“ഉടുമ്പൻചോല വിഷൻ ” ചിത്രീകരണം കട്ടപ്പനയിൽ ആരംഭിച്ചു

മാത്യു തോമസിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സലാം ബുഖാരി സംവിധാനം ചെയ്യുന്ന ‘ഉടുമ്പൻചോല വിഷൻ കട്ടപ്പനയിൽ ചിത്രീകരണം ആരംഭിച്ചു. ആഷിഖ് അബു, അനിൽ രാധാകൃഷ്ണ മേനോൻ എന്നിവരുടെ ശിഷ്യനായി സലാം ബുഖാരി പ്രവർത്തിച്ചിട്ടുണ്ട്. സപ്തമശ്രീ തസ്‌കര സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.പുതുമുഖം ഹസലി, ചൈതന്യ പ്രകാശ് എന്നിവരാണ് നായികമാർ.ശ്രീനാഥ് ഭാസി ചെമ്പൻ വിനോദ് ജോസ്, ശ്രിന്ദ , ദിലീഷ് പോത്തൻ, സിദ്ദിഖ്, അശോകൻ, സുദേവ് നായർ,സുധി കോപ്പ,ഷഹീൻ സിദ്ദിഖ്, അഭിരാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഢൻ, ജിനു ജോസ്,മനു…

Read More

സംവിധായകൻ പ്രകാശ് കോ​​​​ളേരിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

സിനിമ സംവിധായകൻ പ്രകാശ് കോ​​​​ളേരിയെ (65) വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വയനാട് കോളേരി പരപ്പനങ്ങാടി റോഡിലുള്ള അരിപ്പംകുന്നേൽ വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന പ്രകാശിനെ കുറച്ചുദിവസമായി വീടിന് പുറത്ത് കാണാത്തതിനെ തുടർന്ന് ചൊവാഴ്ച അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അവിവാഹിതനായ പ്രകാശ് പിതാവ് കുമാര​ന്റെയും മാതാവ് ദേവകിയുടെയും മരണത്തിന് ശേഷം വീട്ടിൽ ഒറ്റക്കായിരുന്ന താമസം. ചലച്ചിത്രമേഖലയിൽ 35 വർഷം പൂർത്തിയാക്കിയ പ്രകാശ് കോളേരി ആറ് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സംവിധാനത്തിന് പുറമെ നിർമാതാവായും തിരക്കഥ, ഗാനരചന, സംഗീതം, സംഭാഷണം…

Read More

‘പവി കെയർ ടേക്കർ’ ടൈറ്റിൽ പോസ്റ്റർ എത്തി

ദിലീപിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്യുന്ന ‘പവി കെയർ ടേക്കർ’എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. അഞ്ചു പുതുമുഖ നായികമാരുള്ള ഈ ചിത്രത്തിൽ ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഗ്രാൻഡ് പ്രോഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിക്കുന്ന ഈ തിരക്കഥ സംഭാഷണം, അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ എഴുതുന്നു. ഛായഗ്രഹകൻ – സനു താഹിർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർസ് – അനൂപ് പത്മനാഭൻ, കെ. പി…

Read More

സംവിധായകന്റെ വസതിയിൽ മോഷണം; ദേശീയപുരസ്‌കാരം തിരിച്ചുനൽകി മോഷ്ടാക്കൾ

ദേശീയപുരസ്‌കാര ജേതാവായ തമിഴ്സംവിധായകൻ എം. മണികണ്ഠന്റെ വസതിയിൽ നടന്ന മോഷണത്തിൽ സംവിധായകന്റെ ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിക്കൊണ്ടിരിക്കേ സംഭവത്തിൽ പുതിയൊരു വഴിത്തിരിവ്. കവർച്ച ചെയ്ത വസ്തുക്കളിലുണ്ടായിരുന്ന ദേശീയ പുരസ്‌കാരം മാത്രം തിരിച്ചുനൽകിയിരിക്കുകയാണ് മോഷ്ടാക്കൾ. കഴിഞ്ഞദിവസമാണ് മണികണ്ഠന്റെ ഉസലംപട്ടിയിലെ വസതിയിൽനിന്ന് ഒരുലക്ഷം രൂപയും അഞ്ച് പവൻ സ്വർണാഭരണങ്ങളും രണ്ട് ദേശീയ അവാർഡ് മെഡലുകളും മോഷണം പോയത്. ഇതിലെ ദേശീയ പുരസ്‌കാരത്തിന്റെ മെഡലുകളാണ് മോഷ്ടാക്കൾ കഴിഞ്ഞദിവസം രാത്രി തിരികെ നൽകിയത്. പോളിത്തീൻ കവറിലാക്കി വീടിന്റെ ഗേറ്റിനുമുകളിൽ വെയ്ക്കുകയായിരുന്നു….

Read More

‘പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തി’: നടി അപർണ ​ഗോപിനാഥ്

ജനമനസിൽ തങ്ങി നിൽക്കാൻ ഒരുപാട് കഥാപാത്രങ്ങൾ ചെയ്യേണ്ടതില്ല കാമ്പുള്ള കുറച്ച് കഥാപാത്രങ്ങൾ ചെയ്താൽ മതിയെന്ന് തെളിയിച്ചൊരാളാണ് നടി അപർണ ​ഗോപിനാഥ്. 2013 മുതൽ മലയാള സിനിമയുടെ ഭാ​ഗമാണ് ചെന്നൈയിലെ മലയാളി കുടുംബത്തിൽ ജനിച്ച് വളർന്ന അപർണ.  ദുൽഖർ സൽമാൻ നായകനായ എബിസിഡി എന്ന സിനിമയിലൂടെയായിരുന്നു അപർണയുടെ സിനിമയിലേക്കുള്ള എൻട്രി. ചിത്രത്തിലെ മധുമിത എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രത്യേകിച്ചും അപർണയുടെ ബോയ്കട്ട് ഹെയർസ്റ്റൈൽ. നടി എന്നതിലുപരി നിരവധി നാടകങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് അപർണ. കണ്ടംപററി ഡാന്‍സറുമായ അപർണ ഇതുവരെ പതിമൂന്നോളം…

Read More

​ഞാൻ വല്ലാതെ വണ്ണം വെച്ചതായി എനിക്ക് തോന്നി; അമിതമായി ഭക്ഷണം കഴിച്ചത് കൊണ്ടായിരുന്നില്ല: പ്രിയാമണി

നേര് എന്ന സിനിമയിലൂടെ ഏറെക്കാലത്തിന് ശേഷം മലയാളത്തിലേക്കും പ്രിയാമണി തിരിച്ചെത്തി. അഭിനയിക്കുന്ന ഭാഷകളിലെല്ലാം ശ്രദ്ധേയമായ വേഷം ലഭിക്കുന്നതാണ് പ്രിയാമണിയെ വ്യത്യസ്തയാക്കുന്നത്. മലയാളത്തിൽ തിരക്കഥ എന്ന സിനിമയിൽ നടി അവിസ്മരണീയ പ്രകടനം കാഴ്ച വെച്ചു. തമിഴിൽ പരുത്തിവീരൻ, കന്നഡയിൽ ചാരുലത, ഹിന്ദിയിൽ ഫാമിലി മാൻ തുടങ്ങി പ്രിയാമണിക്ക് കരിയറിൽ എടുത്ത് പറയാനുള്ള സിനിമകളും സീരിസുകളുമുണ്ട്. പൊതുവെ വിവാഹ ശേഷം നടിമാർക്ക് അവസരം കുറയാറോ സിനിമകളിൽ നിന്ന് മാറി നിൽക്കാറോ ആണ് പതിവെങ്കിൽ പ്രിയാമണിയുടെ കാര്യത്തിൽ സംഭവിച്ചത് മറിച്ചാണ്. വിവാഹ…

Read More

‘അന്ന് അസിൻ വന്നു, എന്നാൽ സെലക്ട് ചെയ്യാൻ തോന്നിയില്ല’; കമൽ

പുതുമുഖങ്ങൾക്ക് ഒരുപാട് അവസരം കൊടുത്ത സംവിധായകനാണ് കമൽ. നാൽപ്പത് വർഷത്തെ കരിയറിൽ നിരവധി മികച്ച പ്രണയ സിനിമകൾ സൃഷ്ടിച്ച സംവിധായകൻ കൂടിയാണ് കമൽ. അതിൽ ഏറ്റവും വലിയ സെൻസേഷനായി മാറിയ ഒരു സിനിമയാണ് കുഞ്ചാക്കോ ബോബനും ശാലിനിയും നായകനും നായികയുമായ നിറം. ചോക്ലേറ്റ് ഹീറോ എന്ന പരിവേഷം കുഞ്ചാക്കോ ബോബന് ലഭിച്ചതും നിറം സിനിമയിലൂടെയാണ്. 1999ൽ പുറത്തിറങ്ങിയ സിനിമയിലെ സീനുകളും ഗാനങ്ങളുമെല്ലാം ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ശാലിനി-കുഞ്ചാക്കോ ബോബൻ ജോഡി ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെട്ടതും…

Read More

‘നമ്മളെ ഉപയോഗിക്കാനും മോശമായി പെരുമാറാനും അനുവദിക്കരുത്’: നിത്യാ മേനോൻ

തെന്നിന്ത്യൻ താരറാണിയാണ് നിത്യാ മേനോൻ. മലയാളത്തിലൂടെ വെള്ളിത്തിരയിലെത്തിയെങ്കിലും അന്യഭാഷാ ചിത്രങ്ങളാണ് നിത്യയ്ക്ക് വൻ അവസരങ്ങൾ കൊടുത്തത്. കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ നടി എന്നും ശ്രദ്ധാലുവാണ്. സിനിമയ്ക്കപ്പുറം തൻറെ വ്യക്തി ജീവിതത്തിൽ വളരെയധികം സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന നടിയുമാണ് നിത്യ മേനോൻ. കരിയറിനെയും ജീവിതത്തെയും കുറിച്ച് സംസാരിക്കുകയാണു താരം. താരത്തിൻറെ വാക്കുൾ: ‘അഭിനയിച്ച എല്ലാ കഥാപാത്രങ്ങളിലും എൻറെയൊരു അംശമുണ്ട്. കൺമണിയിലെ താര എന്ന കഥാപാത്രം എന്നെപ്പോലെയാണ്. വിഷമം വരുമ്പോൾ കരയുന്നത് പതിവാണ്. കരയുന്നത് എൻറെ ശക്തിയാണ്. കരയാൻ കഴിയാത്തതിൽ പുരുഷൻമാരോട്…

Read More

കാഞ്ചീപുരം ചേലചുറ്റി, പട്ടിലും ഫാഷൻ സാരിയിലും തൃഷ മഹാറാണി

ആരും നോക്കിനിന്നുപോകും തെന്നിന്ത്യൻ സൂപ്പർ താരം തൃഷ സാരിയിൽ അണിഞ്ഞൊരുങ്ങി വന്നാൽ. അവാർഡ് ഫങ്ഷനുകളിലും മറ്റു പരിപാടികളിലുമെത്തുന്ന തൃഷയുടെ വസ്ത്രധാരണം ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. കാഞ്ചീപുരം മുതൽ ഫാഷൻ സാരികൾ വരെ തൃഷയുടെ ശേഖരത്തിലുണ്ട്. കാഞ്ചീപുരത്തിൽ വരുന്ന സമുദ്രിക സിൽക്ക് സാരിയിലുള്ള താരത്തിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്.   ഒരു പരസ്യ ചിത്രത്തിന്‍റെ ഫോട്ടോ ഷൂട്ടിലാണ് ഒറാങ് കരയുള്ള, ഗോൾഡൻ വർക്കുകൾ ചെയ്ത ബോഡിയിൽ പേസ്റ്റൽ ഫ്ലോറൽ പൂവുകൾ നെയ്ത സാരി ധരിച്ച തൃഷ എത്തിയത്.  മരതക നിറത്തിലുള്ള…

Read More

ഞാനും പാർവതിയും ജീവിതം തുടങ്ങുന്നത് 700 സ്‌ക്വയർ ഫീറ്റ് മാത്രമുള്ള ഫ്‌ളാറ്റിലാണ്: ജയറാം

കരുക്കൾ എന്ന സിനിമയുടെ തേക്കടിയാണ് ലൊക്കേഷനിൽ വച്ചാണ് താനും പാർവതിയും മനസുതുറന്നു സംസാരിക്കുന്നതെന്ന് ജയാറാം. രണ്ടു പേരുടെയും മനസിൽ പ്രണയമുണ്ടെന്ന് അറിയാവുന്നതുകൊണ്ട് ടെൻഷൻ ഉണ്ടായിരുന്നില്ല. ലോകത്തിൽ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് തേക്കടി. തേക്കടിയിലെ ഓർമകൾ ഇപ്പോഴും ഞങ്ങളുടെ മനസിലുണ്ട്. പരസ്പരം പ്രൊപ്പോസ് ചെയ്യേണ്ട ആവശ്യമൊന്നുമില്ലായിരുന്നു. പ്രണയം പറഞ്ഞറിയിക്കേണ്ട ഒന്നാണെന്ന ചിന്ത ഞങ്ങൾക്കില്ല. ഗോസിപ്പുകളിലൂടെയാണ് പ്രണയവിവരം പാർവതിയുടെ വീട്ടിലറിയുന്നത്. അതൊരു വല്ലാത്ത സമയമായിരുന്നു. പരസ്പരം കാണാനോ മിണ്ടാനോ സാധിക്കാത്ത അവസ്ഥ. ഇന്നത്തെപ്പോലെ മൊബൈൽ പോലുള്ള സാങ്കേതികവിദ്യകളൊന്നും അന്നില്ലായിരുന്നല്ലോ. എത്ര…

Read More