ചുറ്റുമുള്ള ആളുകളെ ബഹുമാനിക്കുന്ന ഒരാളായിരിക്കും എന്റെ പങ്കാളി; പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക  മന്ദാന

താൻ പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ച് നടി രശ്മിക മന്ദാന. ദി ഹോളിവുഡ് റിപ്പോർട്ടർ എന്ന മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ പങ്കാളിയുടെ പേര് താരം വെളിപ്പെടുത്തിയില്ല. ‘വീട് ആണ് എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന സ്ഥലം. എന്നെ ഉറച്ചുനിൽക്കാൻ സഹായിക്കുന്ന സ്ഥലം, വിജയം വന്ന് പോകാമെന്നും അത് എന്നെന്നേക്കുമുള്ളത് അല്ലെന്നും എന്നാൽ വീട് എല്ലായ്‌പ്പോഴും ഉണ്ടാകുമെന്നും മനസിലാക്കി തരുന്ന സ്ഥലം. അതിനാൽ, ആ ഇടത്തിൽ നിന്നാണ് ഞാൻ പ്രവർത്തിക്കുന്നത്. എത്രമാത്രം സ്നേഹവും പ്രശസ്തിയും ലഭിച്ചാലും ഞാൻ…

Read More

ഒരു കൊലക്കേസ് പ്രതിയെ വീട്ടില്‍ ഒളിവില്‍ പാര്‍പ്പിക്കണമെന്ന് മോഹന്‍ലാല്‍, നടക്കില്ലെന്ന് സത്യന്‍ അന്തിക്കാട്; ആ കഥ ഇങ്ങനെ

മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും. ഇരുവരും ഒരുമിച്ചപ്പോഴൊക്കെ ലഭിച്ചിട്ടുള്ളത് ഹിറ്റുകളാണ്. ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഈ കോമ്പോ വീണ്ടും ഒരുമിക്കെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. വര്‍ഷങ്ങളുടെ സൗഹൃദമുണ്ട് സത്യന്‍ അന്തിക്കാടും മോഹന്‍ലാലും തമ്മില്‍. അതുകൊണ്ട് തന്നെ ഇരുവര്‍ക്കുമിടയില്‍ രസകരമായ ഒരുപാട് കഥകളുമുണ്ട്. ഒരിക്കല്‍ ഒരു കൊലക്കേസ് പ്രതിയെ തന്റെ വീട്ടില്‍ ഒളിവില്‍ പാര്‍പ്പിക്കണമെന്ന ആവശ്യവുമായി മോഹന്‍ലാല്‍ കാണാന്‍ വന്ന കഥ സത്യന്‍ അന്തിക്കാട് വിവരിക്കുന്നുണ്ട്. പോക്കുവെയിലിലെ കുതിരകള്‍ എന്ന തന്റെ പുസ്തകത്തിലാണ്…

Read More

യാഥാർത്ഥ്യം മനസിലാക്കാതെ കുറപ്പെടുത്തൽ; ഓടി രക്ഷപ്പെട്ടാലോയെന്ന് തോന്നിപ്പോകും: ആന്റണി വർ​ഗീസ്

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച ആന്റണി വർ​ഗീസ് പെപെ കരിയറിൽ ഒരു ഘട്ടത്തിൽ വിവാദത്തിലകപ്പെട്ടിരുന്നു. സംവിധായകൻ ജൂഡ് ആന്റണിയാണ് പരസ്യ വിമർശനം ഉന്നയിച്ചത്. നിർമാതാവിൽ നിന്നും പത്ത് ലക്ഷം രൂപ അഡ്വാൻസ് വാങ്ങി ചിത്രീകരണത്തിന് 18 ദിവസം മുമ്പ് ആന്റണി പിന്മാറിയെന്നും ഈ പണം ഉപയോ​ഗിച്ച് പെങ്ങളുടെ കല്യാണം നടത്തിയെന്നുമായിരുന്നു ആരോപണം. പിന്നാലെ ആരോപണം നിഷേധിച്ച് ആന്റണി വർ​ഗീസ് രം​ഗത്ത് വന്നു. പുതിയ അഭിമുഖത്തിൽ താൻ നേരിട്ട വിവാദങ്ങളെക്കുറിച്ച് പരാമർശിച്ചിരിക്കുകയാണ് ആന്റണി…

Read More

എന്റെ വസ്ത്രമില്ലാത്ത ദൃശ്യങ്ങൾ ആ ലാപ് ടോപ്പിൽ ഉണ്ടായിരുന്നു, അവർ പുറത്ത് വിടുമെന്ന് കരുതി; കനി കുസൃതി പറയുന്നു

കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് നടി കനി കുസൃതി കടന്ന് പോകുന്നത്. കനി പ്രധാന വേഷം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലെെറ്റ് ആ​ഗോള തലത്തിൽ അം​ഗീകാരങ്ങൾ നേടി. ​പിന്നാലെ ​ഗേൾസ് വിൽ ബി ​ഗേൾസ് എന്ന സിനിമയും ഏറെ പ്രശംസ നേടി. നാടക രം​ഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ കനി എപ്പോഴും അഭിനയ മികവ് കൊണ്ട് പ്രശംസ നേടുന്ന നടിയാണ്. എന്നാൽ സിനിമാ ലോകത്തെ പ്രശസ്തിയോട് കനിക്ക് താൽപര്യമില്ല. ഷൂട്ടിന്റെ ഭാ​ഗമായുള്ള യാത്രകളും മറ്റും തനിക്ക്…

Read More

19 സെറ്റ് വിരലടയാളങ്ങളിൽ ഒന്ന് പോലും അറസ്റ്റിലായ ആളുടേതില്ല; സെയ്ഫ് അലി ഖാന് കുത്തേറ്റ കേസിൽ അമ്പരപ്പിച്ച് വിരലടയാള റിപ്പോർട്ട്

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ പൊലീസിനെ അമ്പരപ്പിച്ച് വിരലടയാള റിപ്പോർട്ട്. നടന്റെ വസതിയിൽ നിന്ന് ശേഖരിച്ച 19 സെറ്റ് വിരലടയാളങ്ങളിൽ ഒന്ന് പോലും സംഭവത്തിൽ അറസ്റ്റിലായ ഷരീഫുൾ ഇസ്ലാമിന്റേതുമായി ഇല്ലെന്നതാണ് പൊലീസിനെ ഞെട്ടിച്ചിരിക്കുന്നതെന്നാണ് എൻഡി ടിവി റിപ്പോർട്ട് വിശദമാക്കുന്നത്. സെയ്ഫ് അലി ഖാന് വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളങ്ങളിൽ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന്റേത് ഇല്ലെന്ന് മുംബൈ പൊലീസിൽ നിന്നുള്ള വിവരത്തെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. സംസ്ഥാന സിഐഡി വകുപ്പാണ് ഇക്കാര്യം മുംബൈ പൊലീസിനെ അറിയിച്ചിട്ടുള്ളത്. ഇതിന്…

Read More

ഇനി പുറം ലോകം കാണുമോ എന്നു പോലും പേടിയായി, കരച്ചില്‍ അടക്കാന്‍ പറ്റിയില്ല; അന്ന് രക്ഷപ്പെടുത്തിയത് അമിതാഭ് ബച്ചന്‍; അശോകന്‍

മലയാളികളുടെ പ്രിയനടനാണ് അശോകന്‍. നായകനായും വില്ലനായും സഹനടനായുമെല്ലാം അശോകന്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ പുതുതലമുറയ്‌ക്കൊപ്പവും കട്ടയ്ക്ക് നില്‍ക്കുന്നുണ്ട് അശോകന്‍. ഈയ്യടുത്ത് പേരില്ലൂര്‍ പ്രീമിയര്‍ ലീഗിലൂടെ ഒടിടി ലോകത്തും ശക്തമായ സാന്നിധ്യമറിയിച്ചിരിക്കുകയാണ് അശോകന്‍. ഒരിക്കല്‍ ഖത്തറില്‍ ഒരു ഷോയ്ക്ക് പോയപ്പോള്‍ ജയിലിലായ കഥ പണ്ടൊരിക്കല്‍ അശോകന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അന്ന് സംഭവിച്ചത് എന്താണെന്ന് പറയുകയാണ് അശോകന്‍. സംഭവം നടക്കുന്നത് 1988ലാണ്. പ്രണാമം എന്ന സിനിമയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന കഥാപാത്രമായാണ് അശോകന്‍ അഭിനയിച്ചത്. അതിന്റെ പേപ്പര്‍ കട്ടിങ്…

Read More

ദിലീപിനെ ഞാൻ ജയിലിൽ പോയി കണ്ടു, അന്ന് 55 മിനുട്ട് സംസാരിച്ചു; നാരായണൻകുട്ടി

ചെറിയ റോളുകളിലൂടെ മലയാള സിനിമകളിൽ സ്ഥിരം സാന്നിധ്യമറിയിച്ചിരുന്ന ഒരുപിടി നടൻമാരുണ്ടായിരുന്നു. ഇതിലൊരാളാണ് നടൻ നാരായണൻകുട്ടി. തെങ്കാശിപട്ടണം, കല്യാണരാമൻ തുടങ്ങിയ സിനിമകളാണ് നാരായണൻകുട്ടിയുടെ ശ്രദ്ധേയ സിനിമകൾ. ചെറിയ വേഷമെങ്കിലും പ്രേക്ഷകരെ ചിരിപ്പിച്ച ചില ഡയലോ​ഗുകൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1994 ൽ മാനത്തെ കൊട്ടാരം എന്ന സിനിമയിലൂടെയാണ് നാരായണൻകുട്ടി സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്. 30 വർഷത്തോളം നീണ്ട കരിയറിൽ 300 ലേറെ സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചു. കലാഭവനിൽ സ്റ്റേജ് ഷോകൾ ചെയ്തിരുന്ന കാലത്താണ് ഇദ്ദേഹം ദിലീപ്, ജയറാം ഉൾപ്പെടെയുള്ളവരുമായി…

Read More

ചെക്ക് കേസ്; സംവിധായകന്‍ രാംഗോപാല്‍ വര്‍മ കുറ്റക്കാരനാണെന്ന് കോടതി, ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു

ചെക്ക് കേസില്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മക്ക് മൂന്നുമാസം തടവ്. ഏഴുവര്‍ഷം പഴക്കമുള്ള കേസില്‍ അന്ധേരി മജിസ്ട്രേറ്റ് കോടതിയാണ് സംവിധായകനെ ശിക്ഷിച്ചത്. കേസില്‍ രാം ഗോപാല്‍ വര്‍മയെ അറസ്റ്റുചെയ്യാന്‍ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. വിധി പറയുമ്പോള്‍ രാം ഗോപാല്‍ വര്‍മ കോടതിയില്‍ ഹാജരായിരുന്നില്ല. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിന്റെ 138-ാം സെക്ഷന്‍ പ്രകാരമാണ് രാം ഗോപാല്‍ വര്‍മയെ കോടതി ശിക്ഷക്കാരനാണെന്ന് കണ്ടെത്തിയത്. മൂന്നുമാസത്തിനുള്ളില്‍ 3.72 ലക്ഷം പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. നഷ്ടപരിഹാരം നല്‍കാത്ത പക്ഷം…

Read More

ബാറില്‍ പോകണമെങ്കിലും ഞാന്‍ ഉമയുടെ കൂടെയാണ് പോവുക, ആകെയുള്ള ഒരേയൊരു ഫ്രണ്ട് അവളാണ്; റിയാസ് ഖാൻ

വില്ലനായി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് റിയാസ് ഖാന്‍. ഇടക്കാലത്ത് ഹാസ്യ കഥാപാത്രങ്ങള്‍ കൂടി ചെയ്ത് പ്രേക്ഷകരുടെ മനം കവരാന്‍ റിയാസ് ഖാന് സാധിച്ചിരുന്നു. ഉമയും ഞാനും തമ്മിലുള്ളത് പ്രണയ വിവാഹമായിരുന്നെന്ന് പറയുകയാണ് റിയാസ് ഖാൻ. കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റിയാസ് ഖാന്‍. ഉമ എന്റെ സഹോദരിയുടെ ക്ലാസ്‌മേറ്റ് ആണ്. അങ്ങനെ അറിയാമായിരുന്നു. പക്ഷേ ഞാന്‍ വിദേശത്ത് പോയി ജോലി ചെയ്തതിനുശേഷം സിനിമയിലേക്ക് തിരിച്ചു വന്നപ്പോഴാണ് ഉമയും സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്ന് അനിയത്തി പറയുന്നത്….

Read More

‘അത് എന്റെ കാർ അല്ല, സുഹൃത്തിന്റെ കാർ ആണ്; ഇനി ആരും എന്നെ ക്രൂശിക്കരുത്’; അസീസ് നെടുമങ്ങാട്

കഴിഞ്ഞ ദിവസമായിരുന്നു മമ്മൂട്ടിയുടെ മേക്കപ്പ്മാനും നിർമാതാവുമായ ജോർജിന്റെ മകൾ സിന്തിയയുടെ വിവാഹം. ചടങ്ങിൽ മമ്മൂട്ടി കുടുംബ സമേതം പങ്കെടുത്തിരുന്നു. സിനിമാ മേഖലയിലെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു. നടൻ അസീസ് നെടുമങ്ങാടും ചടങ്ങിൽ പങ്കെടുത്തു. ബെൻസ് കാറിലാണ് അസീസ് നെടുമങ്ങാടെത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ബെൻസ് കാർ ഓടിച്ചെത്തിയ അസീസ് വണ്ടി പാർക്ക് ചെയ്യാൻ നൽകിയിട്ട് പോകുന്നതാണ് വീഡിയോയിലുള്ളത്. ഇതിനുപിന്നാലെ ചിലർ നടനെ പരിഹസിച്ചുകൊണ്ട് കമന്റ് ചെയ്തിരുന്നു. ഇതിൽ പ്രതികരിച്ചിരിക്കുകയാണ് നടനിപ്പോൾ. ‘കാറിൽ…

Read More