വളർത്തുനായ്ക്കൾ റോഡിൽ എറ്റുമുട്ടി;തർക്കം, വെടിവയ്പ്പ്, രണ്ട് മരണം, ആറ് പേർക്ക് പരുക്ക്

വളര്‍ത്തുനായ്ക്കള്‍ പരസ്‍പരം ഏറ്റുമുട്ടിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കലാശിച്ചത് വെടിവെപ്പിലും രണ്ട് പേരുടെ മരണത്തിലും. മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഒരു ബാങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന രാജ്പാല്‍ സിങ് രജാവത്ത് എന്നായാളാണ് തന്റെ വീടിന്റെ ബാല്‍ക്കണിയില്‍ കയറി നിന്ന് അയല്‍വാസികള്‍ക്ക് നേരെ വെടിവെച്ചത്. വെടിയേറ്റ് രണ്ട് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബാങ്ക് ബറോഡയുടെ പ്രാദേശിക ശാഖയില്‍ സുരക്ഷാ ജീവനക്കാരനായിരുന്ന രാജ്പാല്‍ സിങിന് ലൈസന്‍സുള്ള തോക്കുണ്ടായിരുന്നുവെന്ന് പൊലീസ് അഡീഷണല്‍ ഡെപ്യൂട്ടി…

Read More

സിദ്ദീഖ് കൊലക്കേസ്; കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു, ഹണി ട്രാപ്പിൽ കുടുക്കി പ്രതികൾ പണം തട്ടിയെന്ന് കുറ്റപത്രം

വ്യവസായി ആയിരുന്ന സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചു.കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് 3000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.ഹണിട്രാപ്പിൽ അകപ്പെടുത്തിയാണ് സിദ്ദീഖിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്. മുഹമ്മദ് ഷിബിൽ, ഫർഹാന എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. ഒന്നര ലക്ഷം രൂപയും കാറും പ്രതികൾ തട്ടിയെടുത്തതായും കുറ്റപത്രത്തിലുണ്ട് കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ടത്. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മൂന്നായി വെട്ടിമുറിച്ച…

Read More

12 വയസ്സുകാരന് പീഡനം: പ്രതിക്ക് 75 വർഷം തടവ്

ചാ​വ​ക്കാ​ട് 12 വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ 49 കാ​ര​ന് 75 വ​ർ​ഷം ത​ട​വും ര​ണ്ട് ല​ക്ഷം രൂ​പ പി​ഴ​യും. ക​പ്പി​യൂ​ർ ചെ​മ്മ​ണ്ണൂ​ർ ഷാ​ജ​നെ​യാ​ണ് ചാ​വ​ക്കാ​ട് അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി അ​ന്യാ​സ് ത​യ്യി​ൽ ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ട്​ വ​ർ​ഷം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2022 ജ​നു​വ​രി മു​ത​ൽ ജൂ​ൺ വ​രെ​യാ​ണ് കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. സി​ജു മു​ട്ട​ത്ത്, അ​ഡ്വ. സി. ​നി​ഷ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Read More

ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി ചിത്രം പകർത്തി ഹണിട്രാപ്പ്; മോഡൽ നേഹയും സംഘവും പിടിയിൽ

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ശേഷം ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തുകയും നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസിലാണ് മോഡലായ മെഹർ എന്ന നേഹയും സംഘവും പിടിയിലായത്. 20നും 50നും ഇടയിൽ പ്രായമുള്ളവരാണ് യുവതിയുടെ കെണിയിൽ വീണത്. ഇതിൽത്തന്നെ 25 നും30 നും ഇടയിൽ പ്രായമുള്ളവരാണ് കൂടുതലും. മെസേജിങ് ആപ്പായ ടെലഗ്രാം വഴിയാണ് നേഹ തന്റെ ഇരകൾക്കുള്ള വലയെറിയുക. പരിചയപ്പെട്ടു കഴിഞ്ഞാൽ ഇവരെ ജെപി നഗറിലെ വസതിയിലേക്ക് ക്ഷണിക്കും. ഇവിടേക്കെത്തുന്ന പുരുഷന്മാരെ ബിക്കിനി ധരിച്ച്…

Read More

കാമുകന്റെ മകനെ ശ്വാസം മുട്ടിച്ച് കൊന്നു; യുവതി അറസ്റ്റിൽ

കാമുകൻ ഭാര്യയ്ക്ക് ഒപ്പം പോയതിനെ തുടർന്ന് കാമുകന്റെ പതിനൊന്നുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. വെസ്റ്റ് ഡൽഹിയിലാണ് സംഭവം ഉണ്ടായത്. ദിവ്യാൻഷി എന്ന കുട്ടിയെയാണ് 24 കാരിയായ പൂജകുമാരി കൊലപ്പെടുത്തിയത്. കാമുകനെ വിവാഹം കഴിക്കാൻ മകൻ തടസ്സമായതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ദിവ്യാൻഷിന്റെ പിതാവ് ജിതേന്ദ്രയുമായി പ്രണയത്തിലായിരുന്നു പൂജ. 2019ൽ ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങി. എന്നാൽ മൂന്നു വർഷത്തിനു ശേഷം ജിതേന്ദ്ര ഭാര്യയുടെയും മകന്റെയും അടുക്കലേക്ക് തിരികെ പോയി. ഇതാണ് പൂജയെ കൊലപാതകം നടത്താൻ…

Read More

തൃശൂർ ചേറ്റുപുഴയിലെ യുവാവിന്റെ മരണം; വാഹനാപകടമല്ല, കൊലപാതകമെന്ന് തെളിഞ്ഞെന്ന് പൊലീസ്

തൃശൂർ ചേറ്റുപുഴയിൽ നടന്ന യുവാവിന്റെ മരണം വാഹനാപകടമല്ല, കൊലപാതകമെന്ന് തെളിഞ്ഞെു.അരിമ്പൂർ സ്വദേശി ഷൈനാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് കണ്ടെത്തൽ. കേസിൽ ഷൈനിന്റ സഹോദരൻ ഷെറിൻ സുഹൃത്ത് അരുൺ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും ചോദ്യം ചെയ്യുകയാണ്. ഒന്നിച്ച് പോകുമ്പോൾ ബൈക്കിൽ നിന്ന് വീണതാണെന്നാണ് പ്രതികൾ ആദ്യം ധരിപ്പിച്ചത്. എന്നാൽ വണ്ടിയിൽ പെട്രോൾ തീർന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം സഹോദരനും കൂട്ടുകാരനും ചേർന്ന് ആംബുലൻസ് വിളിച്ച്…

Read More

ഫ്ലാറ്റിൽ കയറി മോഷണം; ദമ്പതികളെ ബന്ധികളാക്കി, വയോധിക മരിച്ചു

ഫ്ലാറ്റിൽ അതിക്രമിച്ച് കയറി പ്രായമായ ദമ്പതികളെ ബന്ധികളാക്കി മോഷണം. ദമ്പതികളുടെ വായിൽ ടേപ്പ് ഒട്ടിച്ച ശേഷമാണ് മോഷ്ടാക്കൾ ഇരുവരേയും ബന്ധികകളാക്കിയത്. തുടര്‍ന്ന് അബോധാവസ്ഥയിലായ 70 വയസുകാരി മരണപ്പെടുകയും ഭര്‍ത്താവ് ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. ദക്ഷിണ മുംബൈയിലാണ് സംഭവം ഉണ്ടായത്. വീട്ടില്‍ നിന്ന് സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടാക്കള്‍ കൊണ്ടുപോയതായി പൊലീസ് പറഞ്ഞു. 75 വയസുകാരനായ മദന്‍ മോഹന്‍ അഗര്‍വാളും 70 വയസുകാരിയായ ഭാര്യ സുരേഖ അഗര്‍വാളും മാത്രം താമസിച്ചിരുന്ന വീട്ടിലാണ് മൂന്ന് പേര്‍ അടങ്ങിയ മോഷ്ടാക്കളുടെ സംഘം…

Read More

മദ്യലഹരിയിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; സംഭവം കോട്ടയം നഗരമധ്യത്തിൽ

കോട്ടയം നഗരമധ്യത്തിൽ മദ്യലഹരിയിൽ നടുറോഡിൽ അർധരാത്രി സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.രാത്രി 12.30ന് ബസേലിയോസ് കോളേജിന് സമീപത്ത് വച്ചാണ് ആണു സംഭവം. കടത്തിണ്ണകളിൽ അന്തിയുറങ്ങാറുള്ള ബിന്ദു എന്ന സ്ത്രീക്കാണ് വെട്ടേറ്റത്.കൂടെ താമസിച്ചിരുന്ന കട്ടപ്പന സ്വദേശി ചുണ്ടലി ബാബുവെന്ന ആളാണ് ഇവരെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. കഴുത്തിന് വെട്ടേറ്റു കിടന്ന സ്ത്രീയെ വെസ്റ്റ് പൊലീസാണ് ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. . മദ്യലഹരിയിലാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ബാബു കാപ്പ നിയമപ്രകാരം ജയിലിലായിരുന്നു. കഴിഞ്ഞദിവസമാണ്…

Read More

ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു; കാരണം സംശയ രോഗം

തൃശൂര്‍ ചേറൂരിൽ ഉറങ്ങിക്കിടന്ന ഭാര്യയെ കമ്പിപാര കൊണ്ട് തലയ്ക്കടിച്ച് കൊന്ന് ഭർത്താവ്. ഭാര്യയിലുള്ള സംശയത്തെ തുടർന്നാണ് പ്രതി കൃത്യം നടത്തിയത്.കൊന്ന ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പുലര്‍ച്ചെ ഒരുമണിയോടെ വിയ്യൂര്‍ സ്റ്റേഷനിലെത്തിയ ഉണ്ണികൃഷ്ണനെന്ന അൻപതുകാരന്‍ ഭാര്യയെ കമ്പിപാര കൊണ്ട് തലയ്ക്കടിച്ചു കൊന്നു എന്ന് അറിയിക്കുകയായിരുന്നു. പ്രതിയുമായി വീട്ടിലെത്തിയ പൊലീസിന് മൊഴി സത്യമെന്ന് ബോധ്യപ്പെട്ടു. കിടപ്പുമുറിയില്‍ ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍റെ ഭാര്യ സുലി. പൊലീസെത്തിയശേഷമാണ് വീട്ടിലുണ്ടായിരുന്ന മകന്‍ വിവരം അറിഞ്ഞത്. ചെറിയ അനക്കം കണ്ടതോടെ സുലിയെ…

Read More

വിമുക്ത ഭടനെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ ; സംഭവം പത്തനംതിട്ട തിരുവല്ലയിൽ

തിരുവല്ല തിരുമൂലപുരത്ത് വിമുക്ത ഭടനെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.തിരുമൂലപുരം കൊല്ലംപറമ്പില്‍ ചിന്നുവില്ലയില്‍ സജി വര്‍ഗീസിനെയാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടിലെ കിടപ്പു മുറിക്കുള്ളില്‍ കഴുത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 10 വര്‍ഷക്കാലമായി ഭാര്യയോടും മക്കളോടും അകന്ന് കഴിയുകയാണ്. ഇയാള്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. പിസ്റ്റള്‍ ഉപയോഗിച്ച്‌ സ്വയം നിറയൊഴിച്ചതാകാം എന്നതാണ് തിരുവല്ല പോലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി

Read More