ക്ലാസ് മുറിയിൽ പേപ്പട്ടി ആക്രമണം; വിദ്യാർഥിക്ക് കടിയേറ്റു

പാലക്കാട് മണ്ണാർക്കാട് കല്ലടിയിൽ ക്ലാസ് മുറിയിൽ പേപ്പട്ടി ആക്രമണം. കല്ലടി അബ്ദുഹാജി ഹൈസ്‌കൂളിലാണ് പേപ്പട്ടി ക്ലാസ് മുറിയിൽ കയറി വിദ്യാർഥിയെ കടിച്ചത്. ആറാം ക്ലാസ് വിദ്യാർഥിക്കാണ് കടിയേറ്റത്. കുട്ടിക്ക് നിസ്സാര പരിക്കേറ്റു. പ്രദേശത്ത് നിരവധിയാളുകൾക്ക് പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്. അധ്യാപകരുടെ സമയോചിത ഇടപെടലിലൂടെയാണ് കൂടുതൽ വിദ്യാർഥികൾക്ക് കടിയേൽക്കാതെ രക്ഷപ്പെട്ടത്.

Read More

തൃത്താല കൊലപാതകത്തിൽ ദുരൂഹത ; ഭാരതപ്പുഴയുടെ കടവിൽ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി

തൃത്താല കരിമ്പനക്കടവിൽ നടന്ന കൊലപാതകത്തിൽ ദുരൂഹതയേറുന്നു. കഴിഞ്ഞ ദിവസം കൊലപാതകം നടന്ന ഭാരതപുഴയുടെ കടവിൽ നിന്ന് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അൻസാർ കൊലപാതക കേസിൽ പൊലീസ് തിരയുന്ന കൊണ്ടൂർക്കര സ്വദേശി കബീറിന്റെ മൃതദേഹമാണ് ലഭിച്ചത്. അൻസാറിൻ്റെ കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് തന്നെയാണ് കബീറിൻ്റെയും മൃതദേഹം കണ്ടെടുത്തത്. ഇയാളുടെ കഴുത്തിന് മാരകമായ വെട്ടേറ്റിട്ടുണ്ട് അതേസമയം, അൻസാറിന്റെ കൊലപാതകത്തിൽ കസ്റ്റഡിയിലെടുത്ത പ്രതി മുസ്തഫയുടേയും അൻസാറിന്റെ മരണമൊഴിയും തമ്മിൽ വ്യത്യാസമുണ്ട്. കബീറാണ് അൻസാറിനെ…

Read More

പാലാ പൊലീസ് മർദ്ദനം: മര്‍ദ്ദനത്തില്‍ നട്ടെല്ല് പൊട്ടിയതായി പരാതി

പോലീസ് മര്‍ദ്ദനത്തില്‍ 17കാരൻ പെരുമ്പാവൂര്‍ സ്വദേശി പാര്‍ഥിപിന് നട്ടെല്ലിന് പൊട്ടലേറ്റതായി പരാതി.സംഭവത്തിൽ പോലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബന്ധുക്കൾ. പാലാ സ്‌റ്റേഷനിലെ രണ്ട് പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പാര്‍ഥിപ് പറയുന്നത്. വിഷയം പുറത്ത് പറഞ്ഞാല്‍ മറ്റ് കേസുകളിൽ കുടുക്കുമെന്ന് പോലീസുകാര്‍ ഭീഷണിപ്പെടുത്തിയതായും ചികിത്സയിലുള്ള പാര്‍ഥിപ് ആരോപിച്ചു. ഞായറാഴ്ചയാണ് സംഭവം. പോലീസ് കൈ കാണിച്ചപ്പോള്‍ വണ്ടി നിര്‍ത്തിയില്ലെന്ന് പറഞ്ഞാണ് അവര്‍ തന്നെ പിന്തുടര്‍ന്ന് പിടികൂടിയതെന്നും കൈയിലുള്ള സാധനം എവിടെയെന്നും ചോദിച്ച് സ്‌റ്റേഷനിലെത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് പാര്‍ഥിപ് പറയുന്നത്‌ ‘ഞാനെന്റെ കൂട്ടുകാരനെ വിളിക്കാന്‍ പോയതായിരുന്നു. പാലാ…

Read More

ലുലു മാളിൽ പെൺകുട്ടിയെ പിന്നിൽനിന്നുപിടിച്ച് മധ്യവയസ്കൻ; അതിക്രമം ക്യാമറയിൽ പതിഞ്ഞു: വീഡിയോ കാണാം

ബംഗളൂരു നഗരത്തിലെ ലുലു മാളിൽ നടന്ന പീഡനത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണങ്ങൾക്കു വഴിവച്ചു. മാളിലെ ഫൺ സോണിൽ നിൽക്കുന്ന പെൺകുട്ടിയുടെ അരക്കെട്ടിൽ മധ്യവയസ്കൻ ബലമായി അമർത്തിപ്പിടിക്കുന്നതും പിന്നിൽനിന്നു ചേർന്നുനിൽക്കുന്നതും വീഡിയോയിൽ കാണാം. പരസ്യമായ ലൈംഗികാസ്വാദനത്തിനു ശേഷം അയാൾ അപ്പോൾത്തന്നെ അവിടെനിന്നു സ്ഥലംവിട്ടു. ഞായറാഴ്ചയാണ് സംഭവം നടന്നത്. എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്നു പെൺകുട്ടി. സംഭവസ്ഥലത്തുവച്ച് ആരും പ്രതികരിക്കുകയുണ്ടായില്ല. സമീപത്തുണ്ടായിരുന്നവർ സംഭവം കണ്ടിരുന്നതായും പറയുന്നു. സംഭവത്തിന്‍റെ വീഡിയോ വിവിധ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സിറ്റി പോലീസ് ഇക്കാര്യത്തിൽ അന്വേഷണം…

Read More

ഇതര മതസ്ഥനുമായി പ്രണയം; 14കാരിയെ വിഷം കൊടുത്ത് കൊല്ലാൻ അച്ഛന്റെ ശ്രമം

ആലുവയിൽ 14കാരിയെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച അച്ഛൻ പിടിയിൽ. ഇതര മതസ്ഥനുമായുള്ള പ്രണയത്തിന്റെ പേരിലാണ് കൊലപാതകശ്രമം. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. ഇന്ന് രാവിലെ 8.30ഓടെയാണ് സംഭവം. കമ്പി വടി കൊണ്ട് കുട്ടിയുടെ ദേഹമാസകലം അടിച്ച പാടുകളുണ്ട്. മർദനത്തിന് ശേഷം വായിൽ പച്ചക്കറിക്ക് തളിക്കുന്ന വിഷം ഒഴിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതിയെ ആലുവ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More

ജാനകിക്കാട് കൂട്ടബലാത്സംഗക്കേസ്; പ്രതികള്‍ കുറ്റക്കാരെന്ന് പോക്‌സോ കോടതി

കോഴിക്കോട് ജാനകിക്കാട് കൂട്ടബലാത്സംഗക്കേസ് പ്രതികള്‍ കുറ്റക്കാരെന്ന് പോക്‌സോ കോടതി. അടുക്കത്ത് പാറച്ചാലില്‍ ഷിബു, ആക്കല്‍ പാലോളി അക്ഷയ്, മൊയിലോത്തറ തെക്കേപറമ്പത്ത് സായൂജ്, മൊയില്ലാത്തറ തമഞ്ഞീമ്മല്‍ രാഹുല്‍ എന്നിവരാണ് പ്രതികള്‍. നാദാപുരം പോക്‌സോ കോടതി ഉച്ചയ്ക്ക് ശേഷം ശിക്ഷ വിധിക്കും. പ്ലസ് ടു വിദ്യാര്‍ഥിനിയായ ദലിത് പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. 2021 ഒക്ടോബറിലായിരുന്നു സംഭവം. സായൂജും പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഇത് മുതലെടുത്ത് സായൂജ് പെണ്‍കുട്ടിയെ ജാനകിക്കാട് വിനോദസഞ്ചാര കേന്ദ്രത്തിലെത്തിക്കുകയും അവിടെവച്ച് ജ്യൂസീല്‍ ലഹരി മരുന്ന് നല്‍കിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു….

Read More

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിതിക്രമം; സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സർക്കാർ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സെക്ഷൻ ഓഫീസർ അങ്കമാലി വേങ്ങൂർ സ്വദേശി റെജിയാണ് അറസ്റ്റിലായത്. കെഎസ്ആർടിസി ബസിൽ വെച്ചാണ് ഇയാള്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. തൃശൂർ – കോഴിക്കോട് കെഎസ്ആർടിസി ബസിൽ ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം നടന്നത്. യുവതി വിവരം ബസ് ജീവനക്കാരോട് കാര്യം പറഞ്ഞതോടെയാണ് സംഭവും പുറത്തറിയുന്നത്. തുടർന്ന് ജീവനക്കാർ പൊലീസ് കണ്‍ട്രോള്‍ റൂമിൽ വിവരമറിയിച്ചു. ഒടുവിൽ കുറ്റിപ്പുറത്ത്…

Read More

തെലങ്കാനയിൽ എംപിക്ക് കുത്തേറ്റു; ആക്രമണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലോക്സഭാ എംപിക്ക് കുത്തേറ്റു. ബിആർഎസ് എംപി കോത പ്രഭാകർ റെഡ്ഡിക്കാണ് കുത്തേറ്റത്. സിദ്ധിപേട്ട് ജില്ലയിൽ സംഘടിപ്പിച്ച പ്രചാരണ റാലിയിൽ പങ്കെടുക്കുകയായിരുന്ന എംപിയെ അജ്ഞാതർ ആക്രമിക്കുകയായിരുന്നു. സിദ്ധിപേട്ട് ജില്ലയിലെ ദൗലതാബാദ് മണ്ഡലത്തിലെ സൂരംപള്ളി ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടയിലാണ് അജ്ഞാതരുടെ ആക്രമണമുണ്ടായത്. വയറ്റിൽ കുത്തേറ്റ മേദക് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. എം.പിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. എംപിക്ക് പുറമെ ദുബ്ബാക്ക് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിക്കും പരിക്കുണ്ട്. സ്ഥലത്തുണ്ടായിരുന്ന…

Read More

കളമശേരി സ്‌ഫോടനം: വിദ്വേഷ പ്രചാരണത്തിന് റിവ ഫിലിപ്പ് എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലിനെതിരെ കേസ്

കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിൽ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. എസ്ഡിപിഐ ജില്ലാ നേതൃത്വം കോഴഞ്ചേരി സ്വദേശിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തത്. റിവ തോലൂർ ഫിലിപ്പ് എന്നു പേരുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ നിന്നാണു എസ്ഡിപിഐയാണു കളമശേരി ബോംബ് സ്‌ഫോടനത്തിനു പിന്നിലെന്ന തരത്തിലുള്ള കമന്റുകൾ പോസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ്…

Read More

കളമശേരി സ്ഫോടനം; ഡൊമനിക് മാർട്ടിന്റെ പ്രവർത്തിയിൽ ഞെട്ടൽ മാറാതെ അയൽക്കാർ

ഡൊമിനിക് മാർട്ടിന്‍ എങ്ങനെ ഇത്തരമൊരു ക്രൂരകൃത്യം ആസൂത്രണം ചെയ്തു എന്ന ഞെട്ടലിലാണ് കൊച്ചി തമ്മനത്തെ അയൽക്കാർ. സഭയോടുള്ള അതൃപ്തി ഭാര്യയോട് സ്ഥിരമായി പറയാറുണ്ടെങ്കിലും ഭർത്താവിന്‍റെ മനസ്സിൽ ഉണ്ടായിരുന്ന പദ്ധതിയെ കുറിച്ച് ഭാര്യയ്ക്കും ഒരു സൂചനയും ഉണ്ടായിരുന്നില്ല എന്നാണ് ലഭ്യമാകുന്ന വിവരം. പുലർച്ചെ വീട്ടിൽ നിന്നിറങ്ങി ഒറ്റയ്ക്ക് ഉഗ്രസ്ഫോടനം നടത്തിയതെന്ന് ഇയാൾ അവകാശപ്പെടുന്നുണ്ടെങ്കിലും കൂടുതൽ പേരുടെ പങ്ക് സംഭവത്തിൽ പൊലീസ് പരിശോധിക്കുന്നുണ്ട് കൊച്ചി വൈറ്റില ചിലവന്നൂരാണ് സ്വന്തം നാട്. പാലാരിവട്ടത്തെ ഒരു കേന്ദ്രത്തിൽ സ്പോക്കൺ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു ഡൊമിനിക്…

Read More