ടാക്സി ഡ്രൈവറുമായി പണത്തെ ചൊല്ലി തർക്കം ; 26കാരനായ ഡ്രൈവറെ സംഘം ചേർന്ന് കൊലപ്പെടുത്തി

400 രൂപയെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ 26കാരനായ ടാക്സി ഡ്രൈവറെ കൊലപ്പെടുത്തി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കമുള്ള സംഘം. വടക്ക് കിഴക്കൻ ഡൽഹിയിലെ സോണിയ വിഹാറിലാണ് സംഭവം. വെള്ളിയാഴ്ച ടാക്സി കാർ വിളിച്ച മൂന്നംഗ സംഘം പണത്തിന്റെ പേരിൽ 26കാരനുമായി തർക്കിക്കുകയായിരുന്നു. തർക്കം കയ്യാങ്കളിയിലേക്ക് എത്തിയതോടെ യാത്രക്കാരായ മൂവർ സംഘം സുഹൃത്തുക്കളേക്കൂടി സ്ഥലത്തേക്ക് വിളിച്ച് വരുത്തിയാണ് ടാക്സി ഡ്രൈവറെ ആക്രമിച്ചത്. സംഭവത്തിൽ പൊലീസ് പ്രതികളിലൊരാളായ പ്രായപൂർത്തിയാകാത്ത അക്രമിയെ പിടികൂടി. ജഹാംഗിർപുരി സ്വദേശിയായ സന്ദീപ് എന്ന ടാക്സി ഡ്രൈവറാണ് കൊല്ലപ്പെട്ടത്. നോയിഡയിൽ നിന്നാണ്…

Read More

വയോധികയുടെ കണ്ണിൽ മുളക്പൊടി എറിഞ്ഞ് ഫോൺ കവർന്നു ; രണ്ട് പേർ പിടിയിൽ

കോഴിക്കോട് എലത്തൂരില്‍ വയോധികയുടെ വീട്ടില്‍ കയറി മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ രണ്ട് പേര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി സയ്യിദ് സഫ്‌നാസ്, മോരിക്കര സ്വദേശി മുഹമ്മദ് റഫീഖ് എന്നിവരെയാണ് എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13ആം തിയ്യതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എടക്കാട് മാക്കഞ്ചേരി പറമ്പിലെ വീട്ടില്‍ രാവിലെ ആറോടെ ഇരുവരും അതിക്രമിച്ച് കയറിയപ്പോള്‍ വയോധിക തടഞ്ഞു. എന്നാല്‍ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് വയോധികയെ ആക്രമിച്ച സംഘം മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ശേഷം കടന്നുകളയുകയായിരുന്നു….

Read More

പത്തനംതിട്ടയിൽ ഭാര്യയെ തീവെച്ച് കൊന്ന കേസ് ; 14 വർഷമായി പൊലീസ് തേടിക്കൊണ്ടിരുന്ന പ്രതി ഒടുവിൽ പിടിയിൽ

ഭാര്യയെ തീ വെച്ച് കൊലപ്പെടുത്തിയ കേസിൽ ജാമ്യം നേടി മുങ്ങിയ പ്രതിയെ 14 വർഷത്തിനുശേഷം പോലീസ് പിടികൂടി. പത്തനംതിട്ട കോയിപ്രം പോലീസ് ആണ് പിടികൂടിയത്. കടമാങ്കുഴി സ്വദേശി സിന്ധു കൊല്ലപ്പെട്ട കേസിൽ ഭർത്താവ് രാജീവ് ആണ് പിടിയിലായത്. തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കേസിൽ കോടതിയിൽ നിന്ന് ജാമ്യം എടുത്തതിന് ശേഷം രാജീവ് മുങ്ങുകയായിരുന്നു. 14 വർഷമായി ഇയാളെ കാണാനില്ലായിരുന്നു. ബാം​ഗ്ലൂരിലടക്കം പ്രതിയുണ്ടെന്ന് സംശയ തോന്നിയതിനെ തുടർന്ന് പൊലീസ് അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇയാളുടെ…

Read More

വാഹനങ്ങൾ വാടകയ്ക്കെടുത്ത് മറിച്ച് വിറ്റും , മുക്കുപണ്ടം പണയം വെച്ചും തട്ടിപ്പ് ; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പു നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന യുവതി പിടിയിൽ. തൃശൂർ വലപ്പാട് കോതകുളം സ്വദേശി പൊന്തേല വളപ്പിൽ ഫാരിജാൻ (45) നെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്ത്രാപിന്നിയിലെ സ്വകാര്യ ഫിനാൻസ് കമ്പനിയിൽ ഒരു ലക്ഷത്തി തൊണ്ണൂറ്റെണ്ണായിരം രൂപയ്ക്ക് മുക്കുപണ്ടം പണയം വച്ച കേസ്സിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കേരളത്തിലെ പല ജില്ലകളിലായി 12 മുക്കുപണ്ട പണയ കേസ്, വാഹനങ്ങൾ വാടകക്കെടുത്ത് മറിച്ചു വിറ്റ കേസ് എന്നിവയിൽ പ്രതിയാണ് ഇവർ. കൊടുങ്ങല്ലൂർ,…

Read More

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി , ഇരയെ കൊലപ്പെടുത്തി ; അരുംകൊല നടന്നത് ഒഡീഷയിൽ

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയെ കൊലപ്പെടുത്തിയതിന് വീണ്ടും അറസ്റ്റിൽ. കുനു കിസാൻ എന്ന 28കാരനാണ് പിടിയിലായത്. പ്രതി 18കാരിയായ ഇരയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാ​ഗങ്ങൾ കഷണങ്ങളാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്തതായി കണ്ടെത്തി. സുന്ദർ​ഗഡ് ജില്ലയിലാണ് സംഭവം. പോക്‌സോ നിയമപ്രകാരം അറസ്റ്റിലായതിന് ശേഷം ഡിസംബർ 4 ന് ജാമ്യത്തിൽ പുറത്തിറങ്ങിയ കുനു കിസാൻ ഡിസംബർ 7നാണ് കൊലപാതകം നടത്തിയത്. മൊഴി മാറ്റിപ്പറയാൻ പ്രതി ഇരയായ പെൺകുട്ടിയെ നിരന്തരം നിർബന്ധിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് എൻഎച്ച് 143-ലെ ആളൊഴിഞ്ഞ സ്ഥലത്താണ് കൊലപാതകം…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് അശ്ലീല വീഡിയോകൾ അയച്ച് ലൈംഗികാതിക്രമം ; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികൾക്ക് അശ്ലീല വീഡിയോകൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ അയ്യന്തോൾ സ്വദേശി കുന്നമ്പത്ത് വീട്ടിൽ ദേവരാജനെ (59) അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. സർക്കാർ സ്കൂളിലെ പാർട്ട് ടൈം സ്വീപ്പറാണ് പ്രതി. നാലോളം പെൺകുട്ടികൾക്ക് നേരെയാണ് പ്രതി അതിക്രമം നടത്തിയത്. വിദ്യാർത്ഥിനികൾ രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെത്തുടര്‍ന്ന് അധ്യാപകർ അന്തിക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു. എസ് ഐ കെ. അജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Read More

ഗാർഹിക പീഡനം , വിവാഹേതര ബന്ധം , 62കാരനായ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ ; മൃതദേഹം പ്ലാസ്റ്റിക് കവറുകളിലാക്കി നശിപ്പിച്ചു

ഗാർഹിക പീഡനവും ദമ്പതികൾക്കിടയിലെ കലഹവും പതിവ്. 62കാരനായ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹഭാഗങ്ങൾ 30 പ്ലാസ്റ്റിക് കവറുകളിലാക്കി നശിപ്പിച്ച 53കാരിക്ക് ജാമ്യം നിഷേധിച്ച് കോടതി. കൊലപാതകത്തിന് ഒരു വർഷത്തിന് ശേഷം മാനസികാരോഗ്യ കേന്ദ്രത്തിൽ 53കാരി നടത്തിയ പരിശോധനയ്ക്ക് ഇടയിലാണ് ക്രൂരമായ സംഭവം പുറത്ത് വന്നത്. നിർമീൻ നൌഫൽ എന്ന 53കാരിയാണ് ഭർത്താവായ മാംദൂദ് എമാദ് നൌഫലിനെ ക്രൂരമായി കൊലപ്പെടുത്തിയത്. എട്ട് മക്കളാണ് ഇവർക്കുള്ളത്. 62കാരനായ മാംദൂദ് എമാദ് നൌഫലിനെ കഴിഞ്ഞ വർഷം ജൂലൈ മുതലാണ് കാണാതായത്. സിഡ്നിക്ക്…

Read More

തിരുവനന്തപുരം പോത്തൻകോട് വയോധികയുടെ കൊലപാതകം ; പ്രതിയെ പിടികൂടി പൊലീസ്

തിരുവനന്തപുരം പോത്തൻകോട് കൊയ്‌തൂർക്കോണത്തെ വയോധികയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. പോക്സോ അടക്കമുള്ള കേസുകളിൽ പ്രതിയായ പോത്തൻകോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്. ഇയാളുടെ പക്കല്‍ നിന്ന് തങ്കമണിയുടെ കമ്മൽ കണ്ടെത്തി. പ്രതിയുടെ സിസിടിവി ദൃശ്യങ്ങളാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന 67കാരി തങ്കമണിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് വീടിന് തൊട്ടടുത്തായി കണ്ടെത്തിയത്. നാടിനെ നടുക്കി വയോധികയുടെ കൊലപാതകത്തില്‍ മണിക്കൂറുകള്‍ കൊണ്ട് പ്രതിയെ പിടികൂടി പൊലീസ്. പോത്തൻകോട് കൊയ്തൂർക്കോണം യുപി സ്കൂളിന് സമീപം ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിയുള്ള തങ്കമണിയാണ് കൊല്ലപ്പെട്ടത്….

Read More

വാടകയ്ക്ക് മുറി ചോദിച്ചെത്തി , 74 കാരൻ്റെ കണ്ണിൽ മുളക്പൊടിയെറിഞ്ഞ് മോഷണം ; കവർന്നത് രണ്ടര പവൻ്റെ സ്വർണമാല

കണ്ണിൽ മുളകുപൊടി വിതറി വയോധികന്റെ സ്വർണമാല കവർന്നു. ആലപ്പുഴ മാന്നാർ കൂട്ടംപേരൂർ കുന്നത്തൂർ ക്ഷേത്രത്തിന് സമീപം സദൻ ഹെയർ സ്റ്റൈൽ എന്ന സ്ഥാപനം നടത്തുന്ന കുളഞ്ഞിക്കാരാഴ്മ വേളൂർ തറയിൽ സദാശിവന്റെ (74) സ്വർണ മാലയാണ് മോഷ്ടാവ് അപഹരിച്ചത്. ഇന്നലെ വൈകിട്ട് 7.30ഓടെ ഒറ്റയ്ക്കിരിക്കുമ്പോൾ കടയ്ക്കുള്ളിലേക്ക് കയറി വന്നയാൾ വാടക മുറി അന്വേഷിക്കുന്നതിനിടയിൽ സദാശിവന്റെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞ ശേഷം കഴുത്തിൽ കിടന്ന രണ്ടരപ്പവൻ തൂക്കമുള്ള സ്വർണമാല കവർന്ന് കടന്നു കളയുകയായിരുന്നു. മോഷ്ടാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ സദാശിവൻ മാവേലിക്കര…

Read More

കാറിൽ പെട്രോളടിച്ചു , പ്രകോപിതനായ യുവാവ് ജീവനക്കാരനെ ആക്രമിച്ചു , തടയാൻ എത്തിയവർക്കും മർദ്ദനം

പാലക്കാട് കല്ലടിക്കോട് കാഞ്ഞിക്കുളത്ത് പെട്രോള്‍ പമ്പ് ജീവനക്കാരനുനേരെ ആക്രമണം. കല്ലടിക്കോട് കാഞ്ഞിക്കുളത്തുള്ള പെട്രോള്‍ പമ്പിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിലെത്തിയ ആള്‍ മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പെട്രോള്‍ പമ്പിലെ ജീവനക്കാരനായ കാഞ്ഞിക്കുളം സ്വദേശി സുനീഷിനാണ് മര്‍ദ്ദനമേറ്റത്. ഇന്ധനം നിറയ്ക്കാനെത്തിയ പ്രദേശവാസി ഷാജി ജോസിനെതിരെയാണ് പരാതി. സംഭവത്തിൽ ഷാജി ജോസഫിനെതിരെ പൊലീസ് കേസെടുത്തു. പെട്രോള്‍ അടിയ്ക്കുന്നതിന് നൽകിയ മുഴുവൻ തുയകയ്ക്കും പെട്രോള്‍ അടിച്ചില്ലെന്നാരോപിച്ചായിരുന്നു മര്‍ദനം. പെട്രോള്‍ അടിച്ചശേഷം പ്രകോപിതനായ കാറിലെത്തിയ…

Read More