
ഇൻഷുറൻസ് തുക ലഭിക്കാൻ മറ്റൊരാളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; സംഭവം തമിഴ്നാട്ടിൽ, പ്രതികൾ അറസ്റ്റിൽ
തമിഴ്നാട്ടിൽ സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം. ഒരു കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ചെന്നൈ സ്വദേശി സുരേഷ് നടത്തിയ കൊലപാതകത്തിന്‍റെ വിവരങ്ങൾ പുറത്ത്. സിനിമ കഥയെ വെല്ലുന്ന കൊലപാതക കേസില്‍ സുരേഷും രണ്ട് സുഹൃത്തുക്കളും പിടിയിലായി. 1984ൽ 30 ലക്ഷം രൂപയുടെ ഇന്‍ഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി ആലപ്പുഴയിൽ ചാക്കോ എന്നയാളെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയതിന് സമാനമായ കൊലപാതകമാണ് ഇപ്പോള്‍ ചെന്നൈയിൽ സംഭവിച്ചിരിക്കുന്നത്. ചെന്നൈ ജില്ലയിലെ അയനാപുരം സ്വദേശിയായ സുരേഷ് ഹരികൃഷ്ണൻ എന്നയാളാണ് 1 കോടി രൂപയുടെ ഇൻഷുറൻസ് തുക…