
വൈനിന് ഡിമാന്റില്ല; വിപണിയിൽ കെട്ടിക്കിടക്കുന്ന വൈൻ നശിപ്പിക്കാൻ ധനസഹായം പ്രഖ്യാപിച്ച് ഫ്രാൻസ്
ജനങ്ങൾക്കിടയിൽ വൈനിന് ഡിമാന്റ് കുറഞ്ഞതോടെ വിപണിയിൽ കെട്ടിക്കിടക്കുന്ന ലിറ്റർ കണക്കിന് വൈൻ നശിപ്പിക്കാൻ ധനസഹായവുമായി ഫ്രാൻസിലെ ഭരണകൂടം. 216 മില്യൻ ഡോളറിന്റെ(ഏകേദശം 1,787 കോടി രൂപ) ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വൻ സാമ്പത്തിക തിരിച്ചടി നേരിടുന്ന ഉൽപാദകരെ സഹായിക്കാനായാണ് സർക്കാരിന്റെ ഇടപെടൽ. ആളുകളുടെ മദ്യോപഭോഗത്തിലുണ്ടായ മാറ്റമാണ് വൈൻ ഉൽപാദകർക്കു തിരിച്ചടിയായത്. ജീവിതച്ചെലവ് കൂടിയതും കോവിഡിന് ശേഷമുള്ള മാറ്റങ്ങളുമെല്ലാം ഇതിനു കാരണമായി. മദ്യവിപണിക്ക് പേരുകേട്ട ബോർഡോ ഉൾപ്പെടെയുള്ള ഫ്രഞ്ച് നഗരങ്ങളിൽ മദ്യവിപണി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ആവശ്യക്കാർ കുറഞ്ഞതോടെ വൈൻ…