ബെംഗളൂരുവിൽ യുവതിയെ കഴുത്തറുത്ത് കൊന്ന കേസ്; പ്രതി തേജസിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

കർണാടകയിലെ ഹാസന്‍ ജില്ലയില്‍ 21കാരിയായ മുന്‍കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി തേജസിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രണയബന്ധത്തില്‍ നിന്ന്പിന്‍വാങ്ങിയതിന്റെ വൈരാഗ്യമൂലമാണ് 21കാരി സുചിത്രയെ തേജസ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഹാസനില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള കുന്തിഹില്‍സില്‍ വച്ചാണ് സുചിത്രയെ തേജസ് കഴുത്തറുത്ത് കൊന്നത്. ഹാസന്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ട സുചിത്ര. ഇതേ കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി ബംഗളൂരുവില്‍ ജോലി ചെയ്തു…

Read More

കൊല്ലത്ത് 14 കാരന് ക്രൂര മർദനം; പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്ത് പൊലീസ്

കൊല്ലത്ത് 14കാരനെ സംഘം ചേര്‍ന്ന് ആക്രമിച്ചെന്ന് പരാതി. സംഭവത്തില്‍ 14കാരന്‍റെ കുടുംബാംഗങ്ങളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊല്ലം പത്തനാപുരം മാങ്കോട് ആണ് സംഭവം. അമ്പലത്തിലേക്ക് പോയ 14കാരനെ അഞ്ചുപേര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്നാണ് പരാതി. ആക്രമിച്ചതിന് പുറമെ 14കാരന്‍റെ വസ്ത്രം അഴിച്ച് ജനനേന്ദ്രിയത്തില്‍ കത്തി വെക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. മാങ്കോട് സ്വദേശികളായ അജിത്ത്, രാജേഷ് ,അഖില്‍, അനീഷ്, അജിത്ത് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യുവാക്കള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പത്താനാപുരം പൊലീസ് അന്വേഷണം…

Read More

മൂന്നു വയസ്സുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിലെ കുളിമുറിയിൽ പ്ലാസ്റ്റിക് കവറിൽ

കാണാതായ മൂന്നു വയസ്സുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിലെ കുളിമുറിയിൽ ബാഗിൽ കണ്ടെത്തി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ഹരിയാനയിലെ ഫരീദാബാദിലാണ് ക്രൂര സംഭവം. ചൊവ്വാഴ്ച ഉച്ചയോടെയാണ് പെൺകുട്ടിയെ കാണാതായത്. പൊലീസെത്തി തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടയിലാണ് സമീപത്തെ വീട്ടിലെ കുളിമുറിയിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇതോടെ വീട്ടുടമസ്ഥൻ ടെറസിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലായി. ബലാത്സംഗശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Read More

അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലി തർക്കം; മകന്റെ മർദനമേറ്റ അമ്മ മരിച്ചു

പാലക്കാട് മകന്റെ മർദനമേറ്റ അമ്മ മരിച്ചു. പാലക്കാട് കാടാങ്കോട് അയ്യപ്പൻക്കാവ് സ്വദേശി യശോദയാണ് മരിച്ചത്. യശോദയുടെ ഭർത്താവ് അപ്പുണ്ണിയെ മരിച്ച നിലയിൽ കണ്ടെത്തി. അവശനായ അപ്പുണ്ണിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിലാണ് അനൂപ് യശോദയെ മർദിച്ചത്. അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്ന അനൂപ് ബന്ധുക്കളെയും മർദിച്ചെന്നാണ് നാട്ടുകാരുടെ മൊഴി.പാലക്കാട് കസബ പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസിലെ പ്രതിയാണ് കസ്റ്റഡിയിലുള്ള അനൂപ്. മരിച്ച അപ്പുണ്ണിയുടെയും യശോദയുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Read More

സേഫ് ആൻഡ് സ്ട്രോം നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതി പ്രവീൺ റാണയുടേയും മറ്റ് പ്രതികളുടേയും സ്വത്തുക്കൾ കണ്ടുകെട്ടും

സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതികളുടെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും. പ്രവീൺ റാണ ഉൾപ്പെടെയുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ തൃശൂർ കളക്ടർ ഉത്തരവിട്ടു. ബഡ്‌സ് നിയമപ്രകാരമാണ് നടപടി. ജില്ലാ കലക്ടർ വി.ആർ കൃഷ്ണ തേജയാണ് സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവിട്ടത്. നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചതിന് 260 കേസുകളാണ് പ്രവീൺ റാണക്കെതിരെ വിവിധ സ്റ്റേഷനുകളിലുള്ളത്. അതതു മേഖലകളിലെ തഹസീൽദാർമാർക്കാണ് സ്വത്ത് കണ്ടുകെട്ടുന്ന ചുമതല. നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്ന് 260 കേസുകൾ വിവിധ…

Read More

വയറു വേദനയ്ക്ക് ചികിത്സ തേടി എത്തി; പ്ലസ് വൺ വിദ്യാർഥിനി ആറ് മാസം ​ഗർഭിണി; യുവാവിനെതിരെ പോക്സോ കേസ്

കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെതിരെ കേസ്. വയറു വേദനയെ തുടർന്നു വിദ്യാർഥിനി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നി. പിന്നാലെയാണ് ആറ് മാസം ​ഗർഭിണിയാണെന്നു സ്ഥിരീകരിച്ചത്. ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. മാതാപിതാക്കൾ പുറത്തു പോയപ്പോൾ യുവാവ് വീട്ടിലെത്തി പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി. യുവാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Read More

കോഴിക്കോട്ടുനിന്നു കാണാതായ സൈനബ കൊല്ലപ്പെട്ടതായി സൂചന; കൊന്നു കൊക്കയിൽ തള്ളിയെന്ന് പ്രതി പൊലീസ് സ്റ്റേഷനിൽ

ദിവസങ്ങൾക്കു മുൻപ് കോഴിക്കോട്ടുനിന്നു കാണാതായ കുറ്റിക്കാട്ടൂർ സ്വദേശിനിയായ വീട്ടമ്മ സൈനബ (57) കൊല്ലപ്പെട്ടതായി സൂചന. ഇവരെ കൊലപ്പെടുത്തിയെന്നു വ്യക്തമാക്കി പ്രതി തന്നെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. സ്വർണാഭരണം തട്ടിയെടുക്കുന്നതിനായി കൊലപ്പെടുത്തി ഗൂഡല്ലൂരിലെ കൊക്കയിൽ തള്ളിയെന്നാണ് പ്രതിയുടെ മൊഴി. സംഭവത്തിൽ മലപ്പുറം സ്വദേശിയായ സമദ് (52) പൊലീസ് കസ്റ്റഡിയിലാണ്. സുഹൃത്തിന്റെ സഹായത്തോടെ കാറിൽവച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം നാടുകാണി ചുരത്തിലെ കൊക്കയിൽ തള്ളിയെന്നാണ് പ്രതിയുടെ മൊഴി. അതേസമയം, മൃതദേഹം ലഭിച്ചാൽ മാത്രമേ കൊലപാതകമെന്ന് ഉറപ്പിക്കാനാകൂവെന്ന്…

Read More

രാജസ്ഥാനിൽ 4 വയസുകാരിയെ പീഡിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥൻ; പ്രതിഷേധം ശക്തം

രാജസ്ഥാനിൽ നാല് വയസുകാരിയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചതായി ആരോപണം. ദൌസയിൽ വെള്ളിയാഴ്ചയാണ് സംഭവം. ദൌസയിലെ ലാൽസോട്ട് മേഖലയിൽ നിന്നാണ് പരാതി ഉയർന്നിട്ടുള്ളത്. ഭൂപേന്ദർ സിംഗ് എന്ന സബ് ഇൻസ്‌പെക്ടറിനെതിരെയാണ് പരാതി ഉയർന്നത്. നാലുവയസുകാരിയെ പ്രലോഭിപ്പിച്ച് മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് ആരോപണം. സംഭവത്തിൽ സബ് ഇൻസ്‌പെടറെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയാണെന്ന് എഎസ്പി രാമചന്ദ്ര സിംഗ് നെഹ്‌റ ദേശീയ മാധ്യമങ്ങളോട് വിശദമാക്കി. വിവരം പുറത്ത് വന്നതിന് പിന്നാലെ പ്രദേശവാസികൾ പൊലീസ് സ്റ്റേഷൻ വളഞ്ഞ് പ്രതിഷേധിച്ചിരുന്നു. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ…

Read More

ഉറങ്ങികിടക്കുന്നതിനിടെ ഭർത്താവിനെ തീകൊളുത്തി കൊന്നു; ഭാര്യയ്ക്ക് ജീവപര്യന്തം തടവ്

ഭര്‍ത്താവ് വിരൂപനാണെന്ന് ആരോപിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്ക് ജീവപര്യന്തം തടവ്. ഉത്തര്‍പ്രദേശിലെ സാംബല്‍ സ്വദേശിനിയായ പ്രേംശ്രീ(26)യെയാണ് കോടതി ശിക്ഷിച്ചത്. 2019 ഏപ്രില്‍ 15-നാണ് ഭര്‍ത്താവ് സത്യവീങ് സിങ്ങി(25)നെ പ്രേംശ്രീ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നത്. സംഭവം നടന്ന് നാലുവര്‍ഷത്തിന് ശേഷമാണ് കേസിലെ ശിക്ഷാവിധി. ഭര്‍ത്താവിന് കറുത്തനിറമായതാണ് അരുംകൊലയ്ക്ക് കാരണമായതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. കറുത്തനിറത്തിലുള്ള ഭര്‍ത്താവ് വിരൂപനാണെന്നാണ് പ്രേംശ്രീ പറഞ്ഞിരുന്നത്. ഇതിന്റെപേരില്‍ വിവാഹംബന്ധം വേര്‍പ്പെടുത്താനും ഇവര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഭര്‍ത്താവിന്റെ നിറത്തെച്ചൊല്ലി വര്‍ഷങ്ങള്‍ നീണ്ട വഴക്കും പ്രശ്‌നങ്ങളുമാണ് കൊലപാതകത്തില്‍ കലാശിച്ചത്….

Read More

പാലക്കാട്ട് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

പാലക്കാട് നല്ലേപ്പിള്ളിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെ ജോലിക്കു പോകുന്ന വഴിക്കായിരുന്നു ആക്രമണം. പരിക്കേറ്റ് റോഡിൽ കിടക്കുന്ന നിലയിൽ ഊർമിളയെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. ഉടൻ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. രണ്ടാം ഭർത്താവ് കൊഴിഞ്ഞാമ്പാറ സ്വദേശി സജേഷ് ആണ് ആക്രമണത്തിനു പിന്നിലെന്നു വ്യക്തമായിട്ടുണ്ട്. ഇതിനുമുൻപും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. കുറച്ചുനാളായി ഇവർ അകന്നുകഴിയുകയാണ്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Read More