
പെരുമ്പാവൂരിൽ വീട്ടിൽകയറി കൊലപാതക ശ്രമം; പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
എറണാകുളം പെരുമ്പാവൂരിൽ വീട്ടിൽ കയറി മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചയാളെ മരിച്ച നിലയിൽ കണ്ടെത്തി. എൽദോസ് എന്ന ബേസിലിനെ ഇരിങ്ങോളിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ രായമംഗലം സ്വദേശി ഔസേഫ്, ഭാര്യ ചിന്നമ്മ, മകൾ അൽക്ക എന്നിവർക്കാണ് വെട്ടേറ്റത്. മാരകായുധവുമായാണ് പ്രതി വീട്ടിലെത്തിയത്. ഗുരുതരമായി പരിക്കേറ്റ അൽക്കയെ കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴുത്തിനും തലക്കും പുറം ഭാഗത്തുമാണ് അൽക്കക്ക് വെട്ടേട്ടത്. അൽക്കയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുന്നത് തടഞ്ഞപ്പോഴാണ് ഔസേഫിനും ചിന്നമ്മക്കും പരിക്കേറ്റതെന്നാണ് വിവരം. ഔസേഫിനെയും…