
ആ സിനിമയിൽ ജയറാം അഭിനയിക്കാത്തത് ഭാഗ്യമായി; കമൽ പറയുന്നു
സിനിമയിൽ സജീവമായി നിൽക്കുന്ന സംവിധായകനാണ് കമൽ. മലയാളികൾക്ക് ഒരുപിടി നല്ല സിനിമകൾ സമ്മാനിക്കാൻ കമലിന് കഴിഞ്ഞു കൗമുദി ടിവിയിലെ പരിപാടിയിൽ തന്നെ ആദ്യകാല സിനിമകളിൽ ഒന്നായ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന സിനിമയുടെ ഓർമ്മകൾ പങ്കുവെക്കുകയായിരുന്നു കമൽ. ‘എന്റെ മൂന്നാമത്തെ സിനിമയാണ് കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ ആ സിനിമയിൽ കാണിക്കുന്ന കാവ് പന്തളത്തിനടുത്ത് ചാമക്കാവ് എന്ന സ്ഥലത്തായിരുന്നു. അതുപോലെ ഒരു ലൊക്കേഷൻ കിട്ടാൻ വേണ്ടി ഞങ്ങൾ ഒരുപാട് അലഞ്ഞു. കാരണം ഒരുപാട് പടികളൊക്കെ കയറിപ്പോകുന്ന കാവായിരുന്നു സിനിമയ്ക്കു…