വിവാഹ വാഗ്ദാനം നൽകി പീഡനം ; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

കൊല്ലം ശാസ്താംകോട്ടയിൽ എസ്എഫ്ഐ പ്രവർത്തകയായ കോളേജ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് 9 ലക്ഷം രൂപ തട്ടിയ കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. പടിഞ്ഞാറേ കല്ലട കോയിക്കൽ ഭാഗം സ്വദേശിയും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ വിശാഖാണ് അറസ്റ്റിലായത്. പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പെടെ ചുമത്തിയാണ് അറസ്റ്റ്. ശനിയാഴ്ചയാണ് പെൺകുട്ടി ശാസ്താംകോട്ട പൊലീസിൽ പരാതി നൽകിയത്. 2022 ഒക്ടോബറിലാണ് വിശാഖ് പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നത്. എസ്എഫ്ഐയുടെ മാതൃകം പരിപാടിക്കിടെയാണ് ഇരുവരും ആദ്യം കാണുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി….

Read More

പത്തനംതിട്ട പോക്സോ കേസ്; കെഎസ്ഇബി ജീവനക്കാരനും പ്രായ പൂർത്തിയാകാത്ത ഒരാളും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

പത്തനംതിട്ടയിലെ പോക്സോ കേസിൽ കെഎസ്ഇബി ജീവനക്കാരനും പ്രായപൂർത്തിയാകാത്ത ഒരാളുമുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കെഎസ്ഇബി ജീവനക്കാരൻ മുഹമ്മദ്‌ റാഫി, സജാദ്, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, കേസിൽ റാന്നി ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയ മറ്റൊരു യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്. പ്ലസ് വണ്‍‌ വിദ്യാര്‍ത്ഥിനിയാണ് പത്തനംതിട്ടയിൽ പീഡിപ്പിക്കപ്പെട്ടത്. കേസില്‍ 18 പ്രതികളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയുണ്ട്….

Read More

ചികിത്സയിൽ കഴിയുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

മലപ്പുറം തിരൂർ ജില്ലാ ആശുപത്രിയിൽ ഐ.സി.യുവിനു മുൻപിൽ ഉറങ്ങുകയായിരുന്ന യുവതിയുടെ കൂടെ കിടക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത യുവാവ് പിടിയിൽ. കണ്ണൂർ മുഴുപ്പിലങ്ങാട് ആയിഷ മൻസിലിൽ സുഹൈൽ (37) ആണ് അറസ്റ്റിലായത്. രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിക്കുനേരെയാണ് അതിക്രമമുണ്ടയത്. വ്യാഴാഴ്ച പുലർച്ചെ ആശുപത്രിയിലെ ഐ.സി.യുവിനു മുൻപിലാണ് സംഭവം. രോഗിയുടെ പരിചരണത്തിനായി എത്തിയ യുവതി ഐ.സി.യുവിനു മുമ്പിൽ ഉറങ്ങുകയായിരുന്നു. ഈ സമയം സ്ഥലത്തെത്തിയ പ്രതി യുവതിയുടെ കൂടെ കിടക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. ഞെട്ടിയുണർന്ന യുവതി ബഹളം വച്ചതോടെ പ്രതിയായ യുവാവ്…

Read More

കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 45 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരത്തെ അതിര്‍ത്തി പ്രദേശമായ കുന്നത്തുകാലില്‍ വന്‍ കഞ്ചാവ് വേട്ട. ഫോര്‍ഡ് ഫീയസ്റ്റ കാറില്‍ കൊണ്ടുവന്ന 45 കിലോ കഞ്ചാവുമായി കാഞ്ഞിരംപാറ സ്വദേശി വിജിത്ത്, തൊളിക്കോട് സ്വദേശി ഷാന്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി എക്‌സൈസ് അറിയിച്ചു. കാര്‍ തടഞ്ഞ് നിര്‍ത്തി എക്‌സൈസ് പരിശോധന ആരംഭിക്കുന്നതിനിടെ സംഘത്തിലെ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്ന് എക്‌സൈസ് അറിയിച്ചു. സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി. അനികുമാറിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡിലെ…

Read More

പ്രണയത്തിൻറെ പേരിൽ കൊടുംക്രൂരത; കാമുകിയോടൊപ്പം കഴിയാൻ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ അച്ഛനും യുവതിക്കും വധശിക്ഷ

പ്രണയം മനുഷ്യനെ കുറ്റവാളിയാക്കുമോ.. ഏറ്റവും നല്ല മനസുകളിലാണു പ്രണയമുണ്ടാകുക. അല്ലാത്തതെല്ലാം പ്രണയത്തിൻറെ കവചമണിഞ്ഞ കാമമായിരിക്കും. ചൈനയിൽനിന്നുള്ള സംഭവം എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. കാമുകിയെ വിവാഹം ചെയ്യാൻ സ്വന്തം മക്കളെ എറിഞ്ഞുകൊന്ന യുവാവിനെയും യുവതിയെയും വധശിക്ഷക്കു വിധേയരാക്കിയ സംഭവമാണ് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത്. വിഷം കുത്തിവച്ചാണ് ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയത്. 2020 നവംബറിൽ തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോംഗ്ചിംഗ് നഗരത്തിലാണു കേസിന് ആസ്പദമായ സംഭവം. ഭാര്യയുമായി പിണങ്ങി രണ്ടു വയസുള്ള മകളോടും ഒരു വയസുള്ള മകനോടുമൊപ്പമാണ് യുവാവ് താമസിച്ചിരുന്നത്. ഇതിനിടയിലാണ് യുവാവ് മറ്റൊരു…

Read More

അഞ്ചാം ക്ലാസുകാരിയെ അമ്മാവൻ കഴുത്തറുത്ത് കൊന്നു; പ്രതി പിടിയിൽ

പശ്ചിമബംഗാളിൽ അഞ്ചാം ക്ലാസുകാരിയെ അമ്മാവൻ കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി പലയിടങ്ങളിലായി വലിച്ചെറിച്ചു. പശ്ചിമബംഗാളിലെ മാൽഡയിലാണ് കൊടും ക്രൂരത അരങ്ങേറിയത്. രണ്ട് ദിവസമായി കുട്ടിയെ കാണാതായതിനെ തുടർന്ന് ബംഗാൾ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പെൺകുട്ടിയുടെ പിതാവിനോട് പ്രതിക്കുണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സംഭവത്തെ തുടർന്ന് അക്രമാസക്തരായ ജനക്കൂട്ടം പ്രതിയുടെ വീട് അടിച്ചു തകർത്തു. ജനുവരി 29 മുതൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. തുടർന്ന് കുട്ടിയുടെ കുടുംബം മാൽഡ…

Read More

പശുവിനെ കൊലപ്പെടുത്തി മുസ്ലിം യുവാവിനെ കുറ്റവാളിയാക്കാൻ ശ്രമം; ബജ്റംഗ്ദളിന്റെ പ്രവർത്തകർ അറസ്റ്റിൽ

പശുവിനെ കശാപ്പ് ചെയ്തതിനും പൊലീസിനെതിരെ ഗൂഢാലോചന നടത്തിയതിനും ബജ്‌റംഗ്ദളിന്റെ മൊറാദാബാദ് ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി ഉത്തര്‍പ്രദേശ് പോലീസ്. മൊറാദാബാദ് ജില്ലയിലെ ചേത്രംപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ഷഹാബുദ്ദീന്‍, ബജ്‌റംഗ്ദള്‍ നേതാവ് മോനു ബിഷ്‌ണോയ് എന്ന സുമിത് സന്നദ്ധപ്രവര്‍ത്തകരായ രാമന്‍ ചൗധരി, രാജീവ് ചൗധരി എന്നിവരാണ് പ്രതികള്‍. ഒരു മുസ്ലീമിനെ കള്ളക്കേസില്‍ കുടുക്കാന്‍ ആണ് ഇവര്‍ ശ്രമിച്ചത്. പശുക്കളെ കശാപ്പ് ചെയ്‌തെന്ന് വരുത്തിത്തീര്‍ത്ത് ശത്രുവായ മക്‌സൂദ് എന്നയാളെ ജയിലില്‍ അടയ്ക്കാന്‍ ഷഹാബുദ്ദീന്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ സഹായം…

Read More

ഇടുക്കിയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി

ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. തോപ്രാംകുടിയിലാണ് സംഭവം. സ്‌കൂള്‍ സിറ്റി പുത്തന്‍പുരയ്ക്കല്‍ ഡീനു ലൂയിസ് ആണ് ജീവനൊടുക്കിയത്. 35 വയസായിരുന്നു. കഴിഞ്ഞദിവസം രാത്രിയിൽ 5 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയശേഷമാണു ഡീനു ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു. ഡീനുവിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സമീപവാസികള്‍ പറഞ്ഞു. മൂന്ന് മാസം മുന്‍പ് ഇവരുടെ ഭർത്താവ് ഇരട്ടയാർ നാലുമുക്ക് പുന്നപ്ലാക്കൽ ജസ്റ്റിൻ ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തില്‍ അസ്വഭാവിക മരണത്തിനെതിരെ പൊലീസ് കേസ് എടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ജില്ലാ…

Read More

തൃശൂർ ഹൈ റിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഫെബ്രുവരി 2ന് പരിഗണിക്കും

തൃശൂരിലെ ഹൈ റിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന പ്രധാന പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ വരുന്ന വെള്ളിയാഴ്ച കോടതി പരിഗണിക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് കേസ് വീണ്ടും പരിഗണിക്കുക. പ്രതിഭാഗത്തിന്‍റെ ആവശ്യപ്രകാരമാണ് കേസിലെ വാദം കോടതി വരുന്ന വെള്ളിയാഴ്ചത്തേക്ക് മാറ്റി വെച്ചത്. സ്ഥാപന ഉടമ പ്രതാപൻ, ഭാര്യ ശ്രീന തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. ഇരുവർക്കും മുൻകൂ‍ർ ജാമ്യം നൽകരുതെന്നും 2300 കോടി രൂപയുടെ തട്ടിപ്പാണ് പ്രതികൾ നടത്തിയതെന്നും ഇഡി കോടതിയിൽ സത്യവാങ്മൂലം നൽകി….

Read More

ഇടുക്കി പൂപ്പാറ ബലാത്സംഗ കേസ് ; പ്രതികൾക്ക് 90 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

ഇടുക്കി പൂപ്പാറയിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്ക് 90 വര്‍ഷം തടവ്. തമിഴ്നാട് സ്വദേശികളായ സുഗന്ദ്, ശിവകുമാർ, പൂപ്പാറ സ്വദേശി ശ്യാം എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. ദേവികുളം അതിവേഗ സ്പെഷ്യല്‍ പോക്സോ കോടതിയുടേതാണ് വിധി. വിവിധ വകുപ്പുകളിലായി ഉയർന്ന ശിക്ഷയായ 25 വർഷം തടവ് അനുഭവിക്കണം. നാൽപ്പതിനായിരം രൂപ പിഴയും ചുമത്തി. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. നാലുപേരുടെ വിചാരണയാണ് പൂർത്തിയായത്. 2022ലാണ് പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായത്.

Read More