ഭാര്യയെ ഉപദ്രവിച്ച കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി; ഭാര്യയേയും ഭാര്യാ പിതാവിനേയും ഭാര്യാ മാതവിനെയും കൊലപ്പെടുത്തി ഭർത്താവ്

അസമിൽ ഭാര്യയെയും ഭാര്യാപിതാവിനെയും അമ്മായിയമ്മയെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. കുടുംബപ്രശ്നങ്ങളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം . ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്ത് ഇറങ്ങിയ ശേഷമാണ് പ്രതി കൊലപാതകം നടത്തിയത്. കൃത്യത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. അസമിലെ ഗോലാഘട്ട് ജില്ലയിൽ തിങ്കളാഴ്ചയാണ് കൂട്ടക്കൊല നടന്നത്. ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ജയിൽ മോചിതനായ തിരിച്ചെത്തിയ പ്രതി, നഗരത്തിലെ ഹിന്ദി സ്കൂൾ റോഡിനു സമീപത്തെ ഭാര്യയുടെ വീട്ടിലെത്തി….

Read More

ഒരു കുടുംബത്തിലെ നാല് പേർ വിഷം കഴിച്ചു; അച്ഛനും മകളും മരിച്ചു, മകനും അമ്മയും ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം പെരിങ്ങമലയിലാണ് ഒരു കുടുംബത്തിലെ നാല് പേരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ജ്വല്ലറി ഉടയായ ശിവരാജൻ, മകൾ അഭിരാമി എന്നിവർ മരിച്ചു. ശിവരാന്റെ ഭാര്യ ബിന്ദു, മകൻ അർജുൻ എന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണത്തോടൊപ്പം ശിവരാജനും കുടുംബവും വിഷം കഴിച്ചുവെന്നാണ് നിഗമനം. ശിവരാജന്റെ ഭാര്യ ബിന്ദു ഇതുവരെ അപകടനില തരണംചെയ്തിട്ടില്ല.മകന്‍ അര്‍ജുന്‍ സംസാരിക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. വീട്ടിലുണ്ടായിരുന്ന  ശിവരാജന്റെ അമ്മ രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം അറിയുന്നത്. മകനെ വിളിച്ചപ്പോള്‍ എഴുന്നേറ്റില്ല….

Read More

ആലപ്പുഴ ചെട്ടികുളങ്ങര കൊലപാതകം; ഒളിവിൽ പോയ രണ്ടാം പ്രതി 28 വർഷത്തിന് ശേഷം പിടിയിൽ

ആലപ്പുഴ ചെട്ടികുളങ്ങര കണ്ണമംഗലം പേളചേന്നത്തുവീട്ടിൽ ജയപ്രകാശ് കൊല്ലപ്പെട്ട കേസിലാണ് രണ്ടാം പ്രതി 28 വർഷത്തിന് ശേഷം പിടിയിലാകുന്നത്. ചെട്ടികുളങ്ങര മാടശേരിചിറയിൽ വീട്ടിൽ ചിങ്കു എന്ന് വിളിക്കുന്ന ശ്രീകുമാറാണ് പിടിയിലായത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിൽ ശ്രീശൈലം എന്ന വിലാസത്തിലാണ് ഇയാൾ താമസിച്ചിരുന്നത്. 1995 ജനുവരി 12 നാണ് കേസിനാസ്പദമായ സംഭവം. സൈനിക ഉദ്യോഗസ്ഥനായ ജയപ്രകാശുമായി ചെട്ടികുളങ്ങര കാട്ടുവള്ളി ക്ഷേത്ര ഗ്രൗണ്ടിൽ വച്ച് ശ്രീകുമാറും ഒപ്പമുണ്ടായിരുന്ന പ്രദീപ്,ജയചന്ദ്രൻ എന്നിവരുമായി വാക്കുതർക്കവും സംഘർഷവും ഉണ്ടായി. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ജയപ്രകാശ് ചികിത്സയിലിരിക്കെ…

Read More