തിരുവനന്തപുരം നെടുമങ്ങാട് വിനോദ് വധക്കേസ് ; ഒന്നാം പ്രതിക്ക് വധശിക്ഷ , മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ്

തിരുവനന്തപുരം നെടുമങ്ങാട് വിനോദ് വധക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. പരവൂര്‍ സ്വദേശിയായ ഉണ്ണിയെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഉണ്ണി മുമ്പും നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ്. ഇയാൾ ജയിലിൽ നിന്ന് ഇറങ്ങുന്നത് സമൂഹത്തിന് ആപത്താണെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ മറ്റു മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. ശരത് കുമാർ, രജിത് ബാബു, കണ്ണൻ എന്നിവർക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. കേസിലെ 6 പ്രതികളിൽ 2 പേരെ കോടതി വെറുതെ വിട്ടു.

Read More

തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ട് പോയ തമിഴ്നാട് സ്വദേശിയെ കണ്ടെത്തി ; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് പൊലീസ്

തിരുവനന്തപുരത്തു നിന്ന് തട്ടിക്കൊണ്ടുപോയ തമിഴ്നാട് സ്വദേശിയെ കണ്ടെത്തി. തിരുനെൽവേലി സ്വദേശി മുഹമ്മദ് ഉമറിനെ തിരുനെൽവേലിയിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയത് വലിയതുറ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘമാണെന്നും സ്വർണം കിട്ടാതെ വന്നതോടെ ഉമറിനെ വിട്ടയച്ചെന്നുമാണ് പൊലീസ് പറയുന്നത്. ഉമറിനെ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. വിദേശത്ത് നിന്നെത്തിയ ഒരാളില്‍ നിന്ന് സ്വര്‍ണം കൈപ്പറ്റാന്‍ വേണ്ടി എത്തിയയാളാണ് മുഹമ്മദ് ഉമര്‍. എന്നാല്‍ സ്വര്‍ണവുമായി എത്തിയയാള്‍ കസ്റ്റംസിന്‍റെ പിടിയിലാകുകയായിരുന്നു. സ്വര്‍ണം കൈപ്പറ്റാനാകാതെ തിരിച്ചുവരികയായിരുന്ന ഉമറിനെയാണ് വലിയതുറ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘം…

Read More

പഴയ വൈദ്യുതി കമ്പികൾ മോഷ്ടിച്ച് വിറ്റു ; കെഎസ്ഇബിയിലെ കരാർ ജോലിക്കാർ അറസ്റ്റിൽ

പത്തനംതിട്ട റാന്നിയിൽ വൈദ്യുതി ലൈൻ മോഷ്ടിച്ച സംഭവത്തിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. പത്തനംതിട്ട റാന്നി കെഎസ്ഇബി ഡിവിഷനിൽ നിന്നാണ് മോഷണം ഉണ്ടായത്. 4 ലക്ഷത്തോളം വിലമതിക്കുന്ന 1,500 മീറ്റർ ലൈൻ കമ്പികളാണ് മോഷ്ടിച്ചത്. കെഎസ്ഇബി കരാർ ജോലികൾ ചെയ്തിരുന്ന വാസുവാണ് കേസിലെ ഒന്നാം പ്രതി. പുതിയ പോസ്റ്റുകൾ ഇട്ടതോടെ ഉപയോഗത്തിൽ ഇല്ലാതിരുന്ന ലൈൻ ആണ് മോഷ്ടിച്ചത്. 

Read More

തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം ; യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ് , കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തൽ

തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ.കല്ലറ കെ.ടി.കുന്ന് സ്വദേശി വിപിനെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമായെന്നും പൊലീസ് അറിയിച്ചു. ആഗസ്റ്റ് രണ്ടിനാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More

ഉത്തർപ്രദേശിൽ 6 വയസുകാരിയേയും ആടിനേയും ബലാത്സംഗം ചെയ്തു ; സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ ആറ് വയസുകാരിയെയും ആടിനെയും ബലാത്സംഗം ചെയ്തതിന് സംസ്ഥാന സർക്കാർ ജീവനക്കാരനെ ഇന്നലെ അറസ്റ്റ് ചെയ്തു. അഹമ്മദ്ഗഢ് ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് കുറ്റകൃത്യം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു ഗ്രാമീണൻ പകർത്തിയ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. പിന്നാലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബുലന്ദ്ഷഹർ പോലീസ് കേസെടുക്കുകയും പ്രതിയായ ഗജേന്ദ്ര സിംഗിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഗജേന്ദ്ര സിംഗ് യുപി സര്‍ക്കാറിലെ കൃഷി വകുപ്പില്‍ അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്പ്മെന്‍റ് ഉദ്യോഗസ്ഥനാണെന്ന്…

Read More

കുഴൽകിണറിൽ നിന്ന് വെള്ളമെടുത്ത ദളിത് സ്ത്രീക്ക് ക്രൂരമർദനം ; സംഭവം ഉത്തർപ്രദേശിലെ ബാൻഡയിൽ

കുഴൽക്കിണറിൽ നിന്ന് വെള്ളമെടുത്തതിന് ദളിത് സ്ത്രീയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസ്. ഉത്തർപ്രദേശിലെ ബാൻഡ ജില്ലയിലാണ് സംഭവം. ബാൻഡയിലെ കൃഷിയിടങ്ങളിൽ ദിവസവേതനത്തിന് തൊഴിലെടുത്തിരുന്ന സ്ത്രീയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. 36 വയസുള്ള സീതാ ദേവിയാണ് ആക്രമിക്കപ്പെട്ടത്. ജാതിയെ ചൊല്ലിയുള്ള അക്രമമാണ് നടന്നതെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ യുവതി വിശദമാക്കുന്നത്. കേസിൽ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ജസ്പുര പൊലീസ് സ്റ്റേഷൻ ഓഫീസറായ മോനി നിഷാദ് വിശദമാക്കുന്നത്. ബഡേ ലാലാ എന്ന് അറിയപ്പെടുന്ന രാജേന്ദ്ര സിംഗ്, മകൻ ജിതേന്ദ്ര പ്രതാപ്…

Read More

ആളുമാറി ദളിത് യുവാവിനെ കസ്റ്റഡിയിൽ എടുത്ത് മർദിച്ചു ; പൊലീസുകാർക്കും ഗുണ്ടകൾക്കും എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

കൊല്ലം ചടയമംഗലത്ത് ആളുമാറി ദളിത് യുവാവിനെ കസ്റ്റഡിയിൽ എടുത്ത് മർദ്ദിച്ച സംഭവത്തിൽ പൊലീസുകാർക്കും ഗുണ്ടകൾക്കുമെതിരെ കേസ്. കാട്ടാക്കട എസ് ഐ മനോജ്, ഒപ്പമുണ്ടായിരുന്ന മൂന്ന് ഗുണ്ടകൾ, ഒരു പൊലീസുകാരൻ എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഗുണ്ടകളുടെ സഹായത്തോടെ കൊലപാതക കേസിലെ പ്രതിയെ അന്വേഷിച്ചെത്തിയ എസ് ഐ മനോജും സംഘവും സുരേഷിനെ മർദ്ദിച്ചെന്നാണ് പരാതി.സുരേഷിനെ കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കൊണ്ടുപോയെങ്കിലും ആളുമാറിയെന്ന് മനസിലായതോടെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.സുരേഷിൻ്റെ ഭാര്യ ബിന്ദുവിനെയും പൊലീസുകാരും ഗുണ്ടകളും ചേർന്ന് അസഭ്യം പറഞ്ഞെന്നും മർദ്ദിച്ചെന്നും പരാതിയുണ്ട്.കൊട്ടാരക്കര…

Read More

മുളകുപൊടി വിതറി പൂജാരിയെ ആക്രമിച്ചതായി പരാതി ; സംഭവം കൊല്ലം കൊട്ടാരക്കരയിൽ

പൂജാരിയെ മുളകുപൊടി ആക്രമിച്ചതായി പരാതി. അവധൂതാശ്രമത്തിൽ സ്വാമി രാമാനന്ദഭാരതിയാണ് ആക്രമണത്തിനിരയായത്. കൊട്ടാരക്കര സദാനന്ദപുരത്താണ് സംഭവം. രാത്രി കണ്ണിൽ മുളകുപൊടി വിതറി ഒരാൾ മർദിച്ചെന്ന് സ്വാമി പറഞ്ഞു. മഠാധിപതി ആകുന്നതുമായി ബന്ധപ്പെട്ട് സ്വാമിമാരുമായി തർക്കം ഉണ്ടായിരുന്നു. ഈ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നും പരാതിയിൽ പറയുന്നു. രാത്രി 11 മണിയോടെ ഭഗവദ്ഗീത വായിച്ചുകൊണ്ടിരിക്കുന്നതിനിടെ പുറത്തുനിന്ന് കതകില്‍ ശക്തമായി അടിക്കുന്ന ശബ്ദം കേട്ടു. മെയിന്‍ സ്വിറ്റ് ഓഫാക്കുകയും ചെയ്തു. മുറിയുടെ അകത്തുകയറിയ ഒരാള്‍ മുളകുപൊടി വിതറി ആക്രമണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്നു ശരീരമാസകലം…

Read More

പെൺ സുഹൃത്തിന്റെ ബന്ധുക്കൾ യുവാവിനെ ക്രൂരമായി മർദിച്ചു ; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ , അഞ്ച് പേർക്കെതിരെ കേസെടുത്തു

കോഴിക്കോട് കൊടിയത്തൂരിൽ യുവാവിനെ പെൺ സുഹൃത്തിന്റെ ബന്ധുക്കൾ ക്രൂരമായി മർദിച്ചെന്ന് പരാതി. ഗുരുതരമായി പരിക്കേറ്റ ചാത്തമംഗലം സ്വദേശി ആബിദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടാപ്പകൽ കാറിൽ കയറ്റി കൊണ്ടുപോയാണ് മർദിച്ചത്. സംഭവത്തിൽ പൊലീസ് 5 പേർക്കെതിരെ കേസെടുത്തു. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് നാടിനെ ഞെട്ടിച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദിച്ചത്. ചുള്ളിക്കാപറമ്പിലെ അക്ഷയ സെൻ്റർ നടത്തിപ്പുകാരനായ ചാത്തമംഗലം പാഴൂർ സ്വദേശി ആബിദിനാണ് മർദനമേറ്റത്. അക്ഷയ സെന്ററിൽ ഒപ്പം ജോലി ചെയ്യുന്ന യുവതിയുടെ ഭർത്താവ് റഫീകും…

Read More

യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം ; മൂന്ന് പേർ അറസ്റ്റിൽ , സംഭവം മലപ്പുറത്ത്

മലപ്പുറം കൂട്ടായി-വാടിക്കൽ അങ്ങാടിയിൽ യുവാക്കളെ അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചവർ അറസ്റ്റിൽ. കൂട്ടായി സ്വദേശികളായ മൂന്നുപേരെയാണ് വധശ്രമ കേസിൽ അറസ്റ്റ് ചെയ്തത്. മലപ്പുറം കൂട്ടായി-വാടിക്കൽ അങ്ങാടിയിൽ യുവാക്കളെ അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മൂന്ന് യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈസ്പാടത്ത് ഉനൈഫ്(22) കുറ്റാളന്റെ പുരക്കൽ റമിസ് ബാബു(23) കുന്നത്ത് ഇസ്ഹാഖ്(22) എന്നിവരാണ് പിടിയിലായത്.

Read More