വിദേശത്ത് എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ആറ്റിങ്ങൽ സ്വദേശി പിടിയിൽ

വിദേശത്ത് എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ഷൈൻ ആണ് അറസ്റ്റിലായത്. പറവൂർ സ്വദേശിയായ പെൺകുട്ടിക്ക് സീറ്റ് വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം തട്ടിയെന്നാണ് പരാതി. പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.

Read More

ഒഡീഷയിൽ 7 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ; പ്രതി പിടിയിൽ

ഒഡീഷയിലെ മയൂർഭഞ്ചിൽ 7 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി യുവാവ്. കുലിയാന പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ചയായിരുന്നു സംഭവം. 23കാരനായ പ്രതിയെ നാട്ടുകാർ പൊലീസിന് കൈമാറി. ശനിയാഴ്ച കുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് പ്രതി വീട്ടിലെത്തുന്നത്. കുട്ടിയുടെ മാതാപിതാക്കൾ വോട്ട് ചെയ്യാൻ പോയ തക്കം നോക്കി ഇയാൾ ഇവിടെയെത്തുകയായിരുന്നുവെന്നാണ് വിവരം. ശേഷം കുട്ടിയെ തൊട്ടടുത്തുള്ള പുഴക്കരയിലേക്ക് കൊണ്ടുപോയ ശേഷം ക്രൂരപീഡനത്തിനിരയാക്കി. പീഡനവിവരം പുറത്തറിയാതിരിക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. കഴുത്തുഞെരിച്ചാണ് ഇയാൾ കുഞ്ഞിനെ കൊന്നത്. ശേഷം ഇവിടെ നിന്ന് കടന്നു…

Read More

കോട്ടയത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി പ്രതി അറസ്റ്റിൽ

കോട്ടയം വടവാതൂരിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ കീഴടങ്ങിയ പ്രതി ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി അജീഷാണ് അറസ്റ്റിലായത്. മണർകാട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെയ് 25ന് വൈകീട്ടാണ് കുമരകം ചെങ്ങളം സ്വദേശി രഞ്ജിത്തിനെ പ്രതി വെട്ടിക്കൊലപ്പെടുത്തിയത്. രഞ്ജിത്തിന്റെ സുഹൃത്ത് റിജോയ്ക്കും വെട്ടേറ്റിരുന്നു. ജോലി കഴിഞ്ഞ് ബസ് ഇറങ്ങി നടക്കുകയായിരുന്ന രഞ്ജിത്തിനെയും സുഹൃത്ത് റിജോയെയും പ്രതി അജീഷ് മറഞ്ഞിരുന്ന് ആക്രമിക്കുകയിരുന്നു. വലത് കൈയിലും നെഞ്ചത്തും വെട്ടേറ്റ രഞ്ജിത്തിനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു….

Read More

വിവാഹത്തിന് നിർബന്ധിച്ച കാമുകിയെ കൊലപ്പെടുത്തി ; പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ

വിവാഹത്തിന് നിര്‍ബന്ധിച്ച കാമുകിയെ വീട്ടില്‍ വച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും. ഹരിപ്പാട് വെട്ടുവേനി കിഴക്കടംപള്ളില്‍ വീട്ടില്‍ എസ് സുനിത (26) യെ കൊലപ്പെടുത്തിയ കേസിലാണ് കാമുകനായിരുന്ന വെട്ടുവേനി താമരശേരില്‍ കിഴക്കതില്‍ വീട്ടില്‍ രാജേഷി(42)നെ തടവിന് ശിക്ഷിച്ചത്. മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതി രണ്ട് കെ എന്‍ അജിത്ത് കുമാറിന്റേതാണ് ഉത്തരവ്. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. പിഴ തുകയായ അഞ്ച് ലക്ഷം രൂപ സുനിതയുടെ…

Read More

ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങളിൽ നിന്ന് പണം മോഷണം ; രണ്ട് യുവാക്കൾ അറസ്റ്റിൽ

ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങള്‍ മോഷ്ടിക്കുന്ന യുവാക്കള്‍ പിടിയില്‍. നേര്യമംഗലം പിറക്കുന്നം കരയില്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പ്രവീണ്‍ (24), കുട്ടമംഗലം നെല്ലിമറ്റം കരയില്‍ പോത്തുകുഴി ഭാഗത്ത് പുത്തന്‍പുരക്കല്‍ വീട്ടില്‍ വിഷ്ണു (21) എന്നിവരെയാണ് എറണാകുളം പോത്താനിക്കാട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ 18ന് പുലര്‍ച്ചെ ഞാറക്കാട് ചാപ്പലിലെ ഭണ്ഡാരം കുത്തി തുറന്ന് പണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. നിരവധി ആരാധനാലയങ്ങളില്‍ ഇവര്‍ സമാന രീതിയിലുള്ള മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

Read More

സ്കൂളിൽ നിന്ന് വിളിച്ച് കൊണ്ടുവരുന്നതിനിടെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; ഓട്ടോ ഡ്രൈവറായ പ്രതിക്ക് 45 വർഷം കഠിന തടവ് വിധിച്ച് കോടതി

മലപ്പുറം എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 45 വര്‍ഷം കഠിനതടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം വടപുറം സ്വദേശി നിഷാദിനെയാണ് നിലമ്പൂര്‍ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം സാധാരണ തടവും അനുഭവിക്കണം. 2019 ഡിസംബറില്‍ നിലമ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി പറഞ്ഞത്. കുട്ടിയെ സ്കൂളില്‍ നിന്നും കൊണ്ടുവരുന്നതിനിടെ ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതി പീഡിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍…

Read More

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സംവിധായകൻ ഒമർ ലുലുവിന് എതിരെ ബാലാത്സംഗ കേസ്

മലയാള ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. കൊച്ചിയിൽ സ്ഥിര താമസമാക്കിയ യുവ നടിയാണ് സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. കൊച്ചി സിറ്റി പൊലീസിന് നൽകിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള…

Read More

വഴി ചോദിച്ച സ്ത്രീകളുടെ കാറിൽ അതിക്രമിച്ച് കയറി ; 18 കാരിയെ കടന്ന് പിടിച്ച് വീഡിയോ എടുത്തു

തിരുവനന്തപുരം കല്ലറയിൽ നടുറോഡിൽ സ്ത്രീകൾക്കെതിരെ അതിക്രമം. വഴി ചോദിച്ച സ്ത്രീകളുടെ കാറിൽ രണ്ടുപേർ അതിക്രമിച്ച് കയറി ശരീരത്തിൽ കടന്നുപിടിച്ചു, വിഡിയോ എടുത്തെന്നുമാണ് പരാതി. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് മൂന്നുപേരയും രക്ഷപ്പെടുത്തിയത്. ശനിയാഴ്ച വൈകീട്ട് നാലരയ്ക്കാണ് സംഭവം നടന്നത്.കേസിൽ കല്ലറ സ്വദേശി രാജീവിനെ പൊലീസ് അറസ്റ്റുചെയ്തു. ഒരാൾ ഒളിവിലാണ്. കൊല്ലം നിലമേൽ സ്വദേശികളായ മൂന്ന് സ്ത്രീകളാണ് അതിക്രമം നേരിട്ടത്. ലൈംഗികാധിക്ഷേപത്തിന് പാങ്ങോട് പൊലീസ് കേസെടുത്തു.

Read More

വെള്ളം ഒഴുക്കുന്നതിനെ ചൊല്ലി തർക്കം ; അയൽവാസിയെ അച്ഛനും മക്കളും ചേർന്ന് അടിച്ച് കൊന്നു

കണ്ണൂർ പളളിക്കുന്നിൽ വെള്ളം ഒഴുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ. പൈപ്പ് പൊട്ടി വെളളം പാഴാക്കുന്നത് ചോദ്യം ചെയ്തതിനാണ് അയൽവാസിയെ അച്ഛനും മക്കളും ചേർന്ന് അടിച്ചുകൊന്നത്. നമ്പ്യാർമൊട്ട സ്വദേശി അജയകുമാറാണ് കൊല്ലപ്പെട്ടത്. അയൽവാസി ദേവനെയും മക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. ദേവദാസിന്റെ വീട്ടിലെ പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നത് അജയകുമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയത് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തില്‍ കലാശിച്ചു. തുടര്‍ന്ന് രാത്രി എട്ടുമണിയോടെ ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കം…

Read More

കോട്ടയത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വയോധികന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി ; പൊലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം തലപ്പലം പഞ്ചായത്തിലെ അറിഞ്ഞൂറ്റിമംഗലം ഭാഗത്ത് വയോധികന്റെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സയന്‍റഫിക് വിദഗ്ധരും പരിശോധന നടത്തി. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് സമീപവാസിയായ വീട്ടമ്മ ആളൊഴിഞ്ഞ പ്രദേശത്ത് മൃതദേഹം അവശിഷ്ടങ്ങൾ കത്തിയ നിലയിൽ കണ്ടെത്തിയത്. പ്രദേശവാസിയായ ഒരു വയോധികനെ ഏതാനും ദിവസങ്ങളായി കാണാനില്ലെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ മൃതദേഹവശിഷ്ടങ്ങൾ ഇയാളുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാവിലെ സയന്‍റഫിക് വിദഗ്ധരുടെ സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവ സ്ഥലത്ത്…

Read More