തൃശൂരിൽ അഞ്ച് വയസുകാരനെ മർദിച്ച സംഭവം; അധ്യാപികയെ അറസ്റ്റ് ചെയ്തു

തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ. നെടുപുഴ പൊലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് തൃശൂർ കുര്യച്ചിറ സെൻറ് ജോസഫ് യുപി സ്‌കൂളിലെ അധ്യാപിക സെലിൻ രാത്രിയോടെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇന്ന് പതിനൊന്ന് മണിയോടെ ഇവരെ കോടതിയിൽ ഹാജരാക്കും. തൃശൂർ കുര്യച്ചിറ സെൻറ് ജോസഫ് യുപി സ്‌കൂളിലാണ് ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ അഞ്ചുവയസ്സുകാരനെ തല്ലിച്ചതച്ചത്. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരു…

Read More

അങ്കമാലിയിലെ ബാറിലുണ്ടായ അടിപിടിക്കിടെ യുവാവിനെ കുത്തിക്കൊന്ന കേസിൽ‌ എട്ട് പേർ കസ്റ്റഡിയിൽ

എറണാകുളം അങ്കമാലിയിലെ ബാറിലുണ്ടായ അടിപിടിക്കിടെ യുവാവിനെ കുത്തിക്കൊന്ന കേസിൽ എട്ട് പേർ കസ്റ്റഡിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആഷിക് മനോഹരനാണ് കൊല്ലപ്പെട്ടത്. പ്രതികളും ആഷിക്കും മുൻപും പ്രശ്നങ്ങളുണ്ടായിരുന്നെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. അങ്കമാലിയിലെ ഹിൽസ് പാർക്ക് ബാറിൽ വെച്ചാണ് ആഷിക് മനോഹരനും പ്രതികളും തമ്മിൽ ഏറ്റുമുട്ടിയത്. വാക്കേറ്റം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. കരുതിക്കൂട്ടിയെത്തിയ എട്ടംഗ സംഘം ബിയർ കുപ്പികളും സോഡാ കുപ്പികളും ഉപയോഗിച്ച് ആഷിക്കിനെ കുത്തി. ആശുപത്രിയെത്തിച്ചെങ്കിലും ആഷിക് മരിച്ചു. നിരവധി കേസുകളിൽ പ്രതിയാണ്…

Read More

ഗുണ്ട സംഘങ്ങളുമായി ബാറില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്കെത്തി; യുവാവ് കുത്തേറ്റു മരിച്ചു, മൂന്നു പേര്‍ കസ്റ്റഡിയില്‍

ഗുണ്ടാ സംഘങ്ങളുമായി ബാറിൽ ഒത്തുതീർപ്പ് ചർച്ചയ്‌ക്കെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. അങ്കമാലി കിടങ്ങൂർ വലിയോലിപറമ്പിൽ ആഷിക് മനോഹരനാണ് (32) മരിച്ചത്. ഇന്നലെ രാത്രി 11.15ഓടെ അങ്കമാലി ടൗണിലെ ‘ഹിൽസ് പാർക്ക്’ ബാറിലായിരുന്നു സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മൂന്നു പേർ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയാണ് ആഷിക്. ഗുണ്ട സംഘങ്ങകളുമായുള്ള ഏറ്റമുട്ടലിനെ തുടർന്ന് ക്രമിനൽ കേസിൽപ്പെട്ട ആഷിക് പത്ത് ദിവസം മുമ്പാണ് ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്. ഗുണ്ടാ സംഘങ്ങളുമായി ഒത്തുതീർപ്പ് ചർച്ചയ്ക്കാണ്…

Read More

മാലാ പാർവതിയിൽ നിന്ന് ‘വെർച്വൽ അറസ്റ്റ്’ വഴി പണം തട്ടാൻ ശ്രമം; രക്ഷയായത് അശോക സ്തംഭം ഇല്ലാത്ത ഐഡി കാർഡ്

നടി മാലാ പാർവതിയിൽ നിന്ന് ‘വെർച്വൽ അറസ്റ്റ്’ വഴി പണം തട്ടാൻ ശ്രമം. മാലാ പാർവതിയുടെ പേരിലുള്ള കൊറിയർ തടഞ്ഞുവെച്ചിട്ടുണ്ടെന്ന് പറഞ്ഞ് മുംബൈ പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞാണ് പണം തട്ടാൻ ശ്രമിച്ചത്. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഐഡി കാർഡ് അടക്കം കൈമാറി. എന്നാൽ ഐഡി കാർഡിൽ അശോക സ്തംഭം കാണാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയതാണ് തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചതെന്ന് മാലാ പാർവതി മാധ്യമങ്ങളോട് പറഞ്ഞു. ‘മധുരയിൽ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് കോൾ വന്നത്….

Read More

ചോറ്റാനിക്കരയിൽ നാലം​ഗ കുടുംബം മരിച്ച നിലയിൽ, മൃതശരീരം വൈദ്യ പഠനത്തിന് നൽകണമെന്ന് കുറിപ്പ്

എറണാകുളം ചോറ്റാനിക്കരയിൽ നാലംഗ കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അധ്യാപക ദമ്പതികളായ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9) ആദിയ (7) എന്നിവരാണ് മരിച്ചത്. കണ്ടനാട് സ്കൂളിലെ അദ്ധ്യാപകനാണ് രഞ്ജിത്ത്. ഭാര്യ രശ്മി പൂത്തോട്ട സ്കൂൾ അദ്ധ്യാപികയാണ്. നാല് പേരുടെയും മൃതശരീരം മെഡിക്കൽ കോളജിന് വൈദ്യ പഠനത്തിന് നൽകണമെന്ന് കുറിപ്പ് എഴുതി വെച്ച ശേഷമാണ് ജീവനൊടുക്കിയിട്ടുള്ളത്. മൃതദേഹത്തിന്റെ അടുത്ത് നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. ഭാര്യയും ഭർ‌ത്താവും തൂങ്ങിമരിച്ച നിലയിലും കുട്ടികൾ കട്ടിലിൽ കിടക്കുന്ന നിലയിലുമായിരുന്നു….

Read More

മദ്യപിച്ച് കാറോടിച്ച് സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു; നടൻ ബൈജുവിനെതിരെ കേസ്

നടൻ ബൈജുവിനെതിരെ കേസ്. മദ്യപിച്ച് അമിത ലഹരിയിൽ കാറോടിച്ച് സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചുവെന്നാണ് പരാതി. മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഇന്നലെ അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് വെച്ചാണ് സംഭവം. മദ്യപിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയെന്നാണ് കേസ്. കസ്റ്റഡിയിൽ എടുത്ത ബൈജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കവടിയാർ ഭാഗത്ത് നിന്നും വന്ന സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബൈജുവിനൊപ്പം മകളും കാറിൽ ഉണ്ടായിരുന്നു. വൈദ്യ പരിശോധയ്ക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തസാമ്പിൾ നൽകാൻ ബൈജു തയ്യാറായില്ല. തുടർന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും…

Read More

തമിഴ്നാട്ടില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു; ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 91,161 പരാതികള്‍

തമിഴ്‌നാട്ടിൽ സൈബർ സാമ്പത്തിക തട്ടിപ്പുകൾ ഉണ്ടാക്കിയത് കോടികളുടെ നഷ്ടമെന്ന് റിപ്പോർട്ട്. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ സൈബർ തട്ടിപ്പിന് ഇരയായവർക്ക് നഷ്ടമായത് 1116 കോടി രൂപ. ഈ നഷ്ടങ്ങൾ നികത്താൻ തമിഴ്നാട് സൈബർ ക്രൈം വിഭാഗം കാര്യമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും കൃത്യസമയത്ത് പരാതി നൽകിയതിനാൽ 526 കോടി രൂപയുടെ കൈമാറ്റം മരവിപ്പിക്കാനും 48 കോടി പരാതിക്കാർക്ക് തിരികെ നൽകാനും സാധിച്ചതായി തമിഴ്നാട് സൈബർ സെൽ അറിയിച്ചു. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ…

Read More

അയല്‍വാസിയുടെ ക്രൂര മര്‍ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

ഇടുക്കി ഉപ്പുതുറയില്‍ അയല്‍വാസിയുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അയൽവാസിയായ ബിബിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ബഹളം വെച്ചെന്ന് ആരോപിച്ചാണ് ജനീഷിനെ മർദിച്ചത്. തലയ്ക്കുൾപ്പെടെ ​ഗുരുതരമായി പരിക്കേറ്റ ജനീഷ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മർദനമേറ്റ് അവശനിലയിൽ കിടന്ന ജനീഷിനെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനീഷിന്റെ കുടുംബവും ബിബിന്റെ കുടുംബവും തമ്മിൽ നേരത്തെ മുതൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. അയൽവാസികളായ ബിബിൻ,…

Read More

ബസിനകത്ത് സ്ത്രീക്ക് നേരെ ആക്രമണം; യുവതിക്ക് കൈക്ക് വെട്ടേറ്റു, പ്രതിയായ യുവാവ് പിടിയിൽ

പാലക്കാട് ജില്ലയിലെ കാരപ്പൊറ്റ മാട്ടുവഴിയിൽ ബസിനകത്ത് സ്ത്രീക്ക് നേരെ ആക്രമണം. പുതുക്കോട് അഞ്ച് മുറി സ്വദേശി ഷമീറയെ പുതുക്കോട് കാരപൊറ്റ മാട്ടുവഴി സ്വദേശി മഥൻകുമാർ (42) വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. യുവതിക്ക് കൈക്ക് സാരമായി പരിക്കേറ്റു. കാരപ്പൊറ്റ വഴി തൃശൂർ-പഴയന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഇന്ന് രാവിലെ 11 മണിക്ക് മാട്ടുവഴിയിലെത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. ബസിലെ യാത്രക്കാരിയായിരുന്ന ഷമീറയെ മഥൻകുമാർ ബസിൽ കയറി വെട്ടുകയായിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഷമീറയെ…

Read More

വിദ്യാർഥിനിയെ അധ്യാപിക സാങ്കൽപ്പിക കസേരയിലിരുത്തി; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

തിരുവനന്തപുരത്ത് വി​ദ്യാ​ർ​ഥി​നി​യെ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം അ​ധ്യാ​പി​ക സാ​ങ്ക​ൽ​പ്പി​ക ക​സേ​ര​യി​ലി​രു​ത്തി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു വീ​ണു. വെ​ള്ളാ​യ​ണി എ​സ്.​സി/​എ​സ്.​ടി സ്പോ​ർ​ട്സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​ധ്യാ​പി​ക​ക്കെ​തി​രെ തി​രു​വ​ല്ലം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കെ.​എ​സ്.​യു തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി പ​ട്ടി​ക​ജാ​തി-​വ​ർ​ഗ മ​ന്ത്രി​ക്കും പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി. പ​രാ​തി അ​ന്വേ​ഷി​ച്ച് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​ദേ​ശം ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ സം​ഭ​വം അ​ന്വേ​ഷി​ക്കും.

Read More