
കർണാടകയിൽ കോൺഗ്രസ് പ്രദേശിക നേതാവിനെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി; അന്വേഷണം ആരംഭിച്ച് പൊലീസ്
കര്‍ണാടകയിലെ ഗദഗ് ജില്ലയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി. മുണ്ടരാഗി താലൂക്കിലെ ദംബാല ഗ്രാമത്തില്‍ ചൊവാഴ്ചയാണ് സംഭവം. പ്രാദേശിക നേതാവായ ശരണപ്പ സന്ദിഗൗഡയാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ പോവുകയായിരുന്ന ശരണപ്പയെ, ഒരു സംഘം പിന്തുടരുകയും വാഹനത്തില്‍ നിന്ന് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷമാണ് മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് നിരവധി തവണ കുത്തിയത്. ശേഷം മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുകയായിരുന്നു. കൊലപാതകത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല….