
കുറച്ച് സൈസ് വേണമെന്ന് ആവശ്യപ്പെട്ടു, അതിനാലാണ് വണ്ണം കൂട്ടിയത്: തുറന്ന് പറഞ്ഞ് കീർത്തി സുരേഷ്
മഹാനടി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ച നടിയാണ് കീർത്തി സുരേഷ്. മഹാനടിക്ക് ശേഷം കീർത്തിയുടെ കരിയർ ഗ്രാഫ് മറ്റൊരു തലത്തിലേക്ക് ഉയർന്നു. അഭിനയ പ്രാധാന്യമുള്ള സിനിമകളാണ് പിന്നീട് നടി കൂടുതലും ചെയ്തത്. സൈറൺ ആണ് കീർത്തി സുരേഷിന്റെ പുതിയ സിനിമ. ജയം രവിയാണ് ചിത്രത്തിലെ നായകൻ. സിനിമയ്ക്ക് വേണ്ടി വണ്ണം കൂട്ടിയതിനെക്കുറിച്ച് സംസാരിക്കുകയാണ് കീർത്തി സുരേഷ്. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ഫിറ്റ്നസിന് താൻ ശ്രദ്ധ നൽകിത്തുടങ്ങിയത് മഹാനടി എന്ന സിനിമയ്ക്ക് ശേഷമാണെന്ന്…