മുൻവൈരാഗ്യം വാക്കേറ്റത്തിലെത്തി ; വാക്കത്തി കൊണ്ട് തലയ്ക്ക് വെട്ടേറ്റ യുവാവിന് ഗുരുതര പരിക്ക്

വാക്കത്തി കൊണ്ട് തലയ്ക്ക് വെട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്. ഇടുക്കി അടിമാലി ഒഴുവത്തടം തച്ചിലേത്ത് ജോസഫ് മാത്യുവിനാണ് (36) പരിക്കേറ്റത്. സംഭവത്തില്‍ പ്രതിയായ ഒഴിവത്തടം സെറ്റില്‍മെന്റ് ഭാഗം സ്വദേശി ജോമോന് വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. മുന്‍വൈരാഗ്യത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് വാക്കത്തി ഉപയോ​ഗിച്ച് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ജോമോന്‍ വാക്കത്തി ഉപയോഗിച്ച് ജോസഫിനെ വെട്ടുകയായിരുന്നു. തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ജോസഫിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍…

Read More

ശീതള പാനിയത്തിൽ മദ്യം കലർത്തി നൽകിയ ശേഷം 22 കാരിയെ പീഡിപ്പിച്ചു ; പ്രതിയായ 75 കാരൻ 27 ദിവസത്തിന് ശേഷം കീഴടങ്ങി

ഒഡീഷ സ്വദേശിനിയായ യുവതിയെ ശീതളപാനീയത്തിൽ മദ്യം കലർത്തി നൽകി പീഡിപ്പിപ്പിച്ച കേസിലെ പ്രതി കീഴടങ്ങി. എറണാകുളം സൗത്ത് എസിപി ഓഫീസിലാണ് മുൻ ഹോർട്ടികോപ്പ് എംഡി ആയിരുന്ന ശിവപ്രസാദ് കീഴടങ്ങിയത്. 27 ദിവസമായി പ്രതി ഒളിവിലാണ്. 22 വയസുകാരിയായ വീട്ടുജോലിക്കു നിന്ന പെൺകുട്ടിയെ ആണ് ഇയാൾ ശീതള പാനീയത്തിൽ മദ്യം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. 75 വയസുകാരനായ പ്രതി സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിൽ ഉയർന്ന പദവിയിൽ ഇരുന്ന വ്യക്തിയാണ്. ഇയാൾക്കായി പോലീസ് ലുക്ക്‌ ഔട്ട്‌ സർക്കുലർ ഇറക്കിയിരുന്നു. ദേഹാസ്വാസ്ഥ്യത…

Read More

ഇടുക്കിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കടന്നു പിടിച്ച് ആക്രമിക്കാൻ ശ്രമിച്ചു ; പ്രതി പിടിയിൽ

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍. കോലാനി പഞ്ചവടിപ്പാലം ചേലയ്ക്കല്‍ ശിവന്‍ (59) ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. ഓട്ടോറിക്ഷ ഡ്രൈവറാണ് ശിവൻ. കഴിഞ്ഞ ബുധനാഴ്ച പകലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 79 വയസുകാരിയുടെ വീട്ടില്‍ ബള്‍ബ് മാറ്റിയിടാന്‍ സഹായിക്കാനെന്ന വ്യാജേന എത്തിയ ശേഷം അവരെ കടന്നുപിടിക്കുകയായിരുന്നു. വയോധികയുടെ പരാതിയിലാണ് അറസ്റ്റ്. വെള്ളിയാഴ്ച വീട്ടില്‍ നിന്നും പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

ഫ്ലാസ്ക് കൊണ്ട് തലയ്ക്കടിച്ച് കൊന്നെന്ന് സഹോദരിയുടെ മൊഴി ; ഇടുക്കിയിലെ കൊലപാതകത്തിൽ അമ്മയും സഹോദരങ്ങളും പിടിയിൽ

തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ച യുവാവ് കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയതിന് പിന്നാലെ പൊലീസ് നടത്തി. അന്വേഷണത്തിൽ അമ്മയും സഹോദരങ്ങളും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. ഇടുക്കി പള്ളിക്കുന്ന് വുഡ് ലാൻഡ്സ് എസ്റ്റേറ്റിലെ ബിബിന്റെ മരണത്തിന് ഉത്തരവാദികളായ സഹോദരൻ വിനോദ്, അമ്മ പ്രേമ, സഹോദരി ബിനീത എന്നിവരെയാണ് പീരുമേട് പോലീസ് അറസ്റ്റ് ചെയ്തത്. ബിബിൻ ആത്മഹത്യ ചെയ്തതാണെന്ന മൊഴിയിൽ ഉറച്ചുനിന്നത് പോലീസിനെ ഏറെ കുഴപ്പിച്ചിരുന്നു. വുഡ് ലാൻഡ്സ് എസ്റ്റേറ്റിൽ താമസിക്കുന്ന കൊല്ലമറ്റത്ത് ബാബുവിന്റെ മകൻ ബിബിൻ ബാബുവിന്റെ മൃതദേഹം…

Read More

സ്വർണം മോഷ്ടിക്കാൻ ബ്യൂട്ടിഷനെ കൊന്ന് വെട്ടി നുറുക്കി ; പ്രതി പിടിയിൽ , സംഭവം രാജസ്ഥാനിലെ ജോധ്പൂരിൽ

രാജസ്ഥാനിലെ ജോധ്പൂരിൽ ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി 10 അടി താഴ്ചയുള്ള കുഴിയിൽ കുഴിച്ചിട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. ഗുലാമുദ്ദീൻ ഫാറൂഖിയെന്ന ആളെയാണ് മുംബൈയിൽ നിന്നും അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് ഒൻപതാം ദിവസമാണ് പ്രതി പിടിയിലാകുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് 20 വയസുകാരിയായ ബ്യൂട്ടീഷ്യൻ അനിത ചൗധരിയെ ഗുലാമുദ്ദീൻ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതി മുംബൈയിലേക്ക് കടക്കുകയായിരുന്നു. അനിത ചൗധരി ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കാനാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. അനിതയെ കൊലപ്പെടുത്തിയ…

Read More

അമ്മ ബാത്ത് റൂമിൽ പോയി വന്നപ്പോൾ കുട്ടിയെ കാണാനില്ല ; പരിശോധനയിൽ കുട്ടിയെ കണ്ടെത്തിയത് വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ

വീടിനുള്ളിൽ തൊട്ടിലിൽ കിടക്കുകയായിരുന്ന നവജാത ശിശുവിനെ വീടിന് മുകളിലുള്ള വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് ഈസ്റ്റ് ബംഗളുരുവിലെ ചന്ദപുരയിൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഒരു മാസം മാത്രം പ്രായമുള്ള കു‌ഞ്ഞാണ് മരിച്ചത്. ദുരഭിമാനക്കൊല ഉൾപ്പെടെയുള്ള സംശയങ്ങളുണ്ടെന്ന് അധികൃതർ അറിയിച്ചു. ഡ്രൈവറായി ജോലി ചെയ്യുന്ന മനുവിന്റെയും കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയായ അ‍ർചിതയുടെയും മകളാണ് മരിച്ചത്. വ്യത്യസ്ത ജാതികളിൽ പെടുന്ന ഇവർ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. ഇരുവരുടെയും വീടുകൾ തമ്മിൽ ഏതാനും മീറ്ററുകൾ മാത്രമാണ് ദൂരം. കൊലപാതകത്തിന്…

Read More

ബസ് കാത്ത് നിന്ന വയോധികയെ നിർബന്ധിച്ച് കാറിൽ കയറ്റി , വഴിയിൽ വച്ച് ആഭരണം കവർന്നു ; നൂറനാട് സ്വദേശി അറസ്റ്റിൽ

വയോധികയെ കാറിൽ തട്ടി കൊണ്ടുപോയി ആഭരണങ്ങൾ കവർന്ന കേസിൽ പ്രതി നൂറനാട് പൊലീസിന്റെ പിടിയിൽ. അടൂർ മുന്നാളം സ്വദേശി സഞ്ജിത്താണ് പിടിയിലായത്. ഇന്നലെ പന്തളം മാവേലിക്കര റോഡിൽ വെച്ചാണ് സംഭവമുണ്ടായത്. ബസ് കാത്തു നിന്ന വയോധികയെ വഴി ചോദിച്ച ശേഷം നിർബന്ധിച്ച് കാറിൽ കയറ്റുകയായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി സ്വർണമാല കവർന്ന ശേഷം വഴിയിൽ ഇറക്കി വിട്ടു. ഇവരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.  

Read More

രക്തം വാര്‍ന്ന് നടുറോഡില്‍; തിരുവനന്തപുരത്ത് പരിക്കേറ്റ് അരമണിക്കൂറോളം റോഡിൽ കിടന്ന യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം മാറനല്ലൂരിൽ വാഹനാപകടത്തിൽ പെട്ട യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം പെരുങ്കടവിള സ്വദേശി വിവേക് ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 23 വയസായിരുന്നു. പോസ്റ്റിലിടിച്ച ബൈക്കിൽ നിന്ന് തെറിച്ച് റോഡിൽ വീണ വിവേക് അരമണിക്കൂറോളം ഇവിടെ കിടന്നു. ഇതുവഴി വാഹനത്തിൽ പോയവരൊന്നും സഹായിക്കാൻ തയ്യാറായില്ല. മാറനല്ലൂർ പൊലീസ് സ്ഥലത്ത് വന്നിട്ടും 15 മിനിറ്റ് കഴിഞ്ഞാണ് ആംബുലൻസിൽ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 108…

Read More

​ഗ്രീഷ്മ കഷായത്തിൽ കലക്കിയത് പാരക്വിറ്റ് കളനാശിനി: ഷാരോണിന് കൊടുക്കും മുൻപ് ഇന്റർനെറ്റിൽ തിരഞ്ഞു

ഷാരോണിനെ കൊലപ്പെടുത്താൻ ​ഗ്രീഷ്മ കഷായത്തിൽ കലക്കിയത് കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റ്. ഡോക്ടർമാരുടെ സംഘമാണ് കോടതിയിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയത്. ഏത് കളനാശിനി നൽകിയാണ് ഷാരോണിനെ കൊലപ്പെടുത്തിയത് എന്നതു സംബന്ധിച്ച് നേരത്തെ വ്യക്തതയില്ലായിരുന്നു. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ എം ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച മെഡിക്കൽ കോളജിലെ വിദഗ്ധരായ ഡോക്ടർമാർ മൊഴി നൽകിയത്. വിഷം ശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം മേധാവി ഡോ അരുണ കോടതിയിൽ വിശദീകരിച്ചു. 2022 ഒക്ടോബർ…

Read More

ആര്‍ എസ് എസ് നേതാവ് അശ്വിനി കുമാര്‍ വധം; വിധി ഇന്ന്

കണ്ണൂരിലെ ആര്‍ എസ് എസ് നേതാവായിരുന്ന അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. 2005 മാര്‍ച്ച് പത്തിന് പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി പയഞ്ചേരി മുക്കില്‍ അശ്വിനി കുമാറിനെ വെട്ടിക്കൊല്ലുകയായിരുന്നു. എന്‍ ഡി എഫ് പ്രവര്‍ത്തകരായ 14 പേരാണ് പ്രതികള്‍. കൊലപാതകത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലാകെ വ്യാപക അക്രമങ്ങളുണ്ടായിരുന്നു. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. ഒന്നാം പ്രതി അസീസിനെ നാറാത്ത് ആയുധ പരിശീലന കേസില്‍ ശിക്ഷിച്ചിരുന്നു.

Read More