തോക്ക് ചൂണ്ടി വ്യവസായിയിൽ നിന്ന് പണം കവർന്നു; ആറ് പേർ പിടിയിൽ

ഉത്തർപ്രദേശിലെ വിജയ്നഗറിൽ തോക്കുചൂണ്ടി വ്യവസായിൽ നിന്നും 23 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ആറുപേർ പിടിയിലായി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. ഓഗസ്റ്റ് 21 ആം തീയതി ഡൽഹിയിലെ ഗാസിപൂർ മാർക്കറ്റിൽ നിന്ന് ഗാസിയാബാദിലെ ദസ്നയിലേക്ക് പോകുന്നതിനിടെയാണ് വ്യവസായിയെ തോക്ക് ചൂണ്ടി കവർച്ച നടത്തിയത്. ഡൽഹിയിലെ ഗാസിപൂരിൽ നിരവധി പണമിടപാടുകൾ നടക്കുന്നതായി പ്രതികളിൽ ഒരാൾക്ക് അറിയാമായിരുന്നു. അത് ലക്ഷ്യംവെച്ചാണ് ഇവർ വ്യാപാരിയെ പിന്തുടർന്ന് കവർച്ച നടത്തിയത്. അന്വേഷണങ്ങൾക്കൊടുവിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഉള്ളതായും…

Read More

തിരുവോണനാളിൽ ദമ്പതികൾ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം

കൊല്ലം ഓച്ചിറയിൽ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവോണനാളിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഓച്ചിറ മഠത്തിൽ കാരായ്മ കിടങ്ങിൽ വീട്ടിൽ ഉദയൻ, ഭാര്യ സുധ എന്നിവരാണ് ജീവനൊടുക്കിയത്. സാമ്പത്തിക ബാധ്യതയാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രഥമിക നിഗമനം. ഇന്ന് പുലർച്ചെയാണ് ഇത് സംബന്ധിച്ച വിവരം ഓച്ചിറ പൊലീസിന് ലഭിച്ചത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ കരുനാ​ഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ ആത്മഹത്യക്ക് പിന്നിലുള്ള കാരണം കണ്ടെത്താൻ കഴിയൂ…

Read More

മദ്യപാനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും; യുവാവ് കുത്തേറ്റ് മരിച്ചു

സുഹൃത്തുക്കൾ മദ്യപിക്കുന്നതിനിടെ വാക്കേറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. കോട്ടയം നീണ്ടൂരിലാണ് സംഭവം. നീണ്ടൂർ സ്വദേശി അശ്വിൻ നാരായണനാണ് മരിച്ചത്. മദ്യപാനത്തെ തുടർന്ന് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസും വിശദീകരിക്കുന്നു. അശ്വിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്തുവിനും സംഘട്ടനത്തിൽ കുത്തേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 10 മണിയോടെയാണ് കോട്ടയം നീണ്ടൂർ ഓണംതുരുത്ത് കവലയിൽ യുവാക്കളുടെ സംഘം ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ ഗുരുതരമായി പരിക്കേറ്റ അശ്വിനെയും അനന്തുവിനെയും ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും അശ്വിൻ യാത്രമധ്യേ മരിക്കുകയായിരുന്നു. അനന്തു…

Read More

ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പ്രതിയായ ഭർത്താവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ

ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. വെള്ളൂർ സ്വദേശി പത്മകുമാറിന്റെ മൃതദേഹമാണ് മുളന്തുരുത്തി റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 8:45 ഓടെയാണ് ഇയാൾ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചത്. കൃത്യത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read More

പണം തട്ടാൻ വ്യാജ പീഡന പരാതി; രണ്ട് യുവതികളും സഹായിയും അറസ്റ്റിൽ

യുവാവിനെ വ്യാജ പീഡന പരാതിയിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച മൂന്നംഗ സംഘത്തെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് സ്വദേശികളായ രണ്ട് യുവതികളും ഇവരുടെ സഹായിയായ ഒരു പുരുഷനുമാണ് അറസ്റ്റിലായത്. പണം തട്ടിയെടുക്കാനുള്ള ലക്ഷ്യത്തോടെ യുവതികൾ താനുമായി സൗഹ‍ൃദം ഉണ്ടാക്കുകയും പിന്നീട് വ്യാജ പീഡന പരാതി നൽകിയെന്നുമുള്ള ഗുജറാത്ത് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. സ്ത്രീകൾ നിലവിൽ കഴിയുന്നത് ഗോവയിലായതിനാൽ ഇവിടുത്തെ കാലൻഗുട്ടെ പൊലീസിലാണ് യുവാവ് പരാതി നൽകിയത്. പരാതിക്ക് പിന്നാലെ തിങ്കളാഴ്ച പൊലീസ് മൂന്നുപേരെയും പിടികൂടുകയായിരുന്നു….

Read More

ആടിനേയും പ്രാവിനേയും മോഷ്ടിച്ചെന്ന് ആരോപണം; ദളിത് യുവാക്കളെ തലകീഴായി കെട്ടിയിട്ട് മർദിച്ചു

ആടിനേയും പ്രാവിനേയും മോഷ്ടിച്ചു എന്ന് ആരോപിച്ച് ദളിത് വിഭാഗത്തിൽ പെട്ട നാല് യുവാക്കളെ തലകീഴായി കെട്ടിയിട്ട് മർദിച്ചു.ആറ് പേർ ചേർന്നാണ് വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ട് പോയി യുവാക്കളെ മർദിച്ചത്. സംഭവത്തില്‍ 6 പേരില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്. ഞായറാഴ്ചയാണ് അതിക്രമത്തേക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവം വിവാദമായതിന് പിന്നാലെ ശ്രീറാംപൂര്‍ താലൂക്കിലെ ഹരാഗാവില്‍ ഞായറാഴ്ച കടകള്‍ അടക്കം അടച്ച് പ്രതിഷേധിച്ചിരുന്നു. ഓഗസ്റ്റ് 25നായിരുന്നു അതിക്രമം നടന്നതെന്നാണ് റിപ്പോര്‍ട്ട്. മര്‍ദമേറ്റവര്‍…

Read More

പാലക്കാട് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി; രണ്ട് മാസം പഴക്കമെന്ന് നിഗമനം

പാലക്കാട് മീങ്കര ഡാമിന്റെ പരിസരത്ത് നിന്നും രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.ഇന്നലെ വൈകീട്ടാണ് മൃതദേഹം പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്. കൊല്ലങ്കോട് പൊലീസെത്തി പരിശോധന നടത്തി . ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി

Read More

മോഷണക്കേസിലെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു; പരുക്കേറ്റിട്ടും പ്രതികളെ കുടുക്കി പൊലീസ്

മോഷണക്കേസിലെ പ്രതികളെ പിന്തുടർന്ന് എത്തിയ പൊലീസുകാര്‍ക്ക് നേരെ ആക്രമണം നടത്തി പ്രതികൾ. ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മോഷണത്തിന് ശേഷം ജില്ല കടന്ന പ്രതികളെ പിടികൂടാൻ എത്തിയ ആലപ്പുഴ സ്വദേശികളായ പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. ആലപ്പുഴ കായംകളം സ്വദേശിയായ ദീപക് എന്ന പൊലീസുകാരന് കഴുത്തിലും കയ്യിലും കുത്തേറ്റു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച പുലർച്ചെ സൂര്യനെല്ലിയിൽ വച്ചായിരുന്നു ആക്രമണം. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസിന് നേര്‍ക്ക് പ്രതികള്‍ ആകമണം നടത്തുകയായിരുന്നു. ശക്തമായ ആക്രമണം…

Read More

ബെംഗളൂരുവിൽ മലയാളി യുവതിയെ തലയ്ക്ക് അടിച്ച് കൊന്നു; കൊല്ലം സ്വദേശിയായ പങ്കാളി പിടിയിൽ

കർണാടകയിലെ ബംഗളൂരുവില്‍ മലയാളി യുവതിയെ പങ്കാളി തലയ്ക്കടിച്ച് കൊന്നു. 24 കാരിയായ തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശിനി ദേവയാണ് കൊല്ലപ്പെട്ടത്. യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷണവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു ബേഗൂരിനടുത്തുള്ള ന്യൂ മിക്കോലെ ഔട്ടിൽ ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. വൈഷ്ണവ് പ്രഷര്‍ കുക്കര്‍ കൊണ്ട് ദേവയുടെ തലയ്ക്കടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതി സംഭവ സ്ഥലത്ത് വച്ച് തന്നെ തത്ക്ഷണം മരിച്ചു. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവർ…

Read More

ചെങ്ങറ എസ്റ്റേറ്റിൽ അയൽവാസികൾ തമ്മിൽ സംഘർഷം; രണ്ട് പേർക്ക് വെട്ടേറ്റു

പത്തനംതിട്ട കോന്നി ചെങ്ങറ എസ്റ്റേറ്റിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് രണ്ടുപേർക്ക് വെട്ടേറ്റു. ചെങ്ങറ എസ്റ്റേറ്റിലെ നാല്പത്തി എട്ടാം നമ്പർ ശാഖയിലെ ബിനുവിനും, ഭാര്യയ്ക്കുമാണ് വെട്ടേറ്റത്. ബിനുവിന് കൈയ്ക്കും കാലിനും, ബിനുവിന്റെ ഭാര്യയ്ക്ക് കഴുത്തിനുമാണ് ആക്രമണത്തിൽ മുറിവേറ്റത്. ഇവരെ ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മലയാലപ്പുഴ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തുകയാണ്. 

Read More