
ഓടുന്ന ബസിന് മുന്നിൽ വടിവാൾ വീശിക്കാണിച്ച് ഓട്ടോ ഡ്രൈവറുടെ ഷോ ; പിടികൂടി പൊലീസ്
മലപ്പുറം കൊണ്ടോട്ടിയിൽ ഓടുന്ന ബസിന് മുൻപിൽ വടിവാൾ വീശി കാണിച്ച സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. പുളിക്കൽ വലിയപറമ്പ് സ്വദേശി ഷംസുദ്ദീനാണ് പിടിയിലായത്. സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ബസ് ഹോൺ മുഴക്കിയതോടെയാണ് വടിവാൾ ഉയർത്തിയത്. കൊണ്ടോട്ടി പുളിക്കലിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് വടിവാൾ വീശിയത്. ബസ് സ്റ്റോപ്പിൽ ആളെ ഇറക്കുന്നതിന് നിർത്തിയപ്പോഴാണ് ഓട്ടോ മുന്നിൽ കയറിയത്. തുടർന്ന് സൈഡ് തരാതെ തടസമുണ്ടാക്കിയതോടെ ബസ് ഡ്രൈവർ ഹോൺ മുഴക്കി. ഇതോടെയാണ്…