
പശുവിനെ കൊലപ്പെടുത്തി മുസ്ലിം യുവാവിനെ കുറ്റവാളിയാക്കാൻ ശ്രമം; ബജ്റംഗ്ദളിന്റെ പ്രവർത്തകർ അറസ്റ്റിൽ
പശുവിനെ കശാപ്പ് ചെയ്തതിനും പൊലീസിനെതിരെ ഗൂഢാലോചന നടത്തിയതിനും ബജ്‌റംഗ്ദളിന്റെ മൊറാദാബാദ് ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി ഉത്തര്‍പ്രദേശ് പോലീസ്. മൊറാദാബാദ് ജില്ലയിലെ ചേത്രംപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ഷഹാബുദ്ദീന്‍, ബജ്‌റംഗ്ദള്‍ നേതാവ് മോനു ബിഷ്‌ണോയ് എന്ന സുമിത് സന്നദ്ധപ്രവര്‍ത്തകരായ രാമന്‍ ചൗധരി, രാജീവ് ചൗധരി എന്നിവരാണ് പ്രതികള്‍. ഒരു മുസ്ലീമിനെ കള്ളക്കേസില്‍ കുടുക്കാന്‍ ആണ് ഇവര്‍ ശ്രമിച്ചത്. പശുക്കളെ കശാപ്പ് ചെയ്‌തെന്ന് വരുത്തിത്തീര്‍ത്ത് ശത്രുവായ മക്‌സൂദ് എന്നയാളെ ജയിലില്‍ അടയ്ക്കാന്‍ ഷഹാബുദ്ദീന്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ സഹായം…