കോഴിക്കോട് എൻഐടിയിൽ അധ്യാപകനുനേരെ ആക്രമണം; പ്രതി പിടിയിൽ

കോഴിക്കോട് എൻഐടി ക്യാമ്പസിൽ അധ്യാപകനുനേരെ ആക്രമണം. കത്തികൊണ്ട് കുത്തുകയായിരുന്നു. ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. എൻഐടിയിലെ സിവിൽ എൻജിനീയറിങ് പ്രൊഫസർ ജയചന്ദ്രനാണ് കുത്തേറ്റത്. തമിഴ്‌നാട് സേലം സ്വദേശി വിനോദാണ് അധ്യാപകനെ ആക്രമിച്ചത്. സംഭവത്തിനുശേഷം പ്രതിയായ വിനോദ് കുമാറിനെ കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. കുത്തിയ വിനോദ് കുമാർ എൻഐടിയിലെ വിദ്യാർത്ഥിയല്ലെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരുകയാണെന്നും പൊലീസ് വ്യക്തമാക്കി. എൻഐടി ക്യാമ്പസിലെ ലൈബ്രറിക്ക് സമീപത്ത് വെച്ചാണ് അധ്യാപകനെ ആക്രമിച്ചത്. പരിക്കേറ്റ അധ്യാപകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, പിടിയിലായ പ്രതി പരസ്പര വിരുദ്ധമായ…

Read More

തമിഴ്നാട്ടിൽ ഡിഎംകെ നേതാവിനെ വെട്ടി കൊലപ്പെടുത്തി; ആക്രമണം നടത്തിയത് ബോബെറിഞ്ഞ ശേഷം

തമിഴ്‌നാട് ചെങ്കൽപേട്ടിൽ ഡിഎംകെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. വണ്ടല്ലൂർ നോർത്ത് സെക്രട്ടറി ആറാമുദൻ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വാഹനത്തിന് നേരെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലി്റെ ജന്മദിനമായ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന വണ്ടല്ലൂർ-വാലാജാബാദ് റോഡിലെ ബസ് സ്റ്റാൻഡിന്റെ പണി നിരീക്ഷിക്കാൻ പോകുകയായിരുന്നു ആറാമുദൻ. കാർ വാലാജബാദ് പാലത്തിന് സമീപം എത്തിയപ്പോൾ അഞ്ച് പേർ മൂന്നു ബൈക്കുകളിലായെത്തി ആക്രമിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും കൈകളിലും ഗുരുതരമായി പരിക്കേറ്റ ആറാമുദനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതിയായ 43കാരന് 14 വർഷം കഠിന തടവ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും. നേമം വില്ലേജില്‍ പാപ്പനംകോട് എസ്റ്റേറ്റ് വാര്‍ഡില്‍ 43 വയസുകാരന്‍ മുജീബ് റഹ്‌മാനെയാണ് 14 വര്‍ഷത്തെ കഠിനതടവും 50,000 രൂപ പിഴ ഒടുക്കുന്നതിനും കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി ശിക്ഷ വിധിച്ചത്. പിഴ ഒടുക്കില്ലെങ്കില്‍ ആറുമാസം അധിക കഠിനതടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി വിധിച്ചു. 2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാവ് ആശുപത്രിയിലുള്ള സഹോദരിയെ കാണുന്നതിന് പോയ സമയം സ്‌കൂള്‍ വിട്ടുവന്ന…

Read More

കാര്യവട്ടം ക്യാമ്പസിനുള്ളിലെ അസ്ഥികൂടം: ഡ്രൈവിങ് ലൈസൻസ് കണ്ടെത്തി

 കാര്യവട്ടം ക്യാമ്പസിനുള്ളിലെ വാട്ടർ ടാങ്കിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. അസ്ഥികൂടത്തിന് സമീപത്തുനിന്ന് ഡ്രൈവിങ് ലൈസൻസ് കണ്ടെത്തി. തലശ്ശേരി സ്വദേശിയായ 39 വയസ്സുള്ള അവിനാശ് ആനന്ദിന്റെ പേരിലുള്ള ലൈസൻസാണ് ലഭിച്ചത്. അസ്ഥികൂടം ഇയാളുടേതാണോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അസ്ഥികൂടം പുരുഷന്റേതാണെന്ന് നേരത്തേ പൊലീസ് അറിയിച്ചിരുന്നു. വാട്ടർ ടാങ്കിനുള്ളിൽനിന്ന് ഷർട്ടും പാൻറും ടൈയ്യും തൊപ്പിയും കണ്ടെത്തിയിരുന്നു. അസ്ഥികൂടം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തും. വാട്ടർ ടാങ്ക് പൊളിച്ചുമാറ്റാനാണ് തീരുമാനം. ഇന്നലെയാണ് കാര്യവട്ടം ക്യാമ്പസിനുള്ളിലെ ബോട്ടിണി ഡിപ്പാർട്ട്മെന്റിന് സമീപമുള്ള വാട്ടർ…

Read More

പട്ടാപ്പകൽ ബസ് സ്റ്റാൻഡിൽ വച്ച് ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ബസ് സ്റ്റാൻഡിൽ വച്ച് ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു. നീലിപ്പാറ സ്വദേശി ഗീതുവിനെയാണ് അൻപതുകാരനായ ഭർത്താവ് ഷൺമുഖം കുത്തി പരിക്കേൽപ്പിച്ചത്. ഗീതുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൺമുഖത്തെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ജോലിയ്ക്ക് പോകുന്നതിനായി സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് ഭർത്താവ് ഷൺമുഖം ഗീതുവിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. ഉടൻ തന്നെ ബസ് സ്റ്റാൻഡിലുള്ളവർ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചുമലിനും കഴുത്തിനുമാണ് കുത്തേറ്റത്. സമീപത്തെ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയാണ് ഗീതു. ഏറെ നാളായി ഇരുവരും അകന്നു…

Read More

ഇരുപത്തിയേഴുകാരിയുടെ അസ്വാഭാവിക മരണം; കാരണം മൊബൈലിനെ ചൊല്ലിയുള്ള തർക്കം, സാക്ഷി ഇല്ലാതിരുന്നിട്ടും കേസ് തെളിഞ്ഞു, ഭർത്താവിന് ശിക്ഷ

മൊബൈല്‍ ഫോണിനെചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയും. വയനാട് മൂപ്പൈനാട്, വട്ടത്തുവയല്‍, മഞ്ഞളം 60 കോളനിയിലെ വിജയിനെയാണ് ജീവപര്യന്തം തടവിനും 40000 രൂപ പിഴയടക്കാനും കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് വി അനസ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ അഞ്ച് വര്‍ഷം അധിക തടവ് അനുഭവിക്കണം. 2020 സെപ്തംബർ 24 രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 27 വയസുണ്ടായിരുന്ന സിനിയാണ് കൊല്ലപ്പെട്ടത്. മൊബൈല്‍ ഫോണിനെ ചൊല്ലിയുള്ള വഴക്ക് പിടിവലിയാകുകയും കൊലപാതകത്തില്‍…

Read More

ലക്ഷങ്ങളുടെ തട്ടിപ്പ് ; ഒളിവിൽ കഴിഞ്ഞിരുന്ന കോൺഗ്രസ് എസ് നേതാവ് രമ്യാ ഷിയാസ് അറസ്റ്റിൽ

80 ലക്ഷം രൂപയുടെ തട്ടിപ്പ് കേസ് പ്രതിയായ കോൺഗ്രസ് എസ് നേതാവ് രമ്യ ഷിയാസ് അറസ്റ്റിൽ. ചേരാനല്ലൂർ പൊലീസ് ആണ് രമ്യയെ പിടികൂടിയത്. കുമ്പളം ടോൾ പ്ലാസയിൽ വച്ച് രമ്യ ഷിയാസിനെ പൊലീസ് വാഹനം തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു. ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ടും ഒളിവിൽ കഴിയുകയായിരുന്നു പ്രതി. 12പേരിൽ നിന്നും 80 ലക്ഷം രൂപ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. 24 ആണ് രമ്യ ഷിയാസിന്റെ തട്ടിപ്പുകൾ ആദ്യം പുറത്തുകൊണ്ടുവന്നത്. രമ്യ ഷിയാസിന്റെ അറസ്റ്റ് വൈകുന്നതിൽ കഴിഞ്ഞ…

Read More

ഐസിയുവിൽ പ്രവേശിപ്പിച്ച 24കാരി പീഡനത്തിനിരയായി; നഴ്സിംഗ് അസിസ്റ്റന്റ് കസ്റ്റഡിയിൽ

സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലായിരുന്ന 24 കാരി പീഡനത്തിനിരയായി. രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് സംഭവം. ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റാണ് യുവതിയെ പീഡിപ്പിച്ചത്. പുലർച്ചെ നാലിന് ഐസിയുവിൽ എത്തിയ പ്രതി മയക്കുമരുന്ന് കുത്തിവച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതി ചിരാഗ് യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. പുലർച്ചെ നാല് മണിയോടെ പ്രതി ചിരാഗ് ഐസിയുവിൽ എത്തി. തുടർന്ന് ഉറങ്ങുകയായിരുന്ന യുവതിയെ ഇയാൾ…

Read More

കെഎസ്എഫ്ഇ ഓഫിസിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; ആക്രമിച്ചത് സഹോദരിയുടെ ഭർത്താവ്

കെഎസ്എഫ്ഇ ഓഫിസിൽ യുവതിയെ വെട്ടികൊല്ലാൻ ശ്രമം. കളക്ഷൻ ഏജൻറ് മായാദേവിയെയാണ് വെട്ടിയത്. ആലപ്പുഴ ജില്ലയിലെ കളർകോട് ശാഖയിലാണ് സംഭവം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമണത്തിന്റ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മായാദേവിയുടെ അനുജത്തിയുടെ ഭർത്താവ് സുരേഷ് കുമാറാണ് ആക്രമിച്ചത്. ഉച്ചക്ക് ഓഫീസിനുള്ളിൽ മറ്റു ജീവനക്കാരുടെ മുന്നിൽ വെച്ചാണ് സംഭവം. കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ജീവനക്കാർ ഉടൻ പ്രതിയെ പിടിച്ചുമാറ്റി.

Read More

കായംകുളത്ത് മകന്‍ അമ്മയെ അടിച്ചുകൊന്നു

കായംകുളത്ത് മകന്‍ അമ്മയെ മര്‍ദിച്ചു കൊന്നു. പുതുപ്പള്ളി സ്വദേശി ശാന്തമ്മയാണ് (72) മരിച്ചത്. മകന്‍ ബ്രഹ്മദേവനെ (43) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് അടിയേറ്റ ശാന്തമ്മയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അവിടെവച്ച് ശാന്തമ്മ മരിച്ചു. തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ചപ്പോള്‍ തലയ്ക്കടിയേറ്റാണ് വയോധിക മരിച്ചതെന്ന് ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മകന്‍ ബ്രഹ്മദത്തനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നുത്. ഇരുവരും തമ്മില്‍ വഴക്ക്…

Read More