പോർഷെ കാർ അപകടക്കേസ് ; പ്രതിയായ പതിനേഴുകാരനെ രക്ഷിക്കാൻ ഡോക്ടർമാർ രക്തസാമ്പിൾ മാറ്റി , ഡോക്ടർമാർ അറസ്റ്റിൽ

പൂനെയിൽ മദ്യലഹരിയിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് രണ്ട് പേർ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് രണ്ട് ഡോക്ടര്‍മാര്‍ അറസ്റ്റിൽ. രക്ത സാംപിൾ മാറ്റി പരിശോധനയിൽ കൃത്രിമം നടത്തിയതിനാണ് ഇവരെ പിടികൂടിയത്. പൂനെ സസൂൺ ജനറൽ ആശുപത്രി ഫൊറൻസിക് മേധാവിയും മറ്റൊരു ഡോക്ടറുമാണ് അറസ്റ്റിലായത്. ഇവർ രക്തസാംപിൾ മാറ്റി പതിനേഴുകാരൻ മദ്യപിച്ചിരുന്നില്ല എന്ന റിപ്പോർട്ട് നൽകിയത് വിവാദമായിരുന്നു. പിന്നീട് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് ഡോക്ടർമാർ രക്ത സാംപിളിൽ കൃത്രിമം നടത്തിയതായി കണ്ടെത്തിയത്. അതേസമയം, പൂനെയിൽ 17കാരനോടിച്ച ആഢംബര കാറിടിച്ച് രണ്ട്…

Read More

കോട്ടയം വടവാതൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; ആക്രമണം ഭാര്യയുമായി സൗഹൃദമുണ്ടെന്ന സംശയത്തിൽ

കോട്ടയം വടവാതൂരിൽ യുവാവിനെ വെട്ടിക്കാലപ്പെടുത്തിയ സംഭവത്തിൽ ബന്ധുവിനായി പൊലീസ് അന്വേഷണം തുടങ്ങി. ഭാര്യയുമായി സൗഹൃദമുണ്ടെന്ന സംശയത്തിൽ ഇടുക്കി വണ്ടിപ്പെരിയാർ മൂങ്കലാർ പുതിയങ്കം വീട്ടിൽ എസ്.അജീഷ് (42)ആണ് ഭാര്യയുടെ ബന്ധുവായ രഞ്ജിത്തിനെ വെട്ടി കൊലപ്പെടുക്കിയത്. ആക്രമണത്തിൽ സുഹൃത്തായ യുവാവിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി നടന്ന അക്രമത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി അജീഷിനായി പൊലീസ് അന്വേഷണം തുടരുകയാണ്. വടവാതൂരിൽ താമസക്കാരനായ ചെങ്ങളം സ്വദേശി രഞ്ജിത്ത് എന്ന നാല്പതുകാരനെയാണ് യുവാവ് സംശയരോഗം മൂലം പതിയിരുന്ന് ആക്രമിച്ചത്. രഞ്ജിത്തിന്റെ…

Read More

കെഎസ്ആർടിസി ബസിൽ വച്ച് യുവതിയെ കയറിപ്പിച്ചു ; പ്രതിയെ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് പെൺകുട്ടി

കോഴിക്കോട് കൊടുവള്ളിയിൽ കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ 46 കാരനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ചാവടിക്കുന്നുമ്മൽ അൻവർ എന്നയാളാണ് പിടിയിലായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കുന്ദമംഗലത്ത് നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറിയ 22കാരിയെ ബസിലുണ്ടായിരുന്ന അൻവര്‍ ചാരിനിന്ന് ഉപദ്രവിക്കുകയായിരുന്നു. ഇതോടെ പെൺകുട്ടി ഇയാളെ തടഞ്ഞുവച്ച് കൊടുവള്ളി പൊലീസിനെ വിവരമറിയിച്ചു. ഇതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി. ഇന്ന് താമരശേരി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More

ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണയം നടത്താൻ യുവതിയുടെ വയറുകീറി പരിശോധന ; ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ

ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണയം നടത്താൻ കത്തി ഉപയോഗിച്ച് ഭാര്യയുടെ വയറു കീറിയ സംഭവത്തിൽ ഭർത്താവിന് ജീവപര്യന്തം തടവ്. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. 46 വയസുകാരനായ പന്നാലാൽ എന്നയാളെയാണ് അ‍ഡീഷണൽ ജില്ലാ ആന്റ് സെഷൻസ് ജഡ്ജി സൗരഭ് സക്സേന ശിക്ഷിച്ചത്. 2020 സെപ്റ്റംബറിലായിരുന്നു സംഭവം. എട്ട് മാസം പ്രായമുള്ള അനിത ദേവി എന്ന സ്ത്രീയുടെ വയറാണ് ഭ‍ർത്താവ് കത്തികൊണ്ട് കീറിയത്. ഭാര്യ വീണ്ടും ഒരു പെൺകുഞ്ഞിനെ പ്രസവിക്കാൻ പോകുന്നുവെന്ന് ഒരു ജ്യോത്സ്യൻ പറ‌ഞ്ഞതനുസരിച്ച് അത് പരിശോധിക്കാനായിരുന്നത്രെ വയറു…

Read More

ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങിയില്ല ; ദലിത് യുവാവിനെ മദ്യ മാഫിയ സംഘം തല്ലിക്കൊന്നു

തങ്ങളുടെ ഔട്ട്ലെറ്റിൽ നിന്നും മദ്യം വാങ്ങിയില്ലെന്ന് ആരോപിച്ച് ദലിത് യുവാവിനെ മദ്യമാഫിയാ സംഘം തല്ലിക്കൊന്നു. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ സൂര​ജ്​ഗഢിലാണ് കൊടുംക്രൂരത. കമ്പിവടിയിൽ തലകീഴായി കെട്ടിത്തൂക്കിയിട്ടും നിലത്തു കിടത്തിയിട്ടുമായിരുന്നു ക്രൂര മർദനം. രാമേശ്വർ വാൽമീകിയെന്ന യുവാവാണ് കൊല്ലപ്പെട്ടത്. മേയ് 14ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രാമേശ്വർ വാൽമീകിയെ ഒരു സംഘം ആളുകൾ ബലം പ്രയോഗിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വാൽമീകി അബോധാവസ്ഥയിലായതിനെ തുടർന്ന് ഹരിയാനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടർന്ന് പ്രതികൾ…

Read More

ബംഗ്ലദേശ് എംപി കൊൽക്കത്തയിൽ കൊല്ലപ്പെട്ട സംഭവം ; മൂന്ന് പേർ അറസ്റ്റിൽ

ചികിത്സയ്ക്കായി കൊൽക്കത്തയിലെത്തി കാണാതായ ബംഗ്ലാദേശ് എം.പി. ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. ബംഗ്ലദേശിലെ ഭരണകക്ഷിയായ അവാമിലീഗിന്റെ മുതിർന്ന എം.പി.യായ അൻവാറുൾ അസിം അനാർ (56) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിൽ മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്. കേസ് അന്വേഷിക്കാൻ സിഐഡി സംഘത്തെയും നിയോഗിച്ചു. കൊൽക്കത്ത ന്യൂടൗണിലെ ഫ്ളാറ്റിൽനിന്ന് എം.പി.യുടെ വികൃതമാക്കപ്പെട്ട മൃതദേഹം കണ്ടെത്തിയതായി ബംഗ്ലാദേശി മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് ധാക്ക പോലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ച് മേധാവി ഹാറുൺ റാഷിദ് പറഞ്ഞു. കുടുംബപരമോ സാമ്പത്തികമോ ആയ കാരണങ്ങളാണോ നാട്ടുകാരുമായുള്ള ശത്രുതയാണോ…

Read More

എറണാകുളത്ത് രണ്ടിടത്ത് ഗുണ്ടാ ആക്രമണം ; യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചു

എറണാകുളത്ത് രണ്ടിടത്ത് ഗുണ്ട ആക്രമണം നടന്നു. ആലുവ ഉളിയന്നൂരിൽ ആയുധങ്ങളുമായെത്തിയ യുവാക്കൾ വാഹനങ്ങൾ അടിച്ചുതകർത്തു. കൊച്ചിയിൽ പള്ളുരുത്തി സ്വദേശിയായ യുവാവിനെ മൂന്നംഗസംഘം വെട്ടി പരിക്കേൽപ്പിച്ചു. വിവാഹ സൽക്കാരം കഴിഞ്ഞ് വരികയായിരുന്ന കുടുംബത്തിന്റെ കാറിന്മേൽ ഗുണ്ടകളിൽ ഒരാൾ സഞ്ചരിച്ച ബൈക്ക് തട്ടിയതുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്നാണ് ഉളിയന്നൂരിൽ ഗുണ്ടകൾ വാഹനങ്ങൾ തല്ലിത്തകർത്തത്. പള്ളുരുത്തി സ്വദേശി ഷാഹുൽ സഞ്ചരിച്ച ബൈക്കാണ് കാറിൽ തട്ടിയത്. തുടർന്ന് ഷാഹുൽ വിളിച്ചറിയിച്ചത് അനുസരിച്ച് കോമ്പാറ സ്വദേശി സുനീർ കുടിയെത്തിയ ശേഷം ഇരുവരും ചേർന്ന് വാഹനങ്ങൾ…

Read More

ഗാർഹിക പീഡനക്കേസ്; രാഹുലിന് നാടുവിടാൻ സഹായമൊരുക്കി, പോലീസുകാരന് സസ്പെൻഷൻ

പന്തീരാങ്കാവിൽ ഗാർഹിക പീഡനക്കേസിലെ മുഖ്യപ്രതി രാഹുലിന് രാജ്യംവിടാൻ സഹായമൊരുക്കിയ പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശരത് ലാലിന് സസ്പെൻഷൻ. രാഹുലുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുകയും വീട്ടിൽച്ചെന്ന് കാണുകയും ചെയ്തതായി തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ വീഴ്ചവരുത്തിയ സ്റ്റേഷൻ ഹൗസ് ഓഫീസർ എ.എസ്. സരിനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. രാഹുലിന്റെ വീട്ടിലും കാറിലും അന്വേഷണസംഘവും ഫൊറൻസിക് വിഭാഗവും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. കാറിന്റെ സീറ്റിൽ രക്തക്കറ കണ്ടെത്തി. ഫോറൻസിക് സംഘം വിശദമായ പരിശോധന…

Read More

ഫോൺ ചെയ്ത് ഭാര്യയെ കാടിനുള്ളിലേക്ക് വിളിച്ച് വരുത്തി ചുറ്റിക കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു ; പ്രതിയായ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം കരുമൺകോട് വനമേഖലയില്‍ വെച്ച് ഭാര്യയെ ഭർത്താവ് ചുറ്റികക്ക് അടിച്ചു പരിക്കേൽപ്പിച്ചു. പാലോട് സ്വദേശി ഷൈനിക്ക് ആണ് പരിക്കേറ്റത്. ഷൈനിക്ക് തലയ്ക്കും കാലിനും പരിക്കേറ്റു. സംഭവത്തില്‍ ഷൈനിയുടെ ഭർത്താവ് സോജിയെ പാങ്ങോട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഷൈനിയെ ഫോണിൽ വിളിച്ചു വരുത്തിയ ശേഷം മർദ്ദിക്കുകയായിരുന്നു. ഇരുവരും തമ്മിൽ ഏറെ നാളായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വനമേഖലയിലേക്ക് ഷൈനിയെ വിളിച്ചുവരുത്തിയ ശേഷമാണ് ആക്രമണം. ഷൈനിയുടെ രണ്ട് കാൽ മുട്ടുകളും ചുറ്റികക്ക് അടിച്ചു പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷൈനിയെ…

Read More

ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന് വിശ്വസിപ്പിച്ച് വീട്ടിൽ പരിശോധന നടത്തി ; കവർന്നത് 25 ലക്ഷം രൂപ , പൊലീസിൽ പരാതി നൽകി വീട്ടുടമ

ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട് അർദ്ധരാത്രി വീട്ടിൽ കയറിച്ചെന്ന ആറംഗ സംഘം 25 ലക്ഷം രൂപ കവർന്നു. തട്ടിപ്പാണെന്ന് പിന്നീട് മനസിലായതോടെ വീട്ടുടമ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ തെരച്ചിലിൽ ആറംഗ സംഘത്തിലെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസിൽ നിന്നും മോട്ടോർ വാഹന വകുപ്പിൽ നിന്നും വിരമിച്ച രണ്ട് ജീവനക്കാർക്കും തട്ടിപ്പുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. മുംബൈയിലാണ് സംഭവം. മാതുംഗ ഏരിയിലെ പ്രശസ്തമായ ഒരു കഫേയുടെ ഉടമയുടെ വീട്ടിലാണ് തട്ടിപ്പ് സംഘമെത്തിയത്. സിയോൺ ആശുപത്രിയുടെ…

Read More