തിരുവനന്തപുരം പേട്ടയിൽ നിന്ന് കുട്ടിയെ കാണാതായിട്ട് 15 മണിക്കൂർ; അന്വേഷണം ഊർജിതം

തിരുവനന്തപുരം പേട്ടയിൽ ഉറങ്ങിക്കിടന്ന രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയിട്ട് 15 മണിക്കൂർ കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല. ബിഹാർ സ്വദേശിയായ കുട്ടിയെ ഉറങ്ങിക്കിടന്ന ടെന്റിൽ നിന്ന് തട്ടിക്കൊണ്ടുപോയതായി മാതാപിതാക്കളാണ് പരാതി നൽകിയത്. അതേസമയം, സംഭവത്തില്‍ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. രാത്രി 12ന് ശേഷം കുട്ടിയെ ബൈക്കിൽ കൊണ്ടുപോകുന്നത് ദൃശ്യങ്ങളിലുണ്ട്. കുട്ടിയെ കണ്ടെത്താനായി വ്യാപക പരിശോധനയാണ് പൊലീസ് നടത്തുന്നത്. സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ചു തിരച്ചിൽ തുടരുന്നതിനിടെയാണ് രാത്രിസമയത്തെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചത്. ബ്രഹ്മോസിനു സമീപത്തുകൂടെ രണ്ടുപേർ ബൈക്കിൽ പോകുന്നതാണു ദൃശ്യങ്ങളിലുള്ളത്. ഇവർക്കിടയിൽ…

Read More

മഞ്ചേരിയില്‍ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു; കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റതായി സംശയം

മഞ്ചേരി ടൗണിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട നിലയിൽ. കുത്തുക്കൽ റോഡിലാണ് കൊലപാതകം. മധ്യപ്രദേശ് സ്വദേശി ശങ്കരൻ (25) ആണ് കൊല്ലപ്പെട്ടത്. തലയ്ക്ക് കല്ലുകൊണ്ട് അടിയേറ്റാണ് കൊലപാതകം. മൃതദേഹത്തിന് അരികിൽനിന്ന് കല്ല് കണ്ടെത്തിയിട്ടുണ്ട്.

Read More

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു

കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ കുറുവ ദ്വീപ് വിഎസ്എസ് ജീവനക്കാരൻ പാക്കം സ്വദേശി പോൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പോളിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

യു.എസിലെ മലയാളി ദമ്പതികളുടെ മരണം; ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്

യു.എസിലെ കാലിഫോർണിയയിൽ കൊല്ലം സ്വദേശികളായ ദമ്പതികളും ഇരട്ടക്കുട്ടികളും കൊല്ലപ്പെട്ട സംഭവം കൊലപാതകമെന്ന് പൊലീസ്. ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ് യു.എസ്. പൊലീസ് സ്ഥിരീകരണം. കാലിഫോർണിയ സാൻമെറ്റയോയിൽ താമസിച്ചിരുന്ന കൊല്ലം പട്ടത്താനം വികാസ് നഗർ സ്നേഹയിൽ ആനന്ദ് സുജിത് ഹെൻട്രി (42), ഭാര്യ ആലീസ് പ്രിയങ്ക(40) ഇവരുടെ നാല് വയസ്സുകള്ള ഇരട്ടകുട്ടികളായ നെയ്താൻ, നോഹ എന്നിവരുടെ മൃതദേഹമാണ് തിങ്കളാഴ്ച കണ്ടെത്തിയത്. ആനന്ദിന്റെയും ആലീസിന്റെയും മൃതദേഹങ്ങൾ കുളിമുറിയിലും കുട്ടികളുടെ മൃതദേഹങ്ങൾ കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. അതേസമയം കുട്ടികൾ കൊല്ലപ്പെട്ടത്…

Read More

ഇതരജാതിക്കാരനായ സഹപാഠിയെ പ്രണയിച്ച 17 കാരിയായ മകളെ പിതാവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

ഉത്തർപ്രദേശിൽ ഇതരജാതിക്കാരനായ സഹപാഠിയെ പ്രണയിച്ച പതിനേഴുകാരിയായ മകളെ പിതാവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. മകൾ സന്ധ്യ സഹപാഠിയുമായി പ്രണയത്തിലാണെന്ന് അറിഞ്ഞ പിതാവ് പ്രഹ്‌ളാദ് കുമാറാണ് പെൺകുട്ടിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സഹപാഠി ഇതരജാതിക്കാരനായതിനാൽ കുമാർ പ്രണയബന്ധത്തെ എതിർത്തിരുന്നു. പിൻമാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും സന്ധ്യ വിസമ്മതിക്കുകയായിരുന്നു. ഇതിനെ തുടർന്ന് പ്രഹ്‌ളാദ് മഫ്‌ളർ ഉപയോഗിച്ച് മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഫെബ്രുവരി 10 ന് ഷൊഹ്റത്ഗഡ് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ഖരഗ്വാർ ഗ്രാമത്തിലെ ഒരു പൂന്തോട്ടത്തിൽ സന്ധ്യയുടെ മൃതദേഹം…

Read More

കൊച്ചിയിലെ ബാറിലുണ്ടായ വെടിവെയ്പ്പ്; മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി കതൃക്കടവിലെ ഇടശ്ശേരി ബാറിലുണ്ടായ വെടിവെപ്പിൽ മൂന്നുപേർ പിടിയിൽ. ഷമീർ, ദിൽഷൻ, വിജോയ് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയുണ്ടായ വെടിവെപ്പിൽ മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. സുജിൻ ജോൺസൺ, അഖിൽനാഥ് എന്നിവർക്കാണ് വെടിയേറ്റത്. ബാർ മാനേജർക്കും ക്രൂരമായി മർദനമേറ്റു. രാത്രി ബാറിലെത്തിയ സംഘം മാനേജറുമായി തർക്കമുണ്ടാക്കുകയായിരുന്നു. മാനേജറെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ജീവനക്കാർക്ക് വെടിയേറ്റത്. എയർ പിസ്റ്റൾ ഉപയോഗിച്ചാണ് വെടിയുതിർത്തത്. വെടിയുതിർത്ത ശേഷം പ്രതികൾ കാറിൽ കയറി കടന്നുകളയുകയായിരുന്നു.

Read More

വരുമാനം കുറഞ്ഞു; എതിരാളിയായ മന്ത്രവാദിയെ സഹോദരങ്ങൾ കൊലപ്പെടുത്തി

ചെന്നൈയിൽ മന്ത്രവാദത്തിൽനിന്നുള്ള വരുമാനം കുറഞ്ഞതിനാൽ എതിരാളിയായ മന്ത്രവാദിയെ സഹോദരന്മാർ കൊലപ്പെടുത്തി. റാണിപ്പേട്ട് ജില്ലയിലെ വാലാജപ്പേട്ടുള്ള ശ്രീനിവാസനെയാണ് (40) സഹോദരങ്ങളായ പ്രകാശ് (35), കൃഷ്ണ (30) എന്നിവർ ചേർന്ന് തലയ്ക്കടിച്ചുകൊന്നത്. മന്ത്രവാദത്തിനായി കൂടുതൽപ്പേർ ശ്രീനിവാസനെ സമീപിക്കുന്നതാണ് പ്രകാശിനെയും കൃഷ്ണയെയും ചൊടിപ്പിച്ചത്. കഴിഞ്ഞ മൂന്നുവർഷമായി ഇരുവർക്കും ശ്രീനിവാസനോട് വിരോധമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. നെയ്ത്തുജോലിക്കാരായ ശ്രീനിവാസനും പ്രകാശും കൃഷ്ണയും ഇതിനൊപ്പം മന്ത്രവാദവും ചെയ്യുന്നുണ്ടായിരുന്നു. പനിപോലെയുള്ള രോഗം ബാധിക്കുന്ന ഗ്രാമവാസികൾ മന്ത്രംചൊല്ലി വെള്ളം തളിക്കുന്നതിനായി ഇവരെ സമീപിച്ചിരുന്നു. മൂന്നുവർഷംമുമ്പ് ക്ഷേത്ര ഉത്സവത്തിനിടെ ശ്രീനിവാസൻ…

Read More

30കാരി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍; ‘ആത്മഹത്യാ കുറിപ്പ്’  കണ്ടെത്തി

ബെല്‍ത്തങ്ങാടി കാര്യത്തഡ്കയില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രേവതി എന്ന 30കാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് പുറത്തു വരാത്തത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറിയപ്പോഴാണ് രേവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ ചെയ്യാനുള്ള കാരണത്തെ സംബന്ധിച്ച് വിശദമായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന രേവതി ചില ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അടുത്തിടെയാണ് വീട്ടില്‍…

Read More

ഇടുക്കിയില്‍ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി, അയല്‍വാസി പിടിയില്‍

ഉടുമ്പന്‍ചോലയില്‍ അയല്‍വാസിയായ സ്ത്രീയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഉടുമ്പന്‍ചോല പാറയ്ക്കല്‍ ഷീലയെയാണ് അയല്‍വാസിയായ ശശി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാളെ ഉടുമ്പന്‍ചോല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. ഷീലയുടെ വീട്ടില്‍ ശശി അതിക്രമിച്ച് കയറുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതോടെ ശശി വീടിനകത്ത് കയറി വാതില്‍ അടച്ചിരുന്നു. പിന്നീട് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊലീസ് എത്തിയാണ് ഷീലയെയും ശശിയെയും പുറത്തെത്തിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷീലയെ നെടുങ്കണ്ടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍…

Read More

പെൺകുട്ടിയെ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞു; എ എസ് ഐയ്ക്കെതിരെ പരാതി നൽകി പെൺകുട്ടി

പെൺകുട്ടിയെ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞ എ.എസ്.ഐയ്ക്കെതിരെ പരാതി. കഠിനംകുളം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ കെ.പി നസീമിനെതിരെയാണ് പരാതിയുമായി പെൺകുട്ടി രംഗത്ത് എത്തിയിരിക്കുന്നത്. തോന്നയ്ക്കലിൽ നടന്നുകൊണ്ടിരിക്കുന്ന സയൻസ് ഫെസ്റ്റിവലിൽ വോളണ്ടിയറായി സേവനം അനുഷ്ഠിച്ച പെൺകുട്ടിയാണ് പരാതി ഉന്നയിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപതു മണിക്കാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത് എന്നു പറയുന്നു. സയൻസ് ഫെസ്റ്റിവൽ നടക്കുന്ന വേളയിൽ വോളണ്ടിയമാരായ വിദ്യാർത്ഥികൾക്ക് എ.എസ്.ഐ നമ്പർ നൽകിയിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വിളിച്ച് അറിയിക്കാനാണ് നമ്പർ നൽകിയത്. ഇതോടൊപ്പം പെൺകുട്ടിയുടെ നമ്പർ…

Read More