ആറ് വയസുകാരിയെ നാലാം ക്ലാസുകാരൻ പീഡിപ്പിച്ചെന്ന് പരാതി ; സംഭവം ആഗ്രയിൽ

ആറ് വയസ്സുകാരിയെ നാലാം ക്ലാസ് വിദ്യാർഥി പീഡിപ്പിച്ചതായി പരാതി. ശനിയാഴ്ചയാണ് സംഭവം നടന്നത്. 11 വയസ്സുകാരനായ നാലാം ക്ലാസ് വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരാവസ്ഥയിലായ വിദ്യാർഥിനി ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കുട്ടികളുടെ വീട് നിൽക്കുന്ന പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കുട്ടിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ശനിയാഴ്ച വൈകുന്നേരം കുട്ടി ട്യൂഷന് പോകുമ്പോൾ ആരോപണവിധേയനായ നാലാം ക്ലാസ് വിദ്യാർഥി ആരുമില്ലാത്ത സ്ഥലത്തേക്ക്…

Read More

ഭാര്യയും മകളും ഉൾപ്പെടെ മൂന്ന് സ്ത്രീകളെ തലയ്ക്ക് അടിച്ച് കൊല്ലാൻ ശ്രമം; പ്രതിയെ പിടികൂടി, കണ്ടെത്തിയത് വനത്തിനോട് ചേർന്ന സ്ഥലത്ത് അബോധാവസ്ഥയിൽ

വയനാട് ഇരുളം മാതമംഗലത്ത് ഭാര്യയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്താന്‍ ശ്രമം. മാതമംഗലം കുന്നുംപുരത്ത് സുമതി, മകള്‍ അശ്വതി, സുമതിയുടെ സഹോദരന്റെ ഭാര്യ ബിജി എന്നിവരെയാണ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലാന്‍ ശ്രമം നടന്നത്. രാവിലെ ആറരയോടെയായിരുന്നു സംഭവം. അക്രമത്തില്‍ കുപ്പാടി സ്വദേശി ജിനുവിനെതിരെ പൊലീസ് കേസെടുത്തു. സുമതി ജിനുവിന്റെ ഭാര്യയാണ്. ഏറെനാളായി ഇവര്‍ അകന്നു കഴിയുകയായിരുന്നു. വീട്ടിലേക്ക് വരാന്‍ ക്ഷണിച്ചെങ്കിലും വരാതിരുന്നതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന് ശേഷം സ്ഥലത്തു നിന്നും…

Read More

താജ്മഹൽ കാണാൻ എത്തിയ വിനോദ സഞ്ചാരിയെ അപമാനിച്ചു; ടൂറിസ്റ്റ് ഗൈഡ് അറസ്റ്റിൽ

ഭർത്താവിനൊപ്പം താജ്മഹൽ സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരിയെ അപമാനിച്ച സംഭവത്തിൽ ടൂറിസ്റ്റ് ഗൈഡ് അറസ്റ്റിൽ. മൻമോഹൻ ആര്യ എന്നയാളാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെയാണ് യു.കെ സ്വദേശികളായ ദമ്പതികൾ ഡൽഹിയിൽ നിന്ന് ആഗ്രയിലെത്തിയത്. ടൂറിസ്റ്റ് ഗൈഡ് മൻമോഹൻ ആര്യ ദമ്പതികളെ സമീപിച്ച് അവരുടെ ഫോട്ടോ എടുക്കാമെന്ന് വാഗ്ദാനം ചെയ്തു. ഭർത്താവ് മുന്നോട്ട് നീങ്ങിയപ്പോൾ, ഇയാൾ വിനോദസഞ്ചാരിയുടെ ചിത്രങ്ങൾ എടുക്കാൻ തുടങ്ങുകയും അവരെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. പരിഭ്രമിച്ചുപോയ യുവതിയും ഭർത്താവും ഉടൻ തന്നെ താജ്മഹലിലെ സുരക്ഷാ ഉദ്യോഗസ്ഥരെ സംഭവം…

Read More

സിഗററ്റ് വലിക്കുന്നത് കണ്ട് തുറിച്ച് നോക്കി; 28കാരനെ യുവതിയും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി

സി​ഗരറ്റ് വലിക്കുന്നത് തുറിച്ച് നോക്കുകയും മോശമായി സംസാരിക്കുകയും ചെയ്തെന്നാരോപിച്ച് 28കാരനെ യുവതിയും സുഹൃത്തുക്കളും കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ്.നാ​ഗ്പുരിലാണ് സംഭവം. 28 കാരനായ രഞ്ജിത് റാത്തോഡിനെയാണ് കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സിഗരറ്റ് വലിക്കുന്നതിനിടയിൽ നോക്കിയെന്നാരോപിച്ച് 24 കാരിയായ ജയശ്രീ പഞ്ചാഡെ എന്ന യുവതിയും അവളുടെ രണ്ട് സുഹൃത്തുക്കളും ചേർന്ന് റാത്തോഡിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിഗരറ്റ് വാങ്ങാൻ കടയിലെത്തിയ റാത്തോഡിന്റെ നോട്ടം ജയശ്രീ പണ്ടാരെയെ പ്രകോപിപ്പിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് ജയശ്രീ ഇയാൾക്ക് നേരെ പുക വലയം ഊതുന്നതിന്റെയും…

Read More

കർണാടകയിൽ 14 കാരിയെ ലൈംഗീകമായി പീഡിപ്പിച്ചു; പ്രധാനാധ്യാപകൻ അറസ്റ്റിൽ

കർണാടക കാർക്കളയിൽ 14 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് പ്രധാനാധ്യാപകനും ക്ഷേത്രത്തിലെ മുഖ്യപൂജാരിയുമായ 58കാരൻ അറസ്റ്റിൽ. ബോല ഗ്രാമത്തിലെ ബരാബൈലു ഗവൺമെന്റ് ഹയർ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകനായ ബൊള വഞ്ഞാറക്കാട്ടെ സ്വദേശി രാജേന്ദ്ര ആചാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പിലിയൂർ ഇച്ചോടി മഹാലിംഗേശ്വര ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുമാണെന്ന് പൊലീസ് പറഞ്ഞു. 2023 ജൂൺ 5 നും 2024 ഏപ്രിൽ 3 നും ഇടയിൽ ഇയാൾ വിദ്യാർഥികളെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. കൂടാതെ,…

Read More

ക്ഷേത്ര ഉത്സവത്തിനിടെ സംഘർഷം ; കത്തിക്കുത്തിൽ ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

തൃശ്ശൂർ മൂർക്കനാട് ശിവക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഉണ്ടായ കത്തികുത്തിൽ ഒരാൾ മരിച്ചു. വെളത്തൂർ മനക്കൊടി സ്വദേശി ചുള്ളിപറമ്പിൽ വീട്ടിൽ സുഭാഷ് ചന്ദ്രബോസിന്റെ മകൻ അക്ഷയ് (25) ആണ് മരണപ്പെട്ടത്. ആക്രമണത്തില്‍ 5 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മൂർക്കനാട് ആലുംപറമ്പിൽ വച്ചാണ് സംഭവം. മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തോട് അനുബദ്ധിച്ചുള്ള വെടിക്കെട്ട് കഴിഞ്ഞതിന് തൊട്ട് പിന്നാലെയാണ് സംഭവം. വൈകിട്ട് 7 മണിയോടെയാണ് ആക്രമണം നടന്നത്. ആറ് പേര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റ 5 പേരില്‍ 4 പേരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കും ഒരാളെ…

Read More

മലപ്പുറം കുറ്റിപ്പുറത്ത് കുടിവെള്ളത്തെ ചൊല്ലി തർക്കം ; രണ്ട് പേർക്ക് കുത്തേറ്റു

മലപ്പുറം കുറ്റിപ്പുറത്ത് കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ രണ്ട് പേർക്ക് കുത്തേറ്റു. ഊരോത്ത് പള്ളിയാലിൽ വാടക ക്വാർട്ടേഴ്സിൽ താമസക്കുന്നവർക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Read More

ഭിന്നശേഷിക്കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു ; അയൽവാസിക്ക് 68 വർഷം കഠിന തടവും 6 ലക്ഷത്തിലധികം രൂപ പിഴയും ശിക്ഷ

ഭിന്നശേഷിക്കാരിയായ 17 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവിനു പുറമെ 68 വർഷവും ആറു മാസവും കഠിന തടവ് ശിക്ഷ വിധിച്ചു. അരീക്കോട് പൊലീസ് 2019 ഡിസംബറിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ മഞ്ചേരി അതിവേഗ പോക്സോ കോടതി ഒന്നാണ് വിധി പറഞ്ഞത്. പെൺകുട്ടിയെ വീട്ടിൽ വച്ച് അയൽവാസിയായ പ്രതി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. പോക്സോ വകുപ്പ് പ്രകാരം ജീവപര്യന്തം തടവും പ്രതിക്കെതിരെ തെളിഞ്ഞ മറ്റു വിവിധ വകുപ്പുകൾ പ്രകാരം 68 വർഷവും ആറു മാസവും തടവുമാണ്…

Read More

ട്രെയിനിൽ നിന്ന് യാത്രക്കാരൻ വീണ് മരിച്ച സംഭവം ; മരണം ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതിനിടെ , പ്രതി അറസ്റ്റിൽ

ട്രെയിനിൽ നിന്ന് യാത്രക്കാരൻ വീണ് മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നു. മുംബൈയിലെ പൂനെയിലാണ് യാത്രക്കാരനായ പ്രഭാസ് ബാം​ഗെ ട്രെയിനിൽ നിന്ന് വീണ് മരിച്ചത്. ഇയാളുടെ മരണത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ തട്ടിപ്പറിക്കാൻ മോഷ്ടാവ് ശ്രമിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തി. സംഭവത്തിൽ ആകാശ് ജാദവ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. കല്യാണിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്നു പ്രഭാസ് ബാം​ഗെ. വിത്തൽവാഡി സ്‌റ്റേഷനിൽ വെച്ച് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വെച്ച് സെൽഫി വീഡിയോ എടുക്കുകയായിരുന്നു…

Read More

വിവാഹ ദോഷം മാറാനെന്ന പേരിൽ സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തു; ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതക കേസ് പ്രതി നിതീഷിനെതിരെ പുതിയ കേസ് ചുമത്തി

കട്ടപ്പന ഇരട്ടക്കൊലപതാക കേസിലെ പ്രതിയായ നിതീഷിനെതിരെ ഒരു ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്ത സംഭവത്തിലാണ് പൊലീസ് ഒരു ബലാത്സംഗ കേസ് കൂടി നിതീഷിനെതിരെ ചുമത്തിയത്. നേരത്തെ സുഹൃത്തിന്‍റെ അമ്മയെ ബലാത്സംഗം ചെയ്തതിന് നേരത്തെ കേസ് എടുത്തിരുന്നു. സുഹൃത്തിന്‍റെ സഹോദരിയെ വിവാഹദോഷം മാറാണെന്ന പേരിൽ പ്രതീകാത്മകമായി കല്യാണം കഴിക്കുകയായിരുന്നു. തുടര്‍ന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ വീട്ടുകാർക്ക് അപകടം സംഭവിക്കും എന്ന് വിശ്വസിപ്പിച്ച് പലതവണ ബലാത്സംഗം ചെയ്തു. ഈ സംഭവത്തിലാണ് പുതിയ കേസ്. 

Read More