തിരുവോണം ബംമ്പറിനെ ചൊല്ലി തർക്കം, സംഘട്ടനം; ഒരാൾ വെട്ടേറ്റ് മരിച്ചു

തിരുവോണം ബമ്പ‍ര്‍ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾ വെട്ടേറ്റ് കൊല്ലപ്പെട്ടു.കൊല്ലം തേവലക്കര സ്വദേശി ദേവദാസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദേവദാസിന്റ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേവദാസ് എടുത്ത തിരുവോണം ബംമ്പർ ലോട്ടറി ടിക്കറ്റ് അജിത്തിനെ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്നു. ലോട്ടറി നറുക്കെടുപ്പിന് മുമ്പ് ദേവദാസ് അജിത്തിനോട് ടിക്കറ്റ് തിരികെ ചോദിച്ചു.അജിത് ടിക്കറ്റ് തിരികെ നൽകാതെ വന്നതോടെ ഇരുവരും ടിക്കറ്റിന്റെ പേരിൽ ത‍ർക്കമായി. വാക്കു തർക്കത്തിനിടെ അജിത് ദേവദാസിന്റ കയ്യിൽ വെട്ടുകയായിരുന്നു.വെട്ടേറ്റ് രക്തം വാർന്നാണ് ദേവദാസ് മരിച്ചത്….

Read More

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സ്വർണക്കടത്ത് പിടികൂടി ബോർഡർ സെക്യൂരിറ്റി ഫോഴ്സ്; ഒരാൾ അറസ്റ്റിൽ

ഇന്ത്യ ബംഗ്ലദേശ് അതിർത്തിയിൽ സ്വർണക്കടത്ത് പിടികൂടി ബോർഡർ സെക്യൂരിറ്റി ഫോഴ്സ്. 14 കോടി രൂപ വിലമതിക്കുന്ന 23 കിലോ സ്വർണമാണ് ബിഎസ്എഫ് പിടികൂടിയത്.സംഭവത്തിൽ 23 കാരനായ ഇന്ദ്രജിത് പത്രയെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ നോർത്ത് 24പർഗാനാസ് സ്വദേശിയാണ് പ്രതി.50 സ്വർണ ബിസ്‌ക്കറ്റുകളും 16 സ്വർണക്കട്ടികളുമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. അതിർത്തിയിലൂടെ വൻതോതിലുള്ള സ്വർണക്കടത്തിന് നീക്കം നടക്കുന്നതായി വിവരം ലഭിച്ചതോടെയാണ് ബിഎസ്എഫ് പരിശോധന ശക്തമാക്കിയത്. സംശയാസ്പദമായ രീതിയിൽ കണ്ട മോട്ടോർ സൈക്കിൾ യാത്രക്കാരനെ തടഞ്ഞ് നിർത്തി…

Read More

അഞ്ച് വയസുകാരിക്ക് ലൈംഗിക പീഡനം; സംഭവത്തിന് പിന്നിൽ അയൽവാസിയായ ഏഴു വയസുകാരൻ

അഞ്ച് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി അയൽവാസിയായ ഏഴ് വയസുകാരൻ. ഉത്തർപ്രദേശ് കാൺപൂരിലെ ദേഹത് ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.കളിച്ചുകൊണ്ടിരുന്ന മകളെ ഏഴുവയസ്സുകാരൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു.കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പരിശോധനക്ക് വിധേയരാക്കി. ബലാത്സംഗം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകൾ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അക്ബര്‍പൂര്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഐപിസി 376, പോക്സോ ആക്ട് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസ് ജാഗ്രതയോടെയാണ്…

Read More

യുവാവിനെ കൊല്ലാൻ ക്വട്ടേഷൻ; അമ്മയും മകനും അറസ്റ്റിൽ

ഇടുക്കി വണ്ടിപ്പെരിയാറിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ ഭാര്യയും മകനും അറസ്റ്റിലായി. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശി അബ്ബാസിനെ വീട്ടിൽ ഉറങ്ങിക്കിടന്ന സമയം വീട്ടിൽ കയറി ഒരു സംഘം ആളുകൾ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ അബ്ബാസിന്റെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും ഇയാളെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ക്വട്ടേഷൻ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് പരിക്കേറ്റ അബ്ബാസ് പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് സംഭവത്തിൽ വണ്ടിപ്പെരിയാർ പൊലീസ് അന്വേഷണമാരംഭിച്ചു.അന്വേഷണത്തിൽ അബ്ബാസിന്റെ ഭാര്യ ആഷിറ…

Read More

വയനാട് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു

വയനാട് വെണ്ണിയോട് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. വെണ്ണിയോട് സ്വദേശി കൊളവയൽ വീട്ടിൽ മുകേഷ് ആണ് ഭാര്യ അനീഷയെ വെട്ടിക്കൊന്നത്. ഭാര്യയെ വെട്ടിക്കൊന്ന വിവരം പൊലീസിലറിയിച്ചതും മുകേഷ് തന്നെയാണ്. മുകേഷിന്റെ സംശയരോഗമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രാത്രി മദ്യലഹരിയിലായിരുന്ന മുകേഷിനെ ബുധനാഴ്ച രാവിലെ വിശദമായി ചോദ്യം ചെയ്യും. പൊലീസിൻ്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Read More

വാസ്തു ദോഷം മാറ്റാനെന്ന പേരിൽ വീട്ടമ്മയെ ബലാത്സംഗത്തിന് ഇരയാക്കി അംഞ്ചഗ സംഘം; പ്രതികൾ പിടിയിൽ

വീടിൻ്റെ വാസ്തുദോഷവും ഭർത്താവിന് മേലുള്ള ദോഷങ്ങളും മാറ്റമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. മഹാരാഷ്ട്രയിലെ താനെയിലെ പാൽഘറിലാണ് സംഭവം. ഭർത്താവിന്റെ സുഹൃത്തുക്കളായ അഞ്ചുപേരാണ് കേസിലെ പ്രതികൾ. 2018 മുതൽ പ്രതികൾ യുവതിയെ ബലാത്സംഗം ചെയ്തിരുന്നതായാണ് റിപ്പോർട്ട്. വാസ്തുദോഷം, ദുഷ്ടശക്തികളുടെ സാന്നിധ്യം ഭർത്താവിന് മേലുള്ള ദോഷങ്ങൾ എന്നിവ മന്ത്രവാദത്തിലൂടെ ഇല്ലാതാക്കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പീഡനം. ഭർത്താവ് ദുഷ്ടശക്തികളുടെ പിടിയിലാണെന്ന് പ്രതികൾ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. പരിഹാരക്രിയകൾ നടത്താനെന്ന പേരിൽ 2018 ഏപ്രിൽ മുതൽ പ്രതികൾ ഇരയുടെ…

Read More

ബംഗളൂരുവിൽ വൻ ലഹരിമരുന്ന് വേട്ട; റെയിഡിൽ പിടിച്ചത് 7.83 കോടിയുടെ മയക്കുമരുന്ന്

ബംഗളൂരുവിലെ വിവിധയിടങ്ങളിലായി നടന്ന റെയ്ഡില്‍ 7.83 കോടി രൂപ വിലമതിക്കുന്ന അതിമാരക മയക്കുമരുന്നുകള്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്തു.ബംഗളൂരു പോലീസിന് കീഴിലുള്ള സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്‍റെ ലഹരിവിരുദ്ധ സ്ക്വാഡ് നടത്തിയ പ്രത്യേക പരിശോധനയിലാണ് കോടികളുടെ ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. സംസ്ഥാനത്ത് ഇതുവരെ നടന്നവയില്‍ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നാണിതെന്ന് ബെംഗളൂരു പോലീസ് അറിയിച്ചു. പിടിച്ചെടുത്തവയില്‍ മെഫെഡ്രോണ്‍ ലഹരിമരുന്ന് കര്‍ണാടകയില്‍ ആദ്യമായാണ് കണ്ടെത്തുന്നത്.സംഭവത്തില്‍ നാലു മലയാളികളും മൂന്നു വിദേശികളും ഉള്‍പ്പെടെ 14 പേരെയാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ നാലുപേര്‍…

Read More

ഏഴാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം തീവെച്ച് കൊന്ന കേസ്; ബന്ധുവായ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

2022 ഒക്ടോബർ 8ന് ഹരിയാനയിലെ കൈതലിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത് .ഏഴാം ക്ലാസുകാരിയായ പെൺകുട്ടിയെ 22 കാരനായ കുട്ടിയുടെ ബന്ധുകൂടിയായ പ്രതി ബലാത്സംഗം ചെയ്യുകയും തുടർന്ന് തീ കൊളുത്തി കൊലപ്പെടുത്തുകയുമായിരുന്നു. ഹരിയാനയിലെ കോടതിയാണ് വധശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി മുഖേന 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഗഗൻദീപ് കൗർ സിംഗ് ഉത്തരവിട്ടു. പെൺകുട്ടിയുടെ പാതി കത്തിക്കരിഞ്ഞ മൃതദേഹം സമീപത്തെ വനമേഖലയിൽ നിന്നാണ് കണ്ടെത്തിയത്. പെൺകുട്ടിക്കൊപ്പം…

Read More

പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തിൽ ലക്ഷങ്ങളുടെ കുടുംബ ശ്രീ ഫണ്ട് തട്ടിപ്പ്; നേതാക്കൾക്ക് പങ്കെന്ന് പ്രതിപക്ഷം

സിപിഐഎം ഭരിക്കുന്ന പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം പഞ്ചായത്തിൽ 69 ലക്ഷത്തിന്റെ തട്ടിപ്പ്. കുടുംബശ്രീ ഫണ്ടിലാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്. ക്രമക്കേടുമായി ബന്ധപ്പെട്ട് സിഡിഎസ് അധ്യക്ഷ, അക്കൗണ്ടന്‍റ്, വി.ഇ.ഒ എന്നിവർക്കെതിരെ നപടിക്ക് ശുപാർശ ചെയ്തു. ഇന്ന് ചേർന്ന കുടുംബശ്രീ യോഗത്തിലാണ് തീരുമാനം. കൊവിഡ് സഹായം, മുഖ്യമന്ത്രിയുടെ പ്രളയസഹായം, അഗതികളുടെ ഫണ്ട്, കാൻസർ ചികിത്സ സഹായം, ജനകീയ ഹോട്ടൽ നടത്തിപ്പ് തുടങ്ങിയവയിലാണ് തിരിമറി നടത്തിയത്. കുടുംബശ്രീ ഓഡിറ്റ് വിഭാഗമാണ് ക്രമക്കേട് കണ്ടെത്തിയത്. അതേസമയം, തട്ടിപ്പിൽ ഭരണപക്ഷത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷം രം​ഗത്തെത്തി. തട്ടിപ്പിൽ…

Read More

മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവു അറസ്റ്റിൽ

നിരോധിത തീവ്ര ഇടത് സംഘടന, സിപിഐ മാവോയിസ്റ്റിന്റെ നേതാവ് സഞ്ജയ് ദീപക് റാവു അറസ്റ്റിലായി. കേരളം അടക്കമുള്ള മാവോയിസ്റ്റ് പശ്ചിമഘട്ട സ്പെഷ്യൽ സോൺ കമ്മിറ്റി തലവനാണ് അറസ്റ്റിലായ സഞ്ജയ് ദീപക് റാവു .ഇയാളുടെ ഭാര്യയും അറസ്റ്റിലായിട്ടുണ്ട്.കർണാടകയിൽ നിന്നാണ് റാവുവിന്റെ ഭാര്യയെ അറസ്റ്റ് ചെയ്തത്.മാവോയിസ്റ്റ് നേതാവായിരുന്ന മണിവാസഗം പാലക്കാട് വെച്ചുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സഞ്ജയ് ദീപക് റാവു പശ്ചിമഘട്ട മേഖലയുടെ നേതൃത്വം ഏറ്റെടുത്തത്.

Read More