ഇന്‍ഡിഗോയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡി.ജി.സി.എ

കഴിഞ്ഞ ആറു മാസത്തിനിടയ്ക്ക് ഇന്‍ഡിഗോ വിമാനത്തിന്‍റെ വാല്‍ ഭാ​ഗം നാലു തവണ തറയിലിടിച്ച (ടെയിൽ സ്‌ട്രൈക്ക്) സംഭവത്തിൽ ഇൻഡിഗോ എയർലൈന് 30 ലക്ഷം രൂപ പിഴ ചുമത്തി ഡി ജി സി എ. ഇതിൽ ഡിജിസിഎ ഇൻഡിഗോയുടെ വിശദീകരണവും തേടിയിരുന്നു. ഇന്‍ഡിഗോയുടെ മറുപടിയും രേഖകളും തൃപ്തികരമല്ലെന്നും ഡിജിസിഎ. ആറു മാസത്തിനിടയ്ക്ക് ലാൻഡിങ്, ടേക്ക് ഓഫ് സമയത്ത് ഇന്‍ഡിഗോയുടെ വിമാനത്തിന്റെ വാല്‍ ഭാ​ഗം നാലു തറയിലിടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡിജിസിഎ വിശ​ദീകരണം തേടി. എന്നാൽ ഇന്‍ഡിഗോയുടെ മറുപടിയും രേഖകളും…

Read More

നഷ്ടം തുടര്‍ന്ന് വിപണി

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇന്നും നഷ്ടം തുടര്‍ന്നു. സെന്‍സെക്‌സ് 106.62 പോയിന്റ് താഴ്ന്ന് 66160.20 ലെവലിലും നിഫ്റ്റി 13.85 പോയിന്റ് താഴ്ന്ന് 19646.05 ലെവലിലുമാണ് ക്ലോസ് ചെയ്തത്.1774 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1641 ഓഹരികളാണ് തിരിച്ചടി നേരിട്ടത്. 163 ഓഹരി വിലകളില്‍ മാറ്റമില്ല. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, നെസ്ലെ ഇന്ത്യ, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് എന്നിവയാണ് കനത്ത നഷ്ടം നേരിട്ടത്. സിപ്ല, സണ്‍ ഫാര്‍മ, ഡിവിസ് ലാബ്‌സ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ഭാരതി എയര്‍ടെല്‍ എന്നിവ…

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നലെ ഒറ്റയടിക്ക് 240 രൂപയുടെ ഇടിവ് ഉണ്ടായതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 44,120 രൂപയായി താഴ്ന്നു. അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ കുറഞ്ഞു. ഇന്നലെ 30 രൂപ കുറഞ്ഞിരുന്നു. വിപണി വില 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞു….

Read More

ഹൈദരാബാദിലെ ലുലു മാൾ ഉദ്ഘാടനം അടുത്ത മാസം

ഹൈദരാബാദിലെ ലുലു ഗ്രൂപ്പിൻറെ പുതിയ മെഗാ ഷോപ്പിങ് മാൾ അടുത്ത മാസം തുറക്കും. ഹൈദരാബാദിലെ കുകത്പള്ളിയിൽ അഞ്ച് ലക്ഷം സക്വയർ മീറ്ററിൽ സ്ഥിതി ചെയ്യുന്ന മാൾ ഇന്ത്യയിലെ ഏറ്റവും വലിയ മാളുകളിൽ ഒന്നായിരിക്കും. ഹൈദരാബാദിലെ ലുലു മാളിനായി 300 കോടി രൂപയുടെ നിക്ഷേപം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കുകത്പള്ളിയിലെ മഞ്ജീര മാൾ ലുലു ഗ്രൂപ്പ് ഏറ്റെടുത്ത് റീബ്രാൻഡ് ചെയ്യുകയായിരുന്നു. സിനിമ തിയറ്റർ, ഫുഡ് കോർട്ട് അടക്കമാണ് ലുലു മാൾ സജ്ജീകരിച്ചിരിക്കുന്നത്. അഹ്മദാബാദിലും ചെന്നൈയിലും പുതിയ ഷോപ്പിങ് മാളുകൾ സ്ഥാപിക്കാൻ…

Read More

ഇന്ത്യയിൽ കാൻസർ മരുന്നുകൾക്ക് വില കുറയും, ഓൺലൈൻ ഗെയിമിന് 28% ജിഎസ്ടി; കൗൺസിൽ യോഗ തീരുമാനങ്ങൾ

ഇന്ത്യയിൽ കാൻസർ മരുന്നുകളുടെ വില കുറയും. കാൻസറിനും, അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നിന്റെ നികുതി ഒഴിവാക്കാൻ അൻപതാമത് ജി എസ് ടി കൗൺസിൽ യോഗത്തിൽ തീരുമാനമായി. ചികിത്സയ്ക്ക് ആവശ്യമുള്ള ഉപകരണങ്ങളുടെയും വിലയും കുറയും. തിയേറ്ററിനകത്ത് വിൽക്കുന്ന ഭക്ഷണത്തിന്റെ ജിഎസ്ടി നിരക്ക് കുറയ്ക്കാനും യോഗത്തിൽ തീരുമാനമായി. നേരത്തെ 18% ആയിരുന്നത് അഞ്ച് ശതമാനമായാണ് കുറയ്ക്കാനാണ് തീരുമാനം. ഇതോടെ തിയേറ്ററിനകത്തെ ഭക്ഷണത്തിന് വില കുറയും. രണ്ടു ലക്ഷത്തിന് മുകളിലുള്ള സ്വർണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ സമ്പ്രദായം നടപ്പാക്കാൻ ജിഎസ്ടി കൗൺസിലിൽ…

Read More

തക്കാളിയില്‍ തൊട്ടപ്പോള്‍ കൈ പൊള്ളി ആശാനേ; കിലോയ്ക്ക് 250 രൂപ!

കേരളത്തില്‍ വിവിധയിനം പച്ചക്കറികളുടെ വില നൂറു കടന്നിട്ട് ആഴ്ചകള്‍ പിന്നിടുന്നു. ശക്തമായ മഴയും വെള്ളക്കെട്ടും രൂക്ഷമായതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. വ്യാപാരികള്‍ തോന്നുന്നതുപോലെയാണ് വില പറയുന്നതെന്ന് ഉപഭോക്താക്കള്‍ ആരോപിക്കുന്നു. സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ വില കുറയില്ലെന്നു മാത്രമല്ല, കൂടാനാണു സാധ്യതയും. അതേസമയം, കേരളത്തില്‍ മാത്രമല്ല, രാജ്യത്തെ മറ്റുപല സംസ്ഥാനങ്ങളിലും പച്ചക്കറികള്‍ക്കു കൈപൊള്ളുന്ന വിലയാണ്. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിയില്‍ പച്ചക്കറിയുടെ വില സാധാരണക്കാര്‍ക്കു താങ്ങാവുന്നതിലപ്പുറമാണ്. ഗംഗോത്രിയില്‍ 250 രൂപയാണ് ഒരു കിലോ തക്കാളിയുടെ വില. യമുനോത്രയില്‍ 200 മുതല്‍…

Read More

ഇന്ന് വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു

ഇന്ന് വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 505.19 പോയിന്റ് അഥവാ 0.77 ശതമാനം താഴ്ന്ന് 65280.45 ലെവലിലും നിഫ്റ്റി 165.50 പോയിന്റ് അഥവാ 0.85 ശതമാനം താഴ്ന്ന് 19331.80 ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1457 ഓഹരികള്‍ മുന്നേറുമ്പോള്‍ 1912 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്. അതേസമയം 118 ഓഹരിവിലകളില്‍ മാറ്റമില്ല. അദാനി പോര്‍ട്ട്‌സ്, പവര്‍ഗ്രിഡ് കോര്‍പറേഷന്‍, അപ്പോളോ ഹോസ്പിറ്റല്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബ്രിട്ടാനിയ എന്നിവയാണ് കനത്ത നഷ്ടം നേരിട്ട ഓഹരികള്‍. ടാറ്റ മോട്ടോഴ്‌സ്, ടൈറ്റന്‍, മഹീന്ദ്ര ആന്റ്…

Read More

ഇഡി വരും; 10 ലക്ഷത്തിന് മുകളിൽ സ്വർണം വാങ്ങുന്നവർ സൂക്ഷിക്കുക

ഇന്ന് 43,640 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. വില കുറഞ്ഞു നിൽക്കുന്ന സമയമായതിനാൽ വാങ്ങാൻ പലരും താൽപര്യം കാണിക്കുന്നുണ്ട്. വിവാഹ സീസൺ ആരംഭിക്കുമ്പോൾ സ്വർണം വാങ്ങാനായി പലരും അഡ്വാൻസ് ബുക്കിംഗും നടത്തുന്ന സമയം കൂടിയാണിത്. എന്നാൽ വലിയ അളവിൽ സ്വർണം വാങ്ങുന്നവരാണെങ്കിൽ ശ്രദ്ധിക്കണമെന്നാണ് പുറത്തു വരുന്ന വാർത്ത. 10 ലക്ഷത്തിന് മുകളിലുള്ള ഇടപാട് ഒന്നോ ഒന്നിൽ കൂടുതലോ ഇടപാടുകളിലായി 10 ലക്ഷം രൂപയ്ക്ക് മുകളിൽ സ്വർണം വാങ്ങിയാൽ ഇക്കാര്യം ജുവലറികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിക്കണമെന്നാണ്…

Read More