വിവാഹ വാഗ്ദാനം നൽകി പീഡനം ; യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം വെള്ളറടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പനച്ചമൂട്, പഞ്ചാ കുഴി മലവിളക്കോണം സിനു ഭവനിൽ ഷിജിനെ യാണ് വെള്ളറട പൊലീസ് അറസ്റ്റു ചെയ്തത്. വിവാഹ വാഗ്ദാനം നൽകി അടുപ്പം സ്ഥാപിച്ച ശേഷമാണ് യുവാവ് പെൺകു്ടടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. വെള്ളറടയിൽ പനച്ചമൂട്ടിൽ പ്രവർത്തിക്കുന്ന ടയറുകടയിലെ ജീവനക്കാരനാണ് കേസിലെ പ്രതിയായ ഷിജിൻ. ഇയാൾ ജോലി ചെയ്തിരുന്ന ടയർ കടയ്ക്ക് മുന്നിലൂടെ സ്കൂളിൽ പോയിരുന്ന പെൺകുട്ടിയുമായി ഷിജിൻ സൗഹൃദം നടിച്ച് അടുപ്പത്തിലാകുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ…

Read More

അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് ആയുധക്കടത്ത്; മുൻ സൈനികൻ അറസ്റ്റിൽ

ജമ്മു കശ്മീരിലെ കുപ്‌വാരയിൽ പ്രവർത്തിക്കുന്ന ലഷ്കർ-ഇ-തൊയ്ബ മൊഡ്യൂളിലെ പ്രധാന അംഗത്തെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കുപ്‌വാര സ്വദേശിയും മുൻ സൈനികനുമായ റിയാസ് അഹമ്മദ് റാത്തറാണ് പിടിയിലായത്. ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഞായറാഴ്ചയാണ് ഇയാളെ പിടികൂടിയതെന്നും പൊലീസ് അറിയിച്ചു. ജനുവരി അവസാന വാരമാണ് നിയന്ത്രണ രേഖയ്‌ക്കപ്പുറത്ത് നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്ന തീവ്രവാദ മൊഡ്യൂള്‍ കുപ്‌വാര പൊലീസ് തകർത്തത്. കുപ്‍വാരയിലെ കർണാ മേഖലയിൽ നിന്നാണ് വെടിക്കോപ്പുകളും ആയുധങ്ങളും സഹിതം അഞ്ചംഗ ഭീകരസംഘത്തെ പിടികൂടിയത്. ഇതുമായി…

Read More

സ്വന്തം പെൺമക്കളെ പീഡിപ്പിച്ച അച്ഛന് 123 വർഷം തടവ്; സംഭവം മലപ്പുറം മഞ്ചേരിയിൽ

മലപ്പുറം മഞ്ചേരിയിൽ പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ അച്ഛന് 123 വര്‍ഷം തടവ്. പതിനൊന്നും പന്ത്രണ്ടും വയസുള്ള മക്കളെ പീഡനത്തിന് ഇരയാക്കിയ കേസിലായിരുന്നു ശിക്ഷാവിധി. മഞ്ചേരി അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് കേസുകളിലായാണ് 123 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 8.5 ലക്ഷം രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. 2021-22 കാലഘട്ടത്തിലായിരുന്നു ഈ കേസിനാസ്പദമായ സംഭവം ഉണ്ടായത്. 2022ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 123 വർഷത്തെ തടവ് ഒന്നിച്ച് അനുഭവിക്കുമ്പോൾ 40 വർഷത്തെ തടവാണുണ്ടാകുക. ഇത് കൂടാതെ…

Read More

ഇതര സംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വിൽപന; പ്രതിയെ വലയിലാക്കി എക്സൈസ് സംഘം

കണ്ണൂരിൽ, കണ്ണപുരം മൊട്ടമ്മൽ ഭാഗങ്ങളിൽ, ഇതര സംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വില്പന നടത്തിയിരുന്നയാൾ എക്സൈസ് പിടിയിലായി. കണ്ണൂർ സ്‌പെഷ്യൽ സ്‌ക്വാഡ് സംഘമാണ് 1.75 കിലോഗ്രാം കഞ്ചാവ് സഹിതം ബംഗാൾ സ്വദേശി സുദീപ് ലട്ട് എന്നയാളെ അറസ്റ്റ് ചെയ്തത്. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാബു സിയും പാർട്ടിയും പൊടിപ്പുറം ഇരിണാവ് റോഡിൽ വച്ചാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർ അനിൽകുമാർ പി കെ, എ ഇ ഐ ഗ്രേഡ് ഷിബു കെ…

Read More

വിവാഹ വാഗ്ദാനം നൽകി പീഡനം ; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

കൊല്ലം ശാസ്താംകോട്ടയിൽ എസ്എഫ്ഐ പ്രവർത്തകയായ കോളേജ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് 9 ലക്ഷം രൂപ തട്ടിയ കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. പടിഞ്ഞാറേ കല്ലട കോയിക്കൽ ഭാഗം സ്വദേശിയും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ വിശാഖാണ് അറസ്റ്റിലായത്. പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പെടെ ചുമത്തിയാണ് അറസ്റ്റ്. ശനിയാഴ്ചയാണ് പെൺകുട്ടി ശാസ്താംകോട്ട പൊലീസിൽ പരാതി നൽകിയത്. 2022 ഒക്ടോബറിലാണ് വിശാഖ് പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നത്. എസ്എഫ്ഐയുടെ മാതൃകം പരിപാടിക്കിടെയാണ് ഇരുവരും ആദ്യം കാണുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി….

Read More

പത്തനംതിട്ട പോക്സോ കേസ്; കെഎസ്ഇബി ജീവനക്കാരനും പ്രായ പൂർത്തിയാകാത്ത ഒരാളും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

പത്തനംതിട്ടയിലെ പോക്സോ കേസിൽ കെഎസ്ഇബി ജീവനക്കാരനും പ്രായപൂർത്തിയാകാത്ത ഒരാളുമുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കെഎസ്ഇബി ജീവനക്കാരൻ മുഹമ്മദ്‌ റാഫി, സജാദ്, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, കേസിൽ റാന്നി ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയ മറ്റൊരു യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്. പ്ലസ് വണ്‍‌ വിദ്യാര്‍ത്ഥിനിയാണ് പത്തനംതിട്ടയിൽ പീഡിപ്പിക്കപ്പെട്ടത്. കേസില്‍ 18 പ്രതികളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയുണ്ട്….

Read More

ചികിത്സയിൽ കഴിയുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

മലപ്പുറം തിരൂർ ജില്ലാ ആശുപത്രിയിൽ ഐ.സി.യുവിനു മുൻപിൽ ഉറങ്ങുകയായിരുന്ന യുവതിയുടെ കൂടെ കിടക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത യുവാവ് പിടിയിൽ. കണ്ണൂർ മുഴുപ്പിലങ്ങാട് ആയിഷ മൻസിലിൽ സുഹൈൽ (37) ആണ് അറസ്റ്റിലായത്. രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിക്കുനേരെയാണ് അതിക്രമമുണ്ടയത്. വ്യാഴാഴ്ച പുലർച്ചെ ആശുപത്രിയിലെ ഐ.സി.യുവിനു മുൻപിലാണ് സംഭവം. രോഗിയുടെ പരിചരണത്തിനായി എത്തിയ യുവതി ഐ.സി.യുവിനു മുമ്പിൽ ഉറങ്ങുകയായിരുന്നു. ഈ സമയം സ്ഥലത്തെത്തിയ പ്രതി യുവതിയുടെ കൂടെ കിടക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. ഞെട്ടിയുണർന്ന യുവതി ബഹളം വച്ചതോടെ പ്രതിയായ യുവാവ്…

Read More

കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 45 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരത്തെ അതിര്‍ത്തി പ്രദേശമായ കുന്നത്തുകാലില്‍ വന്‍ കഞ്ചാവ് വേട്ട. ഫോര്‍ഡ് ഫീയസ്റ്റ കാറില്‍ കൊണ്ടുവന്ന 45 കിലോ കഞ്ചാവുമായി കാഞ്ഞിരംപാറ സ്വദേശി വിജിത്ത്, തൊളിക്കോട് സ്വദേശി ഷാന്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി എക്‌സൈസ് അറിയിച്ചു. കാര്‍ തടഞ്ഞ് നിര്‍ത്തി എക്‌സൈസ് പരിശോധന ആരംഭിക്കുന്നതിനിടെ സംഘത്തിലെ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്ന് എക്‌സൈസ് അറിയിച്ചു. സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി. അനികുമാറിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡിലെ…

Read More

പ്രണയത്തിൻറെ പേരിൽ കൊടുംക്രൂരത; കാമുകിയോടൊപ്പം കഴിയാൻ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ അച്ഛനും യുവതിക്കും വധശിക്ഷ

പ്രണയം മനുഷ്യനെ കുറ്റവാളിയാക്കുമോ.. ഏറ്റവും നല്ല മനസുകളിലാണു പ്രണയമുണ്ടാകുക. അല്ലാത്തതെല്ലാം പ്രണയത്തിൻറെ കവചമണിഞ്ഞ കാമമായിരിക്കും. ചൈനയിൽനിന്നുള്ള സംഭവം എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. കാമുകിയെ വിവാഹം ചെയ്യാൻ സ്വന്തം മക്കളെ എറിഞ്ഞുകൊന്ന യുവാവിനെയും യുവതിയെയും വധശിക്ഷക്കു വിധേയരാക്കിയ സംഭവമാണ് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത്. വിഷം കുത്തിവച്ചാണ് ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയത്. 2020 നവംബറിൽ തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോംഗ്ചിംഗ് നഗരത്തിലാണു കേസിന് ആസ്പദമായ സംഭവം. ഭാര്യയുമായി പിണങ്ങി രണ്ടു വയസുള്ള മകളോടും ഒരു വയസുള്ള മകനോടുമൊപ്പമാണ് യുവാവ് താമസിച്ചിരുന്നത്. ഇതിനിടയിലാണ് യുവാവ് മറ്റൊരു…

Read More

അഞ്ചാം ക്ലാസുകാരിയെ അമ്മാവൻ കഴുത്തറുത്ത് കൊന്നു; പ്രതി പിടിയിൽ

പശ്ചിമബംഗാളിൽ അഞ്ചാം ക്ലാസുകാരിയെ അമ്മാവൻ കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി പലയിടങ്ങളിലായി വലിച്ചെറിച്ചു. പശ്ചിമബംഗാളിലെ മാൽഡയിലാണ് കൊടും ക്രൂരത അരങ്ങേറിയത്. രണ്ട് ദിവസമായി കുട്ടിയെ കാണാതായതിനെ തുടർന്ന് ബംഗാൾ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പെൺകുട്ടിയുടെ പിതാവിനോട് പ്രതിക്കുണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സംഭവത്തെ തുടർന്ന് അക്രമാസക്തരായ ജനക്കൂട്ടം പ്രതിയുടെ വീട് അടിച്ചു തകർത്തു. ജനുവരി 29 മുതൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. തുടർന്ന് കുട്ടിയുടെ കുടുംബം മാൽഡ…

Read More