യു.പിയിൽ സ്കൂളിന്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലിനൽകി; ഡയറക്ടറും ജീവനക്കാരും അറസ്റ്റിൽ

യു.പിയിൽ സ്കൂളിന്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലിനൽകി. ഉത്തർപ്രദേശിലെ ഹാഥ്റസിലാണ് സംഭവമുണ്ടായത്. ഹോസ്റ്റലിൽവെച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ഡി.എൽ പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. സ്കൂളിന്റെ ഡയറക്ടർ ഉൾപ്പടെ അഞ്ച് പേർ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. സ്കൂളിന്റെ ഡയറക്ടർ അയാളുടെ പിതാവ്, മൂന്ന് അധ്യാപകർ എന്നിവരാണ് അറസ്റ്റിലായത്. സ്കൂളിന്റെ ഡയറക്ടറുടെ പിതാവ് ദിനേഷ് ബാഗലിന് ദുർമന്ത്രവാദമുണ്ടെന്നും സംശയമുണ്ട്. സ്കൂളിനടുത്തെ കുഴൽക്കിണറിലിട്ട് കുട്ടിയെ കൊല്ലാനായിരുന്നു പദ്ധതി. എന്നാൽ ഹോസ്റ്റലിൽ നിന്നും കുട്ടിയെ കൊണ്ടു പോകുന്നതിനിടെ കരഞ്ഞതോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ്…

Read More

തൃശൂരിൽ വൻ എടിഎം കവർച്ച; കാറിലെത്തിയ സംഘം 65 ലക്ഷം രൂപ കവർന്നു

തൃശൂരിൽ വൻ എടിഎം കവർച്ച. മൂന്ന് എടിഎമ്മുകളിൽ നിന്നായി 65ലക്ഷം രൂപയാണ് കവർന്നത്. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് നാലംഗ സംഘം കവർച്ച നടത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കും നാല് മണിക്കുമിടയിലായിരുന്നു സംഭവം. കാറിൽ വന്ന നാലം​ഗ സംഘമാണ് കവർച്ച നടത്തിയത്. എസ്ബിഐ എടിമ്മുകളിലാണ് കവർച്ച നടന്നത്. കവർച്ചാസംഘമെത്തിയ കാറിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ബാങ്ക് ജീവനക്കാർക്ക് അലേർട്ട് മെസേജ് ലഭിച്ചതോടെയാണ്…

Read More

ബംഗളൂരുവിൽ യുവതിയെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ച പ്രതി ആത്മഹത്യ ചെയ്ത നിലയിൽ

ബംഗളൂരുവിൽ യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്ത നിലയിൽ. മുക്തി രഞ്ജൻ റായി എന്നയാളെയാണ് ഒഡീഷയിലെ ഭദ്രാക് ജില്ലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് നിന്ന് ബാഗും നോട്ട്ബുക്കും സ്‌കൂട്ടറും പൊലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി അയച്ചിട്ടുണ്ട്. ആത്മഹത്യ കുറിപ്പിൽ ബംഗളൂരുവിലെ യുവതിയായ മഹാലക്ഷ്മിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയത് താനാണെന്ന് റായി സമ്മതിച്ചിട്ടുണ്ട്. റായിയുടെ മൃതദേഹം കണ്ടെത്തിയപ്പോൾ ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒഡീഷ…

Read More

യുവാവിനെ തല്ലികൊന്ന് ആംബുലൻസിൽ ഉപേക്ഷിച്ച കേസ്; നാലു പ്രതികൾ കൂടി അറസ്റ്റിൽ

തൃശൂർ കയ്പമംഗലത്ത് 40 കാരനെ തല്ലിക്കൊന്ന് ആംബുലൻസിൽ ഉപേക്ഷിച്ച കേസിൽ നാലു പ്രതികൾ കൂടി അറസ്റ്റിൽ. സാദിഖ് , ഫായിസ്, മുജീബ്, സലീം എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട അരുണിനെ പ്രതികൾ അതിക്രൂരമായി തല്ലിച്ചതച്ചെന്ന് പോസ്റ്റ്‌മോർട്ടം പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. അരുണിൻറെ ശരീരത്തിൽ 50- ലേറെ പരിക്കുണ്ട്. തലക്കേറ്റ അടി മരണകാരണമെന്നും പോസ്റ്റ്‌മോർട്ടം പരിശോധനയിലെ പ്രാഥമിക നിഗമനം. ഇന്നലെ കേസിലെ അഞ്ചു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് കയ്പമംഗലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്….

Read More

പോക്സോ കുറ്റം മറച്ചുവെച്ചു; ഹോംസ്​റ്റേ നടത്തിപ്പുകാരിക്കെതിരായ കേസ്​ റദ്ദാക്കാനാകില്ലെന്ന്​ ഹൈകോടതി

പോ​ക്സോ കു​റ്റ​കൃ​ത്യം മ​റ​ച്ചു​വെ​ച്ച ഹോം​സ്​​റ്റേ ന​ട​ത്തി​പ്പു​കാ​രി​ക്കെ​തി​രാ​യ ക്രി​മി​ന​ൽ കേ​സ്​ റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ ഹോം​സ്റ്റേ​യി​ൽ വെ​ച്ച് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന കാ​ര്യം അ​റി​ഞ്ഞി​ട്ടും പൊ​ലീ​സി​നെ അ​റി​യി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നെ​ടു​ത്ത കേ​സ്​ നി​ല​നി​ൽ​ക്കു​മെ​ന്ന്​ ജ​സ്റ്റി​സ്​ എ. ​ബ​ദ​റു​ദ്ദീ​ൻ വ്യ​ക്​​ത​മാ​ക്കി. കോ​ട്ടേ​ജ്​ ന​ട​ത്തി​പ്പു​കാ​രി താ​ന​ല്ലെ​ന്നും ലൈ​സ​ൻ​സ് ഭ​ർ​ത്താ​വി​ന്റെ പേ​രി​ലാ​യി​രു​ന്നു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി കേ​സ്​ റ​ദ്ദാ​ക്കാ​ൻ കു​ട്ട​മ്പു​ഴ​യി​യി​ൽ ‘ബ​ഡ്ജീ​സ് കോ​ട്ടേ​ജ്’ എ​ന്ന ഹോം​സ്റ്റേ ന​ട​ത്തി​യി​രു​ന്ന ഷീ​ല ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി ത​ള്ളി​യ​ത്. കു​ട്ടി​ക​ളു​മാ​യി എ​ത്തി​യ ഒ​ന്നാം പ്ര​തി​ക്ക്​ കോ​ട്ടേ​ജി​ൽ മു​റി ന​ൽ​കി പീ​ഡ​ന​ത്തി​ന്…

Read More

വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിക്ക് നേരേ ആസിഡ് ആക്രമണം; പ്രതി പിടിയില്‍

എറണാകുളത്ത് വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിക്ക് നേരേ ആസിഡ് ആക്രമണം നടത്തിയ കേസില്‍ പ്രതി പിടിയില്‍. കടവൂര്‍ ചാത്തമറ്റം പാറേപ്പടി കാക്കുന്നേല്‍ വീട്ടില്‍ റെജി(47)യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ ഒന്‍പതാം തീയതി രാത്രി 11 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. കടവൂരില്‍ യുവതി താമസിക്കുന്ന വീട്ടിലെത്തിയാണ് പ്രതി ആസിഡ് ആക്രമണം നടത്തിയത്. വീട്ടിലെ ഹാളിലിരിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് കന്നാസില്‍ കരുതിയ ആസിഡ് ജനല്‍വഴി ഒഴിക്കുകയായിരുന്നു. ആസിഡ് വീണ് യുവതിയുടെ മുഖത്ത് ഉള്‍പ്പെടെ പൊള്ളലേറ്റു. ഇതിനുശേഷം സെപ്റ്റംബര്‍…

Read More

സ്ത്രീധനമായി അപ്പാച്ചെ ബൈക്കും മൂന്ന് ലക്ഷം രൂപയും നല്‍കിയില്ല; നവവധുവിനെ അടിച്ചുകൊന്നു, ഭര്‍ത്താവ് ഒളിവില്‍

ഉത്തര്‍പ്രദേശില്‍ സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ നവവധുവിനെ ഭര്‍ത്താവ് തല്ലിക്കൊന്നു. സ്ത്രീധനമായി ടിവിഎസ് അപ്പാച്ചെ ബൈക്കും മൂന്ന് ലക്ഷം രൂപയും നല്‍കാത്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. അംരോഹയിലെ ബൈഖേദ ഗ്രാമത്തിലാണ് സംഭവം. മീനയെയാണ് സത്രീധനം നല്‍കാത്തതിന്റെ പേരില്‍ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി സുന്ദറിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞതുമുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മകളെ ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നതായി മാതാപിതാക്കള്‍ ആരോപിച്ചു. രക്ഷാബന്ധന്‍ മുതല്‍ പിതാവിന്റെ വീട്ടിലായിരുന്നു മീന താമസിച്ചിരുന്നത്. സുന്ദര്‍ എല്ലാ ദിവസവും മീനയെ…

Read More

ബൈക്കിടിച്ച് പരുക്കേറ്റയാളെ മുറിയിൽ പൂട്ടിയിട്ട് കടന്നുകളഞ്ഞു; വെള്ളറടയിൽ ചികിത്സ ലഭിക്കാതെ 52കാരൻ മരിച്ചു

തിരുവനന്തപുരം വെള്ളറടയില്‍ വാഹനം ഇടിച്ചു പരുക്കേറ്റയാളെ വാഹനത്തിലുണ്ടായിരുന്നവര്‍ റോഡരികിലെ മുറിയില്‍ പൂട്ടിയിട്ടു. ചികിത്സ ലഭിക്കാതെ ഇയാള്‍ മരിച്ചു. കലിങ്ക്നട സ്വദേശി സുരേഷ് (52) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടമുണ്ടായത്. പരുക്കേറ്റയാളെ മുറിയില്‍ പൂട്ടിയശേഷം വാഹനത്തിലുണ്ടായിരുന്നവര്‍ കടന്നുകളയുകയായിരുന്നു. ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്ന് നാട്ടുകാര്‍ മുറിയുടെ ജനാല തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. റോഡരികില്‍ നിന്ന സുരേഷിനെ വാഹനം ഇടിച്ചിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സുരേഷ് വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന മുറിയില്‍ തന്നെയാണ് മൃതദേഹം കണ്ടത്. മുറിക്ക് തൊട്ടുമുമ്പില്‍ വെച്ചായിരുന്നു അപകടം. മുറി…

Read More

സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയി; സഹോദരിയെ 25കാരൻ വെട്ടി പരുക്കേൽപ്പിച്ചു

സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയെന്ന് ആരോപിച്ച് സഹോദരൻ സഹോദരിയെ വെട്ടി പരുക്കേൽപ്പിച്ചു. എലപ്പുള്ളി നോമ്പിക്കോട് ഒകരപള്ളം സ്വദേശി സുരേഷിന്റെ മകൾ ആര്യയ്ക്കാണു (19) വെട്ടേറ്റത്. സംഭവത്തിൽ സഹോദരനും അംഗപരിമിതനുമായ സൂരജിനെ (25) കസബ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. തലയ്ക്കും കാലിനും പരുക്കേറ്റ ആര്യ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് അതീവ ഗുരുതരമല്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. ആര്യ മരുതറോഡ് ഫാഷൻ ഡിസൈനിങ് കോഴ്‌സ് പഠിക്കുകയാണ്.

Read More

നഗരത്തില്‍ പട്ടാപ്പകല്‍ യുവതിയെ മദ്യം നല്‍കി ബലാത്സംഗം ചെയ്തു, സഹായിക്കാതെ വിഡിയോ ചിത്രീകരിച്ച് വഴിയാത്രക്കാര്‍

മധ്യപ്രദേശിലെ ഉജ്ജയിനിയിലെ തിരക്കേറിയ ഫുട്പാത്തില്‍ പട്ടാപ്പകല്‍ സ്ത്രീയെ ബലാത്സംഗം ചെയ്തു. യുവതിയെ നിര്‍ബന്ധിച്ച് മദ്യം നല്‍കിയ ശേഷം പൊതു നിരത്തില്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടു. ഉപജീവനത്തിനായി പഴയ തുണികളും മറ്റും വിറ്റ് ജീവിക്കുന്ന സ്ത്രീയെ ലോകേഷ് എന്നയാളാണ് പട്ടാപ്പകല്‍ തിരക്കേറിയ നഗരമായ ഉജ്ജയിനിയില്‍ ബലാത്സംഗത്തിനിരയാക്കിയത്. ഞെട്ടിപ്പിക്കുന്ന സംഭവം നടന്നിട്ടും ഇതുവഴി പോയ ആരും അവരെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. എല്ലാവരും സംഭവത്തിന്റെ വിഡിയോ ചിത്രീകരിക്കാനാണ് ശ്രദ്ധിച്ചത്.ഒരു വര്‍ഷം മുമ്പ് ഉജ്ജയിയിനിയില്‍ മാനസിക വൈക്യലമുള്ള…

Read More