രാജസ്ഥാനിൽ ബലാത്സംഗത്തിന് ഇരയായ യുവതിയെ വെടിവെച്ച് കൊല്ലാൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ

രാജസ്ഥാനിൽ ബലാത്സംഗത്തിനിരയായ യുവതിയെ വെടിവച്ചു കൊല്ലാൻ ശ്രമം. കുറ്റാരോപിതനായ യുവാവാണ് യുവതിയെയും സഹോദരനെയും കൊലപ്പെടുത്താൻ ശ്രമിച്ചത്. സഹോദരനെ വെട്ടി വീഴ്ത്തിയ ശേഷം പെൺകുട്ടിയെ വെടിവയ്ക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജയ്പൂരിലെ പ്രാഗ്പുര ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. ഇരുചക്രവാഹനത്തിൽ സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതി. ഇതിനിടയിലാണ് ആക്രമണം ഉണ്ടായത്. ഇവരെ തടഞ്ഞ മൂന്നംഗ സംഘം യുവതിയുടെ സഹോദരനെ കോടാലി കൊണ്ട് വെട്ടി വീഴ്ത്തി. ശേഷം പെൺകുട്ടിയെ വെടിവയ്ച്ചു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് സംഘം…

Read More

ആലപ്പുഴയിൽ ഏഴാം ക്ലാസുകാരൻ ജീവനൊടുക്കിയ സംഭവം; രണ്ട് അധ്യാപകർക്കെതിരെ കേസെടുത്തു

ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് അധ്യാപകർക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കായികാധ്യാപകൻ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവർക്കെതിരെയാണ് മണ്ണഞ്ചേരി പൊലീസ് കേസ് എടുത്തത്. ഈ മാസം 15നാണ് വിദ്യാർഥി ജീവനൊടുക്കിയത്.സ്കൂളിൽ വൈകിയെത്തിന് ശിക്ഷിച്ചതിനെതുടർന്നാണ് മരണമെന്ന് ബന്ധുക്കളും സഹപാഠികളും ആരോപിച്ചിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസെടുത്തത്.

Read More

യുവതിയെ വിളിച്ച് വരുത്തി ബലാത്സംഹം ചെയ്തു; കൊല്ലത്ത് യുവാവ് പിടിയിൽ

പരിചയക്കാരിയായ യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവിനെ പൊലീസ് പിടികൂടി. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ശ്യാം സുന്ദറാണ് ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. പീഡനത്തിന് ഇരയായ യുവതിയുമായി പ്രതിക്ക് നേരെത്ത് പരിചയമുണ്ടായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് ശ്യാം യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ പരിചയമുണ്ടായിരുന്ന യുവതിയെ ശ്യാം സുന്ദർ ആശ്രാമം ഭാഗത്തെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വെച്ച് ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യുകയും നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ…

Read More

ഇടുക്കി പൂപ്പാറയിൽ 14 വയസുകാരിയെ പീഡിപ്പിച്ച കേസ്; മൂന്ന് പേർ കസ്റ്റഡിയിൽ

ഇടുക്കി പൂപ്പാറയിൽ 14-കാരിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ കസ്റ്റഡിയിൽ. പൂപ്പാറ സ്വദേശികളായ ആരോഗ്യദാസ്, വിഗ്നേശ്, ജയ്‌സൺ എന്നിവരാണ് ശാന്തൻപാറ പൊലീസിന്റെ പിടിയിലായത്. കേസിലെ നാലാം പ്രതിയായ അജയ് ഒളിവിലാണ്. സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെ അധ്യാപകരോടാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. അധ്യാപകരാണ് ചൈൽഡ് ലൈനിൽ വിവരമറിയിച്ചത്.

Read More

കുരച്ചത് ഇഷ്ടപ്പെട്ടില്ല; അയൽ വീട്ടിലെ നായയെ യുവാവ് പാറയിൽ അടിച്ചു കൊന്നു

അയൽ വീട്ടിലെ വളര്‍ത്തു നായയെ പാറയിൽ അടിച്ചു കൊന്നു. ഇടുക്കി നെടുങ്കണ്ടത്താണ് മിണ്ടാപ്രാണിയോടു യുവാവിന്റെ കൊടും ക്രൂരത. നായ കുരച്ചത് ഇഷ്ടപ്പെടാത്തതാണ് പ്രകോപനമായത്. സംഭവത്തിൽ സന്യാസിയോട സ്വദേശി കളപുരമറ്റത്തിൽ രാജേഷിനെതിരെ പൊലീസ് കേസെടുത്തു. കമ്പമെട്ട് പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്.ഇയാളുടെ ബന്ധു കൂടിയായ അയൽവാസിയുടെ നായയാണ് ക്രൂരതയ്ക്ക് ഇരയായത്. ഇരുവരും തമ്മിലുള്ള വഴക്കാണ് സംഭവത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

Read More

ആരോഗ്യ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയ മൂന്ന് പേർ അറസ്റ്റിൽ

ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മൂന്ന് പേരെ പത്തനംതിട്ട അടൂർ പൊലീസ് അറസ്റ്റുചെയ്തു. ഒന്നാം പ്രതി കൊല്ലം വെള്ളിമൺ സ്വദേശി വിനോദ്, നൂറനാട് സ്വദേശികളായ അയ്യപ്പദാസ്, സഹോദരൻ മുരുകദാസ് എന്നിവരാണ് പിടിയിലായത്. സമാന രീതിയിൽ 15 തട്ടിപ്പുകൾ പ്രതികൾ നടത്തിയതായും പൊലീസ് പറയുന്നു. ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് അടൂർ സ്വദേശിനിയെ രണ്ടും മൂന്നും പ്രതികളായ മുരുകദാസും അയ്യപ്പദാസും സമീപിച്ചു. സർക്കാർ വകുപ്പുകളിൽ ഉന്നത ബന്ധമുള്ള വിനോദ് ബാഹുലേയൻ വഴിയാണ് ജോലി തരപ്പെടുത്തുന്നതെന്ന്…

Read More

ചാലിയാറിൽ 17കാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം എടവണ്ണപ്പാറയില്‍ ചാലിയാറില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍. പെണ്‍കുട്ടി കരാട്ടെ പരീശിലനത്തിന് പോയിരുന്ന സ്ഥാപനത്തിലെ അധ്യാപകന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടര്‍ന്ന് കരാട്ടെ അധ്യാപകന്‍ സിദ്ദിഖലിയെയാണ് അറസ്റ്റ് ചെയ്തത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് വീടിന് 100 മീറ്റര്‍ മാത്രം അകലെ ചാലിയാറില്‍ 17കാരിയുടെ മൃതദേഹം കണ്ടെത്തിയത്. തുടക്കം മുതല്‍ തന്നെ കുട്ടിയുടെ മരണത്തില്‍ വീട്ടുകാര്‍ ദുരൂഹത ആരോപിച്ചിരുന്നു….

Read More

കരാട്ടെ പരീശിലകന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസ് നല്‍കാനിരിക്കെ ചാലിയാറില്‍ മൃതദേഹം; പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത

ചാലിയാറില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മുങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. പെണ്‍കുട്ടി കരാട്ട പരീശിലനത്തിന് പോകുന്ന സ്ഥാപനത്തിലെ അധ്യാപകന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ പരാതി നല്‍കാനിരിക്കെയാണ് പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഈ അധ്യാപകന്റെ കീഴിലാണ് 2020 മുതല്‍ പെണ്‍കുട്ടി കരാട്ടെ പരിശീലിക്കുന്നത്. പരീശീലനത്തിനെത്തിയതിന് പിന്നാലെ പെണ്‍കുട്ടിയെ അധ്യാപകന്‍ നിരന്തരമായി പീഡിപ്പിച്ചെന്നാണ് പരാതി. ഇക്കാര്യം വിദ്യാര്‍ഥിനി വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ തെറ്റുപറ്റിയതായി അധ്യാപകന്‍ സമ്മതിച്ചെന്നും ഇനി…

Read More

പൊലീസ് ക്വാട്ടേഴ്സിൽ 13 കാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കേസ് സിബിഐ അന്വേഷിക്കും

തിരുവനന്തപുരം പൊലീസ് ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കാണപ്പെട്ട 13 കാരിയുടെ ദുരൂഹമരണം സി ബി ഐ അന്വേഷിക്കാൻ ഉത്തരവ്. എട്ട് മാസമായി പൊലീസ് അന്വേഷിച്ചിട്ടും പ്രതിയെ പിടികൂടാനാകാത്തതോടെയാണ് കേസ് സി ബി ഐയെ ഏൽപ്പിക്കാൻ കോടതി ഉത്തരവിട്ടത്. അന്വേഷണം വേഗത്തിൽ ഏറ്റെടുക്കണമെന്നും സി ബി ഐക്ക് ജസ്റ്റിസ് ബെച്ചു കുര്യൻ നിർദേശം നൽകി. കുട്ടിയുടെ പോസ്റ്റ്മോർട്ടത്തിൽ തുടർച്ചയായി പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞതോടെയാണ് കേസ് വേഗത്തിൽ തന്നെ സി ബി ഐക്ക് നൽകിയാൻ കോടതി ഉത്തരവിട്ടത്. കുട്ടിയുടെ അമ്മ…

Read More

വർക്കലയിൽ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചുകീറിയ നിലയിൽ

വർക്കലയിൽ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. ചാവർകോട്‌ സ്വദേശി അജിത് ദേവദാസിന്റെ മൃതദേഹമാണ് നായ്ക്കള്‍ കടിച്ചുകീറിയത്. മൃതദേഹത്തിന് 20 ദിവസത്തോളം പഴക്കമുണ്ട്.

Read More