമകൾ ശീതളും അമ്മയും സഹോദരിയും ചേർന്ന് മർദ്ദിച്ചുവെന്നാണ് പരാതി. ശീതൾ ഷക്കീലയെ മർദ്ദിച്ചശേഷം നിലത്ത് തള്ളിയിട്ടു. തുടർന്ന് വീടുവിട്ടുപോവുകയും ചെയ്തു….

Read More

‘ജീവിതം എന്തു പഠിപ്പിച്ചു’ എന്ന ചോദ്യം; ബീനാ കണ്ണൻ പറഞ്ഞ മറുപടി ഇതാ

ബീനാ കണ്ണൻ കേരളത്തിലെ വസ്ത്ര വ്യാപാര രംഗത്തെ ശക്തമായ വനിതാസാന്നിധ്യമാണ്. സ്വപ്നസൗന്ദര്യം പട്ടുനൂലുകൾ കൊണ്ടു നെയ്‌തെടുക്കുന്ന ബീനാ കണ്ണനും ശീമാട്ടിയും മലയാളിയുടെ എല്ലാ ആഘോഷങ്ങളിലും കൂടെയുണ്ട്. ഒരു അഭിമുഖത്തിൽ ജീവിതം എന്തു പഠിപ്പിച്ചുവെന്ന ചോദ്യത്തിന് ബീന പറഞ്ഞ മറുപടി ശ്രദ്ധേയമാണ്. ഒരു ജാപ്പനീസ് പഴഞ്ചൊല്ലുണ്ട്, ഒരാൾക്ക് എന്തെല്ലാം തടസങ്ങളുണ്ടായാലും ലക്ഷ്യത്തിൽ നിന്നു പിൻമാറുന്നില്ലെങ്കിൽ ദൈവത്തിനു പോലും അയാളെ പിന്തരിപ്പിക്കാനാവില്ല. സധൈര്യം ലക്ഷ്യത്തിലേക്കു ചുവടുവയ്ക്കുക. ആർക്കെതിരേയും ആർക്കുവേണമെങ്കിലും ആരോപണങ്ങൾ ഉന്നയിക്കാം. എൻറെ ശരികളായിരിക്കില്ല മറ്റുള്ളവരുടേത്. അതുപോലെ തിരിച്ചും. ആളുകളെ…

Read More

ഏകലവ്യനിൽ സുരേഷ് ഗോപി വന്നദിവസം ക്യാമറ വീണ് ലെൻസ് പൊട്ടി; മറുപടിയായി പിറന്നത് സൂപ്പർ ഹിറ്റ്: ഷാജി കൈലാസ്

സുരേഷ് ഗോപി-രൺജി പണിക്കർ-ഷാജി കൈലാസ് കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് ഏകലവ്യൻ. ചിത്രത്തിൻറെ ഷൂട്ടിങ് സമയത്തെ ചില സംഭവങ്ങൾ ഓർത്തെടുക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. സംവിധായകൻറെ വാക്കുകൾ: ‘ ഏകലവ്യൻറെ ലൊക്കേഷനിൽ സുരേഷ് ഗോപി എത്തിയ ആദ്യദിവസം. തിരശീലകളെ തീ പിടിപ്പിച്ച ക്ഷുഭിതയൗവന പകർന്നാട്ടത്തിനായി സുരേഷ് ഗോപി ചായം പൂശുന്നു. എല്ലാം കഴിഞ്ഞ് ആദ്യഷോട്ടിനായി വരുമ്പോഴാണ് ദുഃഖകരമായ സംഭവം നടന്നത്. ക്യാമറ നിലത്ത് വീണു. ലെൻസ് പൊട്ടിച്ചിതറി. സെറ്റ് മൂകമായി. സുരേഷിൻറെ കണ്ണുകളിൽ നിരാശയുടെയും ദുഃഖത്തിൻറെയും…

Read More

‘ലൊക്കേഷനിൽ ഫോട്ടോയെടുക്കാൻ സമ്മതിച്ചില്ല, നിർമാതാവിന്റെ മകനടക്കം ആശുപത്രിയിലായി’; മോഹൻലാൽ

ശാരീരികമായി ഏറെ അധ്വാനിക്കേണ്ടി വന്ന സിനിമയാണ് മലൈക്കോട്ടെ വാലിബനെന്ന് പറയുകയാണ് മോഹൻലാൽ. ലൊക്കേഷനുകളിലെ കഠിനമായ ചൂടും തണുപ്പും പൊടിയുമെല്ലാം അനുഭവിച്ചു. ഇതിനിടെ കടന്നലിന്റെ ആക്രമണവുമുണ്ടായെന്ന് മോഹൻലാൽ പറഞ്ഞു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വിശേഷങ്ങൾ പങ്കുവയ്ക്കവേയാണ് മോഹൻലാലിന്റെ വെളിപ്പെടുത്തൽ. ‘ലൊക്കേഷനിൽ രണ്ടായിരത്തിലധികം പേരുണ്ടായിരുന്നു. ചിത്രീകരണത്തിനിടെ ഫോട്ടോയെടുക്കാൻ സമ്മതിക്കില്ല. ഇതിനിടെ ഒരാൾ ഫോട്ടോയെടുത്തു. അയാളെ പിടികൂടിയപ്പോൾ അതിന്റെ ദേഷ്യത്തിൽ അയാൾ അടുത്തുണ്ടായിരുന്ന ഒരു വലിയ തേനീച്ചക്കൂടിൽ കല്ലെറിഞ്ഞു. പിന്നാലെ വലിയൊരു തേനീച്ചക്കൂട്ടം വന്ന് എല്ലാവരെയും ആക്രമിക്കാൻ തുടങ്ങി. വണ്ടിയിൽ നിന്നിറങ്ങി…

Read More

പ്രസവശേഷം പല നടിമാരും ജിമ്മിൽ പോകാറുണ്ട്, ഞാൻ പോയില്ല: മിയ

മലയാളികളുടെ പ്രിയ നായികാമാരിൽ ഒരാളാണ് മിയ ജോർജ്. സിനിമയിൽ സജീവമായി നിൽക്കുമ്പോഴാണ് താരം വിവാഹം കഴിക്കുന്നതും കുടുംബജീവിതത്തിലേക്കു മാറുന്നതും. ഗർഭിണിയായിരുന്നപ്പോൾ തൻറെ തടി കൂടിയതും പ്രസവശേഷം തടി കുറച്ചതിനെക്കുറിച്ചും താരം പറഞ്ഞത് ആരാധകർ ഏറ്റെടുത്തു. താരത്തിൻറെ രീതികൾ സ്ത്രീകൾക്കു മാതൃകയാണെന്നും നെറ്റിസൺസ് അഭിപ്രായപ്പെട്ടു. താരത്തിൻറെ വാക്കുകൾ ‘മകൻ ജനിച്ച് ഒമ്പതു മാസങ്ങൾക്ക് ശേഷം ഡയറ്റും വർക്ക് ഔട്ടും തുടങ്ങി. പ്രസവശേഷം പത്തു കിലോ ഭാരം കൂടി. അതുകൊണ്ട് തന്നെ കൃത്യമായ വർക്ക് ഔട്ട് ഫോളോ ചെയ്തു. ഒപ്പം…

Read More