മോഹൻലാൽ ആരാധകൻ മമ്മൂട്ടിയുടെ സെറ്റിൽ; അത് ഭ്രാന്തമായ ആരാധന; ഒടുവിൽ; ടിനി ടോം പറയുന്നു

കടുത്ത മോഹൻലാൽ ആരാധകനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ടിനി ടോം. മോഹൻലാൽ ആരാധകൻ മമ്മൂട്ടിയുടെ സിനിമാ സെറ്റിലുണ്ടാക്കിയ പുകിലുകളെക്കുറിച്ചാണ് ടിനി ടോം സംസാരിച്ചത്. കൗമുദി മൂവീസിനോടാണ് പ്രതികരണം. മംഗ്ലീഷ് എന്ന സിനിമയ്ക്കിടെയാണ് ഇയാളെ പരിചയപ്പെടുന്നത്. ചീഫ് മേക്കപ്പ് മാന്റെ അസിസ്റ്റന്റായിരുന്നു. ഈ പയ്യൻ മാറി നിന്ന് എന്നെ നോക്കുന്നുണ്ട്. മമ്മൂക്കയാണ് സിനിമയിലെ നായകൻ. എന്റെയടുത്ത് വന്ന് ചേട്ടൻ മമ്മൂക്കയുടെ ആളല്ലേ എന്ന് ചോദിച്ചു. ചേട്ടൻ മമ്മൂക്കയെക്കുറിച്ചാണ് പുകഴ്ത്തി പറയാറ്. ലാലേട്ടനെക്കുറിച്ചൊന്നും പറയാറില്ലെന്നും പറഞ്ഞു. ഇവൻ ലാലേട്ടൻ ഫാനാണെന്ന് മനസിലായി….

Read More

‘ലാലേട്ടനെപ്പറ്റി എന്തു കൂടുതൽ പറയാൻ’: വാലിബൻ സിനിമയെക്കുറിച്ച് വാചാലയായി നടി മഞ്ജു വാര്യർ

വാലിബൻ സിനിമയെക്കുറിച്ച് വാചാലയായി നടി മഞ്ജു വാര്യർ. അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി എന്തു കൂടുതൽ പറയാൻ! വാലിബൻ ഒരു കംപ്ലീറ്റ് എൽ.ജെ.പി സിനിമയാണ് എന്നും മഞ്ജു വാര്യർ പറയുന്നു. മഞ്ജു വാര്യറിന്റെ വാക്കുകൾ സിനിമയിൽ സൃഷ്ടിച്ചെടുക്കാൻ പ്രയാസമുള്ള രണ്ട് കാര്യങ്ങളാണ് നർമവും ഫാന്റസിയും. അതിലെ അയുക്തികളാണ് അതിന്റെ സൗന്ദര്യം. ഗന്ധർവനും യക്ഷിയുമൊക്കെ നമ്മുടെ കഥാപരിസരങ്ങളിൽ എപ്പോഴും ചുറ്റിത്തിരിയുന്നവരാണ്. അതിന്റെ യുക്തിഭദ്രത ചോദ്യം ചെയ്യുന്നതിൽ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. ട്രെയിലർ കണ്ട ശേഷം…

Read More

ബ്ലെസിയുടെ ” ആടുജീവിതം ” സിനിമയുടെ മൂന്നാം ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു

ബ്ലെസിയുടെ “ആടുജീവിതം” സിനിമയുടെ മൂന്നാം ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ സൽമാൻ റിലീസ് ചെയ്തു. രണ്ടാം ലുക്ക് പോസ്റ്റർ റിബൽ സ്റ്റാർ പ്രഭാസാണ് പുറത്തിറക്കിയത്. പൃഥിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ” ആടുജീവിതം ” 2024 ഏപ്രിൽ പത്തിന് അഞ്ച് ഭാഷകളിലായി തിയേറ്ററുകളിൽ എത്തും.സാഹിത്യക്കാരൻ ബന്യാമിൻഏഴുതിയനോവൽ”ആടുജീവിത”ത്തെആസ്പദമാക്കിയാണ ഈ ചിത്രം ഒരുക്കുന്നത്. ഒരു അതീജിവനത്തിൻ്റെ കഥയാണ് ഈ സിനിമ . തിരക്കഥസംഭാഷണംസംവിധായകനും,ശബ്ദലേഖനം റസൂൽ പൂക്കുട്ടിയും , എഡിറ്റിംഗ് ഏ .ശ്രീകർ പ്രസാദും, ഛായാഗ്രഹണം കെ. യു….

Read More

“അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ” എന്ന ചിത്രത്തിലെ ഒഫീഷ്യൽ ട്രെയിലർ റിലീസായി

രാഹുൽ മാധവ്, അപ്പാനി ശരത്,നിയ, ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽകൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന “അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ” എന്ന ചിത്രത്തിലെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. സുധീർ കരമന, ബിജുക്കുട്ടൻ, കിടിലം ഫിറോസ്, നോബി മാർക്കോസ്, ജോമോൻ ജോഷി, നെൽസൺ, റിയാസ്, കുട്ടി അഖിൽ, മനു വർമ, സാബു,നന്ദന, ഗോപിക തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. എൽ ത്രി എന്റർടൈയ്മെന്റിന്റെ സഹകരണത്തോടെ സൈന ലിജു രാജ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജീം നിർവഹിക്കുന്നു. അനിൽ…

Read More

ഇടവേളക്ക് ശേഷം താഹ സംവിധാനം ചെയ്യുന്ന ‘കാജോളിന്റെ സിനിമാ പ്രവേശം’; ഷൂട്ടിംഗ് ആരംഭിച്ചു

ഇടവേളക്ക് ശേഷം താഹ സംവിധാനം ചെയ്യുന്ന ‘കാജോളിന്റെ സിനിമാ പ്രവേശം’ എന്ന ചിത്രത്തിന്റെ  ഷൂട്ടിംഗ് ആരംഭിച്ചു. ഐശ്വര്യാ പ്രൊഡക്ഷൻ സിന്റെയും സീലിയ ഫിലിം സെർക്യൂട്ടിന്റെയും ബാനറിൽ ബൈജു ഗോപാൽ, അലക്‌സാണ്ടർ ബിബിൻ  എന്നിവർ നിർമ്മികുന്ന ചിത്രമാണിത്. മൂക്കില്ലാ രാജ്യത്ത്, വാരഫലം, ഈ പറക്കും തളിക   എന്നീ സൂപ്പർ ഹിറ്റ് കോമഡി ചിത്രങ്ങളുടെ സംവിധായകനായ താഹ നിരവധി  ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഒരു ഇടവേളയ്ക്കുശേഷം  താഹ സംവിധാനം ചെയ്യുന്ന  ചിത്രമാണ് കാജോളിന്റെ സിനിമാ പ്രവേശം. സജി ദാമോദർ…

Read More

‘അർജുൻ ചേട്ടൻ ജോലിക്ക് പോകുന്നത് എനിക്കിഷ്ടമല്ല; പക്ഷെ പറഞ്ഞിട്ട് മനസിലാക്കുന്നില്ല’: സൗഭാ​ഗ്യ വെങ്കിടേഷ്

നടി താര കല്യാണിന്റെ മകളും നർത്തകിയും അഭിനേത്രിയുമായ താരമാണ് സൗഭാ​ഗ്യ വെങ്കിടേഷ്. ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ അർജുൻ സോമശേഖരനാണ് സൗഭാ​ഗ്യയുടെ ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. താര കല്യാണിന്റെ ഡാൻസ് അക്കാദമിയിലെ വിദ്യാർത്ഥിയായിരുന്നു അർജുൻ. അവിടെ നിന്നുള്ള പരിചയം പ്രണയത്തിലേക്കും വിവാ​ഹത്തിലേക്കും എത്തുകയായിരുന്നു. ഇപ്പോൾ താര കല്യാണിന്റെ നൃത്ത വിദ്യാലയം നോക്കി നടത്തുന്നത് അർജുനും സൗഭാ​ഗ്യയും ചേർന്നാണ്. പോരാത്തതിന് താര കല്യാണിനും സൗഭാ​ഗ്യയ്ക്കും സ്വന്തമായി യുട്യൂബ് ചാനലുകളുമുണ്ട്. രണ്ട് ചാനലിനും ഒരു ലക്ഷത്തിന് അടുത്ത്…

Read More

മുൻ കാമുകൻ കല്യാണം കഴിച്ച് ഹാപ്പിയായി ജീവിക്കുന്നു; അവർക്കെന്തെങ്കിലും പറ്റിയെന്ന് കേട്ടാൽ താൻ സന്തോഷിക്കും: ആര്യ

പങ്കാളി തന്നെ ഉപേക്ഷിച്ചതിനെക്കുറിച്ചും മറ്റൊരു സ്ത്രീക്കൊപ്പം പോയതിനെക്കുറിച്ചും തുറന്ന് സംസാരിച്ച് ആര്യ. ഇന്ന് ആലോചിക്കുമ്പോൾ പങ്കാളി തന്നെ ഒഴിവാക്കാൻ വേണ്ടി ബി​ഗ് ബോസിലേക്ക് അയച്ചാണോ എന്ന് സംശയമുണ്ടെന്ന് ആര്യ പറയുന്നു. കാരണം ഷോയിൽ പോകാൻ എന്നെ ഏറ്റവും കൂടുതൽ പുഷ് ചെയ്തതും സപ്പോർട്ട് ചെയ്തതും അദ്ദേഹമായിരുന്നു. എനിക്ക് പോകണോ എന്ന ചിന്തയുണ്ടായിരുന്നു. കുഞ്ഞുണ്ട്. അച്ഛൻ മരിച്ചിട്ട് അധികമായിട്ടുമില്ല. എല്ലാ സപ്പോർട്ടും തന്ന് എന്നെ എയർപോർട്ടിൽ കൊണ്ട് വിടുന്നത് പോലും ആളാണ്. അത്രയും ദിവസം പുറം ലോകവുമായി ഒരു കണക്ഷനും…

Read More

‘ആ തമിഴ് നടൻ മോശമായി പെരുമാറി, വീട്ടിൽ ഇരിക്കേണ്ടത് നമ്മൾ അല്ല’; മാലാ പാർവ്വതി

മലയാളികൾക്ക് സുപരിചിതയായ നടിയാണ് മാലാ പാർവ്വതി. തന്റെ നിലപാടുകളും അഭിപ്രായങ്ങളുമെല്ലാം തുറന്ന് പറയുന്നതിലും മാലാ പാർവ്വതി മടിച്ചു നിൽക്കാറില്ല. ഇപ്പോഴിതാ തനിക്ക് സിനിമയിൽ നിന്നുണ്ടായൊരു മോശം അനുഭവം പങ്കുവെക്കുകയാണ് മാലാ പാർവ്വതി. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് മാലാ പാർവ്വതി മനസ് തുറന്നത്. കാസ്റ്റിംഗ് കൗച്ച് അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. മലയാളത്തിൽ നിന്നും തനിക്ക് അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടില്ലെന്നാണ് മാലാ പാർവ്വതി പറയുന്നത്. അതേസമയം തമിഴിൽ നിന്നും മോശം അനുഭവമുണ്ടായെന്നും…

Read More

‘ആ മുഖത്ത് ഒരു സെക്കന്റിൽ മിന്നിമറയുന്ന ഭാവങ്ങൾ ഞാൻ നോക്കി നിന്നു; ആ ഷോട്ട് ഉപയോഗിച്ചില്ല’; വിന്ദുജ

പലരും വീണ്ടും കാണാൻ മടിക്കുന്ന ഒരു ക്ലൈമാക്‌സാണ് മോഹൻലാൽ സിനിമയായ പവിത്രത്തിലേത്. മോഹൻലാൽ എന്ന അതുല്യ നടന്റെ പകർന്നാട്ടമാണ് പവിത്രം ക്ലൈമാക്‌സിനോട് അടുക്കുമ്പോൾ പ്രേക്ഷകർക്ക് കാണാൻ കഴിയുന്നത്. മനസിൽ ഒരു വിങ്ങലോടെ അല്ലാതെ കണ്ട് തീർക്കാൻ കഴിയാത്ത സിനിമയാണ് പവിത്രമെന്നാണ് ഒട്ടുമിക്ക സിനിമാപ്രേമികളും പറയാറുള്ളത്. ഇപ്പോഴിതാ പവിത്രത്തിൽ മോഹൻലാലിന്റെ കുഞ്ഞുപെങ്ങളായ മീനാക്ഷിയായി വേഷമിട്ട നടി വിന്ദുജ മേനോൻ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഇുപ്പോഴും മോഹൻലാലിനെ ചേട്ടച്ഛാ എന്ന് വിളിക്കുന്ന ഒരേയൊരു വ്യക്തി വിന്ദുജ മാത്രമായിരിക്കും. പവിത്രം ഷൂട്ടിങിനിടെ…

Read More

ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരായി

നടൻ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരായി. വിവാഹചിത്രങ്ങൾ സാമൂഹികമാധ്യമത്തിലൂടെ ഗോവിന്ദ് പത്മസൂര്യ പങ്കുവെച്ചു. ശ്രീ വടക്കുംനാഥന്റെ സന്നിധിയിൽ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കേരളീയത്തനിമയിൽ അണിഞ്ഞൊരുങ്ങിയാണ് ഇരുവരും ചടങ്ങിനെത്തിയത്. കസവുസാരി ധരിച്ച് പരമ്പരാഗതശൈലിയിലുള്ള ആഭരണങ്ങളണിഞ്ഞ് ഗോപിക എത്തിയപ്പോൾ കസവുമുണ്ടും മേൽമുണ്ടും ധരിച്ച് ജി.പി.യും എത്തി. തുളസീമാലകൾ അണിഞ്ഞുള്ള ചിത്രങ്ങളിൽ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും കാണാം. കഴിഞ്ഞ മാസമായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. വിവാഹനിശ്ചയശേഷം ഇരുവരും ആരാധകരുമായി വിശേഷങ്ങൾ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. View this…

Read More