‘ഞാൻ ഗർഭിണിയായിരുന്നു, എൻറെ നിറവയർ മറയ്ക്കാൻ ഞാനവതരിപ്പിച്ച കഥാപാത്രത്തെ വീൽചെയറിലാക്കി’: സീമ

മലയാള സിനിമയിലെ നിത്യഹരിത നായികമാരിൽ ഒരാളാണ് സീമ. സംവിധായകൻ ഐ.വി. ശശിയുമായുള്ള വിവാഹശേഷമാണ് അതിശക്തമായ കഥാപാത്രങ്ങളുമായി വെള്ളിത്തിര കീഴടക്കുന്നത്. സീമ എന്ന നടിയുടെ കരിയറിൽ ഏറ്റവും ശക്തമായ കഥാപാത്രങ്ങൾ ലഭിക്കുന്നതു വിവാഹശേഷമാണ്. ഒരു അഭിമുഖത്തിൽ ഇതേക്കുറിച്ച് സീമ പറഞ്ഞത് ഇങ്ങനെയാണ്: ‘ വിവാഹം കഴിഞ്ഞ് രണ്ടു നാളുകൾക്കുശേഷം ഞാനും ശശിയേട്ടനും വീണ്ടും സിനിമയുടെ തിരക്കുകളിലേക്കാണ് പോയത്. സിനിമയുടെ തിരക്ക്, ജീവിതത്തിൻറെ തിരക്ക് എന്നൊന്നും ഞങ്ങൾക്കില്ലായിരുന്നു. സിനിമ തന്നെയായിരുന്നു ഞങ്ങളുടെ ജീവിതം. വിവാഹം കഴിഞ്ഞ് ആദ്യം ലഭിച്ച ശക്തമായ…

Read More

സംവിധായകർ മുതൽ ലൈറ്റ് ബോയ് വരെ ലാലേട്ടൻറെ സ്‌നേഹം അറിഞ്ഞവരാണ്; മോഹൻലാലിനെക്കുറിച്ച് ലാൽ ജോസ്

ലാലേട്ടൻറെയൊപ്പം അസിസ്റ്റൻറ്, അസോസിയേറ്റ് ഡയറക്ടർ ആയിരുന്നപ്പോഴും വർക്ക് ചെയ്തിട്ടുണ്ടെന്ന് മലയാളത്തിൻറെ ജനപ്രിയ സംവിധായകൻ ലാൽ ജോസ്. വിഷ്ണുലോകമാണ് ഞാൻ ലാലേട്ടൻറെയൊപ്പം വർക്ക് ചെയ്യുന്ന ആദ്യചിത്രം. ഞാൻ അസിസ്റ്റൻറ് ഡയറക്ടറായിരുന്നു. ദിലീപ് അസിസ്റ്റൻറാകുന്ന ആദ്യ ചിത്രവുമായിരുന്നു വിഷ്ണുലോകം. ആ ചിത്രത്തിൻറെ സെറ്റിൽ ലാലേട്ടനെ കാണാൻ സിബി മലയിൽ സാർ വന്നപ്പോൾ എന്നെക്കുറിച്ച് ലാലേട്ടൻ നല്ല അഭിപ്രായമാണ് സിബി സാറിനോടു പറഞ്ഞത്. ഞാൻ മലയാളസിനിമയിലെ പ്രമുഖ സംവിധായകരിൽ ഒരാളാകുമെന്നാണ് ലാലേട്ടൻ സിബി സാറിനോടു പറഞ്ഞത്. പിന്നെ, ലാലേട്ടൻറെ സെറ്റ് എന്നു…

Read More

സഹായിച്ചിട്ടും പറ്റിക്കുന്നവർ ധാരാളമുണ്ട്: ബാല

മലയാളിക്കു പ്രിയപ്പെട്ട നടനാണ് ബാല. നടൻ മാത്രമല്ല, ജീവകാരുണ്യപ്രവർത്തനങ്ങളിലും താരം സജീവമാണ്. തനിക്കു നേരിട്ട ഒരു ദുരനുഭവം തുറന്നു പറയുകയാണ് താരം. ബാലയുടെ വാക്കുകൾ: “ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് ത​ല​മു​റ​യെ ഞാ​ന്‍ സാ​ഹ​യി​ച്ചി​രു​ന്നു. ഒ​രി​ക്ക​ല്‍ അ​വ​രോ​ട് ഞാ​ന്‍ ചോ​ദി​ച്ചു എ​ന്തി​നാ​ണ് ഞാ​ന്‍ നി​ങ്ങ​ളെ​യും നി​ങ്ങ​ളു​ടെ മൂ​ന്ന് ത​ല​മു​റ​യെ​യും സ​ഹാ​യി​ച്ച​തെ​ന്ന് അ​റി​യാ​മോ എ​ന്ന്? ആ ​ചേ​ച്ചി പ​റ​ഞ്ഞ​ത് നി​ങ്ങ​ളു​ടെ അ​ടു​ത്ത് കാ​ശ് ഉ​ള്ള​ത് കൊ​ണ്ടാ​ണെ​ന്ന്. യഥാർഥത്തിൽ അ​ത്ര​യും കാ​ലം ഞാ​ന്‍ പൊ​ട്ട​നാ​യി​രു​ന്നു​വെ​ന്ന് പ​റ​യാം. എ​ന്‍റെ കൈ​യി​ല്‍ കാ​ശു​ള്ള​ത് കൊ​ണ്ട​ല്ല,…

Read More

നീണ്ട 34 വർഷങ്ങൾ; ഭാര്യ രാധികയെ ചേർത്തുപിടിച്ച് സുരേഷ് ഗോപി‍

34ാം വിവാഹവാർഷികത്തിൽ ഭാര്യ രാധികയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച് സുരേഷ് ഗോപി. ‘‘എന്റെ ഭാര്യയോടൊപ്പം മറ്റൊരു അദ്ഭുതകരമായ വർഷം ആഘോഷിക്കുന്നു. വിവാഹ വാർഷികാശംസകൾ, സ്നേഹം. ചിരിയുടെയും പ്രണയത്തിന്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വർഷങ്ങൾ.’’–സുരേഷ് ഗോപി കുറിച്ചു. മലയാളത്തിന്റെ മാതൃകാ ദമ്പതികളാണ് സുരേഷ് ഗോപിയും രാധികയും. 1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവരുടെ വിവാഹം. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‍നി സുരേഷ്, മാധവ് സുരേഷ് എന്നിവർ മക്കളാണ്. അച്ഛൻ ഗോപിനാഥന്‍ പിള്ളയും അമ്മ വി. ജ്ഞാനലക്ഷ്മിയും ചേർന്നാണ് രാധികയെ…

Read More

‘രാഷ്ട്രീയത്തിലേയ്ക്ക് ഉടനില്ല, ദുരിതമനുഭവിക്കുന്നവരെ സഹായിക്കുകയാണ് ലക്ഷ്യം’; വിശാൽ

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുളള അഭ്യൂഹങ്ങൾ തള്ളി നടൻ വിശാൽ. രാഷ്ട്രീയ പ്രവേശനം ഉടനില്ലെന്ന് താരം വെളിപ്പെടുത്തി. ഫാൻസ് ക്ലബ് വഴി ദുരിതമനുഭവിക്കുന്ന ആളുകളെ കാണുകയും സഹായിക്കുകയും ചെയ്യുന്നുണ്ടെന്നും അത് ഇനിയും തുടരുമെന്നും വിശാൽ പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് വിശാലിന്റെ പ്രതികരണം. അതേസമയം, വരും വർഷങ്ങളിൽ രാഷ്ട്രീയ പ്രവേശനമുണ്ടാകുമെന്ന സൂചനയും താരം നൽകി. ‘അഭിനേതാവായും സാമൂഹിക പ്രവർത്തകനായും എന്നെ അംഗീകരിച്ച തമിഴ്നാട്ടിലെ ജനങ്ങളോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. പരമാവധി ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ, ഫാൻസ് ക്ലബ്ബ്…

Read More

‘സൂപ്പർ സ്റ്റാറിന്റെ ചിത്രം രാഷ്ട്രീയം പറഞ്ഞ് പ്രചരിപ്പിക്കേണ്ട ആവശ്യമില്ല’;ഐശ്വര്യ രജനികാന്ത്

രജനികാന്ത് ‘സംഘി’ അല്ലെന്ന പരാമർശം മാർക്കറ്റിങ് തന്ത്രമാണെന്ന വിമർശനങ്ങളോട് പ്രതികരിച്ച് മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്ത്. ‘ലാൽ സലാം’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള പരിപാടിയിലാണ് രജനികാന്തിൻറെ മകളുടെ വിശദീകരണം. ആദ്യമായാണ് സംഭവത്തിൽ പരസ്യമായി സംവിധായിക പ്രതികരിക്കുന്നത്. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാൻ ധൈര്യം നൽകിയാണ് അച്ഛൻ തങ്ങളെ വളർത്തിയതെന്ന് ഐശ്വര്യ പറഞ്ഞു. തന്ത്രം പ്രയോഗിച്ചോ സിനിമയിൽ രാഷ്ട്രീയം പറഞ്ഞോ വിശ്വാസമില്ലാത്ത കാര്യം അഭിനയിച്ചോ സൂപ്പർ സ്റ്റാറിന്റെ ചിത്രം പ്രചരിപ്പിക്കേണ്ട ആവശ്യമില്ലെന്ന് സംവിധായിക വെളിപ്പെടുത്തി. ഒരു രാഷ്ട്രീയവും സംസാരിക്കാത്ത ജയിലർ…

Read More

‘എന്നെ ക്രൂശിക്കാം, പക്ഷേ നിങ്ങൾ ഇഷ്ടപ്പെടുന്ന ആരെയെങ്കിലും രക്ഷിക്കൂ’; പൂനം പാണ്ഡെ

വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിന് വിമർശനം നേരിടുന്നതിനിടെ വൈകാരികമായ കുറിപ്പുമായി നടി പൂനം പാണ്ഡെ. തന്നെ വെറുത്താലും വിമർശിക്കുന്നവർ അവരുടെ പ്രിയപ്പെട്ടവരെ രക്ഷിക്കണമെന്ന് താരം പറഞ്ഞു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണം. സെർവിക്കൽ കാൻസറിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഒരു കുറിപ്പും താരം പോസ്റ്റ് ചെയ്തു. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത സെർവിക്കൽ കാൻസർ രോഗികളുടെ എണ്ണവും മരണപ്പെട്ടവരുടെ കണക്കും കുറിപ്പിലുണ്ട്. സെർവിക്കൽ കാൻസറിന്റെ ഭീകരത വെളിവാക്കുന്ന പോസ്റ്റാണിത്. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഇത് പങ്കുവെക്കണമെന്നും പൂനം പാണ്ഡേ പറയുന്നു. ‘എന്നെ കൊല്ലാം, ക്രൂശിക്കാം,…

Read More

ജയറാമും ‘പയിനായിര’വും പിന്നെ സെറ്റിലെ ബഹളങ്ങളും: എം.ജി. ശ്രീകുമാർ

സംഗീതലോകത്ത് വ്യത്യസ്തമായ ശൈലിയും ശബ്ദവും കേൾപ്പിച്ച മലയാളക്കരയുടെ ജനപ്രിയ ഗായകനാണ് എം.ജി. ശ്രീകുമാർ. പാടാൻ കഴിയുക എന്നത് ഈശ്വരാനുഗ്രഹമാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചലച്ചിത്ര ഗാനങ്ങൾ, ഭക്തിഗാനങ്ങൾ, ലളിതഗാനങ്ങൾ, ആൽബം തുടങ്ങിയവയൊക്കെയായി ആയിരക്കണക്കിന് ഗാനങ്ങൾ അദ്ദേഹം പാടി. മലയാളി നെഞ്ചോടു ചേർത്തുപിടിച്ച അതുല്യഗായകൻ. നാടൻശീലുകളുടെ മാധുര്യം ഇത്രത്തോളം അനുഭവിപ്പിച്ച മറ്റൊരു ഗായകനും നമുക്കില്ല. എംജിക്ക് ‘പയിനായിരം’ എന്ന പബ്ലിസിറ്റി കൊടുത്തത് ജയറാമാണ്. അതേക്കുറിച്ച് പറയുകയാണ് ഗായകൻ: പ്രിയൻറെ ഷൂട്ടിംഗ് സെറ്റിൽ ചെന്നാൽ ഒരു ബഹളമാണ്….

Read More

ഇരുവർ ഹിറ്റായിരുന്നെങ്കിൽ എംജിആറിൻറെ വേഷത്തിൽ തമിഴ് മക്കൾ എന്നെ എവിടെയെങ്കിലും പ്രതിഷ്ഠിക്കുമായിരുന്നു: മോഹൻലാൽ

ഇരുവറിൻറെ ചർച്ചയിൽ താൻ മുന്നോട്ടു വച്ച ഒരേയൊരു കാര്യം എംജിആറിൻറെ യാതൊരു മാനറിസങ്ങളും പിന്തുടരില്ല എന്നാണെന്ന് മോഹൻലാൽ. മണിരത്‌നത്തിനും അത് സ്വീകാര്യമായിരുന്നു മോഹൻലാൽ പറഞ്ഞു. ‘എംജിആറിൻറെ സ്വകാര്യജീവിതത്തെക്കുറിച്ച് എനിക്ക് കാര്യമായ അറിവ് ഒന്നുമില്ലായിരുന്നു. അദ്ദേഹം പതിവായി ഉപയോഗിച്ചിരുന്ന തൊപ്പി, കണ്ണട ഒന്നും കഥാപാത്രത്തിനുവേണ്ടി ഞങ്ങൾ ഉപയോഗിച്ചില്ല. പാട്ടുരംഗങ്ങളിലെ ചില ആക്ഷനുകളിൽ മാത്രം അറിഞ്ഞോ അറിയാതെയോ എംജിആർ എന്നിൽ കടന്നുവന്നു. അദ്ദേഹത്തിൻറേറതായി ആകെ ഉപയോഗിച്ചത് ഒരു ഹാൻഡ് കർച്ചീഫ് മാത്രമാണ്. എന്നിട്ടും എംജിആറിനെ നേരിട്ടറിയുന്നവർക്കെല്ലാം അത് ഫീൽ ചെയ്തു….

Read More

ആ എടുത്ത് ചാട്ടത്തിന്റെ ഫലം ഞാന്‍ അനുഭവിച്ചു; ഞാന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു അത്: ബാല

ലയാളികൾക്ക് ഏറെ പരിചിതനായ താരമാണ് ബാല. അച്ഛനെ വെല്ലുവിളിച്ചാണ് താൻ കേരളത്തിലേക്ക് വന്നതെന്നു താരം പറയുന്നു. ബാലയുടെ വാക്കുകൾ  ‘എന്റെ മുത്തശ്ശന്റെ കാലം മുതലേ സിനിമയുമായി അടുത്ത ബന്ധമുണ്ട്. പ്രേം നസീറിന്റെ ആദ്യത്തെ സിനിമ നിര്‍മിച്ചതൊക്കെ എന്റെ മുത്തശ്ശന്റെ പ്രൊഡക്ഷന്‍ ഹൗസാണ്. പിന്നീട് അച്ഛനും ആ രംഗത്തേക്ക് വന്നു. ചേട്ടന്‍ തിരഞ്ഞെടുത്തത് സംവിധാന മേഖയാണ്.പിന്നാലെ ഞാനും അഭിനയത്തിലേക്കും വന്നു. ഞാൻ ജനിച്ചത് തന്നെ അരുണാചലം സ്റ്റുഡിയോയിലാണ്. ഇപ്പോള്‍ ആ സ്റ്റുഡിയോയുടെ ഉത്തരവാദിത്വം എനിക്കാണ്. മലയാള സിനിമകളില്‍ അഭിനയിക്കണം…

Read More