ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യുന്നത് വിലക്കി; ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന് യുവതി

ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യുന്നത് എതിർത്ത ഭർത്താവിനെ യുവതി കൊലപ്പെടുത്തി. ബീഹാറിലെ ബെഗുസാരായിലെ ഫഫൗട്ട് ഗ്രാമത്തിലാണ് സംഭവം. മഹേശ്വർ കുമാർ (25) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ റാണി കുമാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആറ് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. അഞ്ച് വയസായ ഒരു മകനുമുണ്ട്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് കൊലപാതകം നടന്നത്. കൊൽക്കത്തയിൽ കൂലിപ്പണി ചെയ്തിരുന്ന മഹേശ്വർ അടുത്തിടെയാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. റാണി കുമാരി ഇൻസ്റ്റഗ്രാമിൽ പതിവായി റീൽ വീഡിയോകൾ ചെയ്തിരുന്നു. ഇവർക്ക് 9,500ലധികം ഫോളോവേഴ്സ്…

Read More

വിവാഹത്തെ ചൊല്ലി തർക്കം; 15 വയസുകാരിയെ വെടിവച്ച് കൊന്നു മാതാവ്

വിവാഹത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 15 വയസ്സുള്ള മകളെ അമ്മ വെടിവച്ചു കൊന്നു. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. റിപ്പോർട്ടുകൾ പ്രകാരം, ന്യൂനപക്ഷ സമുദായത്തിൽപെട്ടയാളാണ് പ്രതിയായ സ്ത്രീ. പെൺകുട്ടിയുടെ വിവാഹം മാതാപിതാക്കൾ നിശ്ചയിച്ചതാണെങ്കിലും, സ്വന്തം ഗ്രാമത്തിലെ ഒരാളുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഈ ബന്ധം മാതാപിതാക്കൾ അംഗീകരിച്ചില്ല. ഇതിന്റെ പേരിൽ കുട്ടിയും അമ്മയും പതിവായി വഴക്കിടാറുണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ തർക്കം രൂക്ഷമായി. വഴക്കിനിടെ…

Read More

മലപ്പുറം കോട്ടക്കലിൽ വീട് കുത്തിത്തുറന്ന് മോഷണം;അന്തർ സംസ്ഥാന മോഷ്ടാവ് രമേശ് പിടിയിൽ

മലപ്പുറം കോട്ടക്കലിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ. കർണാടക, തമിഴ്‌നാട്, കേരളം എന്നീ വിവിധ സംസ്ഥാനങ്ങളിലായി നൂറിലധികം മോഷണ കേസുകളിൽ ഉൾപ്പെട്ട പാലക്കാട് എടത്തറ മൂത്താന്ദ്ര പാളയം വീട്ടിൽ രമേശ് എന്ന ഉടുമ്പ് രമേശനെയാണ് കോട്ടക്കൽ ഇൻസ്‌പെക്ടർ അശ്വതിന്റെ നേതൃത്വത്തിൽ കോട്ടക്കൽ പൊലിസും ഡാൻസാഫ് ടീമും ചേർന്ന് കണ്ണൂരിൽ നിന്ന് പിടികൂടിയത്. കഴിഞ്ഞ 25ന് അർധരാത്രി കോട്ടക്കൽ അമ്പലവട്ടത്തുള്ള വീടിന്റെ പൂട്ടും ഡോറും തകർത്ത് വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന 36 പവൻ…

Read More

ലഹരി മരുന്നുമായി എറണാകുളത്ത് യുട്യൂബ് വ്ലോഗർ അറസ്റ്റിൽ

കോളജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരിമരുന്ന് വിൽപന നടത്തുന്ന യൂട്യൂബ് വ്ലോഗർ പിടിയിലായി. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണയാണ് എക്‌സൈസിന്റെ പിടിയിലായത്. എംഡിഎംഎയും കഞ്ചാവും ഹാഷിഷ് ഓയിലുമായാണ് യുവതി പിടിയിലായത്. കാലടി മറ്റൂരിൽ വെച്ചാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ഏതാനും നാളുകളായി സ്വാതി കൃഷ്ണ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. യുവതിയിൽനിന്ന് 2.781 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. എംഡിഎംഎ പോലുള്ള മാരക മയക്കുമരുന്നുമായി സ്വാതി എത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. സ്വാതി കൃഷ്ണയുടെ അറസ്റ്റ്…

Read More

പുതുവർഷം ആഘോഷിക്കാൻ വർക്കലയിൽ എത്തിയ യുവതികൾക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

പുതുവർഷം ആഘോഷിക്കാനെത്തിയ യുവതികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ഇരവിപുരം സ്വദേശി അഖിലിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ ഐ ടി മേഖലയിൽ പ്രവർത്തിക്കുന്ന 3 യുവതികൾ ഇവരുടെ സുഹൃത്തുക്കളോടൊപ്പമാണ് ന്യൂ ഇയർ ആഘോഷിക്കാൻ ഡിസംബർ 31 ന് വർക്കലയിൽ എത്തുന്നത്. ഓൺലൈനായി ബുക്ക് ചെയ്ത ഡോർമിറ്ററിയിൽ എത്തിയ ശേഷം ആഘോഷങ്ങളുടെ ഭാഗമായി ഇവർ 6 പേരും മദ്യപിച്ചു. തിരികെ ഡോർമിറ്ററിയിൽ എത്തിയ ഇവർ മയങ്ങിയ സമയത്താണ് അതിക്രമം നടന്നത്. ഡോർമിറ്ററിയുടെ…

Read More

ടെറസിൽ നിന്ന് യുവാവ് വീണ് മരിച്ച സംഭവം കൊലപാതകം; സുഹൃത്ത് അറസ്റ്റിൽ

കോഴിക്കോട് ടെറസിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുതുവത്സര തലേന്നായിരുന്നു സംഭവം. ചികിത്സയിലായിരുന്ന തടമ്പാട്ടു താഴം സ്വദേശി അബ്ദുൽ മജീദ് ഇന്നാണ് മരിച്ചത്. ടെറസിൽ നിന്നും വീണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ മദ്യലഹരിയിൽ സുഹൃത്ത്‌ തള്ളിയിട്ടതാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അബ്ദുൽ മജീദിന്റെ സുഹൃത്ത്‌ അരുണിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. 

Read More

ഇൻഷുറൻസ് തുക ലഭിക്കാൻ മറ്റൊരാളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; സംഭവം തമിഴ്നാട്ടിൽ, പ്രതികൾ അറസ്റ്റിൽ

തമിഴ്നാട്ടിൽ സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം. ഒരു കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ചെന്നൈ സ്വദേശി സുരേഷ് നടത്തിയ കൊലപാതകത്തിന്‍റെ വിവരങ്ങൾ പുറത്ത്. സിനിമ കഥയെ വെല്ലുന്ന കൊലപാതക കേസില്‍ സുരേഷും രണ്ട് സുഹൃത്തുക്കളും പിടിയിലായി. 1984ൽ 30 ലക്ഷം രൂപയുടെ ഇന്‍ഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി ആലപ്പുഴയിൽ ചാക്കോ എന്നയാളെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയതിന് സമാനമായ കൊലപാതകമാണ് ഇപ്പോള്‍ ചെന്നൈയിൽ സംഭവിച്ചിരിക്കുന്നത്. ചെന്നൈ ജില്ലയിലെ അയനാപുരം സ്വദേശിയായ സുരേഷ് ഹരികൃഷ്ണൻ എന്നയാളാണ് 1 കോടി രൂപയുടെ ഇൻഷുറൻസ് തുക…

Read More

ഏറ്റുമുട്ടൽ കേസിൽ ജാമ്യത്തിലിറങ്ങിയ മോഡൽ ഹോട്ടലിൽ വെടിയേറ്റു മരിച്ചു; മൃതദേഹം ബിഎംഡബ്ല്യു ഡിക്കിയിൽ

കൊല്ലപ്പെട്ട അധോലോക നേതാവ് സന്ദീപ് ഗദോലിയുടെ കാമുകി ദിവ്യ പഹുജ ഗുഡ്ഗാവിലെ ഹോട്ടൽ മുറിയിൽ വെടിയേറ്റു മരിച്ച നിലയിൽ. ‘വ്യാജ’ ഏറ്റുമുട്ടലിൽ സന്ദീപ് ഗദോലി കൊല്ലപ്പെട്ട കേസിലെ മുഖ്യസാക്ഷിയാണ് ദിവ്യ പഹുജ. കേസിൽ ഏഴു വർഷം ജയിലിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ വർഷം ജൂണിലാണ് ഇവർ പുറത്തിറങ്ങിയത്. ഡൽഹിയിലെ വ്യവസായിയും ദിവ്യ പഹുജ കൊല്ലപ്പെട്ട ഹോട്ടലിന്റെ ഉടമയുമായ അഭിജിത് സിങ്ങാണ് കൊലയ്ക്ക് പിന്നിലെന്ന് ഇവരുടെ സഹോദരി ആരോപിച്ചു. ചൊവ്വാഴ്ച രാവിലെ അഭിജിത്തിനൊപ്പം പുറത്തിറങ്ങിയ പഹുജയെ പിന്നീട് കണ്ടിട്ടില്ലെന്നും…

Read More

ഉത്തർപ്രദേശിൽ 6 വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി 43കാരൻ; പ്രതി അറസ്റ്റിൽ

ഉത്തർപ്രദേശിൽ 6 വയസുകാരിയെ 43കാരൻ ക്രൂരമായി കൊലപ്പെടുത്തി. വയലിൽ കളിച്ച് കൊണ്ടിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം വാട്ടർ ടാങ്കിൽ മുക്കിക്കൊല്ലുകയായിരുന്നു. കുട്ടിയെ തിരിച്ചറിയാതിരിക്കാൻ മുഖം കല്ലുകൊണ്ട് ഇടിച്ച് ചതച്ചതായും പൊലീസ് വ്യക്തമാക്കി. ആഗ്ര ജില്ലയിലെ എത്മാദ്പൂർ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം.ഡിസംബർ 30 ന് കാണാതായ 6 വയസുകാരിയുടെ മൃതദേഹം വയലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മുഖം വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പൊലീസ്…

Read More

പന്തെടുക്കാൻ എത്തിയ കുട്ടിയുടെ കാൽ അടിച്ചൊടിച്ചു; വീട്ടുടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

അടുത്ത വീട്ടിലേക്കു തെറിച്ചുപോയ പന്തെടുക്കാൻ ചെന്ന കുട്ടിയെ വീട്ടുടമ പട്ടികക്കടിച്ച് കാലിന്റെ എല്ല് പൊട്ടിച്ചു. പൂണിത്തുറ വളപ്പിക്കടവ് കോളനിയിൽ ബ്ലായിത്തറയിൽ അനിൽ കുമാറിന്റെ മകൻ നവീനിന്റെയാണ് (10) ഇടതുകാലിന്റെ എല്ല് രണ്ടിടത്തായി പൊട്ടിയത്. ചമ്പക്കര സെയ്ന്റ് ജോർജ് സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ്. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് സംഭവം. നവീൻ കൂട്ടുകാരൊത്ത് വീടിന് സമീപത്തെ പറമ്പിൽ ഫുട്‌ബോൾ കളിക്കുമ്പോഴാണ് പന്ത് അടുത്ത വീടിന് സമീപത്തേക്ക് തെറിച്ചുപോയത്. ഇതെടുക്കാൻ കയറിയ നവീനെ വീട്ടുടമ പട്ടിക കൊണ്ടു മുതുകിലും, കാലിലും അടിക്കുകയായിരുന്നു….

Read More