ഐവിഎഫ് കേന്ദ്രത്തിൽ കൂട്ട ബലാത്സംഗം; ഡോക്ടർക്കെതിരെ പരാതി നൽകി യുവതി

രാജസ്ഥാൻ ജയ്പൂരിലെ ഐവിഎഫ് കേന്ദ്രത്തില്‍ വച്ച് താൻ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന പരാതിയുമായി യുവതി രംഗത്ത്. ഡോക്ടറുടെ നേതൃത്വത്തിലാണ് തന്നെ ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് യുവതി പറയുന്നത്. ഡോക്ടറും മറ്റ് രണ്ടു പേരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തെന്നാണ് 30കാരിയായ സ്ത്രീ പരാതി നല്‍കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അണ്ഡം ദാനം ചെയ്യാനാണ് താന്‍ ഐവിഎഫ് കേന്ദ്രത്തില്‍ എത്തിയത്. ഭര്‍ത്താവും കുഞ്ഞും കൂടെയുണ്ടായിരുന്നു. അണ്ഡം ദാനം ചെയ്താല്‍ പണം നല്‍കാമെന്ന് ഡോക്ടര്‍ വാഗ്ദാനം ചെയ്തു. ഡോക്ടര്‍ തന്നെ ഓപ്പറേഷന്‍…

Read More

വിദ്യാർഥിനിയെ പീഡിപ്പിച്ച ശേഷം വിവസ്ത്രയാക്കി അടച്ചിട്ട മുറിയിൽ കെട്ടിയിട്ട സംഭവം: പ്രതി പിടിയിൽ

കോഴിക്കോട് തൊട്ടിൽപാലത്ത് കോളജ് വിദ്യാർഥിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം അടച്ചിട്ട വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. ഒളിവിലായിരുന്ന കുണ്ടുതോട് ഉണ്ണിത്താൻകണ്ടി ജുനൈദ് (26) ആണ് വടകരയിൽനിന്ന് പിടിയിലായത്. ഇയാൾക്കായി പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കോഴിക്കോട് നിന്നും ബുധനാഴ്ച രാവിലെ മുതൽ കാണാതായ പെൺകുട്ടിയെ പിറ്റേദിവസമാണ് ജുനൈദിന്റെ വീട്ടിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. ഇയാളുടെ വീട്ടിൽനിന്ന് 5.47 ഗ്രാം എംഡിഎംഎയും കണ്ടെത്തി. തട്ടിക്കൊണ്ട് വന്ന് പീഡിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി നഗ്‌നദൃശ്യങ്ങളും ചിത്രങ്ങളും പകർത്തിയതായി…

Read More

താനൂർ കസ്റ്റഡി കൊലപാതകം; കേസ് ഡയറി ഹാജരാക്കണം, അന്വേഷണ പുരോഗതി അറിയിക്കാനും കോടതി നിർദേശം

മലപ്പുറം താനൂർ കസ്റ്റഡിയിലിരിക്കെ താമിർ ജിഫ്രി എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ കേസ് ഡയറിയും അന്വേഷണ പുരോഗതിയും ഹാജരാക്കാൻ അന്വേഷണ സംഘത്തിന് നിർദേശം നൽകി കോടതി. സെപ്റ്റംബർ 7ന് ഹാജരാക്കണമെന്നാണ് മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് ഹൈക്കോടതി നിർദേശം നൽകിയത്. താനൂരില്‍ കസ്റ്റഡി കൊലപാതകത്തിനിരയായ താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. താനൂർ കസ്റ്റ‍ഡി മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി താമിർ ജിഫ്രിക്കൊപ്പം കസ്റ്റഡിയിലായ മൻസൂറിന്റെ പിതാവ് അബൂബക്കറും രംഗത്ത് വന്നിരുന്നു….

Read More

സുചിത കൊലക്കേസ്; തെളിവെടുപ്പിന് എത്തിച്ച പ്രതികൾക്ക് നേരെ മർദന ശ്രമം

മലപ്പുറം തുവ്വൂർ കൃഷിഭവനിലെ താൽക്കാലിക ജീവനക്കാരി സുചിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചു. കൊലപാതകം നടന്ന വിഷ്ണുവിന്‍റെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടന്നത്. കേസിൽ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറി കൂടിയായ പ്രധാന പ്രതി വിഷ്ണു, സഹോദരങ്ങളായ വിവേക്, വൈശാഖ് , അച്ഛൻ കുഞ്ഞുണ്ണി എന്നിവരേയാണ് തെളിവെടുപ്പിന് എത്തിച്ചത്. അതേസമയം തെളിവെടുപ്പിനിടെ പ്രതികളെ നാട്ടുകാര്‍ മര്‍ദിക്കാന്‍ ശ്രമിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് തെളിവെടുപ്പ് പൂർത്തിയാക്കും മുൻപ് പ്രതികളെ തിരിച്ചുകൊണ്ടുപോയി. 

Read More

കൃഷിഭവൻ താത്കാലിക ജീവനക്കാരി സുജിതയുടെ കൊലപാതകം; അഞ്ച് പേർ അറസ്റ്റിൽ

മലപ്പുറം തുവ്വൂരില്‍ കൃഷിഭവൻ താത്കാലിക ജീവനക്കാരി സുജിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രദേശവാസിയായ വിഷ്ണു, അച്ഛൻ കുഞ്ഞുണ്ണി, വിഷ്ണുവിന്റെ സഹോദരന്മാരായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഫാൻ എന്നിവരാണ് അറസ്റ്റിലായത്.കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവൻ താല്‍ക്കാലിക ജീവനക്കാരിയുമായ സുജിതയെ ആഗസ്റ്റ് 11നാണ് കാണാതായത്.സുജിതയുടെ ഫോണില്‍ അവസാനമായി വിളിച്ചത് പ്രതി വിഷ്ണുവായിരുന്നു. ഇതില്‍നിന്നാണ് അന്വേഷണം ഇയാളിലെത്തിയത്. പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരനായ വിഷ്ണുവും സുജിതയും തമ്മില്‍ സാമ്പത്തിക ഇടപാടും തര്‍ക്കങ്ങളും ഉണ്ടായിരുന്നു.വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് വിഷ്ണുവിന്റെ വീട്ടുവളപ്പില്‍…

Read More

ഏഴ് വയസുകാരനെ അമ്മയ്ക്കും ബന്ധുവിനുമൊപ്പം ആംബുലൻസിലിട്ട് ചുട്ടുകൊന്ന സംഭവം; കേസ് അന്വേഷണം സിബിഐക്ക്

മണിപ്പൂർ കലാപത്തിൽ ഏഴ് വയസ്സുകാരനെ അമ്മക്കും ബന്ധുവിനുമൊപ്പം ആംബുലൻസിലിട്ട് ചുട്ടുകൊന്ന കേസ് സിബിഐക്ക് കൈമാറി. ഈ കേസടക്കം 20 കലാപ കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. വെസ്റ്റ് ഇംഫാലിൽ ജൂൺ നാലിലാണ് സംഭവം ഉണ്ടായത്. വെടിയേറ്റ കുട്ടിയുമായി അമ്മയും ബന്ധുവും ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുമ്പോൾ കലാപകാരികൾ ആക്രമിക്കുകയായിരുന്നു. പൊലീസ് നോക്കി നിൽക്കേയാണ് കലാപകാരികൾ ആക്രമണം നടത്തിയത്. മണിപ്പൂർ കലാപം അന്വേഷിക്കുന്ന സംഘം സിബിഐ വിപുലീകരിച്ചിരുന്നു.മുപ്പത് ഉദ്യോഗസ്ഥരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന് 53 അംഗ…

Read More

500ന്റെ നോട്ട് സ്വന്തമായി അച്ചടിച്ച് ചിലവാക്കി; വിമുക്ത ഭടനും അഭിഭാഷകനും അറസ്റ്റിൽ

തമിഴ്നാട്ടിൽ ലോക്കൽ പ്രസ്സിൽ അൻപത് ലക്ഷം രൂപയുടെ കള്ള നോട്ട് അടിക്കുകയും അതിൽ അഞ്ച് ലക്ഷം രൂപ ചിലവാക്കുകയും ചെയ്ത സംഭവത്തിൽ അഭിഭാഷകനും വിമുക്ത ഭടനും അറസ്റ്റിലായി.45.20 ലക്ഷം രൂപ വില വരുന്ന 90 കെട്ട് നോട്ടാണ് ഇവരില്‍ നിന്ന് പൊലീസ് പിടികൂടിയത്. അഭിഭാഷകന്‍റെ വീട്ടില്‍ സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകെട്ടുകളുണ്ടായിരുന്നത്. പൂക്കടക്കാരന് ലഭിച്ച നോട്ടിനേക്കുറിച്ച് തോന്നിയ സംശയമാണ് തട്ടിപ്പ് സംഘത്തെ പിടികൂടാന്‍ സഹായിച്ചത്. ചെന്നൈ പള്ളിയകാരനൈ സ്വദേശിയായ അണ്ണാമലൈ എന്നയാളെയാണ് നുങ്കംപാക്കത്തെ പൂക്കടക്കാരന്‍ പിടികൂടിയത്. നേരത്തെയും ഈ…

Read More

താമിർ ജിഫ്രി കൊലക്കേസ്; പോസ്റ്റ് മോർട്ടം നടത്തിയ സർജനെതിരെ പൊലീസ് റിപ്പോർട്ട്, പരുക്ക് മരണ കാരണം എന്ന് എഴുതിയത് ബോധപൂർവം

താനൂരിൽ പൊലീസ് കസ്റ്റഡിയിൽ വെച്ച് മരിച്ച താമിർ ജെഫ്രിയെ പോസ്റ്റുമോർട്ടം ചെയ്ത ഫൊറൻസിക് സർജനെതിരെ പൊലീസ് റിപ്പോർട്ട്. മഞ്ചേരി മെഡിക്കൽ കൊളേജിലെ ഫൊറൻസിക് മേധാവി ഡോ. ഹിതേഷ് തെറ്റായ കാര്യങ്ങൾ രേഖപ്പെടുത്തിയെന്നാണ് പൊലീസിന്റെ റിപ്പോർട്ടിലെ പരാമർശം. താമിറിന്റെ മരണ കാരണം അമിത ലഹരി ശരീരത്തിലെത്തിയതും ഹൃദ്രോഹവുമാണെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. എന്നാൽ ശരീരത്തിലേറ്റ പരിക്കുകൾ മരണ കാരണമായെന്ന് സർജൻ എഴുതി ചേർത്തത് ബോധപൂർവ്വമെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ആന്തരികവയവ പരിശോധന റിപ്പോർട്ട് വരുന്നതിന് മുമ്പ് എങ്ങനെ ഡോക്ടർ മരണ കാരണത്തിൽ…

Read More

പിതാവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയി മകൻ പിടിയിൽ

പിതാവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ മകനെ ബംഗളൂരുവിൽ നിന്ന് പൊലീസ് പിടികൂടി. ആലപ്പുഴ കാളാത്ത്​ സ്വദേശി നിഖിലിനെയാണ് ആലപ്പുഴ നോർത്ത് പൊലീസ് പിടികൂടിയത്.മദ്യപിച്ചുണ്ടായ ബഹളത്തെ തുടർന്ന് നിഖിലിൻ്റെ അടിയേറ്റാണ് പിതാവ്​ കയർ ഫാക്ടറി തൊഴിലാളി സുരേഷ്കുമാർ മരിച്ചത്. പണമിടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പിതാവിനെ ക്രൂരമായി മർദിച്ചശേഷം മകൻ രക്ഷപ്പെടുകയായിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ്​ കേസിനാസ്പദമായ സംഭവം. അച്ഛനും മകനും തമ്മിൽ​ വാക്കേറ്റവും ബഹളവും നടന്നതായി മാതാവ്​ മിനിമോൾ പൊലീസിന്​ മൊഴിനൽകിയിരുന്നു. വീടിന്‍റെ ചവിട്ടുപടിയിൽനിന്ന്​ വീണ്​ കാലിന്​ പരിക്കേറ്റ…

Read More

അധ്യാപികയിൽ നിന്നും കൈക്കൂലി;ഹെഡ്മാസ്റ്റർ അറസ്റ്റിൽ

അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ ഹെഡ്മാസ്റ്ററെ അറസ്റ്റ് ചെയ്തു.കോട്ടയം സിഎൻഐ എൽ.പി. സ്കൂളിലെ പ്രധാനധ്യാപകൻ സാം ടി ജോണിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.കൈക്കൂലി ആവശ്യപ്പെട്ടന്ന പരാതിയെ തുടർന്നാണ് രാവിലെ ഒമ്പത് മണിയോടെ ഹെഡ്മാസ്റ്ററെ കോട്ടയം വിജിലൻസ് അറസ്റ്റ് ചെയ്തത്. മറ്റൊരു സ്കൂളിലെ അധ്യാപികയുടെ കൈയിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു സാം ടി ജോൺ അറസ്റ്റിലാകുന്നത്.എഇഒയ്ക്ക് നൽകണം എന്ന് പറഞ്ഞായിരുന്നു ഇയാൾ പണം ആവശ്യപ്പെട്ടത്. സ്ഥിര നിയമനം തരപ്പെടുത്താം എന്ന വാഗ്ദാനവും ഇയാൾ നൽകിയിരുന്നു

Read More