ആലപ്പുഴ തകഴിയിൽ കുഴിച്ചിട്ട നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി ; യുവതിയും സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ

ആലപ്പുഴ തകഴിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തകഴി വണ്ടേപ്പുറം പാടശേഖരത്തിലെ തെക്കേ ബണ്ടിനു സമീപത്തു നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. നവജാതശിശുവിനെ മാതാവ് കൊലപ്പെടുത്തിയതായി സംശയമുയർന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആൺ സുഹൃത്തിന് കൈമാറിയതായും ഇയാൾ കുഞ്ഞിനെ തകഴിയിലെ വീടിനടുത്ത് മറവ് ചെയ്തെന്നുമാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. എന്നാൽ യുവതിയുടേയും ആൺസുഹൃത്തിന്റേയും മൊഴികളിൽ പൊരുത്തക്കേടുള്ളതിനാൽ കൂടുതൽ സ്ഥിരീകരണം ആവശ്യമാണെന്നും പൊലീസ് വ്യക്തമാക്കി. യുവതിയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്….

Read More

സ്കൂളിൽ തോക്കുമായി എത്തി വിദ്യാർത്ഥി , സഹപാഠിക്ക് നേരെ വെടിയുതിർത്തു ; സംഭവം ആലപ്പുഴയിൽ

സർക്കാർ സ്കൂളിലേക്ക് തോക്കുമായെത്തിയ പ്ലസ് വൺ വിദ്യാർഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു. ആലപ്പുഴയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പ്ലസ് വൺ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം. നഗരത്തിലെ സർക്കാർ സ്കൂളിനു മുന്നിലെ റോഡരികിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് വെടിവെപ്പുണ്ടായത്. നിസാര വഴക്കിനെ തുടർന്നുണ്ടായ സംഘർഷം വെടിവെപ്പിൽ കലാശിക്കുകയായിരുന്നു. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി സഹപാഠിക്കു നേരേ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ആർക്കും സാരമായ പരിക്കില്ല.വിദ്യാർഥികൾ തമ്മിൽ സ്കൂൾവളപ്പിൽ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിലെത്തിയത്. പിന്നീട് ഉച്ചഭക്ഷണ സമയത്ത് സ്കൂളിന്‌ പുറത്തുവെച്ചാണ്…

Read More

മുഖം മൂടി ധരിച്ചെത്തി അക്രമികൾ , അച്ഛനെ ക്രൂരമായി മർദിച്ചു ; അക്രമി സംഘത്തെ ഒറ്റയ്ക്ക് നേരിട്ട് 17 കാരി

ഛത്തീസ്ഗഡിലെ നാരായൺപൂരിൽ നിന്നുള്ള 17 വയസ്സുകാരിയാണ് സുശീല. സുശീലയുടെ ധൈര്യവും ഒറ്റനിമിഷം പോലും ചിന്തിച്ചുപാഴാക്കാതെയുള്ള പ്രവൃത്തിയും രക്ഷിച്ചെടുത്തത് അവളുടെ പിതാവിന്റെ ജീവനാണ്. ആയുധങ്ങളുമായി നാലുപേർ നമ്മുടെ വീട്ടിൽ അതിക്രമിച്ച് കയറുന്നു. നമ്മളെയോ നമ്മുടെ വേണ്ടപ്പെട്ടവരെയോ അക്രമിക്കുന്നു, എന്തുണ്ടാവും? നമ്മളാകെ ഭയന്നു മരവിച്ചുപോകും അല്ലേ? എന്നാൽ, സുശീല പ്രതികരിക്കുകയാണ് ചെയ്തത്. ആഗസ്ത് അഞ്ചിന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ഛത്തീസ്ഗഢിലെ ഝര ഗ്രാമത്തിലെ സോംധർ കോറം എന്നയാളുടെ വീട്ടിലേക്കാണ് അജ്ഞാതരായ നാല് പേർ അതിക്രമിച്ചു കയറിയത്. മൂർച്ചയേറിയ…

Read More

ബന്ധുവിന്റെ കാറിൽ എൽ.ബോർഡ് , വ്യാജ നമ്പർ ; വനിതാ ഡോക്ടർ വീട്ടമ്മയെ വെടിവച്ചത് ഒരു വർഷം നീണ്ട ആസൂത്രണത്തിനൊടുവിൽ

വീട്ടമ്മയെ വെടിവെച്ച കേസില് പ്രതിയായ വനിതാ ഡോക്ടര്‍ കാറിന്‍റെ വ്യാജ നമ്പർ നിര്‍മിച്ച കൊച്ചിയിലെ സ്ഥാപനം പൊലീസ് കണ്ടെത്തി. പാരിപ്പള്ളിയിലെ ക്വാർട്ടേഴ്സിൽ നിന്ന് കണ്ടെടുത്ത എയർ പിസ്റ്റൾ ബാലസ്റ്റിക് പരിശോധനക്ക് അയക്കും. 4 ദിവസത്തെ കസ്റ്റഡി നാളെ അവസാനിക്കിരിക്കെ, ഡോക്ടറെ വിശദമായി ചോദ്യം ചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ് സംഘം. വനിതാ ഡോക്ടര്‍ വീട്ടമ്മയെ വെയ്ക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്ത് ഒരുവര്‍ഷത്തിലേറെ നീണ്ട ആസൂത്രണത്തിന് ശേഷം. അക്കാലത്ത് കൊച്ചിയില്‍ വൈറ്റിലക്ക് സമീപമുള്ള സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍…

Read More

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ പിടിയിൽ ; സംഭവം പത്തനംതിട്ട വെച്ചൂച്ചിറയിൽ

പത്തനംതിട്ടയിൽ കരാ‍റുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ എഞ്ചിനീയർ പിടിയിൽ. വെച്ചൂച്ചിറ പഞ്ചായത്ത് അസിസ്റ്റന്‍റ് എഞ്ചിനീയർ വിജിയെയാണ് പിടികൂടിയത്. 37,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. പഞ്ചായത്തിലെ കുളം നിർമ്മാണവുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്.

Read More

കണ്ണൂരില്‍ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ

കണ്ണൂരിൽ പൊലീസുകാരൻ പോക്സോ കേസ്സിൽ അറസ്റ്റിൽ. കണ്ണൂർ ടെലികമ്യൂണിക്കേഷൻ ഹെഡ് കോൺസ്റ്റബിൾ അബ്ദുൾ റസാഖാണ് അറസ്റ്റിലായത്. ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഇന്നലെ വൈകിട്ടാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മെയ് മാസം മുതല്‍ ഇയാള്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയാണെന്നാണ് പരാതി. കുട്ടി വീട്ടുകാരെ ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ അബ്ദുൾ റസാഖ് രണ്ടാം ഭാര്യ നൽകിയ മറ്റൊരു പീഡന കേസിൽ നിലവിൽ സസ്പെൻഷനിലാണ്. ഇന്ന് ഉച്ചക്ക്…

Read More

വാഷ്ബേസന് സമീപം മൂത്രമൊഴിക്കാൻ യുവാക്കളുടെ ശ്രമം ; ജീവനക്കാർ തടഞ്ഞു , ഹോട്ടൽ അടിച്ച് തകർത്ത് യുവാക്കൾ

കോഴിക്കോട് കാക്കൂര്‍ കുമാരസാമിൽ യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു. വാഷ് ബേസിനു സമീപം മൂത്രമൊഴിക്കാന്‍ യുവാക്കൾ ശ്രമിച്ചത് ജീവനക്കാർ തടഞ്ഞതാണ് ആക്രമണത്തിന് കാരണം. സംഭവത്തിൽ പുതിയാപ്പ് സ്വദേശി ശരത്ത്( 25), കടലൂര്‍ സ്വദേശി രവി എന്നിവരെ കാക്കൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. രവിയാണ് വാഷ് ബേസിന് സമീപത്ത് മൂത്രമൊഴിക്കാൻ ശ്രമിച്ചത്. ഇതു തടയാൻ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരായ സഫ്‌റിന്‍ മിന്‍ഹാജ്, ഷെര്‍ബല സലീം എന്നിവരെ ഇരുവരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഹോട്ടലും അക്രമികൾ അടിച്ചു തകർത്തു. 

Read More

ജോലിക്കെത്തിയ ബംഗാൾ സ്വദേശി മരിച്ച നിലയിൽ ; മരണത്തിൽ ദുരൂഹത , പൊലീസ് അന്വേഷണം ആരംഭിച്ചു

അഞ്ച് ദിവസം മുൻപ് ജോലിക്കെത്തിയ ബംഗാൾ സ്വദേശിയായ യുവാവ് ഇഷ്ടിക കമ്പനിയ്ക്ക് സമീപം മരിച്ച നിലയിൽ. വള്ളികുന്നം കാമ്പിശ്ശരി തെക്കേതലയ്ക്കൽ എം എസ് ഇഷ്ടിക കമ്പനിയ്ക്ക് സമീപം ബംഗാൾ സ്വദേശിയായ സമയ ഹസ്ദയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്. ഒപ്പം ജോലി ചെയ്യുന്ന ബംഗാൾ സ്വദേശികളായ സനദ് (24), പ്രേം (40) എന്നിവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. വള്ളികുന്നം എസ് എച്ച് ഒ ബിനുകുമാർ റ്റി, എസ് ഐ ദിജേഷ് കെ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരുടെ…

Read More

കസ്റ്റഡിയിലെടുത്ത പ്രതികൾ വൈദ്യപരിശോധനയ്ക്ക് കൊണ്ട് പോകുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം

കസ്റ്റഡിയിലെടുത്ത പ്രതികൾ വൈദ്യപരിശോധന നടത്താനായി കൊണ്ടുപോകുന്നതിനിടെ പൊലീസുകാരെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിടിയിലായി. ബീവറേജസിന് മുൻവശം പ്രശ്നം ഉണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത ആലപ്പുഴ തൃക്കുന്നപ്പുഴ പനച്ച പറമ്പിൽ ഹസൈൻ (31), തൃക്കുന്നപ്പുഴ പാനൂർ തയ്യിൽ കിഴക്കതിൽ വീട്ടിൽ നിസാർ (46) എന്നിവരാണ് തൃക്കുന്നപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയായിരുന്നു സംഭവം. തൃക്കുന്നപ്പുഴ ബീവറേജസിന് മുൻവശം പ്രശ്നം ഉണ്ടാക്കിയതിനാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് വൈദ്യ പരിശോധനയ്ക്കായി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന…

Read More

വ്യാജ രേഖയുണ്ടാക്കി പണം തട്ടി ; പഞ്ചായത്ത് സെക്രട്ടറിക്ക് 12 വർഷം തടവ് ശിക്ഷ

വ്യാജ രേഖയുണ്ടാക്കി പണം തട്ടിയ സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് 12 വർ‍ഷം തടവും പിഴയും. കോട്ടയം ജില്ലയിലെ കാണക്കാരി മുൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായ ബാലകൃഷ്ണ വാര്യരെ രണ്ട് കേസ്സുകളിലായി ആകെ 12 വർഷം കഠിന തടവിനും 1,30,000 രൂപ പിഴ ഒടുക്കുന്നതിനും കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചത്. 2005 ആഗസ്റ്റ് മുതൽ 2006 സെപ്തംബർ വരെയുള്ള രണ്ട് സാമ്പത്തിക വർഷങ്ങളിൽ കാണക്കാരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ബാലകൃഷ്ണ വാര്യർ, വ്യാജ രേഖകളുണ്ടാക്കി കോട്ടയം കാണക്കാരി സർവ്വീസ്…

Read More