ഗുജറാത്തിൽ വ്യാജ ടോൾ പ്ലാസ നിർമിച്ച് തട്ടിപ്പ്; പ്രതികൾ തട്ടിയത് 75 കോടി രൂപ

ദേശീയപാതയ്ക്ക് സമാന്തരമായി വ്യാജ ടോൾ പ്ലാസ നിർമ്മിച്ച് തട്ടിപ്പ്. ഗുജറാത്തിലാണ് സംഭവം. വ്യാജ ടോൾ പ്ലാസയിലൂടെ ഒന്നരവർഷം കൊണ്ട് തട്ടിപ്പുകാർ 75 കോടി രൂപയാണ് പിരിച്ചെടുത്തത്. പ്രവർത്തിക്കാതെ കിടന്ന വൈറ്റ് ഹൗസ് ടൈൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ടൈൽ ഫാക്ടറിയുടെ സ്ഥലത്താണ് വ്യാജ ടോൾ ​ഗേറ്റ് നിർമ്മിച്ചത്. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഹമ്മദാബാദ്-മണ്ഡാവി ദേശീയപാത എൻഎച്ച് ൮ എയിൽ മോർബി ജില്ലയിലെ വാങ്കനേർ പട്ടണത്തിനടുത്ത് വഘാസിയയിലാണ് വ്യാജ ടോൾഗേറ്റ് പ്രവർത്തിച്ചിരുന്നത്. മോർബിയിൽ നിന്ന്‌ വാങ്കനേറിലേക്ക്…

Read More

നഗ്നയാക്കി മർദിച്ചു, നായയെ വിട്ട് കടിപ്പിച്ചു; വീട്ടുവേലക്കാരിയായ 13 കാരിയോട് വീട്ടുടമയുടെ കൊടും ക്രൂരത

ഹരിയാനയിലെ ഗുരുഗ്രാമിൽ വീട്ടുജോലിക്കാരിയായ 13 കാരിയോട് കൊടും ക്രൂരത. വീട്ടുടമ പെൺകുട്ടിയെ നായയെ വിട്ട് കടിപ്പിച്ചെന്നും നഗ്നയാക്കി മർദിച്ചെന്നും ആരോപണം. വായിൽ ടേപ്പ് ഒട്ടിച്ച് മുറിയിൽ പൂട്ടിയിട്ടെന്നും പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്തു. ബീഹാർ സ്വദേശിയുടെ മകൾക്കാണ് ക്രൂര പീഡനം നേരിടേണ്ടി വന്നത്. പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വീട്ടുടമയായ സ്ത്രീ ഇരുമ്പ് വടിയും ചുറ്റികയും ഉപയോഗിച്ച് പെൺകുട്ടിയെ മർദിക്കാറുണ്ടായിരുന്നു. ഇവരുടെ രണ്ട് ആൺമക്കൾ കുട്ടിയെ നഗ്നയാക്കി നിർത്തുകയും, ദൃശ്യങ്ങൾ പകർത്തുകയും അനുചിതമായി സ്പർശിക്കുകയും ചെയ്യറുണ്ടെന്നും…

Read More

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവിൻറെ അമ്മാവൻ കസ്റ്റഡിയിൽ

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. തട്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയാണ് (30) തിങ്കളാഴ്ച രാത്രി മരിച്ചത്. ഷബ്‌നയുടെ ഭർത്താവ് ഹബീബിന്റെ അമ്മാവൻ കുന്നുമ്മക്കര സ്വദേശി ഹനീഫയെ ആണ് പോലീസ് കസ്റ്റഡയിൽ എടുത്തത്. എടച്ചേരി പോലീസ് ആണ് വെള്ളിയാഴ്ച രാത്രി ഇയാളെ കസ്റ്റഡിയിൽ എടുത്തത്. സംഭവ ദിവസത്തെ വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങൾ കഴിഞ്ഞദിവസം ബന്ധുക്കൾ പുറത്തുവിട്ടിരുന്നു. ഭർതൃവീട്ടിൽ വെച്ച് ഇയാൾ ഷബ്‌നയെ മർദിക്കുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു. ഐ.പി.സി. സെക്ഷൻ 498 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ വകുപ്പുകൾ…

Read More

വയനാട്ടിൽ മയക്കുമരുന്ന് വേട്ട ; മധ്യവയസ്കൻ അറസ്റ്റിൽ

വയനാട്ടിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മധ്യവയസ്കനെ എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കേച്ചേരി എരഞ്ഞിപ്പാലം കുളങ്ങരക്കണ്ടി വീട്ടില്‍ കെ. ശ്രീജിഷാണ് പിടിയിലായത്. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് ശ്രീജിഷിനെ എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്നും അമ്പത് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. എക്സൈസ്…

Read More

പങ്കാളിയുടെ ആത്മഹത്യയിൽ നടൻ ജഗദീഷ് ഹൈദരാബാദിൽ അറസ്റ്റിൽ

അല്ലു അർജുന്‍റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ പുഷ്പയിലെ അഭിനയത്തിലൂടെ പ്രശസ്തനായ നടൻ ജഗദീഷ് പ്രതാപ് ബണ്ഡാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ജഗദീഷിന്‍റെ കാമുകിയും ജൂനിയർ ആർട്ടിസ്റ്റുമായ പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാപ്രേരണയാണ് താരത്തിനെതിരേയുള്ള കുറ്റം.  യുവതിയുമായി താരം ലിവ്‌ ‌ഇൻ റിലേഷൻഷിപ്പിൽ ആയിരുന്നെന്നും ബ്ലാക്ക് മെയിലിംഗും പീഡനവും മൂലമാണ് ആത്മഹത്യ ചെയ്തതെന്നും വീട്ടുകാർ ആരോപിച്ചിരുന്നു. പോലീസ് പറയുന്നതനുസരിച്ച്, നവംബർ 29ന് യുവതി വസതിയിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. യുവതിയുടെ പിതാവാണ് സംഭവം പോലീസിനെ അറിയിക്കുന്നത്….

Read More

നവജാതശിശുവിന്റെ മരണം കൊലപാതകം; തിരുവല്ലയിൽ അമ്മ അറസ്റ്റിൽ

തിരുവല്ലയിൽ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി സ്വദേശിനി നീതു(20)വാണ് പോലീസ് പിടിയിലായത്. പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിന്റെ മുഖത്ത് തുടർച്ചയായി വെള്ളം ഒഴിച്ചയാണ് യുവതി കൃത്യം നടത്തിയതെന്നാണ് പ്രാഥമികവിവരം. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് തിരുവല്ലയിലെ താമസസ്ഥലത്തുവെച്ച് നീതു പെൺകുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് കുഞ്ഞിനെ മടിയിൽ കിടത്തി മുഖത്തേക്ക് തുടർച്ചയായി വെള്ളം ഒഴിക്കുകയായിരുന്നു. ശ്വാസകോശത്തിൽ വെള്ളം എത്തിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഇരുപതുവയസ്സുകാരിയായ നീതു ഗർഭിണിയാണെന്ന വിവരം…

Read More

മണിമലയിൽ ദമ്പതികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

കോട്ടയം മണിമലയിൽ മധ്യവയസ്‌കനെയും ഭാര്യയെയും തോക്കും വടിവാളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വടശ്ശേരിക്കര പരുത്തിക്കാവ് മതുരംകോട്ട് വീട്ടിൽ എം.ഒ. വിനീത്കുമാർ (കണ്ണൻ -27), വടശ്ശേരിക്കര പരുത്തിക്കാവ് കൊട്ടുപ്പള്ളിൽ വീട്ടിൽ കെ.പി. ബിജോയി (38) എന്നിവരെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് നവംബർ 30ന് മണിമല പഴയിടം സ്വദേശിയായ മധ്യവയസ്‌കനും ഭാര്യയും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. നിലക്കത്താനം-പാമ്പേപ്പടി റോഡിൽ വാഹനം തടഞ്ഞ സംഘം വടിവാൾകൊണ്ട്…

Read More

കർണി സേന അധ്യക്ഷനെ വെടിവെച്ച് കൊന്നു; രണ്ട് റൗണ്ടാണ് അക്രമികൾ വെടിവെച്ചത്

കർണി സേന അധ്യക്ഷനെ വെടിവച്ചു കൊന്നു. ജയ്പൂരിലാണ് നടുക്കുന്ന സംഭവം നടന്നത്. കർണി സേന അധ്യക്ഷനായ സുഖ്ദേവ് സിംഗ് ഗോഗ മേദിക്കെതിരെ അക്രമികൾ രണ്ട് റൗണ്ട് വെടിവച്ചു. കൊലപാതക ശേഷം അക്രമികൾ രക്ഷപ്പെട്ടു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളു.

Read More

മലയാളി വിദ്യാർഥിനിയെ യുവാവ് കഴുത്തുഞെരിച്ചുകൊന്നു; ദൃശ്യം വാട്സാപ്പ് സ്റ്റാറ്റസാക്കി, അറസ്റ്റ്

മലയാളി നഴ്‌സിങ് വിദ്യാർഥിനിയെ കാമുകൻ ചെന്നൈയിൽ ഹോട്ടൽമുറിയിൽ കഴുത്തുഞെരിച്ചു കൊന്നു. കൊല്ലുന്ന രംഗം മൊബൈലിൽ പകർത്തി യുവാവ് വാട്സാപ്പ് സ്റ്റാറ്റസാക്കി. കൊല്ലം തെന്മല ഊരുകുന്ന് കാമ്പുളിനിൽ വീട്ടിൽ ബദറുദ്ദീന്റെ മകൾ ഫൗസിയ (20) യാണ് മരിച്ചത്. ഫൗസിയയുടെ കാമുകൻ കൊല്ലം സ്വദേശി എം. ആഷിഖിനെ (20)അറസ്റ്റു ചെയ്തു. ചെന്നൈ ക്രോംപെട്ടിലെ ബാലാജി മെഡിക്കൽ കോളേജിൽ രണ്ടാം വർഷ നഴ്‌സിങ് വിദ്യാർഥിനിയാണ് ഫൗസിയ. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, വെളളിയാഴ്ച ക്രോംപെട്ടിലെ ഹോട്ടലിൽ ആഷിഖ് ഫൗസിയക്കൊപ്പം മുറിയെടുത്തു. അവിടെവെച്ച് ഇരുവരും…

Read More

കർണാടകയിൽ സ്കൂൾ അധ്യപികയെ തട്ടിക്കൊണ്ട് പോയി; മണിക്കൂറുകൾക്കകം പ്രതികൾ അറസ്റ്റിൽ

കര്‍ണാടകയിലെ ഹാസനില്‍ സ്‌കൂള്‍ അധ്യാപികയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ട് പോയ കേസില്‍ ബന്ധുവടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ ഒളിവില്‍ തങ്ങിയ സ്ഥലം കണ്ടെത്തി, അറസ്റ്റ് ചെയ്തതും അധ്യാപികയെ മോചിപ്പിച്ചതുമെന്ന് പൊലീസ് അറിയിച്ചു. അധ്യാപികയായ അര്‍പ്പിതയുടെ അകന്ന ബന്ധു കൂടിയായ രാമുവെന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. കൂര്‍ഗ് ജില്ലയിലെ സോംവാര്‍പേട്ടയ്ക്ക് സമീപത്ത് വച്ചാണ് രാമുവിനെയും സംഘത്തെയും പിടികൂടിയത്. വ്യാഴാഴ്ച രാവിലെയാണ് രാമുവും സംഘവും 23കാരിയായഅര്‍പ്പിതയെ തട്ടിക്കൊണ്ട് പോയത്. രാവിലെ സ്‌കൂളിലേക്ക്…

Read More