
തിരുവനന്തപുരം വീണ്ടും ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം ; സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നേരെ ആക്രമണം
തിരുവനന്തപുരത്ത് വീണ്ടും ലഹരി സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം വെള്ളറട കണ്ണനല്ലൂരിൽ ഇന്നലെ രാത്രിയുണ്ടായ അക്രമത്തിൽ അമ്പൂരി സ്വദേശിയായ പാസ്റ്റർക്ക് വെട്ടേറ്റു. കൺസ്യൂമർഫെഡ് ജീവനക്കാരിക്കും ഭർത്താവിനും മർദനമേറ്റു. സംഭവത്തിൽ 17-കാരനെ പൊലീസ് പിടികൂടി. മൂന്ന് ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് ഇന്നലെ രാത്രി കണ്ണനൂരിൽ ഭീകരാന്തരീക്ഷം വിതച്ചത്. മദ്യപിച്ചെത്തിയ സംഘം വാഹനങ്ങൾ തടഞ്ഞുനിർത്തുകയും യാത്രക്കാരെ അസഭ്യം പറയുകയുമായിരുന്നു. അമ്പൂരി സ്വദേശിയായ പാസ്റ്റർ അരുളിനെ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചെന്നും പരാതിയുണ്ട്. ഇതിനിടയിലാണ് അതുവഴി വന്ന കൺസ്യൂമർഫെഡ് ജീവനക്കാരി സരിതയ്ക്കും ഭർത്താവിനും മർദനമേറ്റത്. ഇത്…