ആലത്തൂരിലെ ബാറിൽ വെടിവയ്പ്പ്; മാനേജർക്ക് പരിക്ക്

പാലക്കാട് ആലത്തൂരിലെ ബാറിലുണ്ടായ വെടിവയ്പ്പിൽ മാനേജർക്ക് ഗുരുതര പരിക്ക്. കാവശേരിയിലുള്ള ബാറിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ആറുമാസം മുൻപ് തുറന്ന ബാറിലാണ് അക്രമസംഭവങ്ങളുണ്ടായത്. ബാറിലെത്തിയ ഒരുസംഘം ആളുകളും മാനേജറുമായുണ്ടായ തർക്കം വെടിവയ്പ്പിൽ കലാശിക്കുകയായിരുന്നു. ബാറിലെ സർവീസ് മോശമാണെന്ന് പറഞ്ഞായിരുന്നു വാക്കുതർക്കമുണ്ടായത്. തുടർന്നിത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ബാറിലെ മാനേജരായ രഘുനന്ദനാണ് വെടിയേറ്റത്. എയർ പിസ്റ്റളാണ് അക്രമികൾ ഉപയോഗിച്ചത്. പിന്നാലെ ബാറിലെ ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി അക്രമം നടത്തിയ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. ഇവരിൽ നാലുപേർ കഞ്ചിക്കോട് സ്വദേശികളാണ്. പ്രതികളെ…

Read More

ലഹരി സംഘങ്ങൾക്ക് എതിരായ പരിശോധന; വലയിലായത് 285 പേർ

ലഹരി സംഘങ്ങൾക്കെതിരെ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 285 പേർ അറസ്റ്റിൽ. ‘ഓപ്പറേഷൻ ഡി ഹണ്ട്’ എന്ന പേരിൽ കഴിഞ്ഞ ദിവസമായിരുന്നു പരിശോധന. റെയ്ഡിന്റെ ഭാഗമായി 1820 പേരെയാണ് പരിശോധിച്ചത്. ആകെ 281 കേസുകൾ രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായാണ് ‘ഓപ്പറേഷൻ ഡി ഹണ്ട്’. ഓപ്പറേഷന്റെ ഭാഗമായി 1820 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 281 കേസുകൾ രജിസ്റ്റർ ചെയ്യു. 285 പേർ അറസ്റ്റിലായി. രാജ്യാന്തര…

Read More

മദ്യപിക്കുന്നതിനിടെ തർക്കം; സുഹൃത്തിന്റെ കുത്തേറ്റയാൾ മരിച്ചു

പാലക്കാട് സുഹൃത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു. അറുമുഖൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് കണ്ണനെ ടൗൺ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുനെല്ലായി പാളയത്ത് വൈകീട്ടാണ് സംഭവം. മദ്യപിക്കുന്നതിനെയുണ്ടായ തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. തർക്കത്തിനിടെ കത്തിക്കുത്തേറ്റാണ് മരണം സംഭവിച്ചത്. സംഭവ സ്ഥലത്തിയ പൊലീസ് കണ്ണനെ കസ്റ്റഡിയിലെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. 

Read More

അംബേദ്കർ പൂജയിൽ പങ്കെടുത്തില്ല; വിദ്യാർത്ഥിക്ക് ക്രൂരമർദനം

കർണാടക കലബുറഗിയിലെ സർക്കാർ ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് മർദ്ദനം. ഹോസ്റ്റലിൽ സംഘടിപ്പിച്ച ബി.ആർ അംബേദ്കർ പൂജയിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ക്രൂരത. വിദ്യാർത്ഥിയെ മർദ്ദിച്ച് അവശനാക്കിയ ശേഷം അംബേദ്കറുടെ ഫോട്ടോ പിടിച്ച് അർദ്ധ നഗ്നനാക്കി തെരുവിലൂടെ നടത്തിച്ചതായും ആരോപണം ഉണ്ട്. ജനുവരി 25ന് കർണാടക ഹൈക്കോടതിക്ക് സമീപമുള്ള റോഡിലാണ് സംഭവം. ലംബാണി സമുദായത്തിൽപ്പെട്ട 19 വയസ്സുള്ള വിദ്യാർത്ഥിയാണ് ആക്രമണത്തിനിരയായത്. എൻ.വി കോളജിലെ സയൻസ് വിദ്യാർത്ഥിയായ കുട്ടി ഹൈക്കോടതി കെട്ടിടത്തിന് പുറകിലുള്ള നഗരത്തിലെ സർക്കാർ പോസ്റ്റ് മെട്രിക് ഡോർമിറ്ററിയിലാണ് താമസിച്ചിരുന്നത്. 24ന്…

Read More

കുടുംബ വഴക്ക് ; പാലക്കാട് ഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ച് കൊന്നു

പാലക്കാട് കോട്ടായിയിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടിയാണ് മരിച്ചത്. കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് വേലായുധൻ വിറക് കൊള്ളി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. വേലായുധനെ കോട്ടായി പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ വീട്ടിൽ മരിച്ച നിലയിലാണ് വേശുക്കുട്ടിയെ കണ്ടെത്തുന്നത്. തുടർന്ന് പൊലീസെത്തി നടത്തിയ ചോദ്യം ചെയ്യലിൽ ഭാര്യയെ വിറകുകൊണ്ട് മർദിച്ചതായി വേലായുധൻ സമ്മതിച്ചു. കുടുംബവഴക്കിനെ തുടർന്നാണ് വേശുക്കുട്ടിയെ മർദിച്ചതെന്നാണ് വേലായുധന്റെ മൊഴി. വേലായുധനും വേശുക്കുട്ടിയും മാത്രമാണ് ഈ വീട്ടിൽ താമസം. സമീപത്ത് തന്നെ താമസിക്കുന്ന മക്കൾ…

Read More

ഇടുക്കി നെടുങ്കണ്ടത്ത് യുവാവ് കുത്തേറ്റ് മരിച്ചു; മൃതദേഹം കണ്ടെത്തിയത് വീട്ടുമുറ്റത്ത്

ഇടുക്കി നെടുങ്കണ്ടത്ത് യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാരിത്തോട് അശോകവനം സ്വദേശി കല്ലുപുരയ്ക്കകത്ത് പ്രവീണാണ് മരിച്ചത്. കഴുത്തിനും വയറിലുമാണ് കുത്തേറ്റത്. വീട്ടുമുറ്റത്ത് കുത്തേറ്റ് കിടക്കുന്ന നിലയിൽ പിതാവ് ഔസേപ്പച്ചനാണ് പ്രവീണിനെ കണ്ടത്. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചു. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ഉടുമ്പൻചോല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

അമ്മയെ മകൻ വീട്ടിനുള്ളിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്നു

 തിരുവനന്തപുരം വെള്ളറടയിൽ അമ്മയെ മകൻ തീ കൊളുത്തി. വെള്ളറട സ്വദേശി നളിനി (60) താണ് മരിച്ചത്. മകൻ മോസസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം.നളിനിയെ മകൻ വീട്ടിനുള്ളിൽ കെട്ടിയിട്ട് തീകത്തിക്കുകയായിരുന്നു. മോസസ് സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. 

Read More

വടകരയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടലിൽ ഒരാള്‍ക്ക് ഗുരുതര പരിക്ക്; ലഹരിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്

കോഴിക്കോട് വടകരയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ. സംഘർഷത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വടകര താഴേ അങ്ങാടി സ്വദേശി ഹിജാസിനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.clash between youths in vadakara one seriously injured വടകര ടൗണിൽ പുതിയ സ്റ്റാന്റിനോട് ചോർന്നുള്ള പ്രദേശത്തായിരുന്നു സംഭവം. മൂന്ന് യൂവാകൾ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സ്ഥിരമായി ലഹരി ഉപയോഗിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന സംഘമാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട…

Read More

സൗജന്യമായി ‘ഗോൽഗപ്പ’നൽകിയില്ല ; യുവാവിനെ തല്ലിക്കൊന്നു, സംഭവം ഉത്തർപ്രേദേശിൽ

സൗജന്യമായി ‘ഗോൽഗപ്പ’ നൽകാത്തതിന്റെ പേരിൽ യുവാവിനെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. പ്രാദേശിക ഗുണ്ടാനേതാവും സംഘവും ചേർന്ന് പിതാവിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മകൻ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാൺപൂരിലെ സഫിപൂർ പട്ടണത്തിലെ ചക്രി പ്രദേശത്തെ താമസക്കാരനായ പ്രേം ചന്ദ് ആണ് മരിച്ചത്. ഭാര്യയും നാല് കുട്ടികളും അടങ്ങുന്നതാണ് പ്രേംചന്ദിന്റെ കുടുംബം. പ്രദേശത്ത് ‘ഗോൽഗപ്പ’ വിൽപ്പന നടത്തിയാണ് പ്രേം ചന്ദ് കുടുംബം പുലർത്തിയിരുന്നത്. കഴിഞ്ഞ ദിവസം ഒരു സംഘം ആളുകൾ പിതാവിനെ മർദിച്ചതായി മകൻ പൊലീസിനോട്…

Read More

മലപ്പുറം പെരുമ്പടപ്പിൽ രണ്ടര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മാതാവിനെതിരെ കേസെടുത്ത് പൊലീസ്

മലപ്പുറം പെരുമ്പടപ്പിൽ രണ്ടര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്. വന്നേരി സ്വദേശിനി ഹസീനക്കെതിരെയാണ് കേസ്. പെരുമ്പടപ്പ് പൊലീസാണ് കേസെടുത്തത്. ഹസീനയെയും മകൾ രണ്ടര വയസുകാരി ഇശ മെഹറിനെയും ഇന്ന് രാവിലെയാണ് കിണറ്റിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഹസീനയെയും മകൾ ഇശ മെഹറിനെയും രാവിലെ കാണാത്തതിനെ തുടർന്ന് ഭർതൃ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ നിന്ന് കണ്ടെത്തിയത്. ഫയർഫോഴ്‌സ് എത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇശ മെഹ്‌റിൻ…

Read More