മദ്യലഹരിയിൽ അച്ഛനെ വെട്ടി വീഴ്ത്തി മകൻ ; സംഭവം ഗുരുവായൂരിൽ , പിതാവ് ആശുപത്രിയിൽ

ഗുരുവായൂരിൽ മദ്യ ലഹരിയിൽ അച്ഛനും മകനും തമ്മിലുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചു. ഇരുവരും തമ്മിലുണ്ടായ തർക്കത്തിൽ മകൻ അച്ഛനെ വെട്ടുകയായിരുന്നു. ഗുരുവായൂർ നെന്മിനി പുതുക്കോട് വീട്ടിൽ ഉണ്ണികൃഷ്ണനാണ് വെട്ടേറ്റത്. 60 വയസുണ്ട്. മകൻ സുഭാഷിനുമായുണ്ടായ വാക്ക് തർക്കത്തിനിടെ ഉണ്ണികൃഷ്ണന് തലയ്ക്ക് പുറകിലാണ് വെട്ടേറ്റത്. പരിക്കേറ്റ ഉണ്ണികൃഷ്ണനെ ചാവക്കാട് ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സംഭവത്തിൽ പൊലീസ് കേസെടുത്തു. 

Read More

നൈറ്റ് പട്രോളിംഗിനിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ; രണ്ട് യുവാക്കൾ പിടിയിൽ

നൈറ്റ് പട്രോളിങ്ങിനിടെ കോഴിക്കോട് പൊലീസുകാരെ ആക്രമിച്ച രണ്ട് യുവാക്കള്‍ പിടിയിലായി. എലത്തൂർ സ്വദേശികളായ അബ്ദുൾ മുനീർ, അൻസാർ എന്നിവരെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്. ഇവര്‍ക്ക് ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. കോഴിക്കോട് അരയിടത്ത്പാലം – എരഞ്ഞിപ്പാലം റോഡിൽ ബീവറേജ് ഔട്ട്ലെറ്റിന് സമീപം വെച്ചാണ് പുലർച്ചെ രണ്ട് മണിയോടെ നൈറ്റ് പട്രോളിങ്ങിനിറങ്ങിയ പൊലീസുകാർക്ക് നേരെ ആക്രമണം നടന്നത്. കേസുമായി ബന്ധപ്പെട്ട് പോകുന്നതിനിടെ പൊലീസുകാർ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് പേരെ റോഡരികിൽ കാണുകയായിരുന്നു. ഇത് അന്വേഷിക്കാനിറങ്ങിയപ്പോഴാണ് ഡ്യൂട്ടിയിൽ…

Read More

ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽക്കാൻ കൊണ്ടുവന്ന ബ്രൗൺ ഷുഗർ പിടികൂടി ; രണ്ട് അസം സ്വദേശികൾ അറസ്റ്റിൽ

എറണാകുളം കോതമംഗലത്ത് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 18 ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ട് അസം സ്വദേശികൾ പിടിയിൽ. ഹഫിജ് ഉദ്ധീൻ, സഫീക്കുൾ ഇസ്‌ലാം എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന ലക്ഷ്യമിട്ടാണ് ഇവർ മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്നത്. കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സിജോ വർഗീസും സംഘവും നടത്തിയ പരിശോധനയിലാണ് ബ്രൗൺ ഷുഗറുമായി ഇരുവരെയും കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ സുധീർ മുഹമ്മദ്, പി.ബി ലിബു, എം.റ്റി ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ റസാഖ്…

Read More

ക്ഷേത്ര ഭാരവാഹികളുടെ വീട് ആക്രമിച്ചു ; സിപിഐയുടെ പാർട്ടി ഓഫീസ് തകർത്തു , 11 അംഗ ക്രിമിനൽ സംഘം പൊലീസ് പിടിയിൽ

തൃശൂർ അന്തിക്കാട് പഴുവിലിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഗുണ്ടാ ആക്രമണവുമായി ബസപ്പെട്ട കേസിൽ 11 അംഗ ക്രിമിനൽ സംഘത്തെ തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ.പി കെ.ജി.സുരേഷ്, അന്തിക്കാട് എസ്.എച്ച്.ഒ കെ.അജിത്തും സംഘവും അറസ്റ്റ് ചെയ്തു. പഴുവിൽ ക്ഷേത്രത്തിലെ ഷഷ്ഠിയോടനുബന്ധിച്ച് ക്ഷേത്ര കമ്മറ്റിക്കാരുമായുണ്ടായ പ്രശ്നത്തിൽ പൊലീസ് കേസ് എടുത്തിരുന്നു. ഇതിലെ പ്രതിയായ പ്രശാന്ത് ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ പ്രതികൾ ക്ഷേത്ര ഭാരവാഹികളുടെ വീടിന് നേരേ ഗുണ്ടാ ആക്രമണം നടത്തുകയും സി.പി.ഐ…

Read More

തൃശൂരിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ; പ്രതിക്ക് 17 വർഷം കഠിന തടവും 60,500 രൂപ പിഴയും ശിക്ഷ

ശല്യപ്പെടുത്തിയതിനെതിരെ പൊലീസില്‍ പരാതി നല്‍കിയ യുവതിയെ വഴിയില്‍ തടഞ്ഞ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 17 വര്‍ഷം കഠിന തടവും 60,500 രൂപ പിഴയും വിധിച്ച് കോടതി. എടക്കുന്നി വില്ലേജ് തലോര്‍ മേരിമാത റോഡില്‍ ഡോണ്‍ കള്ളിക്കാടനെയാണ് തൃശൂര്‍ പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് എസ്.തേജോമയി തമ്പുരാട്ടി ശിക്ഷിച്ചത്. ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വരികയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തി വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പിഴത്തുക ഇരയായ യുവതിക്ക് നല്‍കാനും വിധിയില്‍ പറഞ്ഞിട്ടുണ്ട്. പിഴയടക്കാത്തപക്ഷം നാല് മാസം അധിക തടവ്…

Read More

സൂപ്പർമാർക്കറ്റ് ഫ്രാഞ്ചൈസി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടി ; മാനേജിംഗ് ഡയറക്ടർ അറസ്റ്റിൽ

സൂപ്പർമാർക്കറ്റ് ഫ്രാഞ്ചൈസി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ അറസ്റ്റ്. ആൻവി സൂപ്പർമാർക്കറ്റ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ തിരുവനന്തപുരം നെയ്യാറ്റിൻകര കട്ടച്ചാൽ കുഴിയിൽ, വി.എസ് നിവാസിൽ വിപിൻ വി.എസ് (40) എന്നയാളെയാണ് തട്ടിപ്പ് നടത്തിയെന്ന കേസിൽ രാമങ്കരി പോലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഫ്രാഞ്ചൈസി തുടങ്ങാം എന്ന് തെറ്റിദ്ധരിപ്പിച്ച് മുട്ടാർ സ്വദേശിയുടെ കയ്യിൽ നിന്നും പത്തുലക്ഷം രൂപ കൈപ്പറ്റിയതിനുശേഷം തട്ടിപ്പ് നടത്തിയ കേസിലാണ്…

Read More

വിജയലക്ഷ്മിയുടെ കൊലപാതകം ; പ്രതി ജയചന്ദ്രനെ റിമാൻഡ് ചെയ്ത് കോടതി

കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയേ കൊന്നു കുഴിച്ചുമൂടിയ കേസിൽ പ്രതി ജയചന്ദ്രൻ റിമാൻഡിൽ. 14 ദിവസത്തേക്കാണ് പ്രതിയെ കോടതി റിമാൻഡ് ചെയ്തത്. ഇയാളെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി. കരുനാഗപ്പള്ളി പൊലീസ് അമ്പലപ്പുഴയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്നത് അമ്പലപ്പുഴയിൽ ആയതിനാൽ നിയമ നടപടികൾക്ക് ശേഷം കേസ് അമ്പലപ്പുഴ പൊലീസിന് കൈമാറും. നവംബർ ആറാം തിയതി മുതൽ കാണാതായ യുവതിയെ അമ്പലപ്പുഴയിൽ വീട്ടിൽ വിളിച്ചുവരുത്തിയ ശേഷം പ്രതി കൊലപ്പെടുത്തുകയായിരുന്നു. വിജയലക്ഷ്മിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന്…

Read More

ഇടുക്കി തൊടുപുഴയിൽ വിൽപനയ്ക്ക് എത്തിച്ച 40 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ഇടുക്കി തൊടുപുഴയിൽ വിൽപ്പനക്കെത്തിച്ച 40 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. തൊടുപുഴ സ്വദേശികളായ റിൻസാദ്, നൗഫൽ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന അനൂപ് എന്നയാൾ ഓടി രക്ഷപ്പെട്ടു. ഒഡീഷ ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ച് ഇടുക്കിയിൽ വിപണനം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം തമിഴ് നാട്ടിലെ കോയമ്പത്തൂരിൽ എത്തിച്ച കഞ്ചാവുമായി തൊടുപുഴയിലേക്ക് വരികയായിരുന്നു സംഘം. രഹസ്യ വിവരം ലഭിച്ച പൊലീസ് പെരുമ്പള്ളിച്ചിറയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് മൂവർ…

Read More

വിജയലക്ഷ്മിയുടെ കൊലപാതകം ; ആരും ഇല്ലാത്ത സമയത്ത് വീട്ടിൽ വിളിച്ച് വരുത്തി , വാക്ക് തർക്കത്തിന് ഒടുവിൽ തള്ളിയിട്ടു , തലയിടിച്ച് മരിച്ചെന്ന് പ്രതി

കൊല്ലം കരുനാ​ഗപ്പള്ളി സ്വദേശി വിജയലക്ഷ്മി കൊലക്കേസിൽ പ്രതി ജയചന്ദ്രന്റെ നിർണായക മൊഴി പുറത്ത്. വിജയലക്ഷ്മിയെ കൊലപ്പെടുത്തിയത് കാണാതായ നവംബർ 6 ന് വൈകിട്ടാണെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. ഭാര്യ മറ്റൊരു വീട്ടിൽ ജോലിക്കായി പോയ സമയത്താണ് സംഭവം നടന്നത്. മകൻ അമ്മയുടെ വീട്ടിലുമായിരുന്നു. ഈ സമയത്ത് ജയചന്ദ്രൻ സ്വന്തം വീട്ടിലേക്ക് വിജയലക്ഷ്മിയെ വിളിച്ചു വരുത്തി. ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായപ്പോൾ പിടിച്ച് ശക്തിയിൽ തള്ളി. തെറിച്ച് പോയ വിജയലക്ഷ്മി കട്ടിലിൽ തലയിടിച്ച് വീണ് മരിച്ചുവെന്നാണ്…

Read More

വിജയലക്ഷ്മിയുടെ കൊലപാതകം ; കൃത്യം നടന്നത് നവംബർ ഏഴിന്, സ്വർണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം മൃതദേഹം കുഴിച്ചിട്ടെന്ന് എഫ്ഐആർ

കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നു കാണാതായ വിജയലക്ഷ്മിയെ ആലപ്പുഴ അമ്പലപ്പുഴയിൽ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ എഫ്ഐആറിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. സംഭവത്തിൽ വിജയലക്ഷ്മിയുമായി അടുപ്പമുണ്ടായിരുന്ന കരൂര്‍ സ്വദേശി ജയചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിജയലക്ഷ്മിയെ നവംബര്‍ ഏഴിന് പുലര്‍ച്ചെയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. വിജയലക്ഷ്മി പ്രതിയുടെ സാന്നിധ്യത്തിൽ മറ്റൊരാളോട് ഫോണിൽ സംസാരിച്ചതിലുള്ള വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്നും എഫ്ഐആറിലുണ്ട്. പ്രതിയുടെ അമ്പലപ്പുഴ കരൂര്‍ ഉള്ള വീട്ടിൽ വെച്ചാണ് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് അവിടെ മൃതദേഹം കുഴിച്ചിട്ടു. മൃതദേഹം കുഴിച്ചിടുന്നതിന് മുമ്പ്…

Read More