
‘അയാൾ കൈപിടിച്ച് തിരിച്ചതോടെ മോഹൻലാലിന് ദേഷ്യം വന്നു’; കമൽ
രഞ്ജിത്ത് കഥയെഴുതിയ ചിത്രമായിരുന്നു മോഹൻലാലും നെടുമുടി വേണുവും പ്രധാന വേഷങ്ങൾ ചെയ്ത ഓർക്കാപ്പുറത്ത് എന്ന സിനിമ. ഫോർട്ട് കൊച്ചിയിൽ ഷൂട്ട് ചെയ്ത സിനിമയിൽ നായിക രമ്യ കൃഷ്ണനായിരുന്നു. കോമഡിക്കും ആക്ഷനും പ്രാധാന്യം നൽകി കമൽ സംവിധാനം ചെയ്ത ഈ ചിത്രം കമലിന്റെ മറ്റ് ചിത്രങ്ങളിൽ നിന്നെല്ലാം വളരെ വ്യത്യസ്തവുമാണ്. മോഹൻലാലിനെ ആ കാലഘട്ടത്തിൽ ഇത്രയും സ്‌റ്റൈലിഷും ഫ്രീക്കായിട്ടും കണ്ട മറ്റൊരു ചിത്രമില്ല. മലയാളത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ സിനിമകളിൽ അണ്ടറേറ്റഡായ ഒന്നാണ് ഓർക്കാപ്പുറത്ത്. കമലും മോഹൻലാലും ഒന്നിച്ചപ്പോഴെല്ലാം പിറന്നത്…