പരീക്ഷയ്ക്ക് ഉത്തരക്കടലാസ് കാണിച്ചില്ല; സഹപാഠിയെ കുത്തിപ്പരുക്കേൽപ്പിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾ

സഹപാഠിയെ കുത്തി പരിക്കേൽപ്പിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. മൂന്ന് കുട്ടികൾ ചേർന്ന് സഹപാഠിയെ മർദിച്ച ശേഷം കുത്തി വീഴ്ത്തുകയായിരുന്നു. എഴുത്തു പരീക്ഷയ്ക്ക് ഉത്തരക്കടലാസ് കാണിച്ചുതന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. താനെ ജില്ലയിലെ ഭിവണ്ടിയിൽ ചൊവ്വാഴ്ചയാണ് സംഭവം. എസ്എസ്സി പരീക്ഷയ്ക്ക് ഉത്തരക്കടലാസ് നോക്കി കോപ്പിയടിക്കാൻ വിദ്യാർത്ഥി സമ്മതിച്ചില്ല. ഇതിൽ പ്രകോപിതരായ സഹപാഠികൾ വിദ്യാർത്ഥിയെ ആക്രമിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിയെ മൂന്ന് സഹപാഠികൾ തടഞ്ഞു നിർത്തി. തുടർന്ന് വിദ്യാർത്ഥിയെ ക്രൂരമായി മർദിക്കുകയും കുത്തി വീഴ്ത്തുകയുമായിരുന്നു….

Read More

ഹോട്ടൽ നടത്തിപ്പിന്റെ മറവിൽ ഹെറോയിൻ വിൽപ്പന; പശ്ചിമ ബംഗാൾ സ്വദേശിനി അറസ്റ്റിൽ

എറണാകുളം പെരുമ്പാവൂരിൽ പശ്ചിമ ബംഗാൾ സ്വദേശിനി ഹെറോയിനുമായി പിടിയിലായി. പെരുമ്പാവൂർ കണ്ടംതറ ഭാഗത്ത് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിനിയായ 36 വയസുകാരി സുലേഖാ ബീവി അറസ്റ്റിലായത്. ഇവരിൽ നിന്ന് 16.638 ഗ്രാം ഹെറോയിൻ എക്സൈസ് പിടികൂടി. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ബംഗാളി ദീദി എന്ന പേരിൽ അറിയപ്പെടുന്ന ഇവർ സ്വന്തം നാട്ടിൽ നിന്ന് ഹെറോയിൻ കൊണ്ടുവന്നു കേരളത്തിൽ വില്പന നടത്തിയിരുന്നു എന്ന് എക്സൈസ് അറിയിച്ചു. കണ്ടംതറ ഭാഗത്ത് ഇവർ നടത്തുന്ന ബംഗാളി ഹോട്ടലിന്റെ മറവിലാണ്…

Read More

ഉത്തരാഖണ്ഡ് ഗുരുദ്വാരയിൽ വെടിവെപ്പ് ; ഒരാൾ കൊല്ലപ്പെട്ടു

ഉത്തരാഖണ്ഡ് നാനക്മട്ട ഗുരുദ്വാരയിൽ വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. കർസേവാ പ്രമുഖ് ബാബ ടാർസെം സിംഗ് ആണ് മരിച്ചത്. മുഖംമൂടി ധരിച്ച രണ്ട് പേരാണ് ആക്രമണം നടത്തിയത്. സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. രാവിലെ 6.30 യോടെയാണ് സംഭവം. മുഖംമൂടി ധരിച്ച രണ്ട് അക്രമികൾ നാനക്മട്ട ഗുരുദ്വാരയിൽ പ്രവേശിച്ച് കർസേവാ പ്രമുഖ് ബാബാ തർസെം സിംഗിനെ വെടിവയ്ക്കുകയായിരുന്നു. അദ്ദേഹത്തെ ഖത്തിമയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അന്വേഷണത്തിനായി പ്രത്യേക ടാസ്ക് ഫോഴ്സിനെ…

Read More

ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് നൈജീരിയൻ സ്വദേശികൾക്ക് പണം തട്ടാൻ സഹായം ചെയ്ത് നൽകി; തമിഴ്നാട് സ്വദേശിയായ യുവതി അറസ്റ്റിൽ

ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത നൈജീരിയൻ സ്വദേശികൾക്ക് പണം തട്ടാൻ സഹായം നൽകിയ യുവതി അറസ്റ്റിൽ. തമിഴ്‌നാട് കല്ലാക്കുറിച്ചി ജില്ലയിലെ ശങ്കരപുരത്തു താമസിക്കുന്ന വിമലയെയാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് പണം അപഹരിച്ച നൈജീരിയൻ സ്വദേശികൾക്ക് ബാങ്ക് അക്കൗണ്ടുകൾ, സിം കാർഡുകൾ എന്നിവ നൽകി സഹായിച്ചതിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്. 2022ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. 70 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ട് നൈജീരിയൻ സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു….

Read More

ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് നൈജീരിയൻ സ്വദേശികൾക്ക് പണം തട്ടാൻ സഹായം ചെയ്ത് നൽകി; തമിഴ്നാട് സ്വദേശിയായ യുവതി അറസ്റ്റിൽ

ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത നൈജീരിയൻ സ്വദേശികൾക്ക് പണം തട്ടാൻ സഹായം നൽകിയ യുവതി അറസ്റ്റിൽ. തമിഴ്‌നാട് കല്ലാക്കുറിച്ചി ജില്ലയിലെ ശങ്കരപുരത്തു താമസിക്കുന്ന വിമലയെയാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് പണം അപഹരിച്ച നൈജീരിയൻ സ്വദേശികൾക്ക് ബാങ്ക് അക്കൗണ്ടുകൾ, സിം കാർഡുകൾ എന്നിവ നൽകി സഹായിച്ചതിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്. 2022ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. 70 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ട് നൈജീരിയൻ സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു….

Read More

മുംബൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട ; കൊക്കെയിനുമായി യുവതി അറസ്റ്റിൽ

മുംബൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 19.79 കോടി രൂപ വിലമതിക്കുന്ന 1,979 ഗ്രാം കൊക്കെയ്ൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. സംഭവത്തിൽ പശ്ചിമാഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ നിന്നുള്ള ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു. കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിൽ നിന്നാണ് യുവതി മുംബൈയിലെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഷൂസ്, മോയ്‌സ്‌ചറൈസർ ബോട്ടിൽ, ഷാംപൂ ബോട്ടിൽ തുടങ്ങിയവയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ശാസ്ത്രീയ പരിശോധനയിൽ ഇത് കൊക്കെയ്ൻ ആണെന്ന് കണ്ടെത്തി. വിപണിയിൽ 19.79…

Read More

പള്ളിയില്‍ സംസ്‌കാര ചടങ്ങ് കഴിഞ്ഞ് പോകുന്നവരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചു കയറി; മൂന്ന് പേര്‍ക്ക് പരിക്ക്

കോട്ടയം കിടങ്ങൂർ സെന്റ് മേരിസ് കൂടല്ലൂർ പള്ളിയിൽ കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്ക്. ഇന്നലെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പള്ളിയിൽ സംസ്‌കാര ചടങ്ങ് കഴിഞ്ഞ് ആളുകൾ പിരിഞ്ഞുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുന്നപ്ര സ്വദേശി ഓടിച്ച വാഹനമാണ് അപകടം ഉണ്ടാക്കിയത്. സ്റ്റാർട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട കാർ സമീപത്തുള്ളവരുടെ മേൽ ഇടിച്ചുകയറുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. രണ്ട് സ്ത്രീകൾക്കും ഒരു പുരുഷനുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ നിന്ന്…

Read More

മലപ്പുറം കാളികാവിൽ രണ്ടര വയസുകാരിയുടെ മരണത്തിൽ ദുരൂഹത; അച്ഛൻ മർദിച്ച് കൊലപ്പെടുത്തി എന്ന് ആരോപണം

മലപ്പുറം കാളികാവ് ഉദരപൊയിലിൽ രണ്ടര വയസ്സുകാരിയുടെ മരണത്തിൽ ദുരൂഹത. കുഞ്ഞിനെ അച്ഛൻ ഫാരിസ് മർദ്ദിച്ചു കൊലപ്പെടുത്തിയതായി പരാതി. ഫാരിസിന്‍റെ മകൾ ഷഹബത്ത് ഇന്നലെയാണ് മരിച്ചത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. പിതാവ് മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അമ്മ ഷഹബത്തിന്‍റെ ബന്ധുക്കളുടെ പരാതി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലാണുള്ളത്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും ബന്ധുക്കളുടെ പരാതി ഉള്‍പ്പെടെ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

Read More

റീൽ ഷൂട്ട് ചെയ്യുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് യുവതിയുടെ മാല പൊട്ടിച്ച് കടന്നു

റീൽ ഷൂട്ട് ചെയ്യുന്നതിനിടയിൽ ബൈക്കിലെത്തിയ കള്ളൻ യുവതിയുടെ മാലപൊട്ടിച്ചു. ഉത്തർപ്രദശേിലെ ഗാസിയബാദിലെ ഇന്ദ്രാപുരത്താണ് സംഭവം.സുഷമ എന്ന യുവതിയുടെ മാലയാണ് പൊട്ടിച്ചത്. റീലിന് വേണ്ടി റോഡിലൂടെ ചിരിച്ച് അഭിനയിക്കുന്നതിനിടയിലാണ് ‘അപ്രതീക്ഷിത ട്വിസ്റ്റ്’.ഷൂട്ടിനിടയിൽ ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് മാലപൊട്ടിച്ച് അമിതവേഗത്തിൽ ബൈ​​ക്കോടിച്ച് പോവുകയായിരുന്നു. യുവതിയുടെ പരാതിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

നീറ്റ് കോച്ചിംഗ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി ; വിട്ടു കിട്ടണമെങ്കിൽ 30 ലക്ഷം രൂപ വേണമെന്ന് ആവശ്യം

രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് കോച്ചിംഗിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. മധ്യപ്രദേശിലെ ശിവപുരി സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ട് പോയത്. പെണ്‍കുട്ടിയെ മോചിപ്പിക്കണമെങ്കില്‍ 30 ലക്ഷം രൂപ മോചനദ്രവ്യമാണ് തട്ടിക്കൊണ്ടുപോയവര്‍ ആവശ്യപ്പെട്ടതെന്നാണ് പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടിയെ കയറില്‍ കെട്ടിയിട്ട ഫോട്ടോകളും സംഘം അയച്ചിരുന്നുവെന്ന് പിതാവിന്റെ പരാതിയില്‍ പറയുന്നു. ‘മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നാണ് സംഘത്തിന്റെ ഭീഷണി. മകള്‍ കോട്ടയിലെ വിജ്ഞാന്‍ നഗറിലെ ഒരു കോച്ചിംഗ് സെന്ററിലാണ് പഠിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന് അടുത്തുള്ള ഒരു വാടക മുറിയിലാണ് താമസിക്കുന്നത്. ഞായറാഴ്ച…

Read More